20131212

എന്താണ് ത്രിമൂര്‍ത്തി സങ്കല്പം ?




ബ്രഹ്മാവ് 


ബ്രഹ്മാവ് സൃഷ്ടി കര്‍ത്താവാണെന്ന് പ്രസിദ്ധമാണല്ലോ? നാലുമുഖങ്ങളുള്ളവനാണ് ബ്രഹ്മാവ്. മുഖങ്ങള്‍ വേദങ്ങളാണ്. വേദം എന്ന വാക്കിന് അറിവെന്നാണര്‍ത്ഥം. നാലുമുഖത്തോടുകൂടിയ ഒരു വ്യക്തി അദ്ദേഹത്തിന്റെ പ്രഭാവം കൊണ്ട് സൃഷ്ടി നടത്തുന്നുവെന്നാണ് സാധാരണ ധാരണ. ബ്രഹ്മാവ് സൃഷ്ടിക്കുകാരണമായ ഒരു തത്ത്വമാണ്. ആ തത്ത്വം നമ്മെ ധരിപ്പിക്കുന്നതിന് ഒരു മാധ്യമത്തിലൂടെ വര്‍ണിക്കണം. കര്‍മംകൊണ്ട് ജന്മവും മരണവും നീണ്ടുപോകുന്നതായി ശ്രുതിപ്രമാണമുണ്ട്. കര്‍മം നശിച്ചാല്‍ മുക്തനായിത്തീരുന്നു. പിന്നെ ജന്മമില്ല. അങ്ങനെയുള്ളവനെ ബ്രഹ്മാവിന് സൃഷ്ടിക്കാനാവില്ല. പ്രപഞ്ചത്തിലെ അനന്തകോടി ജീവരാശികള്‍ ഒരേ കര്‍മബന്ധത്തിലേര്‍പ്പെട്ടിരിക്കുന്നു. അതനുസരിച്ച് മോക്ഷം വിദൂരമായും ഇരിക്കുന്നു. കര്‍മ്മങ്ങളുടെ ആകെത്തുകയില്‍ ബന്ധപ്പെട്ടിരിക്കുന്ന വാസനാശക്തിയാണ് ബ്രഹ്മാവ്. കര്‍മം നശിച്ചാല്‍ പിന്നെ ബ്രഹ്മാവിന് നിലനില്‍പില്ല. മഹാകല്പകാലത്ത് ബ്രഹ്മാവ് നശിക്കുന്നതായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ബ്രഹ്മാവ് എന്ന മൂര്‍ത്തി സങ്കല്‍പത്തിലൂടെ മനസ്സിലാക്കേണ്ട തത്ത്വം കര്‍മാനുസൃതമായാണ് സൃഷ്ടിയെന്നാണ്.


വിഷ്ണു 



വിഷ്ണു എന്ന വാക്കിന് വ്യാപനശീലമുള്ളവന്‍ എന്നാണര്‍ത്ഥം. പരമാത്മാവും ജീവാത്മാവും ഒന്നുതന്നെയാണല്ലോ. പരമാത്മാവ് ജീവരാശികളില്‍ വ്യാപരിക്കുന്നതിനാല്‍ വിഷ്ണു എന്നു വിളിക്കപ്പെടുന്നു. സുഖദു:ഖങ്ങള്‍ അനുഭവിക്കുന്നതായി തോന്നിക്കുന്നു. സമസ്തചരാചരങ്ങളിലും വ്യാപിച്ചുകൊണ്ടാണ് ഈ അനുഭവം ഉണ്ടാക്കുന്നത്. വ്യാപിക്കുന്ന അവസ്ഥയില്‍ പ്രാണന്‍ എത്തുമ്പോള്‍ വിഷ്ണുവിന്റെ അവസ്ഥ സ്വീകരിക്കും. (വിഷ്ണു വ്യാപ്തൗ എന്ന് അമരം) ഒരു യോഗിക്ക് സര്‍വചരാചരങ്ങളിലും വ്യാപരിക്കാന്‍ കഴിയുന്ന അനുഭവം ഈ അവസ്ഥയില്‍ ഉണ്ടാകും.

‘ഷഷ്ഠ്യമിന്ദ്രസ്യ സായൂജ്യം
സപ്തമ്യാം വൈഷ്ണവം പദം- (നാദബിന്ദുപനിഷത്ത്)
പ്രണവത്തിന് പന്ത്രണ്ട് മാത്രകളുണ്ട്. ഇതില്‍ ഏഴാമത്തെ മാത്രയില്‍ ശരീരം വെടിയുന്നവന്‍ എത്തുന്നത് വിഷ്ണുപദത്തിലാണ്.



ശിവൻ 


ശിവം എന്ന പദത്തിന് മംഗളം എന്നാണര്‍ഥം. സര്‍വബന്ധമുക്തമാകുമ്പൊഴേ മംഗളം വരൂ. ജീവന് ബന്ധമുക്തിയുണ്ടായാലുള്ള അനുഭവമാണ് ശിവസങ്കല്പവും ശിവപദവിയും കൊണ്ട് ലഭിക്കുന്നത്.
‘അഷ്യാം വ്രജതേ രുദ്രം
പശൂനാം ച പതിം ടമ്തഥാ - (നാദബിന്ദുപനിഷത്ത്)

പ്രണവത്തിന്റെ അഷ്ടമാത്രയില്‍ ശരീരം വെടിയുന്ന യോഗി ചെന്നെത്തുന്നത് രുദ്രലോകത്തിലാണ്. പശുപതി ലോകമെന്നും പറയും. ഇങ്ങനെ ജീവന് സൃഷ്ടി മുതലുണ്ടാകുന്ന അനുഭവങ്ങള്‍ അനന്തകോടി ജന്‍മങ്ങളിലൂടെ സംഭവിച്ച് അവസാനമായി സായൂജ്യപദവിയിലെത്തുന്നു. ഇതിന് മനുഷ്യജന്മമാണ് പ്രയോജനപ്പെടുന്നത്. ജീവന്റെ ക്രമാനുസൃതമായ വളര്‍ച്ചയും അനുഭവങ്ങളുമാണ് ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നീ സംജ്ഞാസങ്കേതങ്ങളിലൂടെ വ്യക്തമാക്കുന്നത്. ത്രിമൂര്‍ത്തികളെ വ്യക്തികളായി കാണുമ്പോള്‍ ജീവന്റെ മേല്‍പറഞ്ഞ തത്ത്വം നാം വിസ്മരിക്കരുത്. പ്രണവത്തിന്റെ പന്ത്രണ്ടാം മാത്രയില്‍ ജീവന്‍ എത്തി ശരീരം വെടിയുമ്പോള്‍ ബ്രഹ്മലോകപ്രാപ്തിയും വരും.

സ്വാമി സത്യാനന്ദ സരസ്വതി

20131208

ശിവലിംഗാരാധന സഭ്യമോ ?




പാശ്ചാത്യ ഗവേഷകന്മാരില്‍ ചിലരും അവരുടെ അനുയായികളായ ഭാരതീയ വിദ്വാന്മാരും ശിവലിംഗോപാസന അസഭ്യവും പ്രാകൃതജനോചിതവും വൈദികവിരുദ്ധവുമായ ഒരു കര്‍മ്മമായിട്ടാണ് ചിത്രീകരിച്ചു കാണുന്നത്. വേദത്തില്‍ ഒരിടത്തും ശിവലിംഗത്തെക്കുറിച്ചോ അതുപാസിക്കുന്നതിനുള്ള മാര്‍ഗ്ഗത്തെക്കുറിച്ചോ വര്‍ണ്ണിക്കുന്നില്ലെന്ന് അവര്‍ വാദിക്കുന്നു. മൃഗപ്രായനായിരുന്ന മനുഷ്യന്‍ തന്റെ സംസ്കാരത്തിന്റെ പ്രാരംഭ ദശയില്‍ ഒരുകാലത്ത്‌ ലിംഗത്തെയും യോനിയെയും ആരാധിചിരിക്കാം, അതിന്റെ പരിഷ്കരിച്ച പതിപ്പാണ് ശിവലിംഗോപാസന എന്ന് അവര്‍ വാദിക്കുന്നു. പക്ഷെ ആ വാദം ശരിയല്ല. വേദത്തില്‍ ശിവലിംഗോപാസന ചെയ്യണമെന്നുള്ള വിധി ഇല്ലെങ്കിലും പുരാതത്വഗവേഷകന്മാരുടെ അന്വേഷണത്തില്‍ സിന്ധുനദീതീരസംസ്കാരത്തില്‍ ശിവലിംഗോപാസനക്ക് മഹത്തായ സ്ഥാനം ഉണ്ടായിരുന്നു എന്ന് തെളിയുന്നു. മോഹന്ജദാരോ, ഹാരപ്പാ മുതലായ സ്ഥലങ്ങള്‍ ഖനനം ചെയ്തപ്പോള്‍ കിട്ടിയ അവശിഷ്ടങ്ങള്‍ പ്രാചീനഭാരതത്തിന്റെ ധാര്‍മ്മികവും സാംസ്കാരികവുമായ ചരിത്രത്തില്‍ ധാരാളം വെളിച്ചം വീശുന്നുണ്ട്. സിന്ധുതടത്തില്‍ ഉണ്ടായിരുന്ന സഭ്യത ശിവനും,ശിവലിംഗത്തിനും ശിവപൂജയ്ക്കും വളരെ മേന്മ നല്‍കിയിരുന്നു എന്ന് പണ്ഡിതന്മാര്‍ തെളിയിച്ചിട്ടും ഉണ്ട്. യോഗാവസ്ഥയില്‍ ധ്യാനനിഷ്ഠനായിരിക്കുന്ന ശിവന്റെ വിഗ്രഹവും, ശിലകൊണ്ടും മൃത്തുകൊണ്ടും ഉണ്ടാക്കിയിട്ടുള്ള ശിവലിംഗവിഗ്രഹങ്ങളും അവിടെ ഖനനം ചെയ്തപ്പോള്‍ കണ്ടു കിട്ടിയതായി രേഖകള്‍ ഉണ്ട്. ഇതില്‍ നിന്നും ഊഹിക്കേണ്ടത് ചരിത്രാതീത കാലത്ത് പോലും ഭാരതീയര്‍ ശിവലിംഗപൂജ നടത്തിയിരുന്നു എന്നാണ്.
ഋഗ്വേദത്തില്‍ രണ്ടു സ്ഥലത്ത് 'ശിശ്നദേവാ:' എന്ന് പ്രയോഗിച്ചിട്ടുണ്ട്. ശിശ്നത്തെ ലിംഗത്തെ-ദേവനായി ഉപാസിക്കുന്നവരെ ആക്ഷേപിക്കുന്ന പദമാണ് അതെന്നു പാശ്ചാത്യരില്‍ ചിലര്‍ വ്യാഖ്യാനിക്കുന്നു. അതിനാല്‍ അനാര്യന്മാരുടെ ഉപാസ്യവിഗ്രഹമാണ് ശിവലിംഗം എന്ന് സമര്‍ഥിക്കുവാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ യാസ്കന്‍, സായണന്‍ മുതലായ നിരുക്തകാരന്മാര്‍ ശിശ്നപദത്തിന് ബ്രഹ്മചര്യം എന്നാണ് അര്‍ത്ഥം നല്‍കിയിരിക്കുന്നത്. സിന്ധുതടത്തിലുണ്ടായിരുന്ന സഭ്യത വൈദികകാല സഭ്യതയെക്കാള്‍ പ്രാചീനവും മഹത്വപൂര്‍ണ്ണവുമായ താന്ത്രികമത സംസ്കാരമായിരുന്നു എന്ന് പാശ്ചാത്യരും പൌരസ്ത്യരുമായ പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ചരിത്രാതീതകാലം മുതല്‍ ഭാരതത്തില്‍ താന്ത്രികമെന്നും വൈദികമെന്നും രണ്ടു സമ്പ്രദായങ്ങള്‍ നിലനിന്നിരുന്നു. താന്ത്രികസമ്പ്രദായത്തില്‍ പെട്ടതാണ് ശിവലിംഗോപാസന. ഒരു കാലത്ത് സഭ്യജനങ്ങള്‍ ലോകമൊട്ടുക്കു തന്നെ ശിവലിംഗോപാസന ചെയ്തിരുന്നു എന്ന് പുരാതത്വ ഗവേഷകന്മാര്‍ക്ക് കിട്ടിയ നഷ്ടശിഷ്ടങ്ങളില്‍ നിന്നും മനസ്സിലാക്കാം.പ്രപഞ്ചം ഒരിക്കല്‍ ഉണ്ടായതാണെങ്കില്‍ അതിനു മാതാവും പിതാവും വേണം. മാതാവ് സ്ത്രീരൂപത്തിലും പിതാവ് പുരുഷരൂപത്തിലും ആണല്ലോ ഇരിക്കുന്നത്. ലിംഗം എന്നാ ശബ്ദത്തിനു ചിഹ്നം, അടയാളം, ഹേതു എന്നെല്ലാം ആണ് അര്‍ത്ഥം. അതിനാല്‍ ശിവലിംഗം ജഗത്‌പിതാവിന്റെയും പീഠം ജഗന്മാതാവിന്റെയും അടയാളമായി അംഗീകരിച്ചിരുന്നതായി ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഈ അഭിപ്രായത്തെ ഖണ്ഡിച്ചുകൊണ്ട് 'ശാസ്ത്രാര്‍ത്ഥമഹാരഥി' പണ്ഡിതമാധാവാചാര്യശാസ്ത്രി പുരാണദിഗ്ദര്‍ശനം എന്ന ഗ്രന്ഥത്തില്‍ ശിവലിംഗോപാസനം വൈദികപ്രമാണപ്രസിദ്ധമാണെന്ന് സ്ഥാപിച്ചിട്ടുണ്ട്. പ്രകൃതി തുടങ്ങി ഭൂപര്യന്തമുള്ള സര്‍വ്വവസ്തുക്കളും പരമകാരണമായ ബ്രഹ്മത്തില്‍-ശിവനില്‍ ലയിക്കുന്ന അവസ്ഥയാണല്ലോ പ്രളയം. നാസദാസീന്നോ സദാസീത്തദാനീം നാസീദ്‌രാജോ നോ വ്യോമാ പരോ യത് (ഋഗ്വേദം) ഈ ഋഗ്വേദമന്ത്രം പ്രസ്തുത പ്രളയാവസ്ഥയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. സ്ഥൂലവും സൂക്ഷ്മവുമായി അപ്പോള്‍ ഒരു വസ്തുവും ഇല്ലായിരുന്നു. ഭൂമിയോ ആകാശമോ ഒന്നും തന്നെ അപ്പോള്‍ ഉണ്ടായിരുന്നില്ല എന്നാണ് പ്രസ്തുത മന്ത്രത്തിന്റെ ചുരുക്കം. ആ അവസ്ഥയില്‍ നിര്‍ഗ്ഗുണവും നിരാകാരവും സത്താമാത്രവുമായ ബ്രഹ്മം മാത്രമുണ്ടായിരുന്നു. ജഗത്‌ സൃഷ്ടിക്കണമെന്ന ഇച്ഛ നിമിത്തം അത് സഗുണനമായ കാരണാവസ്ഥ കൈക്കൊണ്ടു. അത് ജ്യോതിസ്വരൂപമായിരുന്നു. "സര്‍വ്വേ നിമേഷാജുജ്ഞിരേ വിദ്യുത: പുരുഷാദധി" നൈനമൂര്‍ദ്ധം ന തിര്യഞ്ചം ന മദ്ധ്യേ പരിജഗൃഭത് (യജുര്‍വേദം) ഈ യജുര്‍വേദ മന്ത്രത്തില്‍ പ്രളയാന്ത്യത്തില്‍ വിദ്യുത്പുരുഷന്‍- ജ്യോതിര്‍ലിംഗം ഉണ്ടായി. അതില്‍ നിന്നും കല കാഷ്ട തുടങ്ങിയ എല്ലാ ചരാചരലോകങ്ങളും ഉണ്ടായി. ആ ജ്യോതിര്‍ലിംഗത്തിന് മുകള്‍ഗമോ കീഴ്ഭാഗമോ ഇടതുഭാഗമോ വലതുഭാഗമോ ഒന്നും തന്നെ ഇല്ലായിരുന്നു എന്ന് പ്രതിപാദിച്ചിരിക്കുന്നു. ഈ ജ്യോതിര്‍ലിംഗമാണ് വേദപ്രമാണസിദ്ധമായ ശിവലിംഗം. ഈ വേദമന്ത്രങ്ങളെ ഉപജീവിച്ചുകൊണ്ട് ശിവപുരാണത്തില്‍ ലിംഗസ്വരൂപം വര്‍ണ്ണിച്ചിരിക്കുന്നു. "ഇദം ദൃശ്യം യദാ നാസീത്‌ സദസദാത്മകം ച യത് തദാബ്രഹ്മമയം തേജോ വ്യാപ്തിരൂപം ച സതതം ന സ്ഥൂലം ന ച സൂക്ഷ്മം ച ശീതം നോഷ്ണം തു പുത്രക, ആദ്യന്തരഹിതം ദിവ്യം സത്യം ജ്ഞാനമനന്തകം യോഗിനോffന്തരദൃഷ്ട്യാഹി യദ്ധ്യായാന്തി നിരന്തരം തട്രൂപം സകലം ഹ്യാസീത്‌ ജ്ഞാനവിജ്ഞാനദം മഹത് കിയതാ ചൈവ കാലേന തസ്യേച്ഛാ സമപദ്യത പ്രകൃതിര്‍ നാമ സാ പ്രോക്താ മൂലകാരണമിത്യുത ജ്യോതിര്‍ലിംഗം തദോത്പന്നമാവയോര്‍ മദ്ധ്യ അത്ഭുതം ജ്വാലാമാലാ സഹസ്രാഢൃം കാലാനലചയോപമം ക്ഷയവൃദ്ധി വിനിര്‍മുക്തം ആദിമദ്ധ്യാന്തവര്‍ജ്ജിതം അനൌപമ്യമതിര്‍ദ്ദിഷ്ടമവ്യക്തം ദിവ്യസംഭവം." ബ്രഹ്മാവ് നാരദനോട് പറയുന്ന ഭാഗമാണിത്‌ "അല്ലയോ മകനെ, ജഗത്തുണ്ടാകുന്നതിന് മുനോ മഹാപ്രളയത്തിന്റെ അന്ത്യത്തില്‍ സത്തെന്നോ അസത്തെന്നോ സ്ഥൂലമെന്നോ സൂക്ഷ്മമെന്നോ പറയത്തക്കതായി മറ്റൊന്നും ഉണ്ടായിരുന്നില്ല. ആ അവസരത്തില്‍ എല്ലായിടത്തും നിറഞ്ഞ ഒരു ജ്യോതിസ്സ് പ്രകടമായി. ആ ജ്യോതിസ്സ്‌ സ്ഥൂലംമോ സൂക്ഷ്മമോ ഉഷ്ണമോ ശീതമോ അല്ലായിരുന്നു. ആദിയും അന്തവും ഇല്ലാത്തതായിരുന്നു അത്. സത്യവും ജ്ഞാനവും അനന്തവുമായ ആ ജ്യോതിസ്സിനെ യോഗികള്‍ സമാധിയില്‍ ധ്യാനിക്കുകയും ദര്‍ശിക്കുകയും ചെയുന്നു. ജ്ഞാനത്തെയും വിജ്ഞാനത്തെയും നല്‍കുന്ന ആ ജ്യോതിസ്സ്‌ തന്നെ പ്രകടമായി. കുറച്ചു കഴിഞ്ഞപ്പോള്‍ അതില്‍ ഇച്ഛാശക്തി ഉണ്ടായി. അതാണ്‌ പ്രകൃതി. അത് ചരാചരരൂപമായ പ്രപഞ്ചത്തിനു കാരണമാകുന്നു. ആ സമയം എന്റെയും വിഷ്ണുവിന്റെയും മദ്ധ്യത്തില്‍ ആശ്ചര്യകരമായ ഒരു ജ്യോതിര്‍ലിംഗം പ്രത്യക്ഷമായി. അത് ജ്വാലമാനവും എല്ലാപരിധികളെയും ഭേദിച്ചതുംപ്രളയാഗ്നിക്ക് തുല്യമായ തേജസ്സോട് കൂടിയതുമായിരുന്നു. അത് സങ്കോചിക്കുകയോ വികസിക്കുകയോ ചെയ്തിരുന്നില്ല. ആദിയും അന്തവും മദ്ധ്യവും ഇല്ലാത്ത ഒന്നായിരുന്നു അത്. അതിനോട് ഉപമിക്കാന്‍ ഈ ലോകത്തില്‍ ഒന്നും തന്നെയില്ല. അതാണ്‌ വിശ്വത്തിന്റെ ഉത്പത്തിസ്ഥാനം. ഈ വിഷയത്തെക്കുറിച്ച് മനുസ്മൃതി പറയുന്നത് 'തദണ്ഡമഭവദ്ധൈമം സഹസ്രാംശുസമപ്രഭം' എന്നാണു. പ്രളയാന്ത്യത്തില്‍ സൃഷ്ടിയുടെ ആരംഭമായി സൂര്യനെപ്പോലെ തേജോമയമായ ഒരു തേജസ്സുണ്ടായി എന്നാണിതിനര്‍ത്ഥം. വേദം,സ്മൃതി, പുരാണം ഇവയുടെ സമന്വയരൂപത്തിലുള്ള വാക്കുകള്‍ കൊണ്ട് സിദ്ധിക്കുന്നത് സൃഷ്ടിയുടെ ആരംഭത്തില്‍ നിരാകാരമായ ബ്രഹ്മം ഇച്ഛാരൂപമായ ശക്തിയാല്‍ സാകാരമായി പരിണമിച്ചു ജ്യോതിര്‍ലിംഗമായിത്തീര്‍ന്നു എന്നാണു. ബ്രഹ്മാണ്ഡം എന്ന് പറയപ്പെടുന്നതും ഇ ജ്യോതിര്‍ലിംഗമാകുന്നു. ബ്രഹ്മത്തിന്റെ-ശിവന്റെ-അണ്ഡാകാരമായ വിഗ്രഹത്തിന്റെ പ്രതീകമാണ് ശിവലിംഗം എന്നാ പേരില്‍ പൂജിക്കപെടുന്നത്." ശിവ ശക്ത്യോശ്ച ചിഹ്നസ്യമേളനം ലിംഗമുച്യതേ" എന്ന് ശിവപുരാണം വിദ്യെശ്വരസംഹിതയില്‍ പ്രതിപാദിചിരിക്കുന്നതും ഈ വസ്തുതയാണ്. -ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍


20131203

ഒരു സന്യാസി എങ്ങനെയാവണം ?














യതിധര്‍മ്മം.....

''ആസനം, പാത്രലോപ,ശ്ച സഞ്ചയഃ, ശിഷ്യസംഗ്രഹഃ,
ദിവാസ്വാപോ, വൃഥാലാപോ യതേര്‍ ബന്ധകരാണി ഷട്''

ആസനം, പാത്രലോപം, സഞ്ചയം, ശിഷ്യസംഗ്രഹം, ദിവാസ്വാപം, വൃഥാലാപം ഇങ്ങനെ ആറു കാര്യങ്ങള്‍ സംന്യാസിയെ ബദ്ധനാക്കിത്തീര്ക്കുംന്നവയാണ്. അതിനാല്‍, ഇവയില്നി ന്നും വേറിട്ടു നില്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഏതെങ്കിലും ഒരു സ്ഥലത്തോ ഒരു സ്ഥാനത്തോ ഇരുന്നെങ്കില്‍ മാത്രമേ തനിക്കു സുഖമുള്ളൂ എന്നൊരു സംന്യാസി വിചാരിക്കുന്നുവെങ്കില്‍ അദ്ദേഹത്തിന് അതു വിമ്മിട്ടമുണ്ടാക്കുന്നതാണ്. എങ്ങനെയെന്നാല്‍, ആ സ്ഥാനത്തുനിന്നും എങ്ങനെയെങ്കിലും മാറേണ്ടിവരും. മാറാതെ അവിടെത്തന്നെ ഇരിക്കണമെന്ന നിര്ബ്ബദന്ധബുദ്ധിക്കാണ് 'ആസനം' എന്നു പറയുന്നത്. അതിപുരാതനകാലത്തു സംന്യാസികള്ക്കുി മഠങ്ങളില്ലായിരുന്നു. അവര്‍ ഒരു ഗ്രാമത്തില്‍ ഒരു ദിവസവും ഒരു പട്ടണത്തില്‍ അഞ്ചുദിവസവും മാത്രമേ താമസിക്കാവൂ എന്നായിരുന്നു അന്നത്തെ നിയമം. മഴക്കാലത്തുമാത്രം ഒരു സ്ഥലത്തു നാലുമാസക്കാലം താമസിക്കാന്‍ വിധിയുണ്ട്. അന്നു ധ്യാനജപാദികളിലും സ്വാദ്ധ്യായത്തിലും മാത്രം മുഴുകിയിരിക്കണമെന്നാണു നിയമം. ഇന്നു സംന്യാസികള്ക്കു മഠങ്ങളുണ്ടല്ലോ? ഗുരുക്കന്മാരുടെ നിര്ദ്ദേ ശമനുസരിച്ച് ഏതു മഠങ്ങളിലും താമസിക്കാന്‍ സംന്യാസികള്‍ സന്നദ്ധരായിരിക്കണം.

രണ്ടാമത്തേത് 'പാത്രലോപ'മാണ്. ജലപാത്രം, ഭസ്മസഞ്ചി, ജപമാല, മുതലായവ എപ്പോഴും ഒരു സാധുവിന്റെ കൈവശമുണ്ടായിരിക്കണം. അവ സ്വധര്മ്മ ത്തെ ഉദ്‌ബോധിപ്പിക്കുന്നതുകളാണ്. അവ കൈവശമില്ലാതെ അവ നേടാന്‍ അങ്ങുമിങ്ങും നടന്ന് അലയുന്നത് വിക്ഷേപവൃത്തിയെ അങ്കുരിപ്പിക്കുന്ന ഒരു ദുസ്സ്വഭാവമാണ്. അതാണ് 'പാത്രലോപം'. അതു വരാതെയിരിക്കാന്‍ സംന്യാസിമാര്‍ പ്രത്യേകം സൂക്ഷിക്കണം.

'സഞ്ചയ'മാണ് മൂന്നാമത്തേത്. സമ്പാദ്യം എന്ന് അതിന് അര്ത്ഥംാ പറയാം. അത്യാവശ്യസാധനങ്ങള്‍ കൈയിലിരിക്കെ, ഭാവിയിലേക്കു വേണ്ടി ആവക സാധനങ്ങള്‍ വാങ്ങിച്ചു ശേഖരിക്കുന്നതിനു സഞ്ചയമെന്നു പറയുന്നു. ഒരു ജലപാത്രം കൈയിലുള്ളപ്പോള്‍ രണ്ടു ജലപാത്രങ്ങള്കൂ,ടെ വാങ്ങിച്ച് അതും ചുമന്നുകൊണ്ടു നടക്കുന്നതു സഞ്ചയമാണ്. ഇത് പഴയകാലത്തെ പരിവ്രാജകസംന്യാസിമാരെ സംബന്ധിച്ചതാണ്. ഇന്നത്തെ മഠനിവാസികളായ സംന്യാസിമാരുടെ സഞ്ചയം ഇതല്ല. ആശ്രമങ്ങളില്‍ പൊതുവേ ചില നിയമങ്ങള്‍ ഉണ്ടല്ലോ? ആഹാരത്തിനും വസ്ത്രാദികളിലും സര്വ്വനസാമാന്യമായ ഒരു നിയമം ഉള്ളപ്പോള്‍ അവയെ അംഗീകരിക്കയും സ്വന്തമായി ചിലതൊക്കെ സമ്പാദിക്കയും ചെയ്യുന്നത് സഞ്ചയമാണ്. ആശ്രമം ആശ്രമവാസികളുടേയും, ആശ്രമവാസികള്‍ ആശ്രമത്തിന്റേയും വകയായിരിക്കെ, അതില്നി്ന്നും വേറിട്ടു സ്വന്തതാല്പര്യങ്ങള്ക്കു വേണ്ടി ധനധാന്യാദികള്‍ സമ്പാദിക്കുന്നു എങ്കില്‍ അത് സഞ്ചയമാണ്.

അടുത്തത് 'ശിഷ്യസംഗ്രഹ'മാണ്. സംന്യാസി, ഖ്യാതിക്കും പൂജയ്ക്കും ശുശ്രൂഷാദികള്ക്കും വേണ്ടി മാത്രം ശിഷ്യന്മാരെ സമ്പാദിക്കുന്നതിനാണ് 'ശിഷ്യസംഗ്രഹ'മെന്നു പറയുന്നത്. ആദ്യം നമുക്ക് ഒരു ഗുരു ആകാന്‍ അര്ഹ'തയുണ്ടോ എന്നാണു നോക്കേണ്ടത്. ഒരു മന്ത്രോപദേശംതന്നെ ഒരാള്‍ക്കു കൊടുക്കുന്നു എന്നിരിക്കട്ടെ. അതിനുമുമ്പായിട്ടുതന്നെ ഉപദേഷ്ടാവ് ഏതെങ്കിലും ഒരു മന്ത്രം സിദ്ധി വരുത്തിയിരിക്കണം. പുസ്തകത്തില്‍ കണ്ട മന്ത്രങ്ങളും യോഗാഭ്യാസങ്ങളും അനുഷ്ഠിച്ചും അനുഷ്ഠിപ്പിച്ചും എത്രമനുഷ്യര്‍ ഭ്രാന്തന്മാരായും ക്ഷയരോഗികളായും പോയിട്ടുണ്ടെന്ന് അറിയാമോ? ഒന്നാമത്, ഗുരു തത്വനിഷ്ഠനായിരിക്കണം. ഉത്തമാധികാരികളായ ശിഷ്യന്മാര്ക്കു മാത്രമേ ഉപദേശം നല്കാവൂ. അവരെ കണ്ടുപിടിക്കാന്‍ തത്വനിഷ്ഠനല്ലാത്ത ഒരു ഗുരുവിന് എങ്ങനെ കഴിയും?
''ശുശ്രൂഷാലാഭപൂജാര്ത്ഥം യശോര്ത്ഥംഒ വാ പരിഗ്രഹഃ
ശിഷ്യാണാം, ന തു കാരുണ്യാത് സ ജ്ഞേയഃ ശിഷ്യസംഗ്രഹഃ''
(ശുശ്രൂഷയും, പൂജയും, യശസ്സും ലഭിക്കുന്നതിനുവേണ്ടിമാത്രം ശിഷ്യന്മാരെ സ്വീകരിക്കുന്നതിനാണ് ശിഷ്യപരിഗ്രഹമെന്നു പറയുന്നത്. എന്നാല്‍, ശിഷ്യന്മാരെ നേടേണ്ടത് അവരുടെ സംസാരതാപം കണ്ട് അലിവുണ്ടായി അവരെ അതില്നിവന്നും കരകയറ്റുന്നതിനായിട്ടായിരിക്കണം) എന്ന പ്രമാണം അതിനു തെളിവാണ്.

അടുത്തത് 'ദിവാസ്വാപ'ത്തെക്കുറിച്ചാണു പറയേണ്ടത്. ദിവാസ്വാപമെന്നതിന് പകലുറക്കമെന്നാണ് സാമാന്യമായ അര്ത്ഥംി. സംന്യാസികള്‍ പകലുറങ്ങാന്‍ പാടില്ലെന്നുള്ളത് ശരിതന്നെ. പക്ഷേ, ഇവിടെ അതുമാത്രമല്ല വിവക്ഷ.
''വിദ്യാ ദിനം പ്രകാശത്വാദവിദ്യാ രാത്രിരുച്യതേ
വിദ്യാഭ്യാസേ പ്രമാദോ യഃ സ ദിവാസ്വാപ ഉച്യതേ''
വിദ്യ, പ്രകാശസ്വരൂപമായതുകൊണ്ട് 'പകല്‍' എന്നും അവിദ്യ അന്ധകാരമയമായതുകൊണ്ട് 'രാത്രി' എന്നും പറയപ്പെടുന്നു. വിദ്യാഭ്യാസത്തില്‍ ഉണ്ടാകുന്ന തെറ്റിന് - വിദ്യ വേണ്ടവിധം യഥാകാലം അഭ്യസിക്കാതിരിക്കുന്നതിന് - ദിവാസ്വാപമെന്നാണ് മഹര്ഷിയമാര്‍ സാങ്കേതികസംജ്ഞ നല്കിയിട്ടുള്ളത്. അതിനാല്‍, വിദ്യയില്‍ - ആത്മവിദ്യയില്‍ - സംന്യാസിമാര്‍ യാതൊരു വിധത്തിലും അശ്രദ്ധകാണിക്കരുത്. ആ വിഷയത്തില്‍ ജാഗരൂകരായിത്തന്നെ ഇരിക്കേണ്ടതാകുന്നു.

ആറാമത്തേത് 'വൃഥാലാപ'മാണ് വെറുതെ വാഗിന്ദ്രിയത്തെ വ്യാപരിപ്പിക്കുന്നതിനാണ് വൃഥാലാപമെന്നു പറയുക. സംന്യാസിയുടെ പരമലക്ഷ്യം മുക്തി - ജീവന്മുക്തിയാണ്. അതിനനുകൂലങ്ങളായ വിഷയങ്ങളെക്കുറിച്ചുവേണം അവന്‍ സംസാരിക്കുവാന്‍. അക്കഥ വിസ്മരിച്ചിട്ട് കാണുന്നവരെ സ്തുതിച്ചും അനുഗ്രഹിച്ചും നിന്ദിച്ചും മറ്റുമുള്ള സംഭാഷണങ്ങളാണ് വൃഥാലാപമെന്ന പദം കൊണ്ട് വിവക്ഷിച്ചിരിക്കുന്നത്. അതും പരിവര്ജ്ജിാക്കേണ്ടതാണ്.''

''അജിഹ്വഃ ഷണ്ഡകഃ പംഗുരന്ധോ ബധിര ഏവ ച
മുഗ്ദ്ധശ്ച മുച്യതേ ഭിക്ഷുഃ ഷഡ്ഭിരേതൈര്ന്നക സംശയഃ''
എന്ന സ്മൃതിയനുസരിച്ച് സംന്യാസി അജിഹ്വനും ഷണ്ഡകനും പംഗുവും അന്ധനും ബധിരനും മുഗ്ദ്ധനും ആയിരിക്കണം. എങ്കില്‍ മാത്രമേ മുക്തനാകയുള്ളു.'' 

രസനേന്ദ്രിയത്തേയും വാഗിന്ദ്രിയത്തേയും ജയിച്ചവനാണ് അജിഹ്വന്‍. ഷഡ്‌രസങ്ങളോടുകൂടി ആഹാരം കഴിക്കുമ്പോഴും അവയിലൊന്നിലും പ്രത്യേകം ഹിതാഹിതരൂപത്തിലുള്ള പറ്റുമാനമുണ്ടായിരിക്കരുത്. ഹിതരൂപമായ, ആത്മബോധത്തെ ഉളവാക്കുന്ന വിഷയത്തെക്കുറിച്ചു വക്രതകൂടാതെ സത്യമായും മിതമായുമേ പറയാവൂ. അങ്ങനെയുള്ളവനെ അജിഹ്വനെന്നു പറയുന്നു.

ഇന്നുണ്ടായ പെണ്കുയട്ടിയേയും പതിനാറുവയസ്സുള്ള യുവതിയേയും നൂറു വയസ്സുള്ള വൃദ്ധയേയും വികാരരഹിതനായി കാണാന്‍ കഴിയുന്നവനാണ് ഷണ്ഡകന്‍ (നപുംസകം). സംന്യാസി സ്ത്രീകളുടെ സമീപം ഒരു നപുംസകത്തെപ്പോലെ പെരുമാറണമെന്നു ചുരുക്കം. 

മലമൂത്രവിസര്ജ്ജുനങ്ങള്ക്കും ഭിക്ഷയ്ക്കും വേണ്ടിമാത്രം ഒരു യോജനയില്‍ കവിയാത്ത ദൂരത്തില്‍ സഞ്ചരിക്കുകയേ പാടുള്ളു. അങ്ങനെയുള്ളവന്‍ മുടന്തന്‍ (പംഗു) തന്നെയാണ്. ആവശ്യമില്ലാതെ ഒരിടത്തും പോകരുതെന്നര്ത്ഥം .

നില്ക്കുമ്പോഴും നടക്കുമ്പോഴും ആരുടെ ദൃഷ്ടിയാണോ ആവശ്യമില്ലാതെ ചുറ്റുപാടിലേക്ക് അയയ്ക്കാതിരിക്കുന്നത് അവന്‍ കണ്ണ് എന്ന ബാഹ്യേന്ദ്രിയം ഉള്ളവനാണെങ്കിലും അന്ധന്‍ (കുരുടന്‍) ആണ്. ആവശ്യമില്ലാതെ വിഷയങ്ങളിലേക്കു കണ്ണോടിക്കരുതെന്നു സാരം. 

ലൗകികോല്ക്കുര്ഷശത്തെ നല്കുന്നതും മിതമായതും മനസ്സിനെ ഹരിക്കുന്നതും സങ്കടത്തെ ഇല്ലാതാക്കുന്നതുമായ വാക്കുകള്‍ കേട്ടാലും കേള്ക്കാസത്തവണ്ണം തജ്ജന്യമായ വികാരങ്ങള്‍ ആരെയാണോ സ്പര്ശിുക്കാത്തത്, അവന്‍ ബധിരന്‍ (പൊട്ടന്‍) എന്നു പറയപ്പെടുന്നു. ശബ്ദവിഷയങ്ങളില്‍ പറ്റുമാനമില്ലാതിരിക്കണമെന്നു താത്പര്യം.

എന്തിനും കഴിവുള്ളവനും ഇന്ദ്രിയശക്തി ഒട്ടും നശിക്കാതെ അരോഗദൃഢഗാത്രനും ആണെങ്കിലും സമാകര്ഷംകങ്ങളായ കാമിനീകാഞ്ചനാദി വിഷയങ്ങളുടെ സന്നിധിയില്‍ വര്ത്തിലക്കുമ്പോഴും ഉറങ്ങിക്കിടക്കുന്ന ഒരു മനുഷ്യനെപ്പോലെ അവയാല്‍ ആകൃഷ്ടമതിയാകാതെയിരിക്കുന്നത് ഏത് സംന്യാസിയാണോ അവനത്രേ മുഗ്ദ്ധന്‍. 

സംന്യാസി സ്വാര്ത്ഥനലാഭത്തിനുവേണ്ടി ആരെയും നിന്ദിക്കയോ സ്തുതിക്കയോ അരുത്. പുണ്യകര്മ്മകങ്ങളിലും പാപകര്മ്മഭങ്ങളിലും ലേശംപോലും പറ്റുമാനമരുത്. വിതണ്ഡാവാദം മുതലായവ ചെയ്യരുത്. എല്ലാക്കാര്യങ്ങളിലും ഒരു സാക്ഷിയെപ്പോലെ തുല്യനിലയില്‍ വര്ത്തികക്കണം. 

ദുര്വ്വാ സനകളെ ഉത്തേജിപ്പിക്കുന്ന ഒരു കര്മ്മയകലാപങ്ങളിലും സംന്യാസികള്‍ ചെന്നു കുരുങ്ങരുത്.

''പരമാത്മനി യോ രക്തോ വിരക്തോƒപരമാത്മനി
സര്വ്വൈരഷണാവിനിര്മ്മു ക്തഃ സ ഭൈക്ഷം ഭോക്തുമര്ഹ തി''
(ആത്മാവല്ലാതെയുള്ള ദൃശ്യവസ്തുക്കളില്‍ പറ്റുമാനമരുത്. എപ്പോഴും പരമാത്മാവില്ത്തെന്നെ ത്‌ലപരനായിരിക്കണം. ദാരൈഷണ, പുത്രൈഷണ, വിത്തൈഷണ എന്നിവയില്നിതന്ന് വേറിട്ട് നില്‌ക്കേണ്ടതാണ്. അങ്ങനെയുള്ള ഒരുവനുമാത്രമേ സംന്യാസിക്കാനധികാരമുള്ളു.)

''വേദാന്തവാക്യേഷു സദാ രമന്തോ
ഭിക്ഷാന്നമാത്രേണ ച തുഷ്ടിമന്തഃ
അശോകമന്തഃകരണേ രമന്തഃ
കൗപീനവന്തഃ ഖലു ഭാഗ്യവന്തഃ''

ഇതാണ് ഒരു സംന്യാസിയുടെ യഥാര്ത്ഥ്ലക്ഷണം. അതായത് അവന്‍ എപ്പോഴും വേദാന്തവാക്യങ്ങളുടെ അര്ത്ഥടചിന്തനത്തില്‍ രസിച്ചുകൊണ്ടിരിക്കണം. ഭിക്ഷാന്നംകൊണ്ടുതന്നെ സന്തോഷിക്കണം. ദുഃഖസ്പര്ശകമില്ലാതെ അന്തര്മ്മുകഖവൃത്തിയായിട്ടുതന്നെ കഴിഞ്ഞുകൂടണം. അങ്ങനെയുള്ള സംന്യാസിയാണ് ഭാഗ്യവാന്‍.


കടപ്പാട്  :  തീര്‍ത്ഥപാദ പരമഹംസ സ്വാമികള്‍

20131130

ആര്യന്മാരുടെ വരവ് ഒരു കെട്ടുകഥയോ ?


ഭാരതീയരില്‍ അപകര്‍ഷതാബോധം സൃഷ്ടിക്കാനും, ഭാരതീയരെ വിഭജിച്ച് കൊള്ളയടിക്കാനും, ഭാരതീയമൂല്യങ്ങളെ     ഇടിച്ചുതാഴ്ത്തി മതപരിവര്‍ത്തനം ചെയ്യാനുംവേണ്ടി മെനഞ്ഞെടുത്ത കെട്ടുകഥയാണ് ആര്യധിനിവേശ സിദ്ധാന്തം

ഭാരതീയനന്മകളെക്കുറിച്ച് ധര്‍മ്മബോധമുള്ള വിദേശികള്‍ പറഞ്ഞതെന്തായിരുന്നു എന്ന് പരിശോധിക്കാം. – ജര്‍മ്മന്‍ പണ്ഡിതന്‍ ദോഹം പറയുന്നു: ”ഇന്ത്യ മാനവരാശിയുടെ കളിത്തൊട്ടിലാകുന്നു. മാനവസംസ്‌കാരത്തിന്റെ ജന്മഭൂമിയാകുന്നു……. ഹിന്ദുക്കള്‍ ഏറ്റവും സൗമ്യസ്വഭാവമുള്ള ജനങ്ങളാണ്…..” 

മഹാനായ വോള്‍ട്ടയര്‍ ഇങ്ങിനെ എഴുതി: ”ധൈര്യത്തിലും ക്രൂരതയിലും നാം ഇന്ത്യക്കാരെ എത്രയധികം പുറകോട്ടാക്കിയിരിക്കുന്നു. അതുപോലെതന്നെ വിവേകത്തില്‍ നാം ഇന്ത്യാക്കാരേക്കാള്‍ എത്രയോ താണ തലത്തിലാണ് സ്ഥിതിചെയ്യുന്നത്. നമ്മുടെ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ പരസ്പരം പോരടിച്ച് നാശമടയുന്നു. നമ്മള്‍ പണത്തെ മാത്രം തേടി നടക്കുന്നവരാണ്. എന്നാല്‍ ഗ്രീക്കിലെ പുരാതന ജനങ്ങള്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്തത് വിജ്ഞാനമാര്‍ജ്ജിക്കുവാന്‍ മാത്രമായിരുന്നു…” എനിക്ക് പരിപൂര്‍ണ്ണ വിശ്വാസമുണ്ട് നമുക്ക് കിട്ടിയിട്ടുള്ളതെല്ലാം ഗംഗാനദിയുടെ തീരങ്ങളില്‍ നിന്നാണ്. ജ്യോതിശാസ്ത്രം, ജ്യോതിഷം. പുനര്‍ജന്മ സിദ്ധാന്തം എന്നിവയെല്ലാം. 

വില്യം മാസണ്ടോഷ് എഴുതുന്നു: ”എല്ലാ ചരിത്രഗ്രന്ഥങ്ങളും ഇന്ത്യയെ ശാസ്ത്രങ്ങളുടേയും കലകളുടേയും മാതാവായി പ്രസ്താവിക്കുന്നു. ഈ രാജ്യം പുരാതനകാലത്ത് വിജ്ഞാനത്തിനും വിവേകത്തിനും വളരെ പ്രസിദ്ധിയാര്‍ജ്ജിച്ചതായിരുന്നു. അതിനാല്‍ ഗ്രീസില്‍ നിന്നും തത്വശാസ്ത്രജ്ഞന്മാര്‍ ഇന്ത്യയിലേക്ക് യാത്രചെയ്യുവാന്‍ മടികാണിച്ചിരുന്നില്ല. ഇന്ത്യയില്‍ വന്ന് അവര്‍ അവരുടെ ജ്ഞാന വിജ്ഞാനങ്ങളെ സമ്പുഷ്ടമാക്കി. 

ഫ്രഞ്ച് പണ്ഡിതന്‍ പീയറി സോനിറാറ്റ് പറയുന്നു : ഇന്ത്യക്കാരില്‍ നമ്മള്‍ അത്യന്തമായ പ്രാചീനതയുടെ കാല്‍പാടുകള്‍ കണ്ടെത്തുന്നു. എല്ലാ രാജ്യങ്ങളില്‍ നിന്നും ജനങ്ങള്‍ ഇന്ത്യയില്‍ ചെന്നിട്ടാണ് ജ്ഞാനവിജ്ഞാനങ്ങളുടെ അടിസ്ഥാനതത്വങ്ങള്‍ മനസ്സിലാക്കിയിരുന്നത്……. ഇന്ത്യ ഐശ്വര്യപൂര്‍ണമായിരുന്ന കാലത്ത് ഇന്ത്യ മതങ്ങളേയും, നിയമങ്ങളേയും മറ്റു രാജ്യങ്ങള്‍ക്ക് സംഭാവന ചെയ്തു. ഈജിപ്തും ഇന്ത്യ മതങ്ങളേയും, നിയമങ്ങളേയും മറ്റു രാജ്യങ്ങള്‍ക്ക് സംഭാവന ചെയ്തു. ഈജിപ്തും ഗ്രീസും അവയുടെ ഇതിഹാസകഥകളും ജ്ഞാനവിജ്ഞാനങ്ങളും ഇന്ത്യയില്‍ നിന്ന് പകര്‍ന്നുകൊണ്ടു വന്നവയാണ്.

1901ല്‍ ഒരു ബ്രിട്ടീഷ് ചരിത്രകാരന്‍ എഴുതി: ”ഏകദേശം ഒന്നര നൂറ്റാണ്ടു മുമ്പ് ബംഗാള്‍, ബ്രിട്ടനേക്കാള്‍ എത്രയോ സമ്പത്സമൃദ്ധമായിരുന്നു.”

മറ്റൊരു ബ്രിട്ടീഷ് ചരിത്രകാരനെഴുതി ”1757ലെ പ്ലാസിയുദ്ധത്തിനുശേഷം ബംഗാളില്‍ നിന്ന് കൊള്ളയടിച്ച സമ്പത്ത് ബ്രിട്ടനില്‍ എത്തിച്ചേര്‍ന്നു തുടങ്ങി. അവിടെ നിന്നുള്ള സമ്പത്ത് ഇല്ലായിരുന്നുവെങ്കില്‍ ബ്രിട്ടനില്‍ വ്യവസായ വിപ്ലവം ആരംഭിക്കുകയോ പുരോഗമിക്കുകയോ ചെയ്യുമായിരുന്നില്ല.” മറ്റൊരു ബ്രിട്ടീഷ് ചരിത്രകാരന്‍ ”ലോകത്തിന്റെ ഉത്ഭവം മുതല്‍ക്കുള്ള ചരിത്രം തെളിയിക്കുന്നു, ഒരു മൂലധന നിക്ഷേപവും, ഇന്ത്യയെ കൊള്ളയടിച്ചു നേടിയിട്ടുള്ള വരുമാനത്തോളം ലാഭകരമായി ഇതുവരെ കണ്ടിട്ടില്ല”. 

ഏഴുവര്‍ഷം ഭാരതത്തില്‍ താമസിച്ച് ഭാരതത്തെ അഗാധമായി പഠിച്ച് സ്‌നേഹിച്ച് ആന്‍ക്യൂറ്റില്‍ ഡ്യൂപ്പറോണ്‍ 1778ല്‍ എഴുതി: ”ഹേ സമാധാന തല്‍പരരായ ഇന്ത്യാക്കാരേ… നിങ്ങളുടെ സമ്പത്സമൃദ്ധിയെക്കുറിച്ചുള്ള അറിവുകള്‍ നേടിയ രാജ്യങ്ങളില്‍ നിന്ന്, ഉടനെതന്നെ പുതിയ വിദേശികള്‍ നിങ്ങളുടെ കടല്‍ത്തീരങ്ങളിലെത്തുന്നതായിരിക്കും. അവര്‍ ഏതിന്മേലെല്ലാം കൈവച്ചുവോ അവയെല്ലാം അവരുടേതാക്കി….. ആ പരദേശികളുടെ ഹൃദയത്തെ ഒന്നുംതന്നെ സ്പര്‍ശിക്കില്ല. പെറുവിലേയും മെക്‌സിക്കോവിലേയും ജനങ്ങളോട് അവര്‍ പറഞ്ഞു. നിങ്ങളുടെ സ്വര്‍ണ്ണം, ഇന്ത്യക്കാരോട് ഈ പരദേശികള്‍ പറയും, നിങ്ങളുടെ നികുതി, അതാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത് എന്ന്…. ഈ ലോകമായ ന്യായപീഠത്തിനുമുമ്പാകെ, പരദേശികളുടെ ഹീനമായ ലോഭം കൊണ്ട് കരുവാളിച്ചുപോയ ഒരു ജനതയായ നിങ്ങളുടെ (ഭാരതീയരുടെ) മുറിവേറ്റ അവകാശങ്ങളെ എടുത്തുകാണിച്ച് വാദിക്കാന്‍ ഞാന്‍ ധൈര്യപ്പെടുന്നു”. 

ഫ്രഞ്ച് ദാര്‍ശനികന്‍ വോള്‍ട്ടയര്‍ : പാശ്ചാത്യനിഷ്ഠൂരന്മാര്‍ക്ക്, ഇന്ത്യയെപ്പറ്റി അറിവു ലഭിച്ചതോടെതന്നെ ആ രാജ്യം (ഇന്ത്യ) അവരുടെ അത്യാഗ്രഹത്തിന്റെ ഇരയായത്തീര്‍ന്നു…. ഇവര്‍ യൂറോപ്പിലേക്ക് കുരുമുളകും വര്‍ണചിത്രങ്ങളും എത്തിച്ചുകൊടുത്തിരുന്നത് ഇന്ത്യയിലെ ശവക്കൂമ്പാരത്തിനുമീതെ ചവിട്ടി നടന്നിട്ടായിരുന്നു”. ബ്രിട്ടീഷുകാര്‍ ലോകജനതയോട് പറഞ്ഞു: ”വെളുത്ത മനുഷ്യരുടെ ധാര്‍മ്മികമായ ചുമതലയാണ്, അറിവില്ലാത്ത ജനതയെ പരിഷ്‌കൃതരാക്കുകയെന്നത്”. അതവര്‍ പ്രാവര്‍ത്തികമാക്കിത്തുടങ്ങി….. യൂറോപ്പിലെ പുരോഗതിയെക്കുറിച്ച് ഇന്ത്യാക്കാരെ ബോധവാന്മാരാക്കാനും, ‘ഇരുളില്‍ ആണ്ടുകിടക്കുന്ന’ ഇന്ത്യാക്കാരെ വെളിച്ചത്തിലേക്കെത്തിക്കാനും ലഘുലേഖകകളും, കൊച്ചു പുസ്തകങ്ങളും അര്‍പ്പിതരായവരും ഇന്ത്യയിലേക്കൊഴുകിത്തുടങ്ങി… ”


‘അന്ധകാരത്തില്‍’ നിന്ന് ഭാരതീയരെ മോചിപ്പിക്കാനെത്തിയവര്‍ ഇവിടെ നിന്നുള്ള ദ്രവ്യങ്ങളോടൊപ്പം താളിയോലഗ്രന്ഥങ്ങളും ശാസ്ത്ര-സാങ്കേതിക വിജ്ഞാനങ്ങളും കടത്തി. കോപ്പര്‍ നിക്കസ്, ഗലീലിയോ, ക്ലെപ്ലയര്‍, ന്യൂട്ടണ്‍, ഗ്രിഗറി, ല്ഹ്യൂളര്‍, ലെബ്‌നിറ്റ്‌സ്, ടൈക്കോബ്രാഹി, ഗോസ്, ടേയ്‌ലര്‍, ഡീ മോയ്‌വര്‍, സെനല്‍, ഏപ്പിയാനസ്, സ്റ്റിഫെന്‍, അക്ക്യൂബെന്‍, താര്‍ത്തഗലിയ, ബോബെല്ലി….. ഇവരുടെയെല്ലാം ഗണിത ശാസ്ത്ര സംഭാവനകള്‍, ഒന്നു പരിശോധിച്ച് നോക്കിയാല്‍ ഭാരതീയരായ ആര്യഭടന്‍  ക, കക , ഭാസ്‌കരാചാര്യന്‍ ക, കക  വടേശ്വരാചാര്യന്‍, വരാഹമിഹിരന്‍, ലല്ലാചാര്യന്‍, മഞ്ജുളാചാര്യന്‍, മാധവാചാര്യന്‍, ശങ്കരവര്‍മ്മന്‍, പുതുമന സോമയാജി., ഗോവിന്ദസ്വാമി തുടങ്ങി അതിപ്രഗത്ഭരായ ഭാരതീയരുടെ അറിവുകളില്‍ നിന്ന് സ്വീകരിച്ചതായിരിക്കുമെന്നുറപ്പ്.  മേല്‍ വിവരിച്ച ഭാരതീയ ആചാര്യന്മാരുടെ കാലഘട്ടം, (മേല്‍ വിവരിച്ച) പാശ്ചാത്യരുടെ കാലഘട്ടത്തേക്കാള്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പായിരുന്നു.   ഈ വിജ്ഞാന ഭണ്ഡാരമുള്‍ക്കൊണ്ടിട്ടുള്ള സഹസ്രാവധി താളിയോല ഗ്രന്ഥങ്ങള്‍ (അന്നു കടത്തിയത്) ഇന്നും ഇംഗ്ലണ്ടിലും ജര്‍മ്മനിയിലുമുള്ള ഡസന്‍ കണക്കിന് മാനുസ്‌ക്രിപ്റ്റ് ലൈബ്രറികളിലുണ്ട്.


ഡോ.എന്‍.ഗോപാലകൃഷ്ണന്‍

20131127

യാഗങ്ങളിലെ മൃഗബലി: സത്യവും മിഥ്യയും




യാഗങ്ങള്‍ അഥവാ യജ്ഞങ്ങള്‍ ഇന്ന് വളരെ ഏറെ പ്രചാരത്തിലില്ലെങ്കിലും ഇടയ്ക്കെല്ലാം അത് പത്രത്താളുകളില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാറുണ്ട്. യാഗങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേയ്ക്ക് ഓടിയെത്തുക ഹിംസാത്മകമായ ഏതോ ഭയാനക കര്‍മ്മത്തിന്റെ ചിത്രമാണ്. ചരിത്രകാരന്മാരായാലും, ദാര്‍ശനികപ്രവരത്തന്മാരായാലും, പാശ്ചാത്യര്‍ ഉള്ളറിഞ്ഞ് വിളിച്ച ഈ ചുട്ടുകൊല്ലലിനെ (ഒീഹീരമ) ഭാരതീയ സാംസ്കാരിക ചരിത്രത്തിലെ അരുണരേഖയായാണ് കണക്കാക്കുന്നത്. ഭാരതത്തിലെ അതിപ്രാചീനമായ ആരാധനാരീതി ഭയാനകമായ ഒന്നായിരുന്നുവോ എന്ന ചോദ്യം ചരിത്രത്തിന്റെ വക്കുകളില്‍ നിന്നെങ്കിലും ഉയരേണ്ടതാണ്. അഹിംസയെ പരമമായ ധര്‍മ്മമെന്ന് ഉറക്കെ ഉദ്ഘോഷിച്ച ഈ സംസ്കാരത്തില്‍ ഹിംസാത്മകമായ തൃഷ്ണയ്ക്ക് സ്വാധീനമുണ്ടായിരുന്നുവോ? ഈ ചോദ്യത്തിനുമപ്പുറത്ത്, വേദങ്ങളെ കര്‍മ്മകാണ്ഡത്തിന്റെ അതിര്‍വരമ്പുകളില്‍ തളച്ചിട്ടപ്പോള്‍, അത് ഹിംസയെ പ്രോത്സാഹിപ്പിച്ചിരുന്നുവോ എന്ന ചോദ്യം ഏറെ പ്രസക്തമാണ്. ചുട്ടു കൊല്ലാനുള്ള സമ്മതിപത്രമായി വേദങ്ങളെ ഗണിച്ചതിനു പിന്നില്‍ യാഥാര്‍ത്ഥ്യത്തിന്റേയോ സത്യത്തിന്റേയോ നേരിയ പ്രകാശമെങ്കിലും ഉണ്ടായിരുന്നുവോയെന്നത് പരിശോധിക്കേണ്ടതാണ്. 


ബി.സി. 5057 നോടടുത്ത് അഗ്നിവേശന്‍ രചിച്ചുവെന്നു കരുതുന്ന ചരകസംഹിത രണ്ടായിരം വര്‍ഷങ്ങള്‍ക്കുശേഷം വൈശമ്പായനനും ചരകനും പരിഷ്കരിച്ചു. ആ ചരകസംഹിതയിലെ ഒരു പ്രസ്താവം യാഗത്തിലെ മൃഗഹിംസാരംഭം എന്നായിരുന്നുവെന്നതിലേക്ക് വിരല്‍ചൂണ്ടുന്നു. 'ആദികാലത്ത് മൃഗങ്ങളെ യജ്ഞത്തില്‍ ആലഭനം ചെയ്യുന്നതിന്നായിരുന്നു, ആലംഭനം ചെയ്യുന്നതിനായിരുന്നില്ല. പിന്നീട് ദക്ഷയാഗത്തിനു ശേഷം മനുപുത്ര•ാരായ നരിഷ്യന്ദന്‍, നാഭാഗന്‍, ഇക്ഷ്വാകു, നൃഗന്‍, ശര്യാതി എന്നിവര്‍ മൃഗങ്ങളെ ജന്തുക്കള്‍ എന്നു കരുതി യജ്ഞത്തില്‍ ബലിയര്‍പ്പിക്കാന്‍ തുടങ്ങി. (1) ഇതില്‍ നിന്നും ചില കാര്യങ്ങള്‍ വ്യക്തമാണ്. ഒന്നാമതായി ആദ്യകാലത്തെ ആര്യന്‍ ജനതതിയുടെ ആരാധനയില്‍ മൃഗബലി ഇല്ലായിരുന്നു. രണ്ടാമതായി തെറ്റിദ്ധാരണയുടെ പുറത്താണ് ഈ മൃഗബലി ഉണ്ടായത്. ആലഭയ്ക്ക് സ്പര്‍ശിക്കുക എന്നും ആലംഭയ്ക്ക് ഹിംസയെന്നുമാണ് അര്‍ത്ഥം. ഇങ്ങനെയുണ്ടായ തെറ്റില്‍നിന്നുമാണ് ഇന്നും കാണുന്ന ചില രോഗങ്ങളെങ്കിലും ഉണ്ടായതെന്ന് മഹാഭാരതം പറയുന്നു. 'അഘ്ന്യയെന്നത് ഗോവിന്റെ പേരാണ്. കൊല്ലാന്‍ പാടില്ലാത്തതെന്നര്‍ത്ഥം. അതിനെ കൊല്ലാന്‍ ആര്‍ക്കാണ് അര്‍ഹത? പശുവിനേയോ കാളയേയോ ആലംഭനം ചെയ്യുകവഴി മഹാഹാനിയാണ് വരുത്തിവെയ്ക്കുന്നത്. ഗോമാതാവിനേയും വൃഷഭപ്രജാപതിയേയും കൊല്ലുകയെന്ന ഈ അനുചിതകര്‍മ്മത്തില്‍ ഞങ്ങള്‍ ദുഃഖിതരാണെന്ന് ഋഷിമാര്‍ നഹുഷനോട് പറഞ്ഞു. ഇതു നിമിത്തം 101 രോഗങ്ങള്‍ സര്‍വ്വത്ര വ്യാപിക്കും.'' (2) ഇതില്‍നിന്നും യജ്ഞത്തില്‍ ആദികാലത്ത് മൃഗബലി ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാകുന്നുണ്ട്. എന്നൊക്കെയായിരുന്നു യജ്ഞത്തില്‍ മൃഗങ്ങളെ കൊല്ലാന്‍ തുടങ്ങിയത്? ഒന്നാമതായി വേദത്തില്‍ ജന്തു ഹിംസയുണ്ടെന്ന ധാരണയാണ് അതിന് പുരോഹിത•ാരെ പ്രേരിപ്പിച്ചത്. ഇത് തെളിയിക്കുന്നതാണ് ചരകസംഹിതയില്‍ നിന്ന് നേരത്തെ എടുത്തുകാട്ടിയത്. 'അജം' തുടങ്ങിയ വാക്കുകളും ആലഭ, ആലംഭ തുടങ്ങിയ ധാതുക്കളും തെറ്റായി മനസ്സിലാക്കിയതും യജ്ഞത്തില്‍ മൃഗബലി കര്‍ക്കശമാക്കാന്‍ പുരോഹിത•ാരെ പ്രേരിപ്പിച്ചിരിക്കാം. വേദത്തില്‍ പ്രയുക്തമായ 'അജം' എന്ന വാക്കിന്നുണ്ടായ മറിമായങ്ങളെന്തൊക്കെയാണെന്നും ആ സുലളിതമായ ശബ്ദം ഭാരതത്തിന്റെ സാംസ്ക്കാരിക ചരിത്രത്തില്‍ ഉണ്ടാക്കിയ വഴിത്തിരിവുകള്‍ എന്തൊക്കെയാണെന്നും പരിശോധിക്കേണ്ടതാണ്. അജത്തിന് രണ്ടാണര്‍ത്ഥം. ഛാഗഃ അഥവാ ആട് എന്നും മുളയ്ക്കാത്തത് എന്നും പ്രാചീനാഗമ ഗ്രന്ഥങ്ങളിലുള്ള 'അജൈര്യഷ്ടവ്യമ്' തുടങ്ങിയ വാക്യങ്ങളിലെ അജം ഈ രണ്ടില്‍ ഏതാണ് എന്ന് നിര്‍ണ്ണയിക്കാന്‍ ശ്രമിക്കാതെ, അവര്‍ക്ക് പരിചയമായിത്തീര്‍ന്ന ആടെന്ന അര്‍ത്ഥമെടുത്തു. അങ്ങനെ യജ്ഞത്തില്‍ ആടിനെ കൊല്ലലും ആരംഭിച്ചുവെന്നതിന് ശക്തമായ തെളിവുകള്‍ പ്രാചീന സംസ്കൃത സാഹിത്യഗ്രന്ഥങ്ങളില്‍ നിന്ന് ലഭ്യമാണ്. മഹാഭാരതത്തിലെ ശാന്തിപര്‍വത്തില്‍ ദേവ•ാരും ഋഷിമാരും തമ്മിലൊരു സംവാദമുണ്ട്; അതിങ്ങനെയാണ്: 


'ദേവ•ാര്‍ പറഞ്ഞു: 'അജത്താല്‍ യജ്ഞം നടത്തണമെന്നാണ് വിധി. ആ അജമാകട്ടെ ഛാഗഃ അഥവാ ആടായിരിക്കണം. മറ്റു മൃഗങ്ങളാകരുതെന്നും.'' അപ്പോള്‍ ഋഷിമാര്‍ പറഞ്ഞു: 'വൈദികവിധി ബീജങ്ങളാല്‍ യജ്ഞം നടത്തുന്നതാണെന്നത്രെ ശ്രുതി. അജം എന്നത് ബീജസംജ്ഞയാണ്. അതിനാല്‍ ഛാഗത്തെ, ആടിനെ കൊല്ലാന്‍ പാടില്ല. മൃഗവധം നടക്കുന്നിടത്ത് സത്പുരുഷ•ാരുടെ ധര്‍മ്മം പാലിക്കപ്പെടുന്നില്ല''(3) ഇവിടെനിന്നും അജമെന്ന ശബ്ദത്തെക്കുറിച്ച് ഒരു തെറ്റിദ്ധാരണയുണ്ടായതായും അതിനെതുടര്‍ന്ന് ഉണ്ടായ വാദപ്രതിവാദത്തെക്കുറിച്ചു സുവ്യക്തമായി മനസ്സിലാകും. വായുപുരാണത്തിലും ഇതിനെക്കുറിച്ച് വ്യക്തമായ സൂചനകളുണ്ട്. ആ സൂചന ഇങ്ങനെയാണ്: 'ഹേ, സുശ്രേഷ്ഠ! ഹിംസയില്ലാത്ത ബീജങ്ങളാല്‍ യജ്ഞം ചെയ്യുക. അവ മൂന്നു വര്‍ഷത്തിലധികം പഴകിയതും പാടത്ത് മുളക്കുന്നതിനു സാധ്യതയില്ലാത്തതും ആയിരിക്കട്ടെ.''(4) വായുപുരാണത്തിലെ ഈ ശ്ളോകത്തില്‍ 'അപ്രരോഹി' എന്നാണ് അജത്തിന് അര്‍ത്ഥം നല്‍കിയിട്ടുള്ളത്. മുളയ്ക്കാത്തതെന്നാണ് ഇതിന്നര്‍ത്ഥം. ഈ അര്‍ത്ഥം ആടിന് ചേരില്ലെന്നു മാത്രമല്ല അതിന് അനുയോജ്യമായത് ധാന്യമാണുതാനും. അതിനുമപ്പുറം മുളയ്ക്കുന്ന വിത്ത് യജ്ഞത്തിന് ഉപയോഗിക്കരുതെന്ന ഒരു നിഷേധംകൂടി അതിനുണ്ട്. മുളയ്ക്കുന്ന വിത്തുപോലും യാഗത്തില്‍ ഹോമിക്കരുതെന്ന് വിധിച്ച അഹിംസാവാദികളായ ഋഷിമാരെ നിന്ദിച്ചുകൊണ്ട് പിന്നീടുവന്ന പുരോഹിതര്‍ അജത്തെ ആടാക്കി. അതും പോരാഞ്ഞ് യജ്ഞശാല യുദ്ധക്കളത്തേക്കാള്‍ ഭീകരമായ വൈതാളിക കേന്ദ്രമാക്കി. 


അജമെന്നാല്‍ മുളയ്ക്കാത്ത വിത്താണെന്ന പൌരാണിക ഗ്രന്ഥങ്ങളിലെ വചനങ്ങള്‍ യഥാവിധി ജൈനമതാചാര്യ•ാര്‍ ഉള്‍ക്കൊണ്ടിരുന്നതായി കാണാം. ജൈനസാഹിത്യങ്ങളില്‍ പ്രമുഖമായി ഗണിക്കപ്പെടുന്ന 'സ്വാദ്വാദമഞ്ജരി'യില്‍ പറയുന്ന പ്രശസ്തമായ ഒരു പ്രസ്താവന ഇങ്ങനെയാണ്: 'വേദത്തിലെ 'അജത്തെക്കൊണ്ട് യജിക്കണം' മുതലായ  വാക്യങ്ങള്‍ക്ക് അജ്ഞാനികള്‍ (മിഥ്യാദര്‍ശികള്‍) അജം മൃഗവാചിയാണെന്നര്‍ത്ഥം പറയുന്നു. സമ്യഗ്ദര്‍ശികള്‍ (അറിവുള്ളവര്‍) മുളയ്ക്കാന്‍ കഴിവില്ലാത്ത മൂന്നുവര്‍ഷം പഴകിയ യവം, വ്രീഹി, അഞ്ചുവര്‍ഷം പഴകിയ എള്ള്, ചണമ്പയര്‍, ഏഴുവര്‍ഷം പഴകിയ തിന, കടുക് മുതലായ ധാന്യങ്ങളുടെ പര്യായമായി കണക്കാക്കുന്നു.'' (5) പഞ്ചതന്ത്രത്തില്‍ നിന്നൊരു ഭാഗം കാണുക. 'യജ്ഞത്തില്‍ പശുവിനെ കൊല്ലുന്ന ഈ യാജ്ഞികരുണ്ടല്ലോ മൂഢരായ അവര്‍ക്ക് വേദവചനത്തിന്റെ ശരിയായ അര്‍ത്ഥം അറിയില്ല. വേദത്തില്‍ പറയുന്ന 'അജത്താല്‍ യജിക്കണം.' എന്ന വചനത്തിന് ഏഴുവര്‍ഷം പഴകിയ വ്രീഹി കൊണ്ട് യജിക്കണമെന്നാണര്‍ത്ഥം. ആടിനെ കൊണ്ടെന്നല്ല'' (6) അജം ആടല്ലെന്ന് ഇവിടെ വ്യക്തമാകുന്നു. ഇതേപോലെയാണ് അശ്വമേധവും പുരുഷമേധവുമെല്ലാം തെറ്റിദ്ധരിക്കപ്പെട്ടത്. 


ഇതുപോലെ തെറ്റിദ്ധാരണയ്ക്ക് മറ്റൊരു കാരണം വൈദികവ്യാകരണവും ധാതുനിഷ്പത്തിയും ഇല്ലാതായതാണെന്ന് സംസ്കൃത സാഹിത്യ പഠനത്തില്‍നിന്ന് മനസ്സിലാക്കാം. ഇതിനേക്കുറിച്ച് ശ്രീ ആചാര്യനരേന്ദ്രഭൂഷണിന് പറയാനുള്ളതിതാണ്. 'പാണിനിയുടെ കാലത്തോ ഒരുപക്ഷേ അതിനു മുമ്പുതന്നെയോ ശുദ്ധമായ ലംഭധാതുവിന്റെ തിങന്തത്തിലെ (ക്രിയാപദത്തിലെ) പ്രയോഗം സംസ്കൃതഭാഷയില്‍ ഇല്ലാതായിക്കഴിഞ്ഞിരുന്നു. അക്കാലത്തെ വൈയാകരണ•ാര്‍ 'ലംഭ്' ധാതുവിനെ ധാതുപാഠത്തില്‍ ഉള്‍ക്കൊള്ളിക്കാതെ 'ലഭ്' ധാതുവുമായി ബന്ധിപ്പിക്കുകയാണുണ്ടായത്. ഇക്കാരണത്താല്‍ ആലഭയും ആലംഭയും സമാനാര്‍ത്ഥകമാണെന്ന മിഥ്യാബോധം പ്രചരിച്ചു. ഇതിനെ ആസ്പദമാക്കി ജന്തുഹത്യയും നിലവില്‍ വന്നു.'' (7) 


വസ്തുത ഇതൊക്കെയാണെങ്കിലും ഇന്ന് ലഭ്യമായ വേദശാഖകളിലും ബ്രാഹ്മണഗ്രന്ഥങ്ങളിലും ശ്രൌതസൂത്രങ്ങളിലുമെല്ലാം മൃഗബലി വിധിച്ചതായി കാണാം. ഇത് തീര്‍ച്ചയായും പിന്നീടു വന്നവര്‍ കൂട്ടിച്ചേര്‍ത്തതാണ്. അങ്ങനെ കൂട്ടിച്ചേര്‍ത്തതിനേക്കാള്‍ ഭാവനാവിലാസത്തോടെയാണ്, വൈദികസംജ്ഞയോ നിരുക്തിയോ ധാതുപാഠമോ ഒന്നും പഠിക്കാത്ത ചില ഇന്‍ഡോളജിസ്റ്റുകള്‍ മെനഞ്ഞെടുത്തത്. ഇതു കേട്ടപാതി കേള്‍ക്കാത്തപാതി വേറെ ചിലരെഴുതിയത് അതിനേക്കാള്‍ രസാവഹമാണ്. വേദിക് ഏജ് (ഢലറശര അഴല) എന്നൊരു കൃതി ആര്‍.സി. മജുംദാര്‍ എഴുതിയിട്ടുണ്ട്. അതിലെ ചില പ്രസ്താവനകള്‍ ഇത്തരത്തിലുള്ളതാണ്. 'ജന്തുബലികളില്‍ ഉപയോഗിക്കുന്നതിനുവേണ്ടി ഉണ്ടാക്കിയ ആ പ്രസൂക്തങ്ങള്‍ ദാനസ്തുതിയേക്കാള്‍ ഒട്ടും മേ•യുള്ളതല്ല. പാരമ്പര്യവിശ്വാസമനുസരിച്ച് ഇവ ജന്തുബലികളില്‍ പ്രയുക്തമായിരുന്നു എന്നതിന് സംശയമില്ല.'' 


'ത്യാഗസിദ്ധാന്തം മൌലികമാണോ അല്ലയോ എന്നോ, യജ്ഞം ഔഷധികളുടേയോ സസ്യജാലത്തിന്റേയോ മനുഷ്യന്റെ തന്നെയോ ജീവനെ ശാശ്വതമാക്കുന്ന മന്ത്രജാലമാണോ എന്നതോ, എന്താണ് യജ്ഞത്തിന്റെ മൌലികസിദ്ധാന്തമെന്നതോ വിശദമായി നമുക്ക് ചര്‍ച്ചചെയ്യേണ്ടതില്ല. കൌശികസൂത്രം (13,1-6) നിര്‍ദ്ദേശിക്കുന്ന ഒരു മന്ത്രവാദത്തില്‍ ചില നിശ്ചിത യോഗ്യതകള്‍ നേടണമെന്നാഗ്രഹിക്കുന്നയാള്‍ സിംഹം, കടുവ, ക്ഷത്രിയന്‍, ബ്രഹ്മചാരി തുടങ്ങിയ മനുഷ്യമൃഗാദികളുടെ ചില ശരീരഭാഗങ്ങള്‍ തിന്നണമെന്ന വിധി പരിശോധിച്ചാല്‍ മതി, മൊത്തത്തിലുള്ളതല്ലെങ്കിലും ഈ പവിത്ര കര്‍മ്മവിധിയുടെ വിശുദ്ധ സങ്കല്പമെന്തെന്ന സൂചന ലഭിക്കും.'' (9) 


ഇതാണ് ഭയാനകമായ ചിന്തയുടെ കാടുകയറ്റം. ഇങ്ങനെയൊന്നും ഒരിടത്തും പറയുന്നില്ല. വസ്തുതയെന്താണെന്ന് മുകളില്‍ വിവരിച്ചിട്ടുണ്ടുതാനും. യജ്ഞത്തിന്റെ പേരു തന്നെ അധ്വരം എന്നാണ്. യാസ്കന്‍ നിരുക്തമെന്ന ഒരു അംഗമുണ്ടാക്കിയിട്ടുണ്ട്. ആ നിരുക്തത്തില്‍ 'അധ്വര'മെന്നത് യജ്ഞത്തിന്റെ പേരാണ്. അതിന്നര്‍ത്ഥം ഹിംസാരഹിതമായ കര്‍മ്മമെന്നുമാണ്.(10) വേദങ്ങളില്‍ നിരവധി തവണ, നിരവധി ഇടങ്ങളില്‍ അധ്വരമെന്ന് കാണാം ഋഗ്വേദത്തില്‍. അഗ്നേ യേ യജ്ഞ മധ്വരം വിശ്വതഃ പരിഭൂരസി സ ഇദ് ദേവേഷു ഗച്ഛതി (1.1.4) 


(ജ്ഞാനസ്വരൂപിയായ ഈശ്വരാ, നീ ഹിംസാരഹിതയജ്ഞങ്ങളിലല്ലോ വ്യാപകന്‍. സത്യ നിഷ്ഠരായ വിദ്വാ•ാരും അതത്രേ കൈക്കൊള്ളുന്നത്.) ഇങ്ങനെ ഋഗ്വേദം 1.1.8, 1.14.11, 1.128.4, 1.191 ല്‍ ഈ 'അധ്വരം' ഹിംസാരഹിത യജ്ഞമായി സങ്കല്പിച്ചതായി കാണാം. അഥര്‍വ്വവേദത്തിലും സാമവേദത്തിലും അധ്വരം അഹിംസയെ പ്രതിഫലിപ്പിക്കുന്നതാണ്. 


ഇങ്ങനെ വാക്കുകളുടെ അര്‍ത്ഥം ചോര്‍ന്നു പോയപ്പോഴാണ് യജ്ഞത്തില്‍ ഹിംസ കടന്നുവന്നത് ഇത് ഭാരതീയ സംസ്കൃതിയെത്തന്നെ ശോഷിപ്പിച്ചുകളഞ്ഞുവെന്നത് യാഥാര്‍ത്ഥ്യമാണ്. അത് ചരിത്രപരമായി പരിശോധിച്ചാല്‍ ഭാരതത്തിന്റെ ഗതിവിഗതികളെ വളരെയേറെ സ്വാധീനിച്ചതായി കാണാം. യജ്ഞത്തിലെ മൃഗബലിയുടെ തീക്ഷ്ണതയും ക്രൂരതയും കണ്ടാണ് ബുദ്ധന്‍ യജ്ഞവിരുദ്ധനും ഒരു നവ മത സ്ഥാപകനുമായത്. പക്ഷേ ഈ യജ്ഞത്തില്‍ അഗാധമായ രസതന്ത്രവും ഗണിതശാസ്ത്രവും ബീജഗണിതവും അടങ്ങിയിട്ടുണ്ട്. ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ അതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ് നാം ഭാരതീയര്‍. 





1. ആദികാലേ ഖലു യജ്ഞേഷു പശവഃ സമാലഭനീയാ ബഭൂവുഃ നാലമ്ഭായ പ്രക്രിയന്തേ സ്മ. തതോ ദക്ഷയജ്ഞ പ്രത്യവരകാലം മനോഃ പുത്രാണാം നരിഷ്യന്ദന്നാഭഗക്ഷ്വോകു. നൃഗശര്യത്യാദീ നാം ച ക്രതുഷു പശൂനാ മേവാഭ്യനുജ്ഞാനാത് പശവഃ പ്രോക്ഷണമാപുഃ (ചരകസംഹിത, ചികിത്സാസ്ഥാനം 19.4) 2.   അഘ്ന്യാ ഇതിഗവാം നാമ ക ഏതാ ഹന്തുമര്‍ഹതി മഹയ്യകാരാകുശലം വൃഷം ഗാം വാളളലഭേത്തുയഃ ഋഷയോ തതയോ ഹ്യേതന്നഹുഷേ പ്രത്യവേദയന്‍ ഗാം മാതരം ചാപ്യവധീര്‍ വൃഷഭം ച പ്രജാപതിംഅകാര്യം നഹുഷാകാ 'ഷീര്‍ലപ്സ്യാമഹേത്വകൃ തേ വൃഥാമ്ശതം ചൈകംച രോഗാണാം സര്‍വഭൂതേഷ്വ പാതയന്‍'' (മഹാഭാരതം ശാന്തിപര്‍വ്വം 265-47 മുതല്‍ 48 വരെ ശ്ളോകങ്ങള്‍) 3.   അജേന യഷ്ടവ്യമിതി പ്രാഹുര്‍ദേവാ ദ്വിജോത്തമാന്‍ സ ച ഛാഗോളപൃജോ ജ്ഞേയോ നാന്യഃ പശുരിതി സ്ഥിതിഃ ഋഷയഃ ഊചുഃ ബീജൈര്യജ്ഞേഷ യഷവ്യമിതി വൈ വൈദികീ ശ്രുതിഃ അജ സംജ്ഞാനി ബീജാനി ഛാഗം നോ ഹന്തുമര്‍ഹഥ നൈഷ ധര്‍മഃ സതാം ദേവാ യത്രവൈവധ്യതേ പശുഃ (ശാന്തിപര്‍വ്വം 3.3.7) 4.   യജ്ഞ ബീജൈഃ സുരശ്രേഷ്ഠ യേഷ്ഠ ഹിംസാ നവിദ്യതേ ത്രിവര്‍ഷപരമം കാലമുഷിതൈര പ്രരോഹിധഭിഃ'' (വായുപുരാണം 57.100.101) 5.   തഥാഹി കില വേദേ 'അജൈര്യഷ്ടവ്യമ്' ഇത്യാദി വാക്യേഷു മിഥ്യാദൃശോളജശബ്ദം പശുവാചകം വ്യാക്ഷതേ. സമൃഗ്ദൃശസ്തു ജ•ാ പ്രായോഗ്യം ത്രിവാര്‍ഷികം യവവ്രീഹ്യാദി പഞ്ചവാര്‍ഷികം തിലമസൂരാദി സപ്തവാര്‍ഷികം കങ്കു സര്‍ഷപാദി ധാന്യപര്യായതയാ പര്യവസായന്തി (23-ാം ശ്ളോക വ്യാഖ്യാനം) 6.   ഏതേളപിയാജ്ഞികാ യജ്ഞകര്‍മണീ പശൂന്‍ വ്യാപാ ദയന്തിതേ മൂര്‍ഖാഃ പരമാര്‍ത്ഥം ശ്രുതേര്ന ജാനന്തി തത്ര കിലൈതതുക്തം, അജൈര്യഷ്ടവ്യമ് അജാ വ്രീഹയഃസപ്ത വാര്‍ഷികാഃ കഥ്യന്തേ നപുനഃ പശുവിശേഷഃ (പഞ്ചതന്ത്രം) 7.   യാഗപരിചയം, ശ്രീ ആചാര്യ നരേന്ദ്രഭൂഷണ്‍. പേജ് 115, നിത്യഭാരതി ബുക്സ്, ചെങ്ങന്നൂര്‍ 8.   ഠവല ഢലറശര അഴല, ുു. 348. ഞ.ഇ. ങമഷൌിറമൃ ആവമൃമവേശ്യമ ഢശറ്യമ ആവമ്മി, ആീായമ്യ9.   ക യശറ. ുു. 501 10.   അധ്വര ഇതിയജ്ഞ നാമ- ധ്വരതി ഹിംസാകര്‍മ തത് പ്രതിഷേധഃ (നിരുക്തം 2.7)യാഗങ്ങളിലെ മൃഗബലി: സത്യവും മിഥ്യയും



യാഗങ്ങള്‍ അഥവാ യജ്ഞങ്ങള്‍ ഇന്ന് വളരെ ഏറെ പ്രചാരത്തിലില്ലെങ്കിലും ഇടയ്ക്കെല്ലാം അത് പത്രത്താളുകളില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാറുണ്ട്. യാഗങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേയ്ക്ക് ഓടിയെത്തുക ഹിംസാത്മകമായ ഏതോ ഭയാനക കര്‍മ്മത്തിന്റെ ചിത്രമാണ്. ചരിത്രകാര•ാരായാലും, ദാര്‍ശനികപ്രവര•ാരായാലും, പാശ്ചാത്യര്‍ ഉള്ളറിഞ്ഞ് വിളിച്ച ഈ ചുട്ടുകൊല്ലലിനെ (ഒീഹീരമ) ഭാരതീയ സാംസ്കാരിക ചരിത്രത്തിലെ അരുണരേഖയായാണ് കണക്കാക്കുന്നത്. ഭാരതത്തിലെ അതിപ്രാചീനമായ ആരാധനാരീതി ഭയാനകമായ ഒന്നായിരുന്നുവോ എന്ന ചോദ്യം ചരിത്രത്തിന്റെ വക്കുകളില്‍ നിന്നെങ്കിലും ഉയരേണ്ടതാണ്. അഹിംസയെ പരമമായ ധര്‍മ്മമെന്ന് ഉറക്കെ ഉദ്ഘോഷിച്ച ഈ സംസ്കാരത്തില്‍ ഹിംസാത്മകമായ തൃഷ്ണയ്ക്ക് സ്വാധീനമുണ്ടായിരുന്നുവോ? ഈ ചോദ്യത്തിനുമപ്പുറത്ത്, വേദങ്ങളെ കര്‍മ്മകാണ്ഡത്തിന്റെ അതിര്‍വരമ്പുകളില്‍ തളച്ചിട്ടപ്പോള്‍, അത് ഹിംസയെ പ്രോത്സാഹിപ്പിച്ചിരുന്നുവോ എന്ന ചോദ്യം ഏറെ പ്രസക്തമാണ്. ചുട്ടു കൊല്ലാനുള്ള സമ്മതിപത്രമായി വേദങ്ങളെ ഗണിച്ചതിനു പിന്നില്‍ യാഥാര്‍ത്ഥ്യത്തിന്റേയോ സത്യത്തിന്റേയോ നേരിയ പ്രകാശമെങ്കിലും ഉണ്ടായിരുന്നുവോയെന്നത് പരിശോധിക്കേണ്ടതാണ്. 


ബി.സി. 5057 നോടടുത്ത് അഗ്നിവേശന്‍ രചിച്ചുവെന്നു കരുതുന്ന ചരകസംഹിത രണ്ടായിരം വര്‍ഷങ്ങള്‍ക്കുശേഷം വൈശമ്പായനനും ചരകനും പരിഷ്കരിച്ചു. ആ ചരകസംഹിതയിലെ ഒരു പ്രസ്താവം യാഗത്തിലെ മൃഗഹിംസാരംഭം എന്നായിരുന്നുവെന്നതിലേക്ക് വിരല്‍ചൂണ്ടുന്നു. 'ആദികാലത്ത് മൃഗങ്ങളെ യജ്ഞത്തില്‍ ആലഭനം ചെയ്യുന്നതിന്നായിരുന്നു, ആലംഭനം ചെയ്യുന്നതിനായിരുന്നില്ല. പിന്നീട് ദക്ഷയാഗത്തിനു ശേഷം മനുപുത്ര•ാരായ നരിഷ്യന്ദന്‍, നാഭാഗന്‍, ഇക്ഷ്വാകു, നൃഗന്‍, ശര്യാതി എന്നിവര്‍ മൃഗങ്ങളെ ജന്തുക്കള്‍ എന്നു കരുതി യജ്ഞത്തില്‍ ബലിയര്‍പ്പിക്കാന്‍ തുടങ്ങി. (1) ഇതില്‍ നിന്നും ചില കാര്യങ്ങള്‍ വ്യക്തമാണ്. ഒന്നാമതായി ആദ്യകാലത്തെ ആര്യന്‍ ജനതതിയുടെ ആരാധനയില്‍ മൃഗബലി ഇല്ലായിരുന്നു. രണ്ടാമതായി തെറ്റിദ്ധാരണയുടെ പുറത്താണ് ഈ മൃഗബലി ഉണ്ടായത്. ആലഭയ്ക്ക് സ്പര്‍ശിക്കുക എന്നും ആലംഭയ്ക്ക് ഹിംസയെന്നുമാണ് അര്‍ത്ഥം. ഇങ്ങനെയുണ്ടായ തെറ്റില്‍നിന്നുമാണ് ഇന്നും കാണുന്ന ചില രോഗങ്ങളെങ്കിലും ഉണ്ടായതെന്ന് മഹാഭാരതം പറയുന്നു. 'അഘ്ന്യയെന്നത് ഗോവിന്റെ പേരാണ്. കൊല്ലാന്‍ പാടില്ലാത്തതെന്നര്‍ത്ഥം. അതിനെ കൊല്ലാന്‍ ആര്‍ക്കാണ് അര്‍ഹത? പശുവിനേയോ കാളയേയോ ആലംഭനം ചെയ്യുകവഴി മഹാഹാനിയാണ് വരുത്തിവെയ്ക്കുന്നത്. ഗോമാതാവിനേയും വൃഷഭപ്രജാപതിയേയും കൊല്ലുകയെന്ന ഈ അനുചിതകര്‍മ്മത്തില്‍ ഞങ്ങള്‍ ദുഃഖിതരാണെന്ന് ഋഷിമാര്‍ നഹുഷനോട് പറഞ്ഞു. ഇതു നിമിത്തം 101 രോഗങ്ങള്‍ സര്‍വ്വത്ര വ്യാപിക്കും.'' (2) ഇതില്‍നിന്നും യജ്ഞത്തില്‍ ആദികാലത്ത് മൃഗബലി ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാകുന്നുണ്ട്. എന്നൊക്കെയായിരുന്നു യജ്ഞത്തില്‍ മൃഗങ്ങളെ കൊല്ലാന്‍ തുടങ്ങിയത്? ഒന്നാമതായി വേദത്തില്‍ ജന്തു ഹിംസയുണ്ടെന്ന ധാരണയാണ് അതിന് പുരോഹിത•ാരെ പ്രേരിപ്പിച്ചത്. ഇത് തെളിയിക്കുന്നതാണ് ചരകസംഹിതയില്‍ നിന്ന് നേരത്തെ എടുത്തുകാട്ടിയത്. 'അജം' തുടങ്ങിയ വാക്കുകളും ആലഭ, ആലംഭ തുടങ്ങിയ ധാതുക്കളും തെറ്റായി മനസ്സിലാക്കിയതും യജ്ഞത്തില്‍ മൃഗബലി കര്‍ക്കശമാക്കാന്‍ പുരോഹിത•ാരെ പ്രേരിപ്പിച്ചിരിക്കാം. വേദത്തില്‍ പ്രയുക്തമായ 'അജം' എന്ന വാക്കിന്നുണ്ടായ മറിമായങ്ങളെന്തൊക്കെയാണെന്നും ആ സുലളിതമായ ശബ്ദം ഭാരതത്തിന്റെ സാംസ്ക്കാരിക ചരിത്രത്തില്‍ ഉണ്ടാക്കിയ വഴിത്തിരിവുകള്‍ എന്തൊക്കെയാണെന്നും പരിശോധിക്കേണ്ടതാണ്. അജത്തിന് രണ്ടാണര്‍ത്ഥം. ഛാഗഃ അഥവാ ആട് എന്നും മുളയ്ക്കാത്തത് എന്നും പ്രാചീനാഗമ ഗ്രന്ഥങ്ങളിലുള്ള 'അജൈര്യഷ്ടവ്യമ്' തുടങ്ങിയ വാക്യങ്ങളിലെ അജം ഈ രണ്ടില്‍ ഏതാണ് എന്ന് നിര്‍ണ്ണയിക്കാന്‍ ശ്രമിക്കാതെ, അവര്‍ക്ക് പരിചയമായിത്തീര്‍ന്ന ആടെന്ന അര്‍ത്ഥമെടുത്തു. അങ്ങനെ യജ്ഞത്തില്‍ ആടിനെ കൊല്ലലും ആരംഭിച്ചുവെന്നതിന് ശക്തമായ തെളിവുകള്‍ പ്രാചീന സംസ്കൃത സാഹിത്യഗ്രന്ഥങ്ങളില്‍ നിന്ന് ലഭ്യമാണ്. മഹാഭാരതത്തിലെ ശാന്തിപര്‍വത്തില്‍ ദേവ•ാരും ഋഷിമാരും തമ്മിലൊരു സംവാദമുണ്ട്; അതിങ്ങനെയാണ്: 


'ദേവ•ാര്‍ പറഞ്ഞു: 'അജത്താല്‍ യജ്ഞം നടത്തണമെന്നാണ് വിധി. ആ അജമാകട്ടെ ഛാഗഃ അഥവാ ആടായിരിക്കണം. മറ്റു മൃഗങ്ങളാകരുതെന്നും.'' അപ്പോള്‍ ഋഷിമാര്‍ പറഞ്ഞു: 'വൈദികവിധി ബീജങ്ങളാല്‍ യജ്ഞം നടത്തുന്നതാണെന്നത്രെ ശ്രുതി. അജം എന്നത് ബീജസംജ്ഞയാണ്. അതിനാല്‍ ഛാഗത്തെ, ആടിനെ കൊല്ലാന്‍ പാടില്ല. മൃഗവധം നടക്കുന്നിടത്ത് സത്പുരുഷ•ാരുടെ ധര്‍മ്മം പാലിക്കപ്പെടുന്നില്ല''(3) ഇവിടെനിന്നും അജമെന്ന ശബ്ദത്തെക്കുറിച്ച് ഒരു തെറ്റിദ്ധാരണയുണ്ടായതായും അതിനെതുടര്‍ന്ന് ഉണ്ടായ വാദപ്രതിവാദത്തെക്കുറിച്ചു സുവ്യക്തമായി മനസ്സിലാകും. വായുപുരാണത്തിലും ഇതിനെക്കുറിച്ച് വ്യക്തമായ സൂചനകളുണ്ട്. ആ സൂചന ഇങ്ങനെയാണ്: 'ഹേ, സുശ്രേഷ്ഠ! ഹിംസയില്ലാത്ത ബീജങ്ങളാല്‍ യജ്ഞം ചെയ്യുക. അവ മൂന്നു വര്‍ഷത്തിലധികം പഴകിയതും പാടത്ത് മുളക്കുന്നതിനു സാധ്യതയില്ലാത്തതും ആയിരിക്കട്ടെ.''(4) വായുപുരാണത്തിലെ ഈ ശ്ളോകത്തില്‍ 'അപ്രരോഹി' എന്നാണ് അജത്തിന് അര്‍ത്ഥം നല്‍കിയിട്ടുള്ളത്. മുളയ്ക്കാത്തതെന്നാണ് ഇതിന്നര്‍ത്ഥം. ഈ അര്‍ത്ഥം ആടിന് ചേരില്ലെന്നു മാത്രമല്ല അതിന് അനുയോജ്യമായത് ധാന്യമാണുതാനും. അതിനുമപ്പുറം മുളയ്ക്കുന്ന വിത്ത് യജ്ഞത്തിന് ഉപയോഗിക്കരുതെന്ന ഒരു നിഷേധംകൂടി അതിനുണ്ട്. മുളയ്ക്കുന്ന വിത്തുപോലും യാഗത്തില്‍ ഹോമിക്കരുതെന്ന് വിധിച്ച അഹിംസാവാദികളായ ഋഷിമാരെ നിന്ദിച്ചുകൊണ്ട് പിന്നീടുവന്ന പുരോഹിതര്‍ അജത്തെ ആടാക്കി. അതും പോരാഞ്ഞ് യജ്ഞശാല യുദ്ധക്കളത്തേക്കാള്‍ ഭീകരമായ വൈതാളിക കേന്ദ്രമാക്കി. 


അജമെന്നാല്‍ മുളയ്ക്കാത്ത വിത്താണെന്ന പൌരാണിക ഗ്രന്ഥങ്ങളിലെ വചനങ്ങള്‍ യഥാവിധി ജൈനമതാചാര്യ•ാര്‍ ഉള്‍ക്കൊണ്ടിരുന്നതായി കാണാം. ജൈനസാഹിത്യങ്ങളില്‍ പ്രമുഖമായി ഗണിക്കപ്പെടുന്ന 'സ്വാദ്വാദമഞ്ജരി'യില്‍ പറയുന്ന പ്രശസ്തമായ ഒരു പ്രസ്താവന ഇങ്ങനെയാണ്: 'വേദത്തിലെ 'അജത്തെക്കൊണ്ട് യജിക്കണം' മുതലായ  വാക്യങ്ങള്‍ക്ക് അജ്ഞാനികള്‍ (മിഥ്യാദര്‍ശികള്‍) അജം മൃഗവാചിയാണെന്നര്‍ത്ഥം പറയുന്നു. സമ്യഗ്ദര്‍ശികള്‍ (അറിവുള്ളവര്‍) മുളയ്ക്കാന്‍ കഴിവില്ലാത്ത മൂന്നുവര്‍ഷം പഴകിയ യവം, വ്രീഹി, അഞ്ചുവര്‍ഷം പഴകിയ എള്ള്, ചണമ്പയര്‍, ഏഴുവര്‍ഷം പഴകിയ തിന, കടുക് മുതലായ ധാന്യങ്ങളുടെ പര്യായമായി കണക്കാക്കുന്നു.'' (5) പഞ്ചതന്ത്രത്തില്‍ നിന്നൊരു ഭാഗം കാണുക. 'യജ്ഞത്തില്‍ പശുവിനെ കൊല്ലുന്ന ഈ യാജ്ഞികരുണ്ടല്ലോ മൂഢരായ അവര്‍ക്ക് വേദവചനത്തിന്റെ ശരിയായ അര്‍ത്ഥം അറിയില്ല. വേദത്തില്‍ പറയുന്ന 'അജത്താല്‍ യജിക്കണം.' എന്ന വചനത്തിന് ഏഴുവര്‍ഷം പഴകിയ വ്രീഹി കൊണ്ട് യജിക്കണമെന്നാണര്‍ത്ഥം. ആടിനെ കൊണ്ടെന്നല്ല'' (6) അജം ആടല്ലെന്ന് ഇവിടെ വ്യക്തമാകുന്നു. ഇതേപോലെയാണ് അശ്വമേധവും പുരുഷമേധവുമെല്ലാം തെറ്റിദ്ധരിക്കപ്പെട്ടത്. 


ഇതുപോലെ തെറ്റിദ്ധാരണയ്ക്ക് മറ്റൊരു കാരണം വൈദികവ്യാകരണവും ധാതുനിഷ്പത്തിയും ഇല്ലാതായതാണെന്ന് സംസ്കൃത സാഹിത്യ പഠനത്തില്‍നിന്ന് മനസ്സിലാക്കാം. ഇതിനേക്കുറിച്ച് ശ്രീ ആചാര്യനരേന്ദ്രഭൂഷണിന് പറയാനുള്ളതിതാണ്. 'പാണിനിയുടെ കാലത്തോ ഒരുപക്ഷേ അതിനു മുമ്പുതന്നെയോ ശുദ്ധമായ ലംഭധാതുവിന്റെ തിങന്തത്തിലെ (ക്രിയാപദത്തിലെ) പ്രയോഗം സംസ്കൃതഭാഷയില്‍ ഇല്ലാതായിക്കഴിഞ്ഞിരുന്നു. അക്കാലത്തെ വൈയാകരണ•ാര്‍ 'ലംഭ്' ധാതുവിനെ ധാതുപാഠത്തില്‍ ഉള്‍ക്കൊള്ളിക്കാതെ 'ലഭ്' ധാതുവുമായി ബന്ധിപ്പിക്കുകയാണുണ്ടായത്. ഇക്കാരണത്താല്‍ ആലഭയും ആലംഭയും സമാനാര്‍ത്ഥകമാണെന്ന മിഥ്യാബോധം പ്രചരിച്ചു. ഇതിനെ ആസ്പദമാക്കി ജന്തുഹത്യയും നിലവില്‍ വന്നു.'' (7) 


വസ്തുത ഇതൊക്കെയാണെങ്കിലും ഇന്ന് ലഭ്യമായ വേദശാഖകളിലും ബ്രാഹ്മണഗ്രന്ഥങ്ങളിലും ശ്രൌതസൂത്രങ്ങളിലുമെല്ലാം മൃഗബലി വിധിച്ചതായി കാണാം. ഇത് തീര്‍ച്ചയായും പിന്നീടു വന്നവര്‍ കൂട്ടിച്ചേര്‍ത്തതാണ്. അങ്ങനെ കൂട്ടിച്ചേര്‍ത്തതിനേക്കാള്‍ ഭാവനാവിലാസത്തോടെയാണ്, വൈദികസംജ്ഞയോ നിരുക്തിയോ ധാതുപാഠമോ ഒന്നും പഠിക്കാത്ത ചില ഇന്‍ഡോളജിസ്റ്റുകള്‍ മെനഞ്ഞെടുത്തത്. ഇതു കേട്ടപാതി കേള്‍ക്കാത്തപാതി വേറെ ചിലരെഴുതിയത് അതിനേക്കാള്‍ രസാവഹമാണ്. വേദിക് ഏജ് (ഢലറശര അഴല) എന്നൊരു കൃതി ആര്‍.സി. മജുംദാര്‍ എഴുതിയിട്ടുണ്ട്. അതിലെ ചില പ്രസ്താവനകള്‍ ഇത്തരത്തിലുള്ളതാണ്. 'ജന്തുബലികളില്‍ ഉപയോഗിക്കുന്നതിനുവേണ്ടി ഉണ്ടാക്കിയ ആ പ്രസൂക്തങ്ങള്‍ ദാനസ്തുതിയേക്കാള്‍ ഒട്ടും മേ•യുള്ളതല്ല. പാരമ്പര്യവിശ്വാസമനുസരിച്ച് ഇവ ജന്തുബലികളില്‍ പ്രയുക്തമായിരുന്നു എന്നതിന് സംശയമില്ല.'' 


'ത്യാഗസിദ്ധാന്തം മൌലികമാണോ അല്ലയോ എന്നോ, യജ്ഞം ഔഷധികളുടേയോ സസ്യജാലത്തിന്റേയോ മനുഷ്യന്റെ തന്നെയോ ജീവനെ ശാശ്വതമാക്കുന്ന മന്ത്രജാലമാണോ എന്നതോ, എന്താണ് യജ്ഞത്തിന്റെ മൌലികസിദ്ധാന്തമെന്നതോ വിശദമായി നമുക്ക് ചര്‍ച്ചചെയ്യേണ്ടതില്ല. കൌശികസൂത്രം (13,1-6) നിര്‍ദ്ദേശിക്കുന്ന ഒരു മന്ത്രവാദത്തില്‍ ചില നിശ്ചിത യോഗ്യതകള്‍ നേടണമെന്നാഗ്രഹിക്കുന്നയാള്‍ സിംഹം, കടുവ, ക്ഷത്രിയന്‍, ബ്രഹ്മചാരി തുടങ്ങിയ മനുഷ്യമൃഗാദികളുടെ ചില ശരീരഭാഗങ്ങള്‍ തിന്നണമെന്ന വിധി പരിശോധിച്ചാല്‍ മതി, മൊത്തത്തിലുള്ളതല്ലെങ്കിലും ഈ പവിത്ര കര്‍മ്മവിധിയുടെ വിശുദ്ധ സങ്കല്പമെന്തെന്ന സൂചന ലഭിക്കും.'' (9) 


ഇതാണ് ഭയാനകമായ ചിന്തയുടെ കാടുകയറ്റം. ഇങ്ങനെയൊന്നും ഒരിടത്തും പറയുന്നില്ല. വസ്തുതയെന്താണെന്ന് മുകളില്‍ വിവരിച്ചിട്ടുണ്ടുതാനും. യജ്ഞത്തിന്റെ പേരു തന്നെ അധ്വരം എന്നാണ്. യാസ്കന്‍ നിരുക്തമെന്ന ഒരു അംഗമുണ്ടാക്കിയിട്ടുണ്ട്. ആ നിരുക്തത്തില്‍ 'അധ്വര'മെന്നത് യജ്ഞത്തിന്റെ പേരാണ്. അതിന്നര്‍ത്ഥം ഹിംസാരഹിതമായ കര്‍മ്മമെന്നുമാണ്.(10) വേദങ്ങളില്‍ നിരവധി തവണ, നിരവധി ഇടങ്ങളില്‍ അധ്വരമെന്ന് കാണാം ഋഗ്വേദത്തില്‍. അഗ്നേ യേ യജ്ഞ മധ്വരം വിശ്വതഃ പരിഭൂരസി സ ഇദ് ദേവേഷു ഗച്ഛതി (1.1.4) 


(ജ്ഞാനസ്വരൂപിയായ ഈശ്വരാ, നീ ഹിംസാരഹിതയജ്ഞങ്ങളിലല്ലോ വ്യാപകന്‍. സത്യ നിഷ്ഠരായ വിദ്വാ•ാരും അതത്രേ കൈക്കൊള്ളുന്നത്.) ഇങ്ങനെ ഋഗ്വേദം 1.1.8, 1.14.11, 1.128.4, 1.191 ല്‍ ഈ 'അധ്വരം' ഹിംസാരഹിത യജ്ഞമായി സങ്കല്പിച്ചതായി കാണാം. അഥര്‍വ്വവേദത്തിലും സാമവേദത്തിലും അധ്വരം അഹിംസയെ പ്രതിഫലിപ്പിക്കുന്നതാണ്. 


ഇങ്ങനെ വാക്കുകളുടെ അര്‍ത്ഥം ചോര്‍ന്നു പോയപ്പോഴാണ് യജ്ഞത്തില്‍ ഹിംസ കടന്നുവന്നത് ഇത് ഭാരതീയ സംസ്കൃതിയെത്തന്നെ ശോഷിപ്പിച്ചുകളഞ്ഞുവെന്നത് യാഥാര്‍ത്ഥ്യമാണ്. അത് ചരിത്രപരമായി പരിശോധിച്ചാല്‍ ഭാരതത്തിന്റെ ഗതിവിഗതികളെ വളരെയേറെ സ്വാധീനിച്ചതായി കാണാം. യജ്ഞത്തിലെ മൃഗബലിയുടെ തീക്ഷ്ണതയും ക്രൂരതയും കണ്ടാണ് ബുദ്ധന്‍ യജ്ഞവിരുദ്ധനും ഒരു നവ മത സ്ഥാപകനുമായത്. പക്ഷേ ഈ യജ്ഞത്തില്‍ അഗാധമായ രസതന്ത്രവും ഗണിതശാസ്ത്രവും ബീജഗണിതവും അടങ്ങിയിട്ടുണ്ട്. ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ അതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ് നാം ഭാരതീയര്‍. 





1. ആദികാലേ ഖലു യജ്ഞേഷു പശവഃ സമാലഭനീയാ ബഭൂവുഃ നാലമ്ഭായ പ്രക്രിയന്തേ സ്മ. തതോ ദക്ഷയജ്ഞ പ്രത്യവരകാലം മനോഃ പുത്രാണാം നരിഷ്യന്ദന്നാഭഗക്ഷ്വോകു. നൃഗശര്യത്യാദീ നാം ച ക്രതുഷു പശൂനാ മേവാഭ്യനുജ്ഞാനാത് പശവഃ പ്രോക്ഷണമാപുഃ (ചരകസംഹിത, ചികിത്സാസ്ഥാനം 19.4) 2.   അഘ്ന്യാ ഇതിഗവാം നാമ ക ഏതാ ഹന്തുമര്‍ഹതി മഹയ്യകാരാകുശലം വൃഷം ഗാം വാളളലഭേത്തുയഃ ഋഷയോ തതയോ ഹ്യേതന്നഹുഷേ പ്രത്യവേദയന്‍ ഗാം മാതരം ചാപ്യവധീര്‍ വൃഷഭം ച പ്രജാപതിംഅകാര്യം നഹുഷാകാ 'ഷീര്‍ലപ്സ്യാമഹേത്വകൃ തേ വൃഥാമ്ശതം ചൈകംച രോഗാണാം സര്‍വഭൂതേഷ്വ പാതയന്‍'' (മഹാഭാരതം ശാന്തിപര്‍വ്വം 265-47 മുതല്‍ 48 വരെ ശ്ളോകങ്ങള്‍) 3.   അജേന യഷ്ടവ്യമിതി പ്രാഹുര്‍ദേവാ ദ്വിജോത്തമാന്‍ സ ച ഛാഗോളപൃജോ ജ്ഞേയോ നാന്യഃ പശുരിതി സ്ഥിതിഃ ഋഷയഃ ഊചുഃ ബീജൈര്യജ്ഞേഷ യഷവ്യമിതി വൈ വൈദികീ ശ്രുതിഃ അജ സംജ്ഞാനി ബീജാനി ഛാഗം നോ ഹന്തുമര്‍ഹഥ നൈഷ ധര്‍മഃ സതാം ദേവാ യത്രവൈവധ്യതേ പശുഃ (ശാന്തിപര്‍വ്വം 3.3.7) 4.   യജ്ഞ ബീജൈഃ സുരശ്രേഷ്ഠ യേഷ്ഠ ഹിംസാ നവിദ്യതേ ത്രിവര്‍ഷപരമം കാലമുഷിതൈര പ്രരോഹിധഭിഃ'' (വായുപുരാണം 57.100.101) 5.   തഥാഹി കില വേദേ 'അജൈര്യഷ്ടവ്യമ്' ഇത്യാദി വാക്യേഷു മിഥ്യാദൃശോളജശബ്ദം പശുവാചകം വ്യാക്ഷതേ. സമൃഗ്ദൃശസ്തു ജ•ാ പ്രായോഗ്യം ത്രിവാര്‍ഷികം യവവ്രീഹ്യാദി പഞ്ചവാര്‍ഷികം തിലമസൂരാദി സപ്തവാര്‍ഷികം കങ്കു സര്‍ഷപാദി ധാന്യപര്യായതയാ പര്യവസായന്തി (23-ാം ശ്ളോക വ്യാഖ്യാനം) 6.   ഏതേളപിയാജ്ഞികാ യജ്ഞകര്‍മണീ പശൂന്‍ വ്യാപാ ദയന്തിതേ മൂര്‍ഖാഃ പരമാര്‍ത്ഥം ശ്രുതേര്ന ജാനന്തി തത്ര കിലൈതതുക്തം, അജൈര്യഷ്ടവ്യമ് അജാ വ്രീഹയഃസപ്ത വാര്‍ഷികാഃ കഥ്യന്തേ നപുനഃ പശുവിശേഷഃ (പഞ്ചതന്ത്രം) 7.   യാഗപരിചയം, ശ്രീ ആചാര്യ നരേന്ദ്രഭൂഷണ്‍. പേജ് 115, നിത്യഭാരതി ബുക്സ്, ചെങ്ങന്നൂര്‍ 8.   ഠവല ഢലറശര അഴല, ുു. 348. ഞ.ഇ. ങമഷൌിറമൃ ആവമൃമവേശ്യമ ഢശറ്യമ ആവമ്മി, ആീായമ്യ9.   ക യശറ. ുു. 501 10.   അധ്വര ഇതിയജ്ഞ നാമ- ധ്വരതി ഹിംസാകര്‍മ തത് പ്രതിഷേധഃ (നിരുക്തം 2.7)



യാഗങ്ങള്‍ അഥവാ യജ്ഞങ്ങള്‍ ഇന്ന് വളരെ ഏറെ പ്രചാരത്തിലില്ലെങ്കിലും ഇടയ്ക്കെല്ലാം അത് പത്രത്താളുകളില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാറുണ്ട്. യാഗങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേയ്ക്ക് ഓടിയെത്തുക ഹിംസാത്മകമായ ഏതോ ഭയാനക കര്‍മ്മത്തിന്റെ ചിത്രമാണ്. ചരിത്രകാര•ാരായാലും, ദാര്‍ശനികപ്രവര•ാരായാലും, പാശ്ചാത്യര്‍ ഉള്ളറിഞ്ഞ് വിളിച്ച ഈ ചുട്ടുകൊല്ലലിനെ (ഒീഹീരമ) ഭാരതീയ സാംസ്കാരിക ചരിത്രത്തിലെ അരുണരേഖയായാണ് കണക്കാക്കുന്നത്. ഭാരതത്തിലെ അതിപ്രാചീനമായ ആരാധനാരീതി ഭയാനകമായ ഒന്നായിരുന്നുവോ എന്ന ചോദ്യം ചരിത്രത്തിന്റെ വക്കുകളില്‍ നിന്നെങ്കിലും ഉയരേണ്ടതാണ്. അഹിംസയെ പരമമായ ധര്‍മ്മമെന്ന് ഉറക്കെ ഉദ്ഘോഷിച്ച ഈ സംസ്കാരത്തില്‍ ഹിംസാത്മകമായ തൃഷ്ണയ്ക്ക് സ്വാധീനമുണ്ടായിരുന്നുവോ? ഈ ചോദ്യത്തിനുമപ്പുറത്ത്, വേദങ്ങളെ കര്‍മ്മകാണ്ഡത്തിന്റെ അതിര്‍വരമ്പുകളില്‍ തളച്ചിട്ടപ്പോള്‍, അത് ഹിംസയെ പ്രോത്സാഹിപ്പിച്ചിരുന്നുവോ എന്ന ചോദ്യം ഏറെ പ്രസക്തമാണ്. ചുട്ടു കൊല്ലാനുള്ള സമ്മതിപത്രമായി വേദങ്ങളെ ഗണിച്ചതിനു പിന്നില്‍ യാഥാര്‍ത്ഥ്യത്തിന്റേയോ സത്യത്തിന്റേയോ നേരിയ പ്രകാശമെങ്കിലും ഉണ്ടായിരുന്നുവോയെന്നത് പരിശോധിക്കേണ്ടതാണ്. 


ബി.സി. 5057 നോടടുത്ത് അഗ്നിവേശന്‍ രചിച്ചുവെന്നു കരുതുന്ന ചരകസംഹിത രണ്ടായിരം വര്‍ഷങ്ങള്‍ക്കുശേഷം വൈശമ്പായനനും ചരകനും പരിഷ്കരിച്ചു. ആ ചരകസംഹിതയിലെ ഒരു പ്രസ്താവം യാഗത്തിലെ മൃഗഹിംസാരംഭം എന്നായിരുന്നുവെന്നതിലേക്ക് വിരല്‍ചൂണ്ടുന്നു. 'ആദികാലത്ത് മൃഗങ്ങളെ യജ്ഞത്തില്‍ ആലഭനം ചെയ്യുന്നതിന്നായിരുന്നു, ആലംഭനം ചെയ്യുന്നതിനായിരുന്നില്ല. പിന്നീട് ദക്ഷയാഗത്തിനു ശേഷം മനുപുത്ര•ാരായ നരിഷ്യന്ദന്‍, നാഭാഗന്‍, ഇക്ഷ്വാകു, നൃഗന്‍, ശര്യാതി എന്നിവര്‍ മൃഗങ്ങളെ ജന്തുക്കള്‍ എന്നു കരുതി യജ്ഞത്തില്‍ ബലിയര്‍പ്പിക്കാന്‍ തുടങ്ങി. (1) ഇതില്‍ നിന്നും ചില കാര്യങ്ങള്‍ വ്യക്തമാണ്. ഒന്നാമതായി ആദ്യകാലത്തെ ആര്യന്‍ ജനതതിയുടെ ആരാധനയില്‍ മൃഗബലി ഇല്ലായിരുന്നു. രണ്ടാമതായി തെറ്റിദ്ധാരണയുടെ പുറത്താണ് ഈ മൃഗബലി ഉണ്ടായത്. ആലഭയ്ക്ക് സ്പര്‍ശിക്കുക എന്നും ആലംഭയ്ക്ക് ഹിംസയെന്നുമാണ് അര്‍ത്ഥം. ഇങ്ങനെയുണ്ടായ തെറ്റില്‍നിന്നുമാണ് ഇന്നും കാണുന്ന ചില രോഗങ്ങളെങ്കിലും ഉണ്ടായതെന്ന് മഹാഭാരതം പറയുന്നു. 'അഘ്ന്യയെന്നത് ഗോവിന്റെ പേരാണ്. കൊല്ലാന്‍ പാടില്ലാത്തതെന്നര്‍ത്ഥം. അതിനെ കൊല്ലാന്‍ ആര്‍ക്കാണ് അര്‍ഹത? പശുവിനേയോ കാളയേയോ ആലംഭനം ചെയ്യുകവഴി മഹാഹാനിയാണ് വരുത്തിവെയ്ക്കുന്നത്. ഗോമാതാവിനേയും വൃഷഭപ്രജാപതിയേയും കൊല്ലുകയെന്ന ഈ അനുചിതകര്‍മ്മത്തില്‍ ഞങ്ങള്‍ ദുഃഖിതരാണെന്ന് ഋഷിമാര്‍ നഹുഷനോട് പറഞ്ഞു. ഇതു നിമിത്തം 101 രോഗങ്ങള്‍ സര്‍വ്വത്ര വ്യാപിക്കും.'' (2) ഇതില്‍നിന്നും യജ്ഞത്തില്‍ ആദികാലത്ത് മൃഗബലി ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാകുന്നുണ്ട്. എന്നൊക്കെയായിരുന്നു യജ്ഞത്തില്‍ മൃഗങ്ങളെ കൊല്ലാന്‍ തുടങ്ങിയത്? ഒന്നാമതായി വേദത്തില്‍ ജന്തു ഹിംസയുണ്ടെന്ന ധാരണയാണ് അതിന് പുരോഹിതന്മാരെ പ്രേരിപ്പിച്ചത്. ഇത് തെളിയിക്കുന്നതാണ് ചരകസംഹിതയില്‍ നിന്ന് നേരത്തെ എടുത്തുകാട്ടിയത്. 'അജം' തുടങ്ങിയ വാക്കുകളും ആലഭ, ആലംഭ തുടങ്ങിയ ധാതുക്കളും തെറ്റായി മനസ്സിലാക്കിയതും യജ്ഞത്തില്‍ മൃഗബലി കര്‍ക്കശമാക്കാന്‍ പുരോഹിത•ാരെ പ്രേരിപ്പിച്ചിരിക്കാം. വേദത്തില്‍ പ്രയുക്തമായ 'അജം' എന്ന വാക്കിന്നുണ്ടായ മറിമായങ്ങളെന്തൊക്കെയാണെന്നും ആ സുലളിതമായ ശബ്ദം ഭാരതത്തിന്റെ സാംസ്ക്കാരിക ചരിത്രത്തില്‍ ഉണ്ടാക്കിയ വഴിത്തിരിവുകള്‍ എന്തൊക്കെയാണെന്നും പരിശോധിക്കേണ്ടതാണ്. അജത്തിന് രണ്ടാണര്‍ത്ഥം. ഛാഗഃ അഥവാ ആട് എന്നും മുളയ്ക്കാത്തത് എന്നും പ്രാചീനാഗമ ഗ്രന്ഥങ്ങളിലുള്ള 'അജൈര്യഷ്ടവ്യമ്' തുടങ്ങിയ വാക്യങ്ങളിലെ അജം ഈ രണ്ടില്‍ ഏതാണ് എന്ന് നിര്‍ണ്ണയിക്കാന്‍ ശ്രമിക്കാതെ, അവര്‍ക്ക് പരിചയമായിത്തീര്‍ന്ന ആടെന്ന അര്‍ത്ഥമെടുത്തു. അങ്ങനെ യജ്ഞത്തില്‍ ആടിനെ കൊല്ലലും ആരംഭിച്ചു


കടപ്പാട് : ആചാര്യ M.R. രാജേഷ്  


20131125

മനുസ്മൃതിയും ചാർവാകവും മാത്രമോ ഭാരതീയ വിജ്ഞാനധാരകള്‍ ?



പലപ്പോഴായി പല പോസ്റ്റുകളിലും ഭാരതീയശാസ്ത്രപാരമ്പര്യത്തെ ആകെ ചാർവാകദര്ശനം കൊണ്ടും അല്ലെങ്കിൽ മനുസ്മൃതി എന്ന ഒരു സ്മൃതി ഗ്രന്ഥം കൊണ്ടും എല്ലാവരും അപഗ്രഥിക്കുന്നതായി കണ്ടു.. അതിന് ഉത്തരം എല്ലായിടത്തും എഴുതുക എന്നത് വളരെ ബുദ്ധിമുട്ടുള്ളതായി തോന്നി.. അതുകൊണ്ട് തന്നെ അതിന്റെ മറുപടി ആയി നമ്മുടെ ബ്ലോഗില്‍ എഴുതി എല്ലാവരിലും എത്തിക്കണം എന്ന് തോന്നി..

കാലത്തിന് അനുസരിച്ച് മാറ്റേണ്ടതിനേ തീര്ച്ചയായും മാറ്റുക തന്നെ വേണം.. അതിന് ആരു ചെയ്യുന്ന കാര്യങ്ങളും സ്വാഗതാര്ഹവുമാണ്.. പക്ഷെ ഭാരതത്തിലെ തെറ്റുകൾ എന്ന് പറഞ്ഞ് ഏതൊരു വ്യക്തിയും വിദ്യാര്ഥികളെ ചൂണ്ടികാണിക്കുന്നതിനൊപ്പം തന്നെ ഭാരതത്തിലെ നല്ലകാര്യങ്ങൾ കൂടി കാണിക്കേണ്ടത് അത്യാവശ്യമാണ്.. പലപ്പോഴും അത്ഭുതം തോന്നിയത് ദര്ശനങ്ങളിൽ പൂർവപക്ഷത്തിൽ കാണുന്ന ചാർവാകദര്ശനത്തെ എല്ലാവരും കാണുകയും, ഇന്ത്യൻ ലിറ്റററി ട്രഡീഷന്സിലുള്ള ഒരു ചെറിയ ഭാഗം മാത്രമായ സ്മൃതിയെ കുറിച്ചും പറഞ്ഞ് ശാസ്ത്രപാരമ്പര്യത്തെ വിലയിരുത്തുകയും ചെയ്യുന്നു..എന്തുകൊണ്ടാണ് ഭാരതത്തിലെ മറ്റു കൃതികളേയും നല്ലവശങ്ങളേയും കുറിച്ച് ആരും പറയാത്തത്.. അതോ ഇത്രയും പറയുന്ന വായനാശീലമുള്ള വ്യക്തികൾ അറിഞ്ഞ് പറയാതെ ഇരിക്കുന്നതോ..

ഭാരതീയശാസ്ത്രത്തിൽ അതുമാത്രമല്ലല്ലോ ഉള്ളത്....... !!!!

വ്യാകരണശാസ്ത്രങ്ങളായ അഷ്ടാധ്യായി, വാര്തികം, സിദ്ധാന്തകൌമുദീ, പരിഭാഷേന്ദുശേഖരം, പ്രൌഢമനോരമ, മാധവീയധാതൃവൃത്തി ഇവ ഭാഷാശാസ്ത്രത്തിന്റെ മുതൽകൂട്ടായി ഇന്ന് പറയുന്ന ഗ്രന്ഥങ്ങളാണ്..
യാസ്കന്റെ നിരുക്തവും ദുര്ഗാചാര്യന്റെ വ്യാഖ്യാനവും മറ്റൊരാൾക്കും സാധിക്കാത്ത രീതിയിലാണ് ഉള്ളത്.. ഛന്ദസ്സിലാണെങ്കിൽ അതായത് വൃത്തത്തിലാണെങ്കിൽ കാത്യായനന്റെ സർവാനുക്രമണിക, ഛന്ദഃസൂത്രം തുടങ്ങിയവ..

ആയുർവേദത്തിൽ അഷ്ടാംഗഹൃദയം, ചരകസംഹിത, സുശ്രുതസംഹിതയും, വൃക്ഷായുർവേദം, അശ്വചികിത്സ, ഹസ്ത്യായുർവേദം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഗ്രന്ഥങ്ങൾ വേറേ..

 കെമിസ്ട്രിയിലാകട്ടെ, രസമഞ്ജരി, രസചന്ദ്രികാ, രസചിന്താമണി, രസപ്രദീപിക, രസവിദ്യ, രസക്രീഡ, രസരത്നസമുച്ചയം, രസസംഗ്രഹ, രസതരംഗിണി, രസചൂഢാമണി, രസപദ്ധതി തുടങ്ങിയവ.. ധനുർവേദത്തിൽ വീരചിന്താമണി, പ്രസ്ഥാനഭേദം തുടങ്ങിയവ.

ഗാന്ധവര്ത്തിൽ നാട്യശാസ്ത്രം, ദത്തിലം, ബൃഹദ്ദേശി, സംഗീതരത്നാകരം, രസമഞ്ജരി, രാഗവിബോധം, സംഗീതപാരിജാതം, സരസ്വതീ ഹൃദയാലങ്കാരം തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത ഗ്രന്ഥങ്ങൾ.

അര്ഥശാസ്ത്രത്തിലാകട്ടെ കൌടില്യാര്ഥശാസ്ത്രം, കാമാന്ദകീയ നീതിസാരം, സോമദേവസൂരിയുടെ നീതിവാക്യാമൃതം, ശുക്രനീതിസാരം, രാജനീതിരത്നാകരം തുടങ്ങിയവ.

കാമശാസ്ത്രത്തിലാകട്ടെ വാത്സ്യായനന്റെ കാമസൂത്രം, ദാമോദരന്റെ കുട്ടനീമതം, ക്ഷേമേന്ദ്രന്റെ കലാവിലാസം, കൊക്കോടകന്റെ രതിരഹസ്യം, പത്മശ്രീയുടെ സാഗരസാരസ്വം, ദേവരാജന്റെ രത്നപ്രദീപിക, കല്യാണമല്ലന്റെ അനംഗരംഗം തുടങ്ങിയവ. ഇതുകൂടാതെ ഖണ്ഡകാവ്യങ്ങൾ, സ്തോത്രകാവ്യങ്ങൾ, കഥാസാഹിത്യം, സംസ്കൃതരൂപകങ്ങൾ, കേരളീയരൂപകങ്ങൾ, അലങ്കാരശാസ്ത്രം, ചമ്പൂകാവ്യങ്ങൾ, ശാസ്ത്രകാവ്യങ്ങൾ, ചരിത്രകാവ്യങ്ങൾ, സന്ദേശകാവ്യങ്ങൾ, ഗദ്യകാവ്യങ്ങൾ, യമകകാവ്യങ്ങൾ എന്നിവ വേറെയും.. ഇവയൊക്കെ ചേര്ന്നതാണ് ഭാരതീയസാഹിത്യം.. 

ഇവയെ ഒന്നും ആരും പ്രതിപാദിക്കാത്തത് എന്തുകൊണ്ടാണ്..????
അതോ ഇവയൊന്നും ഭാരതീയർ എഴുതാത്തതാണോ..????


ഇനി ഭാരതീയശാസ്ത്രത്തിനെ കുറിച്ച് റിസര്ച്ച് ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ...

താളിയോലഗ്രന്ഥങ്ങളിൽ രിസര്ച്ച് ചെയ്യുന്ന ഭാരതീയസര്കാരിലെ ഒരു അംഗമെന്ന നിലയിൽ, മിനിസ്ട്രി ഓഫ് കൾച്ചറിന്റെ സർവെ പ്രകാരം ഭാരതത്തിൽ ഒന്നരകോടി താളിയോലഗ്രന്ഥങ്ങളാണുള്ളത്.. കല്ലച്ചിൽ പ്രസിദ്ധീകരച്ചതും, പബ്ലിഷ് ചെയ്ത് ഇപ്പോൾ ലഭിക്കാത്തതുമായ ഗ്രന്ഥങ്ങൾ കണക്കിൽ പെടാതെ വേറേയുണ്ട് ..ഈ ഗ്രന്ഥങ്ങളിലെ വിഷയങ്ങളെ കുറിച്ച് പഠനം നടത്തുന്ന റിസര്ച്ച് ഇന്സ്റ്റിറ്റ്യൂട്ടുകൾ ഭാരതത്തിൽ മാത്രം 5000 ൽ അധികം വരും. അതിൽ ഭാരതത്തിലെ ഐ ഐഎസ് ഓഫീസർ ലീഡുചെയ്യുന്ന ഐ.ജി.എൻ. സി. എ മുതൽ എന് ഐ സി, സി ഡാക് വരെ പെടും.. താളിയോലഗ്രന്ഥങ്ങളേയും പഴയ പ്രധാനപുസ്തകങ്ങളുടേയും പഠനത്തിന് പൂര്ണ സപ്പോര്ട്ടു നൽകുന്നത് യുണെസ്കോ ആണ്.. ഇനി ഭാരതത്തിന് പുറത്തുള്ള അകാഡമിക് സെന്റേഴ്സ് പറയുകയാണെങ്കിൽ എന്റെ കയ്യിലെ അഡ്രസ് മാത്രം ഇവിടെ പോസ്റ്റ് ചെയ്താൽ 2000ൽ അധികം വരും..

1986 മുതൽ ഭാരതീയരുടെ ശ്രൌതസൂത്രത്തിലും, ഗൃഹ്യസൂത്രത്തിലും തന്ത്രത്തിലും റിസര്ച്ച് ചെയ്യുന്നതിന് ആദ്യം ശ്രമം നടത്തിയ് ഭാരതീയരല്ല യൂണിവേഴ്സിറ്റി ഓഫ് വിസ്കോണ്സിൻ ആണ്..ഇപ്പോഴും അവരുടെ പ്രധാനറിസര്ച്ച് വിഷയങ്ങളിൽ ഒന്നാണ് ഇത് മൂന്നും.. ഭാരതത്തിലെ പ്രധാന പുസ്തകങ്ങളെയും താളിയോലഗ്രന്ഥങ്ങളും ഡിജിറ്റൈസ് ചെയ്തു സംരക്ഷിക്കുന്നതിന് ലീഡ് ചെയ്യുന്നത് ഐ ഐ ഐ ടി അലഹബാദ് ആണ്.. ഇന്ത്യൻ ട്രഡീഷണൽ സയന്സിനെ കുറിച്ച് റിസര്ച്ച് ചെയ്യുന്നത് ഭാരതസര്കാരിന്റെ ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്നതിൽ ഏറ്റവും വലിയ അഡ്വാന്സ് ലാബ് എന്ന് വിശെഷിപ്പിക്കുന്ന പൂനെയിലുള്ള സി സി ആർ എ സിന്റെ റിസര്ച്ച് സെന്ററിലാണ്..സൌത്ത് ഏഷ്യൻ സ്റ്റഡി സെന്ററാണ് ഭാരതത്തിന്റെ ചരകസംഹിത ക്രിറ്റിക്കൽ എഡിഷനിൽ വര്ക്കുചെയ്യുന്നത്.. പാണിനി വ്യാകരണത്തെ കുറിച്ച് പഠനം നടത്തുന്നത് ഐ ഐ ടിയിലാണ്.. ഗൌതമന്റെ ന്യായശാസ്ത്രത്തെ കുറിച്ച് റിസര്ച്ച് ചെയ്യുന്നത് യൂണിവേഴ്സിറ്റി ഓഫ് വിയന്നയാണ്....ട്രഡീഷണൽ ആയുർവേദത്തിലെ പ്രധാനപ്പെട്ട വിഷയങ്ങളിൽ റിസര്ച്ച് ചെയ്യുന്നതിന് ഭാരതീയ സര്ക്കാരിന് പ്രത്യേക വിഭാഗം തന്നെയുണ്ട്.. വൃക്ഷായുർവേദത്തെ കുറിച്ച് രാജസ്ഥാൻ, കൽക്കട്ട എന്നിവിടങ്ങളിൽ റിസര്ച്ച് നടക്കുന്നു.. പറയുവാനാണെങ്കിൽ എത്രവേണമെങ്കിലും എഴുതാം..

ഇത്രയും ഇന്സ്റ്റിറ്റ്യൂട്ടുകളും റിസര്ച്ചു സെന്ററുകളും ഭാരതത്തിലും പുറത്തും ഭാരതീയശാസ്ത്രപാരമ്പര്യത്തെകുറിച്ചുള്ള പഠനത്തിനും സംരക്ഷണത്തിനും ശ്രമിക്കുമ്പോൾ എന്തുകൊണ്ടാണ് ഈ നല്ലകാര്യങ്ങൾ വിദ്യാര്ഥികളിൽ എത്തിക്കാൻ ശ്രമിക്കാതെ ഇപ്പോഴും സ്മൃതി ഗ്രന്ഥങ്ങളെ കുറിച്ച് മാത്രം പറഞ്ഞു ഭാരതീയപാരമ്പര്യത്തെ തെറ്റായി വ്യാഖ്യാനിക്കുന്നത്.. ഈ പയുന്ന എത്ര വ്യക്തികൾ ഈ ഗ്രന്ഥങ്ങളെ കണ്ടിട്ടുണ്ട്.. അറിഞ്ഞിട്ടുണ്ട്.. പഠിച്ചിട്ടുണ്ട്.. പഴയതിൽ നിന്ന് വേണ്ടത് സ്വീകരിക്കുകയും കാലാനുസൃതമായ മാറ്റം വരുത്തേണ്ടതിനെ അതിനനുസരിച്ച് മാറ്റം വരുത്തി സ്വീകരിക്കുകയും വേണം അതാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്..

ഭാരതത്തിന്റെ ഈ മഹത്തായ പാരമ്പര്യത്തെ അറിയാൻ ശ്രമിക്കുന്നില്ല എങ്കിലും സാരമില്ല അധിക്ഷേപിക്കാതെ ഇരിക്കാനെങ്കിലും ശ്രമിക്കുക എന്നതാണ് ഇവരോടു നമുക്ക് ചെയ്യാവുന്ന അഭ്യര്ഥന.. ഹരി ഓം........


കൃഷ്ണ കുമാര്‍ 

20131112

മൃഗബലി ഹൈന്ദവ ആചാരമോ ?

കാവുകളിലേയും ക്ഷേത്രങ്ങളിലേയും മൃഗബലി സമ്പ്രദായം ശരിയാണോ ?













കുരുതി ചെയ്യേണ്ടത്‌ സ്വന്തം അജ്ഞതയെയാണ്‌; പാവപ്പെട്ട ജന്തുക്കളെയല്ല.....!!! 
അജമേധം, പശുമേധം, പുരുഷമേധം, അശ്വമേധം എന്നിവയ്‌ക്കെല്ലാം ഹിംസാപരമായ അര്‍ഥങ്ങള്‍ എഴുതിച്ചേര്‍ത്ത വഞ്ചനയും മൂഢതയുമാണ്‌ കുരുതി, ബലി, മേധം എന്നിവയെ ജന്തുഹിംസയാക്കി തരംതാഴ്‌ത്തിയത്‌. അറിഞ്ഞോ അറിയാതെയോ വന്ന ഈ പാകപ്പിഴ സുകൃതനാശത്തിനു വഴിതെളിച്ചു എന്നതിനു സംശയമില്ല. തന്നെയുമല്ല ബ്രഹ്മജ്ഞാനികളുടെ ദര്‍ശനത്തിനു വിരുദ്ധവുമാണ്‌. ജീവാത്മപരമാത്മൈക്യത്തെയും പ്രകൃതിപുരുഷൈക്യത്തെയും ഇത്‌ ധിക്കരിക്കുന്നു.

`യസ്‌തു സര്‍വാണി ഭൂതാനി
ആത്മന്യേവാനുപശ്യതി
സര്‍വഭൂതേഷു ചാത്മാനം
തതോ ന വിജുഗൂപ്‌സതേ’
എന്ന ശ്രുതിവാക്യത്തെ ഇതു നിഷേധിക്കുന്നു. `പണ്ഡിതാ സമദര്‍ശിനഃ’ എന്ന ഉപനിഷത്‌വാക്യത്തിന്‌ ഇതു കടകവിരുദ്ധമാണ്‌. ക്ഷേത്രക്ഷേത്രജ്ഞബന്ധത്തോടു ഇതിനു തീരെ യോജിപ്പില്ല.


`സ ഏവ ജഗതഃ സാക്ഷീ
സര്‍വാത്മാ വിമലാകൃതിഃ
പ്രതിഷ്‌ഠാ സര്‍വഭൂതാനാം
പ്രജ്‌ഞാനഘനലക്ഷണഃ’
എന്ന ഉപനിഷദ്‌സത്യത്തെ തികച്ചും നിരാകരിക്കുന്ന ഹിംസയാണ്‌ ജന്തുഹിംസ.
`തതഃ പ്രാണമയോ ഹ്യാത്മാ
വിഭിന്നശ്‌ചാന്തരസ്ഥിതഃ’ എന്നിങ്ങനെയുള്ള ശ്രുതിവാക്യങ്ങള്‍ക്കു കടകവിരുദ്ധമായ ഒരു ഹീനവൃത്തിയായും കുടിലവൃത്തിയായും ഈ ദുര്‍വ്യാഖ്യാനം അധഃപതിച്ചുപോയി. `സര്‍വവ്യാപിനമാത്മാനം’ (ശ്വേതാശ്വതര ഉപനിഷത്‌) എന്ന പ്രയോഗത്തില്‍ ആത്മാവ്‌ സര്‍വവ്യാപിയാണെന്നു കാണുന്നു. അപ്പോള്‍ ജന്തുഹിംസ നിഷേധമായിത്തന്നെ കാണേണ്ടതാണ്‌.


`യാവദ്ധേതുഫലാവേശഃ
സംസാരസ്‌താവദായതഃ
ക്ഷീണേ ഹേതുഫലാവേശേ
സംസാരം ന പ്രപദ്യതേ’

ഹേതുഫലങ്ങളിലുള്ള ആവേശം നിലനില്‌ക്കുന്നിടത്തോളം സംസാരവും നിലനില്‌ക്കും; ഹേതുഫലാവേശമില്ലാതായാല്‍ സംസാരം പിന്നെ ഉണ്ടാകുന്നില്ല എന്ന തത്ത്വമനുസരിച്ചു പരിശോധിച്ചാലും പശുവിനെ ഹിംസിക്കണമെന്നതിനു കണ്ടെത്തുന്ന കാരണവും അതില്‍നിന്നു കിട്ടുന്ന ഫലവും ഫലത്തിലുള്ള ആഗ്രഹവും യാഗമെന്ന കര്‍മത്തോടു ബന്ധപ്പെട്ട്‌ മനസ്സിനെ ബാധിച്ചിരിക്കുന്നു. അക്കാരണം കൊണ്ടുതന്നെ ഗോഹത്യയോടുകൂടിയ യാഗം മോക്ഷകാരണമാകുന്നില്ല.


`ഭൂയഃ സൃഷ്‌ട്വാ പതയസ്‌തഥേശഃ
സര്‍വാധിപത്യം കുരുതേ മഹാത്‌മാ’
(ശ്വേതാശ്വതര ഉപനിഷത്‌)

മഹത്തിന്റെ ആത്മാവായ ഈശ്വരന്‍ വീണ്ടും ലോകപാലകന്മാരെ സൃഷ്‌ടിച്ച്‌ സര്‍വാധിപതിയായിരിക്കുന്നു. എന്നു കാണുന്ന ശ്രുതിവാക്യം അസത്യമല്ല. ഭഗവാന്‍ പ്രപഞ്ചസൃഷ്‌ടികര്‍ത്താവും സര്‍വാധിപതിയുമായിരിക്കേ പാവപ്പെട്ട പശുവിനെ അദ്ദേഹത്തിനുവേണ്ടി ഹോമിക്കുന്നത്‌ മൗഢ്യമാണ്‌. എല്ലാ അവയവങ്ങളും ഒരു ശരീരത്തിന്റെ അംശമായിരിക്കെ അവയില്‍ ഏതെങ്കിലുമൊന്നിനെ ഛേദിച്ചാലുള്ള കുറവും വേദനയും വ്യക്‌തിക്ക്‌ അനുഭവപ്പെടും. അതുപോലെ പ്രപഞ്ചശരീരിയായ ഭഗവാന്റെ ഒരംഗമായ പശുവിനെ ഛേദിക്കുന്നത്‌ ഭഗവാനെ ഹനിക്കുന്നതിനു തുല്യമാണ്‌. പശുവും പശുവര്‍ഗത്തില്‍പ്പെട്ട സര്‍വജന്തുജാലങ്ങളും മറ്റെല്ലാ ജീവരാശികളും ഈ നിയമത്തിനു വിധേയമാണ്‌. ഭഗവാന്‍ സഹസ്രശീര്‍ഷനും സഹസ്രാക്ഷനും സഹസ്രപാദനുമാണെന്നുള്ള കാര്യം വിസ്‌മരിക്കാവുന്നതല്ല. `സഹസ്രം’ എന്ന പദത്തിന്‌ സര്‍വം എന്നാണര്‍ഥം.


`അഹമേവ പരം സര്‍വമിതി പശ്യേത്‌ പരം സുഖം’ (പൈംഗലോപനിഷത്‌)
ഞാന്‍ തന്നെയാണു സര്‍വസ്വരൂപമായ ബ്രഹ്‌മം. ഇങ്ങനെ ദര്‍ശിക്കുന്നതുകൊണ്ടുതന്നെയാണ്‌ പരമമായ സുഖം ലഭിക്കുന്നത്‌. മേല്‌പറഞ്ഞിരിക്കുന്ന ശ്രുതിമന്ത്രത്തിലും സര്‍വവും ഞാന്‍തന്നെയെന്നു കാണുവാനാണ്‌ ഉപദേശിച്ചിരിക്കുന്നത്‌. അപ്പോള്‍ പശു തന്നില്‍നിന്നന്യമാകുന്നതെങ്ങനെ ? പഞ്ചഭൂതസ്വഭാവമായ ശരീരംകൊണ്ടും ജീവാത്മപരമാത്മബന്ധംകൊണ്ടും തങ്ങളില്‍ വ്യത്യാസമില്ല. സംസ്‌കാരവ്യത്യാസമാണു പരിഗണിക്കുന്നതെങ്കില്‍ അതു ജന്മാന്തരങ്ങളിലെ പരിണാമദശയില്‍പ്പെട്ടതാണ്‌. അതില്‍നിന്നും ഭിന്നമായി മറ്റൊന്നും തന്നെയില്ല. ഏതു ന്യായത്തിലൂടെ നോക്കിയാലും ജന്തുഹിംസ ആത്മഹിംസയായും ഫലം ദുരിതമായുംതന്നെ ഇരിക്കുന്നു.


`പുണ്യാപുണ്യപശൂന്‍ ഹത്വാ
ജ്ഞാനഖഡ്‌ഗേന യോഗവിത്‌
‘ (രുദ്രയാമളം) എന്ന തന്ത്രശാസ്‌ത്രനിയമമനുസരിച്ചും കൊല്ലപ്പെടേണ്ട യജ്ഞപശു പാല്‍ തരുന്ന മാതൃതുല്യയായ പശുവല്ല. മറിച്ച്‌ പുണ്യമെന്നും പാപമെന്നും കരുതുന്ന കര്‍മബാധ്യത തന്നെയാണ്‌. ഞാന്‍ വളരെയേറെ പുണ്യം ചെയ്‌തവനാണെന്നുള്ള അഹംഭാവവും ഞാന്‍ പാപിഷ്‌ഠനാണെന്നുള്ള ക്ഷുദ്രചിന്തയും ജീവനെ കര്‍മബദ്ധമാക്കുന്ന അജ്ഞാനംതന്നെയാണ്‌. ഈ അജ്ഞാനമാകുന്ന പശുവിനെ കൊല്ലണമെന്നാണ്‌ അര്‍ഥമാക്കുന്നത്‌. ആ പശുവിനെ വെട്ടേണ്ട വാള്‍ ജ്ഞാനമാകുന്ന വാളാണെന്ന്‌ എടുത്തു പറഞ്ഞിട്ടുണ്ട്‌. തന്നെയുമല്ല യോഗവിത്തായുള്ളവന്‍തന്നെ അതു ചെയ്യണമെന്ന നിര്‍ദേശവുമുണ്ട്‌. അല്ലാത്ത പക്ഷം ശാസ്‌ത്രഗര്‍ത്തങ്ങളില്‍പ്പെട്ട്‌ സാഹസങ്ങള്‍ക്കിടയാക്കിയെന്നു വരും. തികച്ചും ശ്രദ്ധേയമായ ആത്മതത്ത്വത്തെയാണു ജന്തുഹിംസയായി തരം താഴ്‌ത്തിയിരിക്കുന്നത്‌. 




20131110

അയോധ്യയില്‍ രാമക്ഷേത്രം ഉണ്ടായിരുന്നോ ?



"അയോധ്യ"... പേര് കേള്‍ക്കുമ്പോള്‍ തന്നെ എത്ര ഗാഢനിദ്രയില്‍ ഉള്ള മതേതരന്‍പോലും ‍ സാധുക്കളായ ന്യൂനപക്ഷങ്ങള്‍ക്ക് മേല്‍ ഹിന്ദുവര്‍ഗീയവാദികള്‍ നടത്തിയ അന്യായം എന്ന് ചാടിയെഴുന്നേറ്റ് പറയുന്ന ഒരിടം. പക്ഷെ എന്ത് കൊണ്ട് ഭാരതത്തിലെ ആത്മാഭിമാനമുള്ള ഹൈന്ദവജനത, അവിടെ രാമക്ഷേത്രം ഉയരണം എന്ന് ശഠിക്കുന്നു എന്ന് ഏതെന്കിലും ഒരു മതെതരന്‍ ചിന്തിച്ചിട്ടുണ്ടോ?? അവിടം ഒരു രാമക്ഷേത്രം ആയിരുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടും, മതഭ്രാന്ത് വെച്ച്പുലര്‍ത്തുന്ന ചിലരുടെ നെറികെട് മനസ്സിലാക്കിയിട്ടുണ്ടോ ?? അയോധ്യ രാമക്ഷേത്രം ബാബര്‍ തകര്‍ത്തു എന്നതിന് തെളിവുണ്ടായിട്ടും എന്തുകൊണ്ട് ക്ഷേത്രം നമുക്ക്‌ വിട്ടു തരുന്നില്ല. 1970, 1992, 2003 എന്നീ വര്‍ഷങ്ങളില്‍ രാമക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ Archeological Survey of India അവിടെ ഖനനം നടത്തുകയും, ഒരു ക്ഷേത്രത്തിനെ പള്ളിയാക്കി മാറ്റിയതാണ് സത്യമെന്നു പ്രസ്താവിക്കുകയും ചെയ്തിരുന്നു. ഔറംഗസെബിന്റെ പൗത്രി, സമകാലികനായിരുന്ന മിര്‍സാ ഖാന്‍, എഴുത്തുകാരനായിരുന്ന അബ്ദുള്‍ ഫസല്‍ എന്നിവരും, ഇസ്ലാം എഴുത്തുകാരനായ മൗലാന ഹക്കീം അബ്ദുള്‍ ഖാദര്‍ എഴുതിയ "ഹിന്ദുസ്ഥാന്‍ ഇസ്ലാമി ഹാത് മേം " എന്ന ഗ്രന്ഥത്തിലും അയോധ്യ രാമക്ഷേത്രം എന്ന് പാരമാര്‍ശം ഉണ്ട്. ചിത്രത്തില്‍ നമുക്ക്‌ ദ്വാപരയുഗം, ഹരി-വിഷ്ണു സംസ്കാരം, കുശരാഷ്ട്ര ശില്പങ്ങള്‍ എന്നിവയും കാണാന്‍ സാധിക്കും. ഇത്രയധികം തെളിവുകള്‍ ഉണ്ടായിട്ടും രാമജന്മഭൂമി നമുക്ക് വിട്ടുതരാന്‍ തയ്യാറല്ല എന്നതിന്റെ അര്‍ഥം എന്താണ് ?? അയോധ്യ രാമക്ഷേത്രചരിത്രം നമുക്കൊന്ന് ചര്‍ച്ച ചെയ്യാം.

ക്ഷേത്രധ്വംസനം മ്ലേച്ചന്മാരുടെ കുലത്തൊഴില്‍ ആയത് കൊണ്ട് തന്നെ, അവര്‍ നടത്തിയ ക്ഷേത്രധ്വംസനം നമുക്കൊരു പുതുമയാകില്ല. അത് കൊണ്ട് തന്നെ, നമുക്ക് തുടക്കമൊന്നു മാറ്റിപ്പിടിക്കാം. ദ്വാപരയുഗത്തിന്റെയും, ഹരി-വിഷ്ണു കുലങ്ങളുടെയും രേഖകള്‍ കണ്ടെടുക്കപ്പെട്ട , ഉജ്ജയിനിയിലെ രാജാവായ വിക്രമാദിത്യന്‍ നിര്‍മിച്ച അയോധ്യ രാമക്ഷേത്രത്തില്‍ നിന്നും വളരെ ബൃഹത്തായ ചരിത്രരേഖകള്‍ ആണ് നമുക്ക്‌ ലഭിച്ചിട്ടുള്ളത്. പ്രസ്തുത ക്ഷേത്രം, അലക്സാണ്ടറുടെ ആഗമനത്തിനു (BC 327) ഇരുന്നൂറോളം വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്രീക്കുകാരനും, ബുദ്ധമതം സ്വീകരിച്ചവാനുമായ മിനാണ്ട തച്ചുടക്കുമ്പോള്‍,  പടച്ചവനെ പറ്റി, ഈശ്വരന്‍ ചിന്തിച്ചിട്ട് കൂടിയുണ്ടായിരുന്നില്ല. പിന്നെയും അറുനൂറോളം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് നബിക്ക്‌ വെളിപാടുണ്ടാകുന്നതും. അതായത്‌ മതഭ്രാന്തനായ ബാബര്‍ ഭാരതം ആക്രമിക്കുന്നതിനും ആയിരത്തിയഞ്ഞൂര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ ആ പുണ്യഭൂമി ആക്രമണത്തെ നേരിട്ടിരുന്നു. കേവലം രണ്ടു മാസത്തിനുള്ളില്‍ മിനാണ്ടയെ വധിച്ചു ഭാരതത്തിന്റെ വീരപുത്രനായ ദ്യുമന്ത് സെന്‍ മിനാണ്ടയെ വധിച്ചു BC 58 ഇല്‍ ക്ഷേത്രം പുനര്‍നിര്‍മിച്ചു.

പിന്നീട് AD 5 ഇല്‍ സ്കന്ദഗുപ്തന്‍ ക്ഷേത്രം നവീകരിച്ചു. ഭാരതം ഒരു ഹിന്ദു രാഷ്ട്രം ആയി സമാധാനത്തോടെ വസിച്ച പിന്നീടുള്ള കാലം അവസാനിച്ചത്‌ ബാബര്‍ എന്ന നികൃഷ്ട്ട ജീവിയുടെ രൂപത്തില്‍ ആയിരുന്നു.
ഭാരതത്തില്‍ മതപ്രചരണം നടത്തുക എന്നതിലുമുപരി ഇവിടുത്തെ ക്ഷേത്ര സ്വത്തുക്കള്‍ തട്ടിയെടുക്കുക എന്നതായിരുന്നു ആ മ്ലേച്ചസന്തതിയുടെ ലക്ഷ്യവും. ദേഹവും ദേഹിയും എപ്രകാരം ബന്ധപെട്ടിരിക്കുന്നോ, അതെ പോലെ തന്നെ സ്വന്തം സദ്ഭരണം കൊണ്ട് ഭാരതത്തിന്‍റെ ആത്മാവായി മാറിയ ഭരണാധികാരിയുടെ ക്ഷേത്രം തച്ചുടക്കുക വഴി, ഭാരതജനതയുടെ മേല്‍ സ്വന്തം മതഭ്രാന്തിന്റെ കോട്ട കെട്ടുകയായിരുന്നു അയാള്‍ . ക്ഷേത്രധ്വംസനം ചെയ്യുന്നതിനായി 175000 ത്തോളം സാധുജനങ്ങളെ കൊന്നൊടുക്കിയ ബാബര്‍ ഹിന്ദുക്കള്‍ക്ക് അയോധ്യയില്‍ പ്രവേശനം നിഷേധിച്ചു .. ബാബറിന്റെ സേനാനായകന്‍ ആയിരുന്ന മിര്ബാഖ്‌ ആണ് ഭാരതത്തിന്‍റെ ആദര്‍ശപുരുഷന്‍റെ അമൂല്യവിഗ്രഹം സ്വന്തം വാളിനാല്‍ തച്ചുടച്ചതും.

പിന്നീടുള്ള കാലം ഭാരതം മ്ലേച്ചശ്വാനന്മാരുടെ കാല്‍ക്കീഴില്‍ അമര്‍ന്നു പോയത്‌ കൊണ്ട് തന്നെ, ക്ഷേത്രം പുനര്‍നിര്‍മ്മിക്കാന്‍ നമുക്ക്‌ സാധിച്ചുമില്ല. ബാബറിന്റെ പിന്‍ഗാമികള്‍ എല്ലാം തീവ്രവാദ മതത്തിന്റെ ക്രൂരമുഖം ലോകത്തിനു കാണിച്ചു കൊടുത്തു. ബ്രിട്ടീഷുകാര്‍ക്കെതിരെ സമരമുഖത്ത്‌ ഒന്നിച്ച സമയത്തും അയോധ്യയുടെ പേരില്‍ ഹിന്ദു മുസ്ലീം സംഘര്‍ഷങ്ങള്‍ പതിവായിരുന്നു. ലോകത്തെവിടെയും ഒരു മുസ്ലീം പള്ളിയും ജന്മസ്ഥാന്‍ എന്നറിയപ്പെട്ടിട്ടില്ല. ബാബരി മസ്ജിദ്‌ പിന്നെങ്ങിനെ ജന്മസ്ഥാന്‍ മസ്ജിദ്‌ ആയി ?? 1853-55 കാലഘട്ടത്തില്‍ വലിയൊരു കലാപം തന്നെ പൊട്ടിപ്പുറപ്പെട്ടു. പിന്നീട് അടച്ചു പൂട്ടപ്പെട്ട ക്ഷേത്രത്തില്‍ തനിക്ക്‌ പൂജ ചെയ്യാന്‍ അനുവദിക്കണമെന്ന്, 1885 ഇല്‍ രഘുവീര്‍ ദാസ്‌ എന്ന പുരോഹിതന്‍ അലഹബാദ്‌ കോടതിയില്‍ ഹര്‍ജ്ജി നല്‍കിയെങ്കിലും, ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള വൈരം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ബ്രിട്ടിഷ് കോടതി അനുമതി നിഷേധിച്ചു. 1870 ഇല്‍ ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥനായ H.R Nevil ആണ് ജന്മസ്താന്‍ മസ്ജിദ്‌ എന്ന പേരും നല്‍കിയത്‌.. . അയോധ്യയുടെ പേരില്‍ ഉള്ള സംഘര്‍ഷങ്ങള്‍ സ്വാതന്ത്ര്യസമരത്തിന്റെ തീവ്രത കൊണ്ട് അല്പകാലത്തെയ്ക്ക് ശിഥിലമായി തീര്‍ന്നു.

1934 ഇല്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥനയില്‍ മുഴുകിയ ആറു പേരെ മുസ്ലീങ്ങള്‍ ക്ഷേത്രത്തിനുള്ളില്‍ വെച്ച് തന്നെ വധിക്കുകയും, ക്ഷേത്രത്തിന്റെ ഒരു ഗോപുരം തകര്‍ക്കുകയും ചെയ്തു. ഇതിനിടയില്‍ മുസ്ലീങ്ങളെ സത്യം ബോധിപ്പിച്ച് ക്ഷേത്രനിര്‍മ്മാണത്തിന് പ്രേരിപ്പിച്ച അമീര്‍ അലിയെയും, രാമചന്ദ്രദാസ്‌ എന്ന പുരോഹിതനെയും ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്തു. പക്ഷെ 1949 December 22 നു വീണ്ടും അവിടെ ഒരു രാമവിഗ്രഹം പ്രതിഷ്ടിക്കപ്പെട്ടു. 1950 ഇല്‍ ഗോപാല്‍ സിംഗ് വിശാരാദ്‌ എന്നൊരു പുരോഹിതന്‍ വീണ്ടും പൂജ ചെയ്യാന്‍ അനുമതി ചോദിച്ചെങ്കിലും, തൊട്ടടുത്ത വര്ഷം അദ്ദേഹം മുസ്ലീങ്ങളാല്‍ കൊല്ലപ്പെട്ടു. 1959 ഇല്‍ നീംഗോരികള്‍ എന്ന ഗോത്രവര്‍ഗക്കാരും, 1961 ഇല്‍ വഖഫ്‌ ബോര്‍ഡും ക്ഷേത്രത്തിന്റെ അവകാശം ഉന്നയിച്ചു കൊണ്ട് അലഹാബാദ്‌ ഹൈക്കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്തു. 1984 ഇല്‍ വിശ്വഹിന്ദു പരിഷത് കേസ്‌ ഫയല്‍ ചെയ്യുകയും, 1989 ഇല്‍ ക്ഷേത്രനിര്‍മ്മാണത്തിനായി ധനസമാഹരണം നടത്തുകയും ചെയ്തു. മാത്രമല്ല പള്ളി മാറ്റി നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം നല്‍കാമെന്ന് വ്യവസ്ഥ മുന്നോട്ടു വെക്കുകയും ചെയ്തു. അലഹാബാദ്‌ കോടതിയുടെ നിര്‍ദ്ദേശപ്രകാരം അയോധ്യ രാമക്ഷേത്രം തന്നെ എന്നതിന്‍റെ വ്യക്തമായ രേഖകള്‍ വിശ്വഹിന്ദുപരിഷത്ത്‌ 1990 ഇല്‍ കോടതിയില്‍ ഹാജരാക്കുകയും ഉണ്ടായി. ഇതെല്ലാം ചെയ്തിട്ടും തങ്ങളുടെ മതഭ്രാന്തിനു അടിമപ്പെട്ട മ്ലേച്ചവര്‍ഗം വര്‍ഗീയകലാപങ്ങള്‍ വഴി ഈ മണ്ണിനെ കലുഷിതമാക്കുക എന്ന ഉദ്ദേശത്തോടെ തന്നെ ക്ഷേത്രനിര്‍മാണത്തെ എതിര്‍ത്തു നിന്നു. തങ്ങളുടെ ഭാഗത്താണ് തെറ്റ് എന്നറിഞ്ഞിട്ടും അവര്‍ അത് തിരുത്താന്‍ തയ്യാറല്ലായിരുന്നു.

ശക്താനാം ഭൂഷണം ക്ഷമ എന്നാണ് പ്രമാണം എങ്കിലും, ഇനിയും ക്ഷമിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നു മനസ്സിലാക്കിയ ഹൈന്ദവസമൂഹം, സ്വന്തം ആത്മാഭിമാനത്തിനു മുകളില്‍ ബാബര്‍ തീര്‍ത്ത സ്വന്തം മതത്തിന്‍റെ ചവറ്റു കൂന 1992 ഇല്‍ തച്ചുടച്ചു. സത്യം മനസ്സിലാക്കാത്തവരും, മനസ്സിലായിട്ടും സ്വന്തം മതേതര മുഖം നഷ്ടമാകാതിരിക്കാന്‍ പെറ്റമ്മയെ പോലും അന്യനു കാഴ്ച വെയ്ക്കാന്‍ മടിക്കാത്ത സോഷ്യലിസ്റ്റ്‌ നാറികളും, മതം വളര്‍ത്താന്‍ പോര്‍ക്കിസ്താനു ഭാരതത്തെ ഒറ്റിക്കൊടുത്തു കൊണ്ടിരിക്കുന്ന ജിഹാദികളും ഇതിന്റെ പേരില്‍ ഹൈന്ദവജനതയെ വര്‍ഗീയവാദികളായി മുദ്ര കുത്തുന്നു. രാമന്‍ ഭാരതം ഭരിച്ച, സ്വന്തം ഭരണം കൊണ്ട് രാഷ്ട്രം സ്വര്‍ഗ്ഗതുല്യമാക്കിയ ഭാരതത്തിന്റെ ആത്മസ്വരൂപമാണ്‌.; ആദര്‍ശമാണ്. അയോധ്യയില്‍ എന്ന് രാമക്ഷേത്രം ഉയരുന്നോ, ഈ പുണ്യഭൂവിന്‍റെ നെഞ്ചില്‍ ആഴ്ന്നിറങ്ങിയ മ്ലേച്ചന്റെ കത്തിയുടെ മുറിവും അന്ന് മാത്രമേ ഭേദപ്പെടുകയുള്ളൂ..

രാമമന്ത്രം മുഴങ്ങട്ടെ.. രാമക്ഷേത്രം ഉയരട്ടെ.."

20130829

സതി ഒരു ഹൈന്ദവ ആചാരമോ ?

എന്താണ് സതി ?

ഭാര്യ ജീവിച്ചിരിക്കെ ഭർത്താവു മരിച്ചാൽ ഭർത്താവിന്റെ ചിതയിൽ ചാടി ഭാര്യ മരിക്കുന്ന ദുരാചാരത്തെയാണ് സതി എന്നു പറയുന്നത്. വടക്കേ ഇന്ത്യയിൽ പത്തൊൻപതാം നൂറ്റാണ്ടുവരെ സതി പ്രബലമായിരുന്നു. രാജാറാം മോഹൻ റോയ് എന്ന സാമൂഹിക പരിഷ്കർത്താവിന്റെ പ്രവർത്തനങ്ങൾ സതി നിരോധിക്കുന്നതിന് ഒരു വലിയ അളവു വരെ കാരണമായി.


ഹൈന്ദവപുരാണങ്ങളിലെ സതി


ശിവന്റെ ആദ്യഭാര്യയാണ് സതി. ബ്രഹ്മാവിന്റെ പുത്രനായ ദക്ഷന്റെ മകളാണ്.
ഒരിക്കൽ ദക്ഷൻ ഒരു യജ്ഞം നടത്തി. ഇതിലേക്ക് സതിയും ശിവനുമൊഴികെയുള്ള ദേവകളൊക്കെ ക്ഷണിക്കപ്പെട്ടിരുന്നു. എന്നിട്ടും യജ്ഞത്തിന്‌ ചെന്ന സതിയെ ദക്ഷൻ ശരിയായ രീതിയിൽ സ്വീകരിച്ചില്ല. ശിവനെ ദക്ഷൻ അപമാനിക്കാനുള്ള കാരണം താനാണ്‌ എന്നതിനാൽ സതി തന്റെ യോഗശക്തിയുപയോഗിച്ച് സൃഷ്ടിച്ച അഗ്നിയിൽ വെന്തുമരിച്ചു.സതി ഹിമവാന്റെ പുത്രിയായ പാർവതിയായി പുനർജനിച്ച് ശിവന്റെ ഭാര്യയായി.


സതി ഒരു ഹൈന്ദവ ആചാരമോ ?


സതിയെ ഒരു ഹൈന്ദവ ആചാരം ആയാണ് പാഠപുസ്തകങ്ങള്‍ പോലും വിശേഷിപ്പിക്കുന്നത് , ഇത് വിശ്വസിക്കുന്നവര്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തരേണ്ടത് ഉണ്ട് 

1.ദശരഥന്‍ മരിച്ചപ്പോള്‍ അദ്ധേഹത്തിന്റെ ഭാര്യമാര്‍ക്ക് "ചിത" ഒരുക്കിയത് ആര് ആണ് ?

2.അഭിമന്യു മരിച്ചപ്പോള്‍ ഉത്തര ചാടി മരിച്ച "തീകുണ്ഡം" എവിടെയായയിരുന്നു 

3.ബാലി മരിച്ചപ്പോള്‍ താര എവിടെ ചാടിയാണ് മരിച്ചത്? ,

4.രാവണന്‍ മരിച്ചപ്പോള്‍ മനടോധരി ചാടി മരിച്ചത് എവിദയാണ് ? 


5.ദുര്യോധനന്‍ മരിച്ചപ്പോള്‍ ഭാര്യമാര്‍ എവിടെ ചാടി മരിച്ചു ?

6.ഭഗവന്‍ കൃഷ്ണന്‍ മരിച്ചപ്പോള്‍ നിങ്ങള്‍ പറയുന്ന പതിനായിരത്തി എട്ടു ഭാര്യമാര്‍ ചാടി മരിച്ച സ്ഥലത്ത് സ്മാരകം എന്തെങ്കിലും ഉണ്ടോ?


(ദശരഥന്‍ -ബാലി- രാവണന്‍ ഇതില്‍ ഒരു സമൂഹത്ത്നു ഇങ്ങനെ ഒന്ന് പറയുന്നില്ല ) 

7.ശോദേശസംസ്കാരങ്ങള്‍ പറയുന്നിടെത്തു ഇതുണ്ടോ ?

8.ചതുരശ്രമാങ്ങളുടെ അന്ത്യത്തില്‍ ഇത് വേണമെന്ന് ഉണ്ടോ ?


9.എതു ഹൈന്ദവ ഗ്രന്ഥത്തില്‍ ആണ് (മുഗള്‍ ആക്രമണത്തെ തുടര്‍ന്ന് ഭയന്ന രജപുത്ര സ്ത്രീകള്‍ തീയില്‍ ചാടി മരിക്കാന്‍ തുടങ്ങിയ ശേഷം എഴുതയ ചില സ്മൃതി ഭാഗങ്ങള്‍ ഒഴിച്ചാല്‍/അതിനു മുന്‍പും പലരും ചെയ്തിരുന്നു മതപരം ആയിരുന്നില്ല) ഈ ആചാരത്തെ കുറിച്ച് പരാമർശിക്കുന്നത്‌ ?


ഇല്ലങ്കില്‍ ഇനി ഈ ദുഷിച്ച കാര്യതിനു "ഹിന്ദു ധര്മ്മത്തെ " പറയരുത് 


N.B:മാധ്രി, ജാംബവതി സ്വന്തം ഇഷ്ടത്തിന് ചാടി മരിച്ചതിനു ഈ ധര്‍മം എന്ത് പിഴച്ചു

(എം ജി ആര്‍ മരിചാപ്പോള്‍ കുറെ പേര്‍ തീകൊളുത്തി മരിച്ചു എന്നു കേട്ടിട്ടുണ്ട് , അതു ഡി എം കെ ആചാരം ആണോ ?)


എങ്ങനെ അത് ചരിത്രത്തിന്റെ ഭാഗമായി ?

വിധവകൾ മ്ലേച്ചന്മാരുടെ ദാസികൾ ആയിക്കൊണ്ടിരുന്ന സാഹചര്യത്തിലാണ് സതി കൂടുതൽ നടന്നത് ,
അതിലും ഭേദം ഭർത്താവിന്റെ കൂടെ മരിക്കുന്നതാണ് നല്ലതെന്ന് കുലസ്ത്രീകൾ ചിന്തിച്ചു, ഉത്തര ഭാരതത്തിലായിരുന്നു മ്ലേച്ചന്മാർ കൂടുതൽ ശക്തർ , അവിടെയാണ് സതിയും കൂടുതൽ ആചരിച്ചിരുന്നത് . അവസാനം സതി നിർത്തലാക്കേണ്ടത് അവരുടെ ആവിശ്യമായി തീർന്നു. അക്ബറിന്റെ കൊട്ടാരത്തിൽ 300 ഭാര്യമാർക്ക് പുറമേ അയ്യായിരത്തോളം ദാസിമാരും വന്നത് ഇങ്ങനെയാണ് , ഏതെല്ലാം നാട്ടിൽ വിധവകൾ ഉണ്ടോ അവരെയെല്ലാം കൊട്ടാരത്തിലേക്ക് വരുത്തിച്ചു താമസിപ്പിക്കാൻ കൽപ്പനയുന്ദായി , ഔറംഗസേബിന്റെ കാലം വരെയും ഇത് തുടർന്നു , പിന്നീട് വന്ന വെള്ളക്കാരുടെ കാര്യം കൂടുതൽ പറയണ്ടല്ലോ.....!!!

ഇനി മുഗളന്മാർക്കും മുമ്പത്തെ കാര്യം പറയുകയാണെങ്കിൽ അന്നും സതി ഇല്ല എന്ന് പറയാൻ പറ്റില്ല .. അക്കാലത്ത് ഭർത്താവിനോടുള്ള സ്നേഹവും ദുസ്സഹമായ വിധവാ ജീവിതവും കാരണം ചിലർ സതി ചെയ്തിരുന്നു , അത് ആത്മഹത്യ ആണ് , ആരും അവരെ നിർബന്ധിചിരുന്നില്ല... പിന്നെ അന്ധ വിശ്വാസികൾ എല്ലാ കാലത്തും ഉണ്ടല്ലോ , സതി ചെയ്തില്ലെങ്കിൽ ആ നാട് മുഴുവൻ നശിക്കും എന്നൊക്കെ പറഞ്ഞു പ്രചരിപ്പിക്കുന്നവർ ഉണ്ടായിരുന്നിരിക്കാം ,അത്തരത്തിൽ അനിഷ്ട സംഭവങ്ങൾ നടക്കാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല. മേൽപ്പറഞ്ഞത്‌ പോലെ കലിയുഗത്തിന് മുമ്പ് സതി സമസ്തരും ആചരിചിരുന്നതായി തെളിവുകൾ ഒന്നുമില്ല.





ആശയം: Balu Ravikumar, Veerabhadran S&Wiki

20130826

തത്ത്വമസി - അഹം ബ്രഹ്മാസ്മി

നാല് വേദങ്ങളിലും ഓരോ മഹാവാക്യങ്ങള്‍ ഉണ്ട്.
'തത്ത്വമസി', 'അയമാത്മാബ്രഹ്മ', 'പ്രജ്ഞാനം ബ്രഹ്മ','അഹം ബ്രഹ്മാസ്മി' 
എന്നിവയാണ് അത്.
തത്ത്വമസി - (അത്) ബ്രഹ്മം നീ തന്നെ (തത് ത്വം അസി), 
അയമാത്മാബ്രഹ്മ - ഈ ജീവാത്മാവ് ബ്രഹ്മം തന്നെ, 
പ്രജ്ഞാനം ബ്രഹ്മ- ബോധം ആണ് ബ്രഹ്മം, 
അഹം ബ്രഹ്മാസ്മി - ഞാന്‍ ബ്രഹ്മം ആകുന്നു.



അഥര്‍വ വേദത്തിലെ മാണ്ഡൂക്യോപനിഷത്തില്‍ നിന്ന് ആണ് അയമാത്മാബ്രഹ്മ.
ഋഗ്വേദത്തിലെ ഐതരേയോപനിഷത്തിലെതാണ് പ്രജ്ഞാനം ബ്രഹ്മ.
യജുര്‍ വേദത്തിലെ ബ്രിഹദാരണ്യകോപനിഷത്തിലെതാണ് അഹം ബ്രഹ്മാസ്മി. 
സാമ വേദം ആയ ഛാന്ദോഗ്യോപനിഷത്തിലേതാണ് തത്ത്വമസി.


ഹൈന്ദവദർശനമനുസരിച്ച് പ്രപഞ്ചം മുഴുവനും നിറഞ്ഞുനിൽക്കുന്ന ചൈതന്യധാരയാണ് ബ്രഹ്മം (സംസ്കൃതം: ब्रह्मन्). പ്രപഞ്ചത്തിലുള്ള എല്ലാം ബ്രഹ്മത്തിന്റെ വിവിധ രൂപങ്ങളത്രെ. ബ്രഹ്മം അനന്തവും എങ്ങും നിറഞ്ഞുനിൽക്കുന്നതുമായ ശക്തിയാണ്. എല്ലാം ബ്രഹ്മത്തിൽനിന്ന് ഉണ്ടാകുന്നു. നിലനിൽക്കുമ്പോഴും ബ്രഹ്മത്തിന്റെ ഭാഗം തന്നെ. നശിക്കുമ്പോഴും ബ്രഹ്മത്തിലേക്ക് പോകന്നു. ഹിന്ദു ദർശനമനുസരിച്ച് ഈ വിശ്വത്തിന്റെ പരമസത്യമാണ് ബ്രഹ്മം. വിശ്വത്തിന്റെ കാരണവും കാര്യവും ബ്രഹ്മം തന്നെ. ബ്രഹ്മത്തിൽ നിന്നാണ് വിശ്വത്തിന്റെ ഉത്പത്തി. വിശ്വം ബ്രഹ്മത്തിൽ അധാരിതമാണ്. ഒടുവിൽ എല്ലാം ബ്രഹ്മത്തിൽ വിലീനമാവുകയും ചെയ്യുന്നു. ബ്രഹ്മം സ്വയം പരമജ്ഞാനം ആകുന്നു. പ്രകാശമാകുന്നു. നിരാകാരവും അനന്തവും നിത്യവും ശാശ്വതവും സർ‌വവ്യാപിയുമാണ് ബ്രഹ്മം. സൃഷ്ടി-സ്ഥിതി-വിനാശങ്ങൾ ബ്രഹ്മത്തിൽ മേളിക്കുന്നു.

_________________________________________

ഉപനിഷത്ത് കഥകള് (തത്ത്വമസി)

ആരുണിയുടെ പുത്രനാണ് ഉദ്ദാലകന്. ഗുരുകുല വിദ്യാഭ്യാസം നടിയ ഉദ്ദാലകന് പാരമ്പര്യമനുസരിച്ച് നിത്യാനുഷ്ഠാനങ്ങളും ജപധ്യാനാദികളും ചെയ്തു. ശാസ്ത്രങ്ങളെല്ലാം യഥാവിധി അഭ്യസിച്ച് ഉദ്ദാലകന് എങ്ങും സുപ്രിസിദ്ധനായി മാറി. വ്രതാനുഷ്ടാനങ്ങളിലൂടെ ഒരു മഹര്ഷിയായിത്തീരാനും ഉദ്ദാലകനു സാധിച്ചു.
ഉദ്ദാലകമഹര്ഷിയുടെ മകനാണ് ശ്വേതകേതു. തന്റെപിതാവിനെപ്പോലെ മഹാജ്ഞാനിയാകണമെന്നൊന്നും ശ്വേതകേതു ആഗ്രഹിച്ചില്ല. ഗുരുകുലവാസവും ശാസ്ത്രപഠനവും ബഹുകഠിനമാണെന്ന് അവന് കരുതി. തപസ്സനുഷ്ഠിക്കുന്നതാണെങ്കില് അതിനേക്കാള് ബുദ്ധിമുട്ടു സഹിക്കേണ്ടി വരും. വെറുതെ അവയ്ക്കൊന്നിനും തുനിയേണ്ട. നല്ല ഭക്ഷണം കഴിക്കണം. കൂട്ടുകാരോടൊപ്പം കളിച്ചു രസിച്ചു നടക്കണം. അതില്പ്പരം പാണ്ഡിത്യംകൊണ്ട് എന്തു നേടാനാണ്?
തന്റെ സമയം മുഴുവനും കൂട്ടുകാരുമായി കളിച്ചു കളയുവാനാണ് ശ്വേതകേതു ഇഷ്ടപ്പെട്ടത്.
അങ്ങനെ ആ ബാലന് വളര്ന്നുവന്നു. ഉപനയനത്തിന് സമയമായി. ഉപനയനം കഴിഞ്ഞ് ബ്രഹ്മചാരിയായി വേണം ഗുരുകുലത്തില് വസിക്കുവാന്. ഉപനീതനാകുവാനും ഗുരുകുലത്തില് പോയി വിദ്യാഭ്യാസം നല്കുവാനും ശ്വേതകേതുവിനു താല്പര്യമില്ലാതായി. അതോടെ ഉദ്ദാലകന്റെ മനസ്സ് വേദനിച്ചു. മകന്റെ നല്ലഭാവിയെ കരുതി ആ പിതാവ് കുടുംബത്തിന്റെ പാരമ്പര്യത്തിനൊത്തവണ്ണം മകന്റെ ഉപനയനം നടത്തി. ഉദ്ദാലകന് മകനോടു പറഞ്ഞു:
"ശ്വേതകേതു! ധാരാളം പണ്ഡിതന്മാര്ക്കും ബ്രഹ്മജ്ഞാനികള്ക്കും ജന്മം നല്കിയ ബ്രാഹ്മണ കുടുംബമാണ് നമ്മുടേത്. ബ്രഹ്മജ്ഞാനമുള്ളവനാണ് യഥാര്ത്ഥ ബ്രാഹ്മണന്. ഞാനും എന്റെ അച്ഛനും മുത്തച്ഛനുമെല്ലാം ബ്രാഹ്മണരാണ്. പാരമ്പര്യങ്ങളെ അനുഷ്ഠിച്ചു പോന്നവരാണ്. മകനേ, നീയും ആ പാരമ്പര്യത്തെ നിലനിര്ത്തണം. നീ വംശത്തിന് കളങ്കമാകാന് പാടില്ല. നീ ബ്രഹ്മചാരിയായി ഗുരുകുലത്തില് വസിക്കുക. നമ്മുടെ ഉത്തമവംശത്തിലുള്ള നീ ബ്രാഹ്മണനാകാതെ പോകുന്നത് ശരിയല്ല. അപമാനവുമാണ്."
അച്ഛന്റെ ആഗ്രഹമനുസരിച്ച് ശ്വേതകേതു ഗുരുകുലത്തിലെത്തി. ഉത്തമനായ ഒരു ഗുരുവിന്റെ കീഴില് പഠനമാരംഭിച്ചു. വേദപണ്ഡിതനായിത്തീരുക അത്ര എളുപ്പമുള്ള കാര്യമല്ല. വളരെക്കാലം കഠിനമായി അധ്വാനിച്ചു പഠിക്കണം. ഗുരുവിന്റെ കീഴില് വളരെക്കാലം കഴിച്ചുകൂട്ടി വേദപണ്ഡിതനായിത്തീര്ന്ന ശ്വേതകേശു വളരെ വര്ഷങ്ങള്ക്കു ശേഷം സ്വഗൃഹത്തില് മടങ്ങിയെത്തി. താന് ഒരു മഹാപണ്ഡിതനായിത്തീര്ന്നിരിക്കുന്നു എന്ന ഭാവം ശ്വേതകേതുവിനുണ്ടായിരുന്നു. മറ്റുള്ളവരോട് സംസാരിക്കുമ്പോഴും ഇരിപ്പിലും നടപ്പിലുമെല്ലാം ആ ഗര്വ്വ് നിറഞ്ഞു നിന്നു.
ശ്വേതകേതുവിന്റെ ഭാവങ്ങള് കണ്ടമാത്രയില് ഉദ്ദാലകനു ഒരു സംഗതി ബോധ്യമായി. ‘തന്റെ പുത്രന് വേദശാസ്ത്രാദികളെ വേണ്ടപോലെ പഠിച്ചിട്ടില്ല.’
വേദം എന്നത് ശുദ്ധമായ അറിവാണ്. അറിവു നേടിയവന് അഹങ്കാരമുണ്ടാകുകയില്ല. വിദ്യകൊണ്ട് നേടുന്നത് വിനയമാണ്. ‘വിദ്യാ ദദാതി വിനയം’ എന്നാണ് ശാസ്ത്രം പഠിപ്പിക്കുന്നത്. ശ്വേതകേതുവിനാണെങ്കില് ഇപ്പോള് അല്പം പോലും വിനയം കാണുന്നില്ല. പണ്ഡിതനാണെന്ന ഗര്വ്വാണ് പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. ബ്രഹ്മജ്ഞാനവും അഹങ്കാരവും ഒന്നിച്ചിരിക്കുകയില്ല. പ്രകാശസ്വരൂപമാണ് ജ്ഞാനം. അത് ഇരുട്ടാകുന്ന അഹങ്കാരത്തെ നശിപ്പിക്കുന്നതാണ്. അല്പജ്ഞാനികള് താന് എല്ലാമറിഞ്ഞെന്ന് അഹങ്കരിച്ച് നാടുചുറ്റി നടക്കും. അവര് സഭകളില് വാദപ്രതിവാദങ്ങളും കുതര്ക്കങ്ങളും നടത്തും. എന്നാല് എല്ലാമറിയുന്ന ജ്ഞാനി സദാ വിനയാന്വിതനായിരിക്കും.
ശ്വേതകേതുവിന്റെ അഹങ്കാരം നശിപ്പിക്കണമെന്നും അവന് യഥാര്ത്ഥജ്ഞാനം ഉണ്ടാകണമെന്നും ഉദ്ദാലകന് വിചാരിച്ചു ആ ചിന്തയില് അദ്ദേഹം സ്വപുത്രനെ അരികിലേയ്ക്കു വിളിച്ചു വരുത്തി.
"ശ്വേതകേതു…"
"എന്താണ് അച്ഛാ?"
"മകനേ, വളരെ വര്ഷങ്ങള്കൂടി നിന്നെ ഞാന് കാണുകയാണ്. നിന്നെ കണ്ടിട്ട് ഒരു മഹാപണ്ഡിതന്റെ ഭാവമുണ്ട്. നീ വേദവും ശാസ്ത്രങ്ങളുമെല്ലാം ശരിയായിട്ട് അറിഞ്ഞുവോ?"
"തീര്ച്ചയായും. ഇക്കാലമത്രയും ഞാന് കഷ്ടപ്പെട്ട് പഠിക്കുകയായിരുന്നില്ലേ?"
"എങ്കില് ഒന്നു ചോദിക്കട്ടെ. മകനേ, എന്തുകണ്ടാല് പിന്നെ യാതൊന്നും കാണേണ്ടതില്ലയോ, എന്തുകേട്ടാല് പിന്നെ യാതൊന്നും കേള്ക്കേണ്ടതില്ലയോ, എന്തറിഞ്ഞാല് പിന്നെ യാതൊന്നുമറിയേണ്ടതില്ലയോ ആ അറിവ് എന്താണെന്ന് നിനക്കറിയാമോ?"
ഈ ചോദ്യം കേട്ട് ശ്വേതകേതു അമ്പരന്നു. വല്ലാതെ പതറിപ്പോയി. എത്ര ആലോചിച്ചിട്ടും ഒന്നും വ്യക്തമല്ല. ഇങ്ങനെയും ഒരറിവുണ്ടോ? ശ്വേതകേതു താന് അതുവരെ പഠിച്ചതെല്ലാം ഓര്ത്തുനോക്കി. തന്റെ പിതാവിന്റെ ചോദ്യത്തിനുത്തരം അവന് അറിയില്ലായിരുന്നു.
മകന്റെ അന്ധാളിപ്പുകണ്ട് ഉദ്ദാലകന് ചോദ്യം കുറെകൂടി ലളിതമാക്കി വിശദീകരിച്ചു.
"മകനേ, ലോകത്തില് അനേകം പദാര്ത്ഥങ്ങളുമുണ്ട്. അതുകൊണ്ട് ഓരോ പദാര്ത്ഥങ്ങളേയും വേറെയെടുത്ത് ശരിയാംവണ്ണം അറിയുവാന് നമുക്കാകുകയില്ല. അവ എണ്ണത്തില് അത്രയധികമുണ്ട്. നമ്മുടെ ആയുസ്സാണെങ്കില് വളരെക്കുറച്ചു മാത്രവും. എന്നാല് പദാര്ത്ഥങ്ങളുടെ ഗുണചിന്തനത്തിലൂടെ അവയുടെ അടിസ്ഥാനതത്ത്വം മനസ്സിലാക്കുവാന് സാധിക്കും. നീ പലതരത്തിലുള്ള സ്വര്ണ്ണാഭരണങ്ങള് കണ്ടിട്ടില്ലേ?
വള, മാല, മോതിരം, കമ്മല് എന്നിങ്ങനെ ബഹുവിധം ആഭരണങ്ങള് സ്വര്ണ്ണം കൊണ്ടുണ്ടാക്കിയവയുമുണ്ട്. എന്നാല് ഇവെല്ലാം ഉരുക്കിയാല് സ്വര്ണ്ണം മാത്രമാണ്. വളയും മാലയും ആകുന്നതിനുമുമ്പും അവ സ്വര്ണ്ണമായിരുന്നു. വള, കമ്മല്, മോതിരം, മാല എന്നിവയൊക്കെ വെറും നാമരൂപങ്ങള് മാത്രം. സത്യത്തില് അവ എപ്പോഴും സ്വര്ണ്ണമാണ്. സ്വര്ണ്ണപ്പണിക്കാരന് സ്വര്ണ്ണം കൊണ്ട് വിവിധരൂപങ്ങള് ഉണ്ടാക്കുന്നു. ആ രൂപത്തിന് ആകൃതിയ്ക്കനുസരിച്ച് പല പേരുകള് പറയുന്നു. അത്രമാത്രം. ഇവിടെ സ്വര്ണ്ണപ്പണിക്കാരന് ഒരു നിമിത്ത കാരണം. അയാള് സത്യത്തില് മാലയോ വളയോ ഒന്നുമല്ല. മകനേ, ഇനി ആലോചിച്ച് നോക്കിയിട്ട് എന്റെ ചോദ്യത്തിന്ഉത്തരം പറയൂ…."
"അച്ഛാ, എന്റെ ഗുരു ഇതൊന്നും പറഞ്ഞുതന്നിട്ടില്ല. അച്ഛന് അതെന്താണെന്ന് എനിക്ക് പറഞ്ഞു തന്നാലും." ശ്വേതകേതു അച്ഛനോട് അപേക്ഷിച്ചു. അപ്പോള് അവന്റെ ഗര്വ്വെല്ലാം നശിച്ചുകഴിഞ്ഞിരുന്നു. അതുകൊണ്ട് ഉദ്ദാലക മഹര്ഷി പുത്രനോട് യഥാര്ത്ഥ അറിവിനെക്കുറിച്ച് വിശദീകരിച്ചു.
"ശ്വേതകേതോ, നീ ചുറ്റും കാണുന്ന ഈ പ്രപഞ്ചമില്ലേ? അത് മുമ്പ് ഉണ്ടായിരുന്നില്ല. ഇവയെല്ലാം ഉണ്ടാകുന്നതിനുമുമ്പ് ആദിയില് ഒരു ചൈതന്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സത്വസ്തുവല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല.
ആ സത്ത് പലതാകട്ടെ എന്നാഗ്രഹിച്ചു.
ആദ്യം പഞ്ചതന്മാത്രകളുണ്ടായി.
പഞ്ചഭൂതങ്ങളുടെ സൂക്ഷ്മരൂപങ്ങളാണ് പഞ്ചതന്മാത്രകള്. ആകാശം വായു, അഗ്നി, ജലം, ഭൂമി ഇവയാണ് പഞ്ചഭൂതങ്ങള്.
പിന്നീട് ജീവാത്മാവ് സ്ഥാവരജംഗമവസ്തുക്കളില് സ്വയം പ്രകടിതമായി. ആദിയില് ഇവിടെ ഉണ്ടായിരുന്ന ആ സത്തു തന്നെയാണ് ജീവജാലങ്ങളില് ചൈതന്യസ്വരൂപനായ ജീവാത്മാവായി നിലനില്ക്കുന്നത്. അതുകൊണ്ട് ആ"സത്തിനെ" അറിഞ്ഞാല് എല്ലാത്തിനേയും അറിയാം.
മകനേ, ഞാന് നിന്നോടു ചോദിച്ചില്ലേ, ഏതൊന്നിനെ അറിഞ്ഞാലാണോ പിന്നെ യാതൊന്നും അറിയേണ്ടതില്ലെന്ന്. ഉത്തരമിതാണ്.സകല ജീവജാലങ്ങളിലും നിറഞ്ഞു നില്ക്കുന്ന ആ "സത്യത്തിന്റെ" അറിവിലൂടെ എല്ലാം അറിയാനാകും. പിന്നെ മറ്റൊന്നും അറിയാനില്ല!"
അത്രയും കേട്ടുകഴിഞ്ഞപ്പോള് ശ്വേതകേതുവിന് അനേകം സംശയങ്ങളുണ്ടായി.
"ആദിയില് ഒന്നായിരുന്നത് എങ്ങനെയാണ് പലതാകുന്നത്? സൂക്ഷ്മത്തില്നിന്ന് എങ്ങനെ സ്ഥൂലമുണ്ടാകും? ഒന്നും വ്യക്തമായി മനസ്സിലാകുന്നില്ലല്ലോ."
ശ്വേതകേതുവിന്റെ അവസ്ഥ മനസ്സിലാക്കി ഉദ്ദാലക മഹര്ഷി പറഞ്ഞു:
"ശരി, നീ ഇപ്പോള് പോകുക പതിനഞ്ചു ദിവസങ്ങള് ഇനി ആഹാരമൊന്നും കഴിയ്ക്കരുത്. ആവശ്യമെങ്കില് വെള്ളം മാത്രം ഇടയ്ക്കിടയ്ക്ക് കുടിക്കാം. വിരോധമില്ല. പതിനാറാമത്തെ ദിവസം ഇനി നമുക്കു തമ്മില് കാണാം."
അച്ഛന്റെ ഈ ആവശ്യം ശ്വേതകേതു അനുസരിച്ചു അവന് പതിനഞ്ചു ദിവസം പട്ടിണി കിടന്നു.
അച്ഛന്റെ നിര്ദ്ദേശപ്രകാരം ശ്വേതകേതു പതിനഞ്ചു ദിവസം ആഹാരമൊന്നും കഴിക്കാതെ ജലപാനം മാത്രം ചെയ്തു ജീവിച്ചു:
"മകനേ, നീ വേദങ്ങള് പഠിച്ചിട്ടുണ്ടല്ലോ." "ഉവ്വ്." "എങ്കില് വേദം ചൊല്ലൂ. കേള്ക്കട്ടെ."
വേദങ്ങളെല്ലാം പഠിച്ചവനാണ് ശ്വേതകേതു. പക്ഷേ ഇപ്പോള് യാതൊന്നും ഓര്മ്മ വരുന്നില്ല.
"അച്ഛാ, വേദങ്ങളൊന്നും എനിക്ക് ഓര്മ്മ വരുന്നില്ല."
"ശരി , എങ്കില് നീ പോയി കുറച്ചുദിവസം ആഹാരമെല്ലാം കഴിച്ച് ക്ഷീണമകറ്റൂ. ആരോഗ്യമൊക്കെ തിരികെ വരട്ടെ."
ശ്വേതകേതു അങ്ങനെ ചെയ്തു. നന്നായി ആഹാരം കഴിച്ചു. വിശ്രമിച്ചു. ദിവസങ്ങള് കഴിഞ്ഞു. ശ്വേതകേതുവിന്റെ ക്ഷീണമെല്ലാം മാറി. ആരോഗ്യം പുഷ്ടിപ്പെട്ടു. വേദം നന്നായി ഓര്മ്മിച്ചു. പിതാവിന്റെ നിര്ദ്ദേശപ്രകാരം വേദഭാഗങ്ങളൊക്കെ ചൊല്ലിക്കേള്പ്പിച്ചു.
"ശ്വേതകേതു, നിനക്കിപ്പോള് ഈ അറിവ് എവിടെ നിന്നാണ് തിരിച്ചുകിട്ടിയത്? ആരോഗ്യം ക്ഷയിച്ചിരുന്ന അവസ്ഥയില് ഈ അറിവ് എന്തുകൊണ്ട് നിനക്ക് ഓര്മ വന്നില്ല?"
പിതാവിന്റെ ചോദ്യം ശ്വേതകേതുവിനെ ചിന്താമഗ്നനാക്കി.
ഉദ്ദാലകന് വിശദീകരിച്ചുകൊടുത്തു.
"ഭൗതികശരീരം അന്നത്തില് നിന്നാണ് ഉണ്ടാകുന്നത്. അന്നം സ്ഥൂലമാണ്. അന്നം ജലത്തില് നിന്നും, ജലം തേജസ്സില് നിന്നും ഉണ്ടാകുന്നു. അതായത് അന്നത്തിന്റെ സൂക്ഷമഭാവം ജലവും ജലത്തിന്റെ സൂക്ഷ്മഭാവം തേജസ്സുമാണ്. ഈ തേജസ്സ് ഉണ്ടാകുന്നതാകട്ടെ സത്തില് നിന്നാണ്. സത്തിന് ഉല്പ്പത്തിയില്ല. നാശവുമില്ല. സകല അറിവിന്റെയും മൂലകാരണം സത്താണ്.
മനസ്സും ഭൗതികമാണ്. ശരീരസംബന്ധത്താല് മനസ്സ് ആഹാരത്തില് നിന്നാണ് പുഷ്ടി നേടുന്നത്. ശരീരത്തിനും മനസ്സിനും ആവശ്യമായ ഊര്ജ്ജം ആഹാരത്തില് നിന്നാണ് ലഭിക്കുന്നത്. മനസ്സിന് ശരീരത്തെ ആശ്രയിക്കാതെ സ്വതന്ത്രമായി പുഷ്ടിപ്പെടുവാന് സാധ്യമല്ല. മനസ്സിന് സ്വതന്ത്രസത്ത ഇല്ല. ആഹാരത്തിന്റെ സൂക്ഷ്മാംശം പരിണമിച്ചിട്ടുണ്ടാകുന്ന മനസ്സിന് ആഹാരസംബന്ധമായി ക്ഷീണവും പുഷ്ടിയും വരാം.
അതുകൊണ്ട് ആഹാരമില്ലാതെ ശരീരം ക്ഷീണിക്കുമ്പോള് മനസ്സും ക്ഷീണിക്കും. മനസ്സു തളര്ന്നവന്റെ ബുദ്ധിശരിയായി പ്രവര്ത്തിക്കുകയില്ല. അപ്പോള് അവനിലെ അറിവ് സൂക്ഷ്മത്തിലേയ്ക്ക് മാറിക്കിടപ്പുണ്ട്. യഥാര്ത്ഥത്തില് നശിക്കുന്നില്ലെങ്കിലും സ്ഥൂലമായി പ്രകടമാകുകയില്ല.
മനസ്സും ശരീരത്തിനും ആരോഗ്യമുള്ളപ്പോഴാണ് ബുദ്ധിയും സ്മൃതിയുമൊക്കെ വേണ്ടതു പോലെ പ്രവര്ത്തിക്കുന്നത്. എല്ലാ അറിവിന്റെയും മൂലകാരണം സത്ത് തന്നെയാണ്. ആ സത്ത് തന്നെയാണ് ആത്മരൂപേണ എല്ലാത്തിലും വ്യാപിച്ചിരിക്കുന്നത്. അത് അഖണ്ഡമാണ്. ആനന്ദസ്വരൂപവുമാണ്. യഥാര്ത്ഥത്തില് ഈ സത്താണ് മനുഷ്യന്റെ സ്വന്തം സ്വരൂപം.
തന്റെ സ്വന്തം സ്വരൂപത്തെ അറിയുന്നവന് ആനന്ദാനുഭൂതിയുണ്ടാകും. ആ ആനന്ദാനുഭൂതിയില് ലയിച്ച് ആത്മാവാകുന്നു സത്തുമായി ഏകീഭവിക്കുന്നതാണ് യഥാര്ത്ഥ സുഖം. എല്ലാത്തിലും നിറഞ്ഞിരിക്കുന്ന ആ ആത്മസത്ത ശ്വേതകേതോ നിന്നിലുമുണ്ട്.
അല്ലയോ ശ്വേതകേതോ, ആ സത്ത് നീ തന്നെയാകുന്നു. ആനന്ദസ്വരൂപമായ ആ ആത്മാവ് നീ തന്നെയാകുന്നു."
"തത്ത്വമസി ശ്വേതകേതോ"
(തത് - അത്, ത്വം - നീ, അസി - ആകുന്നു.)
ജീവാത്മാവിനേയും പരമാത്മാവിനേയും കുറിച്ച് അനേക തത്ത്വങ്ങള് ശ്വേതകേതുവിന് പിതാവ് വിശദീകരിച്ചുകൊടുത്തു. എന്നിട്ട് അവനോട് ഒരു പേരാല്വിത്ത് കൊണ്ടുവരാന് ആവശ്യപ്പെട്ടു.
ശ്വേതകേതു ഒരു പേരാല്വിത്ത് കൊണ്ടുവന്ന് കാണിച്ചു.
"ശരി, അത് പൊളിച്ചുനോക്കൂ. അതില് നീ കാണുന്നത് എന്താണ്?"
ശ്വേതകേതു പേരാല്വിത്ത് പൊളിച്ചുനോക്കി.
"അണുക്കളെപ്പോലെ ചെറിയ ചെറിയ വിത്തുകള് കാണുന്നു."
"ശരി, അതിലൊന്നെടുത്ത് പൊളിച്ചു നോക്കൂ….!"
അതും പൊളിച്ചു നോക്കി.
"ഇപ്പോള് എന്തു കാണുന്നു?"
"ഇതില് ഒന്നും കാണുന്നില്ല."
"നീ ഈ വിത്തിനുള്ളില് ഒന്നും കാണുന്നില്ലെങ്കിലും അതില് പേരാലിന്റെ ബീജമായി ചെറിയൊരംശമുണ്ട്. ആ ചെറിയ ബീജമാണ് വലിയ വൃക്ഷമായി വളരുന്നത്. ഇതുപോലെയാണ് സൂക്ഷ്മത്തില് നിന്ന് സ്ഥൂലമുണ്ടാകുന്നത്. സൂക്ഷ്മമായ ആത്മാവ് നാനാ രൂപങ്ങളോടുകൂടിയ സ്ഥൂലപ്രപഞ്ചമായി ഈ വിധം മാറുന്നു."
ശ്വേതകേതുവിന് ഒരു സംശയമുണ്ടായി.
"സത്തായ ആത്മാവാണ് പ്രപഞ്ചത്തിലെ എല്ലാത്തിനും കാരണമെങ്കില് അതിനെ പ്രത്യക്ഷമായി കാണാന് സാധിക്കാത്തത് എന്തുകൊണ്ടാണ്?"
ഉദ്ദാലകന് പറഞ്ഞു:"മകനേ, നീ ഇപ്പോള് ഒരു പാത്രത്തില് കുറച്ചു വെള്ളമെടുത്തിട്ട് അതില് കുറെ ഉപ്പ് ഇടണം. എന്നിട്ട് അത് എടുത്തുകൊണ്ട് വരണം."
ശ്വേതകേതു അപ്രകാരം ചെയ്തു.
പിറ്റേദിവസം ഉപ്പിട്ട ജലവുമായി ശ്വേതകേതു അച്ഛന്റെ അടുത്തെത്തി.
"മകനേ, നീ ഇന്നലെ ഈ വെള്ളത്തിലിട്ട ഉപ്പ് എവിടെപ്പോയി?"
"അത് കാണുന്നില്ല!"
"ഇനി ഈ വെള്ളത്തില് അല്പമെടുത്ത് രുചിച്ചു നോക്കൂ."
ശ്വേതകേതു അല്പം ജലമെടുത്ത് രുചിച്ചു നോക്കി!
"അച്ഛാ, ഇത് ഉപ്പുരസമുള്ളതാണ്."
"ശരി, എങ്കില് ഈ വെള്ളത്തിന്റെ വിവിധ ഭാഗങ്ങളില് രസം നോക്കുക."
ശ്വേതകേതു അപ്രകാരം ചെയ്തു. എല്ലാ ഭാഗങ്ങളിലും ഉപ്പുരസം നിറഞ്ഞിരിക്കുന്നു.
"നീ ഇന്നലെ വെള്ളത്തിലിട്ട ഉപ്പ് ഇപ്പോഴും അവിടെത്തന്നെയുണ്ട്. പക്ഷേ വെള്ളത്തിലെ ഉപ്പിനെ നിനക്ക് കാണാന് കഴിയുന്നില്ല എന്നുമാത്രം. എങ്കിലും രുചിച്ചുനോക്കിയിട്ട് രസംകൊണ്ട് ഉപ്പിനെ അറിയാമല്ലോ. അതുപോലെ ഓരോ ശരീരത്തിലുമുള്ള ആത്മാവിനെ നമുക്ക് കാണാന് കഴിയുന്നില്ലെങ്കിലും മറ്റു വിധത്തില് അതിനെ അനുഭവിച്ചറിയാന് കഴിയും."
ശ്വേതകേതുവിന് ഒരു സംശയം കൂടി ബാക്കി നിന്നു.
"അച്ഛാ! വെള്ളത്തിലെ ഉപ്പിനെ സ്വാദു കൊണ്ടറിയുന്നതു പോലെ ആത്മാവിനെ എന്തുകൊണ്ടാണറിയുക."
"കള്ളന്മാര് ഒരുവനെ പിടികൂടി കണ്ണുകെട്ടി കാട്ടില് കൊണ്ടുവിട്ടിട്ട് കടന്നു കളഞ്ഞെന്നിരിക്കട്ടെ. അവന്റെ അവസ്ഥ ഒന്നാലോചിക്കൂ. വഴിയറിയാതെയും സഹായിക്കാന് ആരുമില്ലാതെയും കാട്ടുപാതയില് അവന് എത്രയധികം വിഷമിച്ചു വലയേണ്ടിവരും. ആ വഴി വരുന്ന ദയാലുവായ ഒരാള് അവന്റെ കെട്ടഴിച്ച്, ആശ്വസിപ്പിച്ച് സ്വന്തം നാട്ടിലേയ്ക്കുള്ള വഴി കാണിച്ചു കൊടുക്കുന്നതുപോലെ ശ്രേഷ്ഠനായ ഒരു ഗുരുവിന്റെ സഹായത്താല് ആത്മാവിന് അറിയാനാകും.
കാരുണ്യവാനും ആത്മജ്ഞാനിയുമായ ഒരു ഗുരുവിന്റെ ഉപദേശാനുസാരം സൂക്ഷമമായ ആത്മഭാവത്തെ അനുഭവിക്കാന് കഴിയും.
സ്വസ്വരൂപത്തെ അറിഞ്ഞാനന്ദിക്കുന്നവന് പിന്നെ യാതൊരുവിധ ദുഃഖങ്ങളും ഉണ്ടാകുന്നില്ല."
ശ്വേതകേതുവിന്റെ സംശയങ്ങളെല്ലാം ഉദ്ദാലകന് ഉപദേശിച്ച് ഇല്ലാതാക്കി.
എല്ലാത്തിലും നിറഞ്ഞിരിക്കുന്ന ആ സത്ത തന്റെ ആത്മാവു തന്നെയാണെന്ന് അറിഞ്ഞ് ശ്വേതകേതു സംതൃപ്തനായി.
സുപ്രസിദ്ധങ്ങളായ നാല് വേദാന്ത മഹാവാക്യങ്ങളില് വെച്ച് പ്രധാനപ്പെട്ട ഒന്നാണ് ‘തത്ത്വമസി’എന്ന വാക്യം. ഉദ്ദാലകന്റേയും ശ്വേതകേതുവിന്റെയും ഈ കഥാഭാഗത്താണ് ‘തത്ത്വമസി’ മഹാവാക്യത്തെ ആദ്യമായി ഉപദേശിക്കപ്പെടുന്നത്.
തത്, ത്വം, അസി എന്നീ മൂന്നു പദങ്ങളാണ് തത്ത്വമസി എന്ന വാക്യത്തിലുള്ളത്. പരമാര്ത്ഥത്തില് എല്ലാത്തിനും നിറഞ്ഞിരിക്കുന്ന ഏക സത്ത ബ്രഹ്മം മാത്രമാണ്. എല്ലാജീവന്മാര്ക്കും അധിഷ്ഠാനമായിരിക്കുന്ന സത്ത ആത്മാവിന്റേതാണ്. പക്ഷേ ശരീരസംബന്ധം കൊണ്ട് ജീവന് തന്റെ യഥാര്ത്ഥ സത്തയെ അറിയുന്നില്ല. ഗുരുപദേശവും ശാസ്ത്രവിചാരവും കൊണ്ട് ശിഷ്യന് യാഥാര്ത്ഥ്യം ബോധ്യമാകും. എങ്കിലും പൂര്ണ്ണമായ ജ്ഞാനം ഉണ്ടാകണമെന്നില്ല. അങ്ങനെ നിരാശപ്പെട്ടിരിക്കുന്ന അവസരത്തിലാണ് ഗുരുക്കന്മാര് ‘തത്ത്വമസി’ ഉപദേശം ശിഷ്യര്ക്കു നല്കുന്നത്. ‘ത്വം’ പദം കൊണ്ട് ജീവനേയും ‘തത്’ പദംകൊണ്ട് എല്ലാത്തിനും അധിഷ്ഠാനമായിരിക്കുന്ന ആത്മാവിനേയും കാണിക്കുന്നു. ‘അസി’ പദംകൊണ്ട് ഇവ രണ്ടിന്റേയും ഐക്യത്തെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു.
ഓം തത് സത്

അവലംബം- ഛാന്ദോഗ്യോപനിഷത്ത്