20130817

ബുദ്ധൻ ആണോ അയ്യപ്പൻ ?

ഗൗതമ ബുദ്ധന്‍െറ ജനനത്തിനും എത്രയോ വര്‍ഷം മുമ്പുമുതലേ മലയാളക്കരയില്‍ ശാസ്‌താക്ഷേത്രവും ആരാധനയും ഉണ്ടായിരുന്നു.... 
കേരളസ്രഷ്‌ടാവായ പരശുരാമനാണ്‌ ശബരിമലക്ഷേത്രം സ്ഥാപിച്ചതെന്നു പറയപ്പെടുന്നു. 
അതുപോലെ ബുദ്ധമത വിമര്‍ശകനായ ശങ്കരാചാര്യ സ്വാമികളും ശാസ്‌താവിനെ സ്‌തുതിക്കുന്നുണ്ട്‌. 
തികഞ്ഞ അഹിംസാവാദിയായിരുന്ന ശ്രീബുദ്ധനും, ശത്രുവിനാശകനും ആയുധപാണിയുമായിരുന്ന ശാസ്‌താവും ഒരാളാകുന്നതെങ്ങനെ? 
മാത്രമല്ല, വില്ലന്‍, വില്ലാളിവീരന്‍, ശത്രുസംഹാരമൂര്‍ത്തി തുടങ്ങിയ പദപ്രയോഗം ശാസ്‌താവിനു മാത്രമുള്ളതാണ്‌...............

ശരണം വിളിയാണ് ശാസ്താവിനെ ബുദ്ധനുമായി അടുപ്പിച്ച് നിറുത്തുന്ന ഘടകം എന്ന് അവകാശപ്പെടുന്നത്...
എന്നാല്‍ ശരണംവിളി ഋഗ്വേദത്തില്‍ തന്നെ നമുക്ക് കാണാം.
ഇന്ദ്രത്രിധാതു ശരണം (6.46.9), തിസ്രോ ദേവീഃ സ്വധയാ ബര്‍ഹിരേദമച്ഛിദ്രം പാന്തു ശരണം നിഷദ്യ (2.3.8.) എന്നും മറ്റുമുള്ള ഋഗ്വേദമന്ത്രങ്ങള്‍ ബുദ്ധനു മുന്‍പേയുള്ളതാണല്ലൊ...............
-------------------------------------------------------------




നിര്‍ബന്ധമാണെങ്കില്‍... ബുദ്ധനില്‍ നിന്ന് അയ്യപ്പനിലെക്കുള്ള ദൂരം അല്ല, മറിച്ച് പരമശിവനില്‍ നിന്ന് ബുദ്ധനിലെക്കുള്ള ദൂരമാണ് അളക്കേണ്ടത്‌....... 

ഒരവകാശ വാദം ഇങ്ങനെ: ബുദ്ധന്‍ ഇരിക്കുന്നത് പോലെ ആണ് അയ്യപ്പനും ഇരിക്കുന്നത് എന്നത് കൊണ്ട് ബുദ്ധന്‍ തന്നെയാണ് അയ്യപ്പനും.. മാത്രമല്ല അന്നത്തെ ദൈവങ്ങള്‍ (വിഗ്രഹങ്ങള്‍ ) പൊതുവേ അങ്ങനെ ഇരിക്കാറില്ല പോലും. 

എന്നാല്‍ ബുദ്ധന്‍ ഇരിക്കുന്നപോലെ അല്ലെങ്കിലും ഏകദേശം സമാനമായി അയ്യപ്പന്‍ ഇരിക്കുന്നത് കൊണ്ട് മാത്രം, അയ്യപ്പനും ബുദ്ധനും ഒന്നാണെന്ന് പറയുക ആണെങ്കില്‍, അയ്യപ്പന്‍ ഇരിക്കുന്നത് പോലെ തന്നെ (ഒരു വ്യത്യാസവുമില്ലാതെ തന്നെ) ഇരിക്കുന്ന യോഗ ദക്ഷിനാമൂര്‍ത്തിയെയും യോഗ നരസിംഹത്തെയും എവിടെ കൊണ്ട് പോയി ചേര്‍ക്കും ഇദ്ദേഹവും, ചില "വാതികളും"? ഇരിക്കുന്നു എന്ന ഒറ്റ കാരണത്താല്‍ ബുദ്ധനും അയ്യപ്പനും ഒന്നാണെന്ന് പറയുന്ന ഇവര്‍ അയ്യപ്പനെ പോലെ തന്നെ ഇരിക്കുന്ന യോഗ ദക്ഷിനാമൂര്‍ത്തിയെയും യോഗ നരസിംഹത്തെയും കാണാതെ ഇരിക്കുകയും ചെയ്യുന്നതിന്റെ രാഷ്ട്രീയം എന്താണ്?

സത്യത്തില്‍ പരമശിവന്റെ ധ്യാനവസ്തക്ക് തുല്യമായ രീതിയില്‍ ആണ് ശ്രീബുദ്ധനും ഇരിക്കുന്നത് എന്നത് കൊണ്ട് തന്നെ, പരമശിവനില്‍ നിന്ന് ബുദ്ധനിലെക്കുള്ള ദൂരം അളക്കുക ആണ് ഉക്തിവാദികള്‍ക്ക് നല്ലത്. 

കട്ടിലപൂവം വിനോദ്

---------------------------------------------
സ്വാമി ശരണം: അര്‍ത്ഥമെന്ത്?
*****************************
''സ്വാ'' കാരോച്ചാര മാത്രേണ
സ്വാകാരം ദീപ്യതേ മുഖേ
മകാരാന്ത ശിവം പ്രോക്തം
ഇകാരം ശക്തി രൂപ്യതേ
'സ്വാമി ശരണ'ത്തിലെ 'സ്വാ' എന്ന പദം ഉച്ചരിക്കുന്ന മാത്രയില്‍ പരബ്രഹ്മത്താല്‍ തിളങ്ങുന്ന 'ആത്മ'ബോധം തീര്‍ഥാടകന്റെ മുഖത്തു പ്രതിഫലിക്കണം.

'മ' സൂചിപ്പിക്കുന്നത് ശിവനേയും 'ഇ' ശക്തിയേയുമാണ്. രണ്ടുംകൂടി ചേര്‍ന്ന് 'മി' ആകുമ്പോള്‍ 'ശിവശക്തി' സാന്നിധ്യമാകുന്നു. ശിവശക്തി മുന്‍പറഞ്ഞ 'സ്വാ'യോടൊപ്പം ചേര്‍ന്നു തീര്‍ഥാടകന് ആത്മസാക്ഷാത്ക്കാരം നേടാന്‍ സഹായിക്കുന്നു. ജീവാത്മാവിന്റെയും പരമാത്മാവിന്റെയും ഐക്യത്തെ സൂചിപ്പിക്കുന്നതുപോലെ ഭസ്വത്വ'ത്തിന്റെയും പരമാത്മാ'വിന്റെയും സാംഗത്യവും ഈ ശബ്ദം സൂചിപ്പിക്കുന്നു.

''ശം'' ബീജം ശത്രുസംഹാരം
രേഷം ജ്ഞാനാഗ്‌നനി വാചകം
ണകാരം സിദ്ധിതം ശാന്തം
മുദ്രാ വിനയ സാധനം.

'ശരണം' എന്ന വാക്കിലെ ആദ്യാക്ഷരമായ 'ശ' ഉച്ചാരണ മാത്രയില്‍ തന്നെ ശത്രുവിനെ ഇല്ലാതാക്കുന്നതാണ്. അഗ്‌നനിയെ ജ്വലിപ്പിക്കുന്ന 'ര' എന്ന വാക്ക് ജ്ഞാനത്തെ സൂചിപ്പിക്കുന്നു. 'ണം' ശബ്ദം ഇതിനെല്ലാറ്റിനും ദൈവീകത കൈവരുത്തി ശാന്തി പ്രദാനം ചെയ്യുന്നു. മനുഷ്യനില്‍ എളിമ വിരിയിക്കേണ്ട ഒരു സൂത്രവാക്യം കൂടിയാണിത്. പതിനെട്ടാം പടി കയറുന്നവന്‍ വിനയമുള്ളവനായിരിക്കണം എന്നും അവന്‍ അഹങ്കാരത്തെ നിലനിര്‍ത്താത്തവന്‍ ആയിരിക്കണം എന്നുള്ളതിന്റെ പൊരുളും ഇവിടെ വ്യക്തമാകും...

No comments: