ഭവിഷ്യപുരാണത്തില്‍, 27-ാമത്തെ പേജില്‍ പറയുന്നു കല്‍ക്കി അവസാനത്തെ അവതാരണമാണെന്നും കലിയുഗത്തിന്റെ പാരമ്യത്തിലാണ് ജനിക്കുക എന്നും അതിനാല്‍ നബി അവസാനത്തെ പ്രവാചകനാണെന്നും കലിയുഗം ആരംഭിക്കുന്നത് ബി.സി 3102ലായതിനാല്‍ നബി ജനിച്ചത് കലിയുഗ പാരമ്യത്തിലാണെന്നും അതുകൊണ്ട് തന്നെ കല്‍ക്കിയും നബിയും ഒന്നാണെന്നുമാണ് വാദം. ഇതിലെത്രത്തോളം യാഥാര്‍ഥ്യമുണ്ട്.................. ?
കലിയുഗം 432000 വര്‍ഷമാണ്. കലിയുഗം ആരംഭിച്ച് ഇന്ന് വരേക്കും 5000 വര്‍ഷമേ ആയിട്ടുള്ളു. അതായത് കലിയുഗത്തിന്റെ നാലില്‍ ഒരു ഭാഗം പോലും ആയിട്ടില്ല. അപ്പോള്‍ എങ്ങനെയാണ് വരാന്‍ പോകുന്ന കല്‍ക്കിയും 1400 വര്‍ഷം മുമ്പ് ദിവംഗതനായ നബിയും ഒന്നാകുന്നത്.... ?
പിന്നീട്, നബിയുടെ മാതാവിന്റെ നാമമായ 'ആമിന'യുടെ 'വിശ്വസ്ത' എന്ന അര്‍ഥവും കല്‍ക്കിയുടെ മാതാവിന്റെ നാമമായ 'സുമതി'യുടെ നാമത്തിന്റെ അര്‍ഥവും ഒന്നായതിനാല്‍ ആമിനയും സുമതിയും ഒന്നാണെന്നാണ്. 'സുമതി' എന്നതിന്റെ അര്‍ഥം 'സല്‍ബുദ്ധി' എന്നാണ്. 'ശാന്തി' എന്ന ധാതുവില്‍നിന്നല്ല അതിന്റെ ഉത്ഭവം. 'ശാന്തി' എന്ന ധാതുവിനുതന്നെ 'വിശ്വസ്ത' എന്ന 'ആമിന'യുടെ അര്‍ഥമല്ല.
ഇനി കല്‍ക്കിയുടെ പിതാവിന്റെ 'അബ്ദുല്ല' അഥവാ ദൈവദാസന്‍ എന്ന അര്‍ഥം തന്നെയാണ് കല്‍ക്കിയുടെ പിതാവിന്റെ 'വിഷ്ണുഭഗത്' എന്ന പേരിന്റെയും അര്‍ഥമെന്നാണ് 'ഗവേഷക' വാദം. ഭഗത് എന്നാല്‍ ദാസനാണത്രെ. സംസ്കൃതത്തിലും മലയാളത്തിലും ഇന്ത്യന്‍ ഭാഷകളിലൊന്നിലും ഇത്തരമൊരര്‍ഥം 'ഭഗതി'നില്ല.ഭഗത് എന്നാല്‍ ഐശ്വര്യം എന്നാണര്‍ഥം..........
പി.വി ശങ്കരനാരായണന്‍