ബ്രഹ്മ മൂഹര്‍ത്തത്തില്‍ ഉണരുക (മൂന്നു മുതല്‍ ആര് വരെ )
ഇത് വ്യക്തിയുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കും
ഈ സമയം പ്രാര്‍ഥനക്കും
ധ്യാനത്തിനും സഹായിക്കുന്നു
യഥാ സമയത്ത് ഉണരുമ്പോള്‍ ത്രി
ദോഷങ്ങള്‍ അനുയോജ്യമായ വിധം തനിയെ ക്രെമിക്കാരിക്കുന്നതില്‍ സഹായിക്കുന്നു
2. കണ്ണുകള്‍ തുറക്കുന്നതിനു മുന്‍പ് ,കിടക്കയില്‍ നിന്നും എണീക്കുന്നതിനു മുന്‍പ്
പ്രകൃതിയിലെ ഊര്‍ജത്തെ അറിയുക ... കൈ പത്തികള്‍ പരസ്പരം ഉരസിയത്തിനു ശേഷം മുഖം
മുതല്‍ കാല്‍ പടം വരെ തടവുക ... കൈ പത്തിയിലെ ചൂട് നഷ്ടപ്പെടുമ്പോള്‍ വീണ്ടും അവ
തമ്മില്‍ ഉരസുക ...
] പ്രഭാത ശ്ലോകം
കരാഗ്രേ വസതേ ലക്ഷ്മീഃ കരമധ്യേ സരസ്വതീ |കരമൂലേ സ്ഥിതാ ഗൗരീ പ്രഭാതേ കരദര്ശനമ് ||
പ്രഭാത ഭൂമി ശ്ലോകം
സമുദ്ര വസനേ ദേവീ പര്വത സ്തന മംഡലേ |വിഷ്ണുപത്നി നമസ്തുഭ്യം, പാദസ്പര്ശം ക്ഷമസ്വമേ || (ശേഷം ഭൂമിയെ തൊട്ടു വന്ദിക്കുക )
കരാഗ്രേ വസതേ ലക്ഷ്മീഃ കരമധ്യേ സരസ്വതീ |കരമൂലേ സ്ഥിതാ ഗൗരീ പ്രഭാതേ കരദര്ശനമ് ||
പ്രഭാത ഭൂമി ശ്ലോകം
സമുദ്ര വസനേ ദേവീ പര്വത സ്തന മംഡലേ |വിഷ്ണുപത്നി നമസ്തുഭ്യം, പാദസ്പര്ശം ക്ഷമസ്വമേ || (ശേഷം ഭൂമിയെ തൊട്ടു വന്ദിക്കുക )
കൂടാതെ ഒരു ചെറിയ പ്രാര്‍ഥനയും ആകാം
3.പാല്‍ ,പുഷ്പം ,നെയ്യു എന്നിവ ഉണരുമ്പോള്‍
കാണുന്നത് ശുഭ ലക്ഷണമായി കണക്കാക്കുന്നു .
4.പ്രഭാത കൃത്യങ്ങള്‍
5.കാല്‍പാദം ശുദ്ധമായ ജലത്താല്‍ കഴുകുക .... ഇത് പകര്‍ച്ച
വ്യാധികള്‍ തടയുകയും കാല്‍പാദത്തില്‍ അവസാനിക്കുന്ന നാഡി വ്യുഹങ്ങളെ
തണുപ്പിക്കുകയും ചെയ്യുന്നു ... അതിനാല്‍ നാഡികളുടെ പ്രവര്‍ത്തനശേഷി വാ പൂര്‍ണ
ഗതിയില്‍ ആകുന്നു .
6.ദന്ത ശുദ്ധി
പ്രകൃതി ദത്തമായ വേപ്പ്
,പേസ്റ്റ് എന്നിവ കൊണ്ട് ദന്തങ്ങള്‍ ശുദ്ധി വരുത്തുക... ശരിയായ ദന്ത ശുദ്ധികരണം എല്ലാ
ദാന്തങ്ങളിലും എത്തുകയും വായിലെ മസ്സിലുകളെ ദൃടികരിക്കുകയും ചെയ്യുന്നു ...
ദിനത്തില്‍ രണ്ടു തവണ ഇത് ചെയ്യുന്നത് നല്ലതാണ് ....
7.കവല
ശുദ്ധമായ ഇളം ചൂടുള്ള ജലം
കൊണ്ട് വാ കുലുക്കുഴിയുക ... ഉപ്പു ചേര്‍ന്ന ത്രിഫല ചൂര്നവും ഉപയോഗിക്കാവുന്നതാണ്
... ഇത് വാ കൂടുതല്‍ ശുചി ആയി സൂക്ഷിക്കാന്‍ സഹായിക്കുന്നു .... ഭക്ഷണത്തിനു
ശേഷവും ചെയ്യാവുന്നതാണ്
8.ഗണ്ടുഷ
തില ചൂര്‍ണം ,തില എണ്ണ
എന്നിവ വായയില്‍ ശേഖരിച്ച ശേഷം , ഒന്നോ രണ്ടോ മിനിടുകള്‍ക്ക് ശേഷം തുപ്പികലയുക ...
ഇത് വായുമായി ഭന്ധപ്പെട്ട പേശികളെ ബലപ്പെടുത്തുന്നു ... കൂടാതെ കവിലുകളിലെ
ചുളിവുകളും പാടുകളും നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു ...
9.ഉഷ പാനം
മൂന്ന് മുതല്‍ നാല് ഗ്ലാസ്
വരെ ജലം സേവിക്കുന്നത് നല്ലതാണ് ... ഇത് കാലാവസ്ഥ അനുസരിച്ചു തണുത്ത ജലമോ ചൂട്
ജലമോ ആകാം ... ജലം സ്വര്‍ണ,വെള്ളി,ചെമ്പ് ,മണ്‍ പാത്രങ്ങളില്‍ ശേഖരിച്ചു
സൂക്ഷിക്കാം ...
10.കണ്ണെഴുത്ത്
അഞ്ജനം കൊണ്ട്
കണ്ണെഴുതുന്നത് നെത്രത്തെ ശുദ്ധി ചെയ്യുന്നു
11.നാസ്യ കര്‍മം
ശുദ്ധമായ നെയ്യ് ,അനു തൈലം
എന്നിവ ചെറിയ അളവില്‍ നാസ ദ്വാരത്തില്‍ ഒഴിക്കുക ... ഇത് നാസത്തിലെ പൊടി ,അണുക്കള്‍
എന്നിവ നീക്കം ചെയ്യുകയും ,അതിനെ പശിമയുല്ലതാക്കുകയും ചെയ്യുന്നു ... ദിനവും ഇത്
ചെയ്താല്‍ തലവേദന ഇല്ലാതാകുകയും ശിരസ്സ് മുതല്‍ തോള്‍ വരെ ശുധികരിക്കുകയും
ബലപ്പെടുത്തുകയും ചെയ്യുന്നു ....
12.അഭ്യംഗ
ശുദ്ധമായ എണ്ണ കൊണ്ട് ശരീരം തടവുക ..മുകളില്‍ നിന്നും താഴേക്ക് തടവുക ...ഇത്
രക്ത സംക്രമണം വര്‍ധിപ്പിക്കുന്നു ... അതിനാല്‍ തൊലി വെളുപ്പ് കൂട്ടുന്നു എന്ന്
മാത്രമല്ല ,ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിക്കുകയും ,തൊലിയിലെ അന്തരിച്ച കോശങ്ങളെ
നീക്കം ചെയ്യുകയും അനുക്കലെര്‍ നീക്കം ചെയ്യുകയും രക്ത സമ്മര്‍ദം കുറക്കുകയും ഹൃദയ
സ്തംഭന സാദ്യത കുറക്കുകയും ചെയ്യുന്നു ... ഉള്ളന്‍ കാല്‍ എണ്ണ കൊണ്ട് തടവുന്നത്
നേത്ര ശക്തി വര്‍ദ്ധിപ്പിക്കുന്നു .
13.വ്യായാമം
ദിനവും വ്യായാമം ചെയ്യുന്നത് പേശികളെ ബലപ്പെടുത്തുകയും ,രക്ത സമ്മര്‍ദം
കുറക്കുകയും ,ശരീരത്തിന് ആകൃതി ,വഴക്കം എന്നിവ നല്‍കുകയും ആന്തരിക അവയവങ്ങളുടെ
പ്രവര്‍ത്തന ശേഷി വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലെ മാലിന്യങ്ങളെ വിയര്‍പ്പു വഴി
പുറന്തള്ളുകയും ശ്വാസ കോശത്തിന്റെ പ്രവര്‍ത്തനത്തെ നല്ല നിലയില്‍ ആക്കുകയും
ചെയ്യുന്നു .... കൂടാതെ ആരോഗ്യം ഉള്ള ശരീരം ആരോഗ്യം ഉള്ള മനസ്സിനും കാരണം ആകുന്നു
...
14.സ്നാനം
ചൂട് ജലം ഒരിക്കലും ശിരസ്സില്‍ ഒഴിക്കരുത് ... സ്നാനം ശരീരത്തെ
ശുദ്ധികരിക്കുന്നു ... തളര്‍ച്ച ,തൊലിയിലെ മാലിന്യങ്ങള്‍ എന്നിവ അകറ്റുന്നു ...
പ്രകൃതി ദത്തമായ സോപ്പ് ഉപയോഗിക്കുക ... സ്നാനം ദഹന പ്രക്രിയയെ മന്ദ ഗതിയില്‍
ആക്കുന്നതിനാല്‍ ഊണിനു ശേഷം സ്നാനം അരുത് ...
14-2.ഉദ്വര്‍ത്തന
പ്രകൃതി ദത്തമായ ചൂര്‍ണങ്ങള്‍ കൊണ്ട് ശരീരത്തെ തടവുന്നു.ഇത് തിളിയിലെ മാലിന്യങ്ങള്‍
പ്രവര്‍ത്തന ശേഷി നഷ്ടപ്പെട്ട കോശങ്ങള്‍ എന്നിവ നീക്കം ചെയ്യുകയും ശരീര കാന്തി വര്‍ദ്ധിപ്പിക്കുകയും
ചെയ്യുന്നു .ഇത് താഴെ നിന്നും മുകളിലേക്ക് എന്നാ രീതിയില്‍ ആണ് ചെയ്യേണ്ടത് ...
ഇവ രണ്ടിനും ശേഷം കാല്‍പാദങ്ങള്‍
ഉണങ്ങിയ തോര്‍ത്തു കൊണ്ട് നല്ല വിധം തുവര്‍ത്തുക
നാസം ,കാരണം എന്നിവ ശരീയാം
വിധം ശുദ്ധീകരിക്കണം ,നേത്രങ്ങള്‍ കഴുകണം
മുടി ,നഖം എന്നിവ മുറിച്ചു
നിര്‍ത്തണം ,ശുദ്ധമായ വസ്ത്രങ്ങള്‍ ധരിക്കുക.... കഴിയും വിധം പ്രകൃതി ദത്തമായ
വസ്ത്രങ്ങള്‍ ഉപയോഗിക്കുക
15.ആഹാര വിധി
ദിനത്തില്‍ രണ്ടു
തവണ മിനിമം ഭക്ഷണം കഴിക്കണം
വൃത്തിയുള്ള
പാത്രത്തില്‍ ഭക്ഷണം പാകം ചെയ്യുക
ആമാശയത്തെ നാലായി
പകുത്താല്‍ രണ്ടു ഭാഗം ഭക്ഷണം ഒരു ഭാഗം ജലം ഒരു ഭാഗം വായു എന്നീ അനുപാതത്തില്‍
വേണം കഴിക്കാന്‍
നിന്നുകൊണ്ടോ
,മടിയില്‍ വച്ച് കൊണ്ട് ഭക്ഷണം കഴിക്കരുത്
16.സന്ധ്യ ചര്യ
നാമ ജപം ,ധ്യാനം
എന്നിവക്കായി ഉപയോഗിക്കുക ... ഈ സമയത്ത് ഉറങ്ങുന്നതോ കഴിക്കുന്നതോ ,അഗാതമായ
ചിന്തക്കോ നല്ലതല്ല ... ലൈംഗീക കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതും ഗുണകരമല്ല
17.രാത്രി ചര്യ
മിതമായ ഭക്ഷണം കഴിക്കുക
...തൈര് ,മോര് എന്നിവ രാത്രിയില്‍ കഴിക്കരുത്
പാദങ്ങള്‍,ഉള്ളന്‍ കാല്‍
എന്നിവ എണ്ണ കൊണ്ട് തടവുക ,.
ജലം കുടിക്കുക ...(നാല് ഗ്ലാസ്
ജലം തിളപ്പിച്ച് ഒരു ഗ്ലാസ് ആക്കുക)
18.നിദ്ര
ഭക്ഷണത്തിനു രണ്ടു
മണിക്കൂര്‍ ശേഷം ഉറങ്ങുക ... എട്ടു മണിക്ക് ഭക്ഷണം കഴിച്ച വ്യക്തി പത്തു മണിക്ക്
ഉറങ്ങുക ... പാളിയ ദഹനം ആണ് ആമ വാതത്തിന് പ്രധാന കാരണം ...ആറു മണിക്കൂര്‍ ആണ് ഒരു
ദിനത്തില്‍ പരമാവധി ഉറങ്ങേണ്ടത് ,കുറഞ്ഞത് നാല് മണിക്കൂര്‍ ...
BY ഡോ:സിന്ധുര്‍
നാഗരാജ് ,ദേവിദാസന്‍