എന്താണ് സതി ?
ഭാര്യ ജീവിച്ചിരിക്കെ ഭർത്താവു മരിച്ചാൽ ഭർത്താവിന്റെ ചിതയിൽ ചാടി ഭാര്യ മരിക്കുന്ന ദുരാചാരത്തെയാണ് സതി എന്നു പറയുന്നത്. വടക്കേ ഇന്ത്യയിൽ പത്തൊൻപതാം നൂറ്റാണ്ടുവരെ സതി പ്രബലമായിരുന്നു. രാജാറാം മോഹൻ റോയ് എന്ന സാമൂഹിക പരിഷ്കർത്താവിന്റെ പ്രവർത്തനങ്ങൾ സതി നിരോധിക്കുന്നതിന് ഒരു വലിയ അളവു വരെ കാരണമായി.ഹൈന്ദവപുരാണങ്ങളിലെ സതി
ശിവന്റെ ആദ്യഭാര്യയാണ് സതി. ബ്രഹ്മാവിന്റെ പുത്രനായ ദക്ഷന്റെ മകളാണ്.
ഒരിക്കൽ ദക്ഷൻ ഒരു യജ്ഞം നടത്തി. ഇതിലേക്ക് സതിയും ശിവനുമൊഴികെയുള്ള ദേവകളൊക്കെ ക്ഷണിക്കപ്പെട്ടിരുന്നു. എന്നിട്ടും യജ്ഞത്തിന് ചെന്ന സതിയെ ദക്ഷൻ ശരിയായ രീതിയിൽ സ്വീകരിച്ചില്ല. ശിവനെ ദക്ഷൻ അപമാനിക്കാനുള്ള കാരണം താനാണ് എന്നതിനാൽ സതി തന്റെ യോഗശക്തിയുപയോഗിച്ച് സൃഷ്ടിച്ച അഗ്നിയിൽ വെന്തുമരിച്ചു.സതി ഹിമവാന്റെ പുത്രിയായ പാർവതിയായി പുനർജനിച്ച് ശിവന്റെ ഭാര്യയായി.
സതി ഒരു ഹൈന്ദവ ആചാരമോ ?
സതിയെ ഒരു ഹൈന്ദവ ആചാരം ആയാണ് പാഠപുസ്തകങ്ങള്‍ പോലും വിശേഷിപ്പിക്കുന്നത് , ഇത് വിശ്വസിക്കുന്നവര്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തരേണ്ടത് ഉണ്ട്
1.ദശരഥന്‍ മരിച്ചപ്പോള്‍ അദ്ധേഹത്തിന്റെ ഭാര്യമാര്‍ക്ക് "ചിത" ഒരുക്കിയത് ആര് ആണ് ?
2.അഭിമന്യു മരിച്ചപ്പോള്‍ ഉത്തര ചാടി മരിച്ച "തീകുണ്ഡം" എവിടെയായയിരുന്നു
3.ബാലി മരിച്ചപ്പോള്‍ താര എവിടെ ചാടിയാണ് മരിച്ചത്? ,
4.രാവണന്‍ മരിച്ചപ്പോള്‍ മനടോധരി ചാടി മരിച്ചത് എവിദയാണ് ?
5.ദുര്യോധനന്‍ മരിച്ചപ്പോള്‍ ഭാര്യമാര്‍ എവിടെ ചാടി മരിച്ചു ?
6.ഭഗവന്‍ കൃഷ്ണന്‍ മരിച്ചപ്പോള്‍ നിങ്ങള്‍ പറയുന്ന പതിനായിരത്തി എട്ടു ഭാര്യമാര്‍ ചാടി മരിച്ച സ്ഥലത്ത് സ്മാരകം എന്തെങ്കിലും ഉണ്ടോ?
(ദശരഥന്‍ -ബാലി- രാവണന്‍ ഇതില്‍ ഒരു സമൂഹത്ത്നു ഇങ്ങനെ ഒന്ന് പറയുന്നില്ല )
7.ശോദേശസംസ്കാരങ്ങള്‍ പറയുന്നിടെത്തു ഇതുണ്ടോ ?
8.ചതുരശ്രമാങ്ങളുടെ അന്ത്യത്തില്‍ ഇത് വേണമെന്ന് ഉണ്ടോ ?
9.എതു ഹൈന്ദവ ഗ്രന്ഥത്തില്‍ ആണ് (മുഗള്‍ ആക്രമണത്തെ തുടര്‍ന്ന് ഭയന്ന രജപുത്ര സ്ത്രീകള്‍ തീയില്‍ ചാടി മരിക്കാന്‍ തുടങ്ങിയ ശേഷം എഴുതയ ചില സ്മൃതി ഭാഗങ്ങള്‍ ഒഴിച്ചാല്‍/അതിനു മുന്‍പും പലരും ചെയ്തിരുന്നു മതപരം ആയിരുന്നില്ല) ഈ ആചാരത്തെ കുറിച്ച് പരാമർശിക്കുന്നത് ?
ഇല്ലങ്കില്‍ ഇനി ഈ ദുഷിച്ച കാര്യതിനു "ഹിന്ദു ധര്മ്മത്തെ " പറയരുത്
N.B:മാധ്രി, ജാംബവതി സ്വന്തം ഇഷ്ടത്തിന് ചാടി മരിച്ചതിനു ഈ ധര്‍മം എന്ത് പിഴച്ചു
(എം ജി ആര്‍ മരിചാപ്പോള്‍ കുറെ പേര്‍ തീകൊളുത്തി മരിച്ചു എന്നു കേട്ടിട്ടുണ്ട് , അതു ഡി എം കെ ആചാരം ആണോ ?)
എങ്ങനെ അത് ചരിത്രത്തിന്റെ ഭാഗമായി ?
വിധവകൾ മ്ലേച്ചന്മാരുടെ ദാസികൾ ആയിക്കൊണ്ടിരുന്ന സാഹചര്യത്തിലാണ് സതി കൂടുതൽ നടന്നത് ,അതിലും ഭേദം ഭർത്താവിന്റെ കൂടെ മരിക്കുന്നതാണ് നല്ലതെന്ന് കുലസ്ത്രീകൾ ചിന്തിച്ചു, ഉത്തര ഭാരതത്തിലായിരുന്നു മ്ലേച്ചന്മാർ കൂടുതൽ ശക്തർ , അവിടെയാണ് സതിയും കൂടുതൽ ആചരിച്ചിരുന്നത് . അവസാനം സതി നിർത്തലാക്കേണ്ടത് അവരുടെ ആവിശ്യമായി തീർന്നു. അക്ബറിന്റെ കൊട്ടാരത്തിൽ 300 ഭാര്യമാർക്ക് പുറമേ അയ്യായിരത്തോളം ദാസിമാരും വന്നത് ഇങ്ങനെയാണ് , ഏതെല്ലാം നാട്ടിൽ വിധവകൾ ഉണ്ടോ അവരെയെല്ലാം കൊട്ടാരത്തിലേക്ക് വരുത്തിച്ചു താമസിപ്പിക്കാൻ കൽപ്പനയുന്ദായി , ഔറംഗസേബിന്റെ കാലം വരെയും ഇത് തുടർന്നു , പിന്നീട് വന്ന വെള്ളക്കാരുടെ കാര്യം കൂടുതൽ പറയണ്ടല്ലോ.....!!!
ഇനി മുഗളന്മാർക്കും മുമ്പത്തെ കാര്യം പറയുകയാണെങ്കിൽ അന്നും സതി ഇല്ല എന്ന് പറയാൻ പറ്റില്ല .. അക്കാലത്ത് ഭർത്താവിനോടുള്ള സ്നേഹവും ദുസ്സഹമായ വിധവാ ജീവിതവും കാരണം ചിലർ സതി ചെയ്തിരുന്നു , അത് ആത്മഹത്യ ആണ് , ആരും അവരെ നിർബന്ധിചിരുന്നില്ല... പിന്നെ അന്ധ വിശ്വാസികൾ എല്ലാ കാലത്തും ഉണ്ടല്ലോ , സതി ചെയ്തില്ലെങ്കിൽ ആ നാട് മുഴുവൻ നശിക്കും എന്നൊക്കെ പറഞ്ഞു പ്രചരിപ്പിക്കുന്നവർ ഉണ്ടായിരുന്നിരിക്കാം ,അത്തരത്തിൽ അനിഷ്ട സംഭവങ്ങൾ നടക്കാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല. മേൽപ്പറഞ്ഞത് പോലെ കലിയുഗത്തിന് മുമ്പ് സതി സമസ്തരും ആചരിചിരുന്നതായി തെളിവുകൾ ഒന്നുമില്ല.
ആശയം: Balu Ravikumar, Veerabhadran Sk &Wiki