രാമായണവും ശ്രീരാമനും ഏറ്റവും കൂടുതൽ വിമര്ഷനത്തിനും ആക്ഷേപത്തിനും വിധേയമാകുന്നത് ഏതോ ഒരാളുടെ വാക്ക് കേട്ട് സ്വന്തം ഭാര്യയെ ഉപേക്ഷിച്ചെന്നുള്ളതിനും ശംബൂക വധത്തിനുമാണ്. ഈ രണ്ടു സംഭവങ്ങളും ചിത്രീകരിച്ചിരിക്കുന്നത് രാമായണത്തിലെ ഉത്തര കാണ്ഡത്തിലുമാണ്. രസകരമായ കാര്യം, സാഹിത്യ ചരിത്ര പണ്ഡിതന്മാരുൾപ്പെടെയുള്ളവർ ഒരേ സ്വരത്തിൽ അംഗീകരിക്കുന്ന വസ്തുതയാണ് വാത്മീകി രാമായണത്തിലെ പ്രക്ഷിപ്ത (പില്ക്കാലത്ത് കൂട്ടിചേർക്കപ്പെട്ട) ഭാഗമാണ് ഉത്തര കാണ്ഡം എന്നുള്ളത്. യുദ്ധകാണ്ഠത്തിലെ ഒടുവിലുളള രാമരാജ്യവര്‍ണന, ഫലശുദ്ധി എന്നിവയോടെ യാഥാര്‍ത്ഥ രാമായണം സമാപിക്കുന്നു. പ്രക്ഷിപ്തമായി ഉത്തരകാണ്ഡം എഴുതി ചേര്ക്കുക മാത്രമല്ല ചെയ്തത്, എന്റെ തലയിൽ പപ്പില്ല അതിനാൽ ഞാൻ കള്ളനല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതിനായി ഇങ്ങനെയും എഴുതി ചേർത്തു...
"ഏതത് സോത്തരം ആഖ്യാനം രാമായണം ഇതി ഖ്യാതം വാല്മീകിനാ കൃതം"
ഈ ഉത്തരകാണ്ഡത്തോട് കൂടിയതായ ആഖ്യാനം, രാമായണം എന്ന പേരോട് കൂടി വാത്മീകി മഹർഷിയാൽ രചിക്കപ്പെട്ടു!
എന്താണിതിന്റെ അർത്ഥം? ഉത്തരം വളരെ സിമ്പിൾ.. അതായത് എക്കാലത്തും രാമായണവും ശ്രീരാമനും ആക്ഷേപങ്ങളും വിമർശനങ്ങളും കേട്ട് കൊണ്ടിരിക്കനമെനും അത് വഴി ശ്രീരാമന്റെ ദൈവികത്ത്വത്തിന് ഉടവ് തട്ടണമെന്ന് ആഗ്രഹിക്കുന്നവർ കൂട്ടിചെര്ത്തതാണ് ഉത്തരകാണ്ഡം. അപ്പോൾ തീര്ച്ചയായും അവിടെയൊരു ചോദ്യം ഉയരും, ആര്ക്കാണ് അങ്ങനെയൊരാഗ്രഹം ഉണ്ടാകുക? മറുപടി ഒന്നേയുള്ളൂ.. തീര്ച്ചയായും ബുദ്ധമതക്കർക്ക് തന്നെ. ഹിന്ദു മതത്തെ ശത്രു മതമായി കണ്ടിരുന്ന സമയത്ത് ശ്രീരാമന്റെ യശസിന് ഭംഗം വരുത്തുന്നതിനും തദ്വാരാ സാനതന ധര്മത്തിന് ഗ്ലാനി വരുത്തുന്നതിനും വേണ്ടി ബുദ്ധമത പണ്ഡിതർ എഴുതി ചേർത്തതാണ് ഉത്തരകാണ്ഡം. അതിനാൽ ഓര്ക്കുക, വാത്മീകി രാമായണത്തിൽ ശംബൂകൻ എന്നൊരു ശൂദ്രനെ കൊന്നിട്ടില്ല (ഉണ്ടായിട്ടു വേണ്ടേ കൊല്ലാൻ?), പൊതുജനത്തിന്റെ വാക്ക് കേട്ട് ശ്രീരാമൻ ഭാര്യയെ ഉപേക്ഷിച്ചിട്ടുമില്ല !!
കട്ടിലപൂവം വിനോദ്
No comments:
New comments are not allowed.