20210316

രാമായണം സാങ്കല്പിക കഥയോ ?


ആദ്യകാവ്യമായ രാമായണത്തിന്‌ ജനഹൃദയങ്ങളില്‍ വേരൂന്നാന്‍ കഴിഞ്ഞ ഒരു മുഖവുരയുണ്ട്‌. അത്‌ രാമചരിതത്തേയും രാമനാമത്തേയും ആസ്‌പദിച്ചുണ്ടായതാണ്‌. സര്‍വാസേചകമായ മനുഷ്യധര്‍മത്തിന്റെ പ്രഖ്യാപിതസിദ്ധാന്തമായി ഇന്നും ആ മഹദ്‌ഗ്രന്ഥം നിലകൊള്ളുന്നു. വ്യക്തിജീവിതത്തില്‍ തുടങ്ങി പ്രപഞ്ചത്തിന്റെ കാരണസ്വരൂപം വരെ വളര്‍ന്നെത്തുന്ന ഒരു സമഗ്രപഠനം മനുഷ്യന്‌ കാഴ്‌ചവെച്ചത്‌ രാമായണമാകുന്നു. ആ ഇതിഹാസത്തെ ആസ്‌പദിച്ച്‌ ആയിരക്കണക്കിന്‌ ഗ്രന്ഥങ്ങള്‍ ഇതരഭാഷകളിലുണ്ടായിട്ടുണ്ട്‌. ആദികവിയായ വാല്‌മീകിയെത്തന്നെ രാമായണത്തില്‍ കഥാപാത്രമാക്കിക്കൊണ്ട്‌ ഗ്രന്ഥരചന നടത്തിയിരിക്കുന്നു.

രാമന്റെ ജന്മകാലം ത്രേതായുഗത്തിലാണെന്നു പറയാന്‍ “ശാസ്‌ത്രവികാരം” അനുവദിക്കാത്ത ധാരാളം പേര്‍ ഇന്നുമുണ്ട്‌. “ശാസ്‌ത്രഗര്‍ത്തങ്ങള്‍” എന്ന്‌ വ്യാസമഹാമുനിയുടെ മഹാഗ്രന്ഥമായ അധ്യാത്മരാമായണത്തില്‍ പ്രതിപാദിച്ചിട്ടുള്ളത്‌ ശ്രദ്ധേയമാണ്‌. കാലപരിഗണനയ്‌ക്ക്‌ വിധേയമായി ചിന്തിക്കുമ്പോള്‍ വേദേതിഹാസങ്ങളിലും പുരാണങ്ങളിലും പ്രകീര്‍ത്തിക്കപ്പെട്ടിരിക്കുന്ന രാമചരിതം അഭിജ്ഞരെന്നു കരുതുന്ന ശാസ്‌ത്രജ്ഞന്മാരുടെ മസ്‌തിഷ്‌ക്കത്തിലെ ഇരുളടഞ്ഞ കോണുകളില്‍ ചെന്നെത്താത്തത്‌ രാമചരിതമഹിമയുടെ കോട്ടമായി കരുതേണ്ടതില്ല. ഗ്രന്ഥത്തിന്റെ കാലപരിഗണന വാല്‌മീകിയിലും നാരദനിലും ബ്രഹ്മാവിലും ബന്ധപ്പെട്ടാണ്‌ നിലകൊള്ളുന്നത്‌. ചിന്തയ്‌ക്ക്‌ വെളിച്ചം തികയാത്തതുകൊണ്ട്‌ രാമായണത്തിന്റെ കാലപരിഗണനയെപ്പറ്റി ഇരുള്‍മൂടിയ പല അഭിപ്രായങ്ങള്‍ ഉണ്ടാകാതിരുന്നിട്ടില്ല. 3000, 4000, 5000 എന്നിങ്ങനെ രാമായണത്തിന്റെ പേരില്‍ അനുവദിച്ചിരിക്കുന്ന ചില ശാസ്‌ത്രപണ്ഡിതന്മാരുടെ സംവത്സരസങ്കല്‌പങ്ങളില്‍നിന്ന്‌ ഇരുട്ടുമാറ്റാനുള്ള പല ശാസ്‌ത്രനിഗമനങ്ങളും ഈയടുത്തകാലത്ത്‌ ലഭിച്ചിട്ടുണ്ടല്ലോ. സനാതനധര്‍മസിദ്ധാന്തത്തിന്‌ പഴക്കം കൂടിപ്പോയി എന്ന്‌ സങ്കടപ്പെടുന്നവര്‍ക്ക്‌ പുതുക്കെഴുത്തായിട്ടാണ്‌ ഈ രേഖകള്‍ പുറത്തു വന്നിട്ടുള്ളത്‌.
(Space images taken by NASA reveal a mysterious ancient bridge in the Palk strait between India and SriLanka. The recently discovered bridge currently named as Adam�s Bridge made of chain of shols, c.18mi (30km) long.
The bridge’s unique curvature and composition by age reveals that it is man made. The legends as well as Archeological studies reveal that the first signs of human inhabitants in Lanka date back to the a primitve age, about 1,750,000 years ago and the bridge’s age also almost equivalent.
This information is a crucial aspects for an insight into the mysterious legend called Ramayana which was supposed to have taken place in thretha yuga (more than 1,700,000 years ago).
In this epic, there is a mentioning about a bridge which was built between Rameshwar (India) and SriLankan coast under the supervision of a dynamic and invincible figure can Rama who is supposed to be the incarnation of the supreme.
Information may not be of much importance to the archeologists who are interested? exploring the origins of man, but it is sure to open the spiritual gates of the people of world to have come to know an ancient history linked to the Indian
mythology.

ഭാരതത്തിനും ശ്രീലങ്കയ്‌ക്കും ഇടയ്‌ക്കുള്ള കടലിടുക്കില്‍ ഒരു നിഗൂഢമായ പുരാതനപാലം നാസയെടുത്ത ശൂന്യാകാശചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. ആഡംസ്‌ ബ്രിഡ്‌ജ്‌ എന്ന്‌ നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഇപ്പോള്‍ കണ്ടുപിടിച്ച ഈ പാലം സാധാരണ പാറക്കല്ലുകളുടെ ഒരു ശൃംഖലകൊണ്ടാണ്‌ പണിതീര്‍ത്തിരിക്കുന്നത്‌. ഇതിന്‌ 30 കിലോമീറ്റര്‍ നീളമുണ്ട്‌.
ഈ പാലത്തിന്റെ അത്യപൂര്‍വ വളവുകളും കയറ്റിറക്കങ്ങളും ഇത്‌ മനുഷ്യനിര്‍മ്മിതമാണെന്ന്‌ വെളിപ്പെടുത്തുന്നു. ഐതിഹ്യങ്ങളും പുരാവസ്‌തുഗവേഷണ പഠനങ്ങളും ശ്രീലങ്കയിലെ ആദ്യത്തെ മനുഷ്യവാസത്തിന്റെ തെളിവുകള്‍ അതിപുരാതനകാലങ്ങളിലേക്ക്‌ നീളുന്നുവെന്നും അത്‌ ഏകദേശം 1,750,000 വര്‍ഷങ്ങള്‍ക്ക്‌ മുമ്പുവരെയുണ്ടെന്നും, ഈ പാലത്തിന്റെ പഴക്കവും അത്രത്തോളം തന്നെയുണ്ടെന്ന്‌ വെളിപ്പെടുത്തുന്നു.

ത്രേതായുഗത്തില്‍ (1,700,000ത്തിലധികം വര്‍ഷങ്ങള്‍ക്കുമുമ്പ്‌) നടന്നതായി കരുതപ്പെടുന്ന രാമായണം എന്ന അത്ഭുതകരമായ ഐതിഹ്യത്തിലേക്ക്‌ ഉള്‍ക്കാഴ്‌ച്ച ലഭിക്കുന്നതിന്‌ തക്കതായ ഒരു തെളിവാണ്‌ ഇത്‌.

ഈശ്വരാവതാരമായ രാമന്‍ എന്ന അജയ്യനും ധീരനുമായ വ്യക്തിയുടെ മേല്‌നോട്ടത്തില്‍ ഭാരതത്തിലെ രാമേശ്വരത്തേയും ശ്രീലങ്കയേയും യോജിപ്പിച്ച്‌ നിര്‍മിച്ചിട്ടുള്ള ഒരു പാലത്തിനെപ്പറ്റി ഈ ഇതിഹാസത്തില്‍ പരാമര്‍ശമുണ്ട്‌.

പുരാവസ്‌തു ഗവേഷകര്‍ക്ക്‌ ഈ അറിവുകൊണ്ട്‌ വലിയ പ്രയോജനമില്ലായിരിക്കാം അവര്‍ മനുഷ്യന്റെ ഉത്ഭവം കണ്ടുപിടിക്കാനാണ്‌ ശ്രമിക്കുന്നത്‌. പക്ഷെ ഈ ഭാരതീയ പുരാണവുമായി ബന്ധപ്പെട്ട്‌ ഒരു പുരാതന ചരിത്രം ഉണ്ടെന്നറിയുന്ന ലോകജനതയുടെ ആധ്യാത്മിക കവാടം തുറക്കുവാന്‍ ഈ അറിവ്‌ ഉതകുമെന്നത്‌ നിസ്‌തര്‍ക്കമായ ഒരു വസ്‌തുത തന്നെയാണ്‌.)
തുഞ്ചത്ത്‌ രാമാനുജന്‍ എഴുത്തച്ഛന്റെ ജീവിതകാലഘട്ടത്തെപ്പറ്റി പല പണ്ഡിതന്മാര്‍ക്കും വ്യത്യസ്‌ത അഭിപ്രായങ്ങളാണുള്ളത്‌. രാമായണമഹാഗ്രന്ഥത്തിന്റെ ഉല്‌പത്തിയെപ്പറ്റിയും ഇത്തരത്തിലുള്ള അഭിപ്രായങ്ങളുണ്ട്‌. സൂര്യവംശത്തിലുദിച്ചുയര്‍ന്ന തേജോഗോളമായി ഇന്നും ആരാധിക്കപ്പെടുന്ന രാമചരിതത്തെപ്പറ്റിയുള്ള അഭിപ്രായങ്ങളുടെ അനുധാവനം കുറച്ചൊന്നുമല്ല. ഗതാനുഗതികത്വം അഭിപ്രായങ്ങളില്‍ ഒരു കുറ്റമായി കണക്കാക്കാറില്ലെങ്കിലും ആവര്‍ത്തനവിരസത ഒഴിവാക്കാവുന്നതേയുള്ളൂ.

“ഗതാനുഗതികോ ലോക
ന ലോകഃ പാരമാര്‍ത്ഥികഃ” (പഞ്ചതന്ത്രം) എന്ന അഭിപ്രായം പലപ്പോഴും താര്‍ക്കികന്മാരുടെ വാദഗതികള്‍ ഒഴിവാക്കുവാന്‍ പ്രയോജനപ്പെടുന്നുണ്ട്‌. സൂര്യന്‍ ഉദിക്കുകയും പ്രകാശം നല്‌കുകയും ചെയ്യുന്ന കാര്യത്തില്‍ വ്യത്യസ്‌ത അഭിപ്രായങ്ങള്‍ക്കു സ്ഥാനമില്ലാത്തതുപോലെ ആദികാവ്യമായ രാമായണവും വാല്‌മീകിയും കാലപരിഗണനയെ സംബന്ധിച്ച തര്‍ക്കകോടിശങ്ങളാല്‍ മര്‍ദിക്കപ്പെടാതിരിക്കട്ടെ. അത്തരമൊരു വ്യായാമം കൊണ്ട്‌ സമയം വ്യര്‍ഥമാക്കുന്നതില്‍ അര്‍ഥമില്ല. അഭിപ്രായങ്ങള്‍ പലതായിത്തന്നെ നിലനില്‌ക്കട്ടെ.

എന്നാല്‍ യുഗപുരുഷന്മാരായി ഭരതര്‍ഷഭന്മാര്‍പോലും പ്രകീര്‍ത്തിക്കുന്ന അവതാരമഹിമയും അവതാരങ്ങളും ഭാരതഗ്രന്ഥങ്ങളിലെ കാലപരിഗണനയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്‌. കൃഷ്‌ണപരമാത്മാവ്‌ ദ്വാപരയുഗത്തിലും ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ ത്രേതായുഗത്തിലും ജനിച്ചതായി കാണുന്ന ഗ്രന്ഥങ്ങളിലെ തെളിവുകള്‍ അത്ര ലഘുവായി തള്ളിക്കളയാവുന്നതല്ലല്ലോ. മനുഷ്യോല്‌പത്തിയെ കണ്ടറിയുവാനുള്ള അന്വേഷണങ്ങളും നിഗമനങ്ങളും പ്രസ്‌തുത ഗ്രന്ഥങ്ങളിലെ കാലപരിഗണനയെ സമര്‍ത്ഥിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. മേല്‌പ്രസ്‌താവിച്ച നാസയുടെ ഗവേഷണഫലങ്ങള്‍ യുഗസങ്കല്‌പത്തോടു ബന്ധപ്പെട്ട രാമനെ അംഗീകരിക്കുന്നുണ്ടല്ലോ. (ഉദാ:- 17,50,000- വര്‍ഷങ്ങള്‍ക്കുപരി പഴക്കമുള്ള സമുദ്രാന്തര്‍ഗതമായ മനുഷ്യനിര്‍മിതപാലം).

കാലാതീതമായ തത്ത്വങ്ങളെ കാലപരിഗണനയിലൂടെ അവതരിപ്പിക്കുന്ന പ്രത്യേകത ഭാരതത്തിലെ ഋഷിപരമ്പര അംഗീകരിച്ചിട്ടുള്ളതാണ്‌. പിണ്ഡാണ്ഡ – ബ്രഹ്മാണ്ഡസങ്കല്‌പങ്ങളെയും അവയുടെ ഏകത്വത്തേയും പ്രഖ്യാപിക്കുന്ന ചര്‍ച്ച ശാസ്‌ത്രധിഷണക്ക്‌ എളുപ്പം നിരാകരിക്കാവുന്നതല്ല. ഇത്തരം വിഷയങ്ങളിലേക്ക്‌ ശ്രദ്ധ തിരിക്കുന്നതിനുപകരം രാമായണമാഹാത്മ്യത്തെപ്പറ്റിയും ആ മഹാഗ്രന്ഥം പ്രചരിപ്പിക്കുന്ന തത്ത്വങ്ങളെപ്പറ്റിയും ജീവിതവീക്ഷണങ്ങളെ സംബന്ധിച്ചും നമുക്ക്‌ ലഭിക്കുന്ന വിപ്ലവാത്മകമായ നിര്‍ദേശങ്ങളെ ഉള്‍ക്കൊള്ളുന്നതാണല്ലോ അഭികാമ്യമായുള്ളത്‌. രാമായണം നിര്‍ദേശിക്കുന്ന ഉത്തമപുരുഷദര്‍ശനം സങ്കല്‌പ്പത്തില്‍പോലും അംഗീകരിക്കാന്‍ കഴിയാത്ത നിരൂപകന്റെ അധരവ്യായാമം നിഷ്‌ഫലമല്ലേ!. സാധാരണജീവിതം മുതല്‍ സമ്പൂര്‍ണ മനുഷ്യത്വം വരെയുള്ള രാമായണദര്‍ശനം ഇന്നും മനുഷ്യന്‌ വഴികാട്ടിയായി നിലകൊള്ളുന്നു. ഈ മഹാഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യാത്ത വിഷയങ്ങളില്ല. സാധാരണനിലയില്‍ കണ്ടെത്താനാകാത്ത പ്രപഞ്ചപഠനസിദ്ധാന്തം കാലപരിഗണനയിലൂടെയും അതിനുപയോഗിച്ചിരിക്കുന്ന ദേവതാസംജ്ഞകളിലൂടെയും ചര്‍ച്ചചെയ്‌തിട്ടുണ്ട്‌. പ്രപഞ്ചോല്‌പത്തിക്കു നിദാനമായ ബിന്ദുസങ്കല്‌പം തൊട്ടുതുടങ്ങി അനേകം സൂക്ഷ്‌മതലങ്ങളിലൂടെ പരിണാമം പ്രാപിച്ച്‌ സ്ഥൂലലോകമായി പ്രത്യക്ഷപ്പെടുന്നതുവരെയുള്ള ചര്‍ച്ച അതിഗഹനമായ ശാസ്‌ത്രവും യുക്തിസഹജമായ തത്ത്വചിന്തയുമാണ്‌. പ്രസ്‌തുത വര്‍ണനകളില്‍ ഉപയോഗിച്ചിട്ടുള്ള ഒരു സംജ്ഞപോലും ലോകപഠനത്തിന്‌ പ്രയോജനപ്പെടാത്തതോ ജീവാത്മസങ്കല്‌പത്തെ സാധൂകരിക്കാത്തതോ അല്ല. രാമായണത്തിലെ ഏഴു ലോകങ്ങള്‍ കര്‍മത്തിന്റെ വിവിധ ഘട്ടങ്ങളോടുകൂടിയ ജീവസംസ്‌കാരത്തെയാണ്‌ കാണിക്കുന്നത്‌. മനുഷ്യനെയും ദേവനെയും കുറിക്കുന്ന അന്തരങ്ങള്‍ പോലും ഒരു സമദര്‍ശിയുടെ ഭാവനയില്‍ പ്രപഞ്ചഘടനയുടെ ചര്‍ച്ചക്ക്‌ ഉപയോഗിച്ചിട്ടുണ്ട്‌.

സംജ്ഞാഭേദങ്ങളോടു കൂടിയ ഈ കല്‌പനാവൈഭവം അതീവസമര്‍ഥവും സുന്ദരവുമായ രീതിയില്‍ കാവ്യഭാവന കാഴ്‌ചവെച്ചുകൊണ്ടാണ്‌ പ്രപഞ്ചശാസ്‌ത്രമായും ആത്മപഠനമായും നിലകൊള്ളുന്നത്‌. ആത്മപഠനത്തിലൂടെ തന്റെ നിലയും പ്രപഞ്ചത്തിന്റെ നിലയും വ്യക്തമാക്കുന്ന കാലപരിഗണന അത്യത്ഭുതകരവും ഭാവനാസമ്പുഷ്‌ടവും പദലളിതലുളിതവുമായ ആര്‍ഷഭാവനയുടെ കമനീയപഞ്‌ജരമത്രേ. ദ്വ്യണുകം, ത്ര്യണുകം എന്നിങ്ങനെയുള്ള മാത്രകളില്‍ തുടങ്ങി സംവത്സരങ്ങളും താണ്ടി ദേവവര്‍ഷങ്ങളിലെത്തി യുഗങ്ങളും മന്വന്തരങ്ങളും കടന്ന്‌ ഒരു വൃദ്ധികല്‌പത്തിലെത്തുമ്പോള്‍ ഉണ്ടാകുന്ന മനുഷ്യവര്‍ഷങ്ങള്‍ കണക്കിലെടുത്ത്‌ അതിനെ ഒരു പുരുഷായുസുകൊണ്ടു ഭാഗിച്ചാല്‍ കിട്ടുന്ന സമയം മനുഷ്യജീവിതം എത്ര ആവര്‍ത്തിച്ചുവെന്നുള്ളതിനെ കാണിക്കുന്നു. ഇങ്ങനെ പുറകോട്ടും മുമ്പോട്ടും ചിന്തിക്കുമ്പോള്‍ പ്രപഞ്ചത്തിന്റെ ആവര്‍ത്തനവിവര്‍ത്തങ്ങള്‍ എത്രകണ്ട്‌ സംഭവിച്ചുവെന്നത്‌ ശാസ്‌ത്രത്തിന്‌ ചിന്താധാര പകരുന്നു. ശിവന്‍, വിഷ്‌ണു, ബ്രഹ്മാവ്‌, മനു, ദേവന്മാര്‍ തുടങ്ങിയ സങ്കല്‌പങ്ങളെല്ലാം പ്രപഞ്ചഘടനയിലെ ആവര്‍ത്തനങ്ങളെ കുറിക്കുന്ന വിവിധ ഘട്ടങ്ങളാണെന്നു മനസ്സിലാക്കുവാന്‍ കഴിയും. അങ്ങനെ ഭാരതത്തിലെ കാലപരിഗണന സൃഷ്‌ടിയുടെ തുടക്കം മുതലുള്ള സൂക്ഷ്‌മ ചലനങ്ങളെ രേഖപ്പെടുത്തിയും കണക്കുകൂട്ടിയുമുള്ള ഒരു പരിണാമസിദ്ധാന്തത്തിന്‌ രൂപം കൊടുക്കുന്നു.

രാമാവതാരം ത്രേതായുഗത്തിലെന്നു പറയുമ്പോള്‍ വാല്‌മീകി ആ രാമന്‌ സമകാലികനായിരുന്നുവെന്നും രേഖകള്‍ കാണുന്നുണ്ടല്ലോ. ഇപ്രകാരമുള്ള ഒരു ദര്‍ശനത്തെ നിരാകരിക്കാതെ രാമായണസങ്കല്‌പത്തിലേക്കു കടക്കാം.
അനന്തമഹിമാവാര്‍ന്ന ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ മഹിമാവിശേഷങ്ങളെ പ്രകീര്‍ത്തിക്കുന്ന ഉത്തമഗ്രന്ഥമാണ്‌ അധ്യാത്മരാമായണം. വ്യാസമഹാമുനിയുടെ അധ്യാത്മരാമായണം മൂലഗ്രന്ഥത്തെ ആശ്രയിച്ചും അതിശയിച്ചുമുള്ള മലയാളതര്‍ജമയാണ്‌ തുഞ്ചത്ത്‌ രാമാനുജന്‍ എഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ട്‌. പല ഭാഗങ്ങളിലും എഴുത്തച്ഛന്റെ സര്‍ഗാത്മകപാടവം സ്വതന്ത്രമായി പ്രകാശിച്ചു കാണുന്നു. രാമായണം എന്ന വാക്കിനു വ്യാപകമായ അര്‍ഥമാണുള്ളത്‌. അയനം എന്ന വാക്കിനു നാനാര്‍ഥങ്ങളുണ്ട്‌. “അയ ഗതൗ” എന്ന പ്രമാണമനുസരിച്ച്‌ ഗതി, സഞ്ചാരം എന്നിങ്ങനെ അയനശബ്‌ദത്തിനര്‍ഥം കാണുന്നു. പ്രവേശനദ്വാരം, വ്യാഖ്യാനം, പ്രാപ്യസ്ഥാനം എന്നി പ്രകാരം മറ്റര്‍ഥങ്ങളും രാമായണത്തിന്റെ സ്വഭാവത്തോടു യോജിക്കുന്നവയാണ്‌. രാമന്‍ എന്ന കേന്ദ്രസങ്കല്‌പത്തെ ആസ്‌പദമാക്കി മനുഷ്യജീവിതത്തിന്റെ മാര്‍ഗവും ലക്ഷ്യവും കൂട്ടിയിണക്കുന്ന മഹത്തായ സേവനം രാമായണം കാഴ്‌ചവയ്‌ക്കുന്നു. പ്രപഞ്ചഘടനയും വ്യക്തിജീവിതവും തമ്മിലുള്ള അനിഷേധ്യമായ ബന്ധം രാമായണം പ്രഖ്യാപിക്കുന്നു. അലയുന്നജീവിതത്തിന്‌ നിയന്ത്രണവും നിര്‍ദേശവും നല്‌കി പ്രാപ്യസ്ഥാനം ഇന്നതാണെന്നു കാട്ടുവാന്‍ രാമായണത്തിനു കഴിഞ്ഞിട്ടുണ്ട്‌. അശരണര്‍ക്ക്‌ അഭയം നല്‌കുവാനും ധര്‍മിഷ്‌ഠന്മാര്‍ക്ക്‌ കര്‍മമാര്‍ഗം ഉപദേശിക്കുവാനും രാമായണം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്‌. ജ്ഞാനം, യോഗം, ഭക്തി എന്നീ മാര്‍ഗങ്ങളെ സമഞ്‌ജസമായി രാമായണത്തില്‍ സമ്മേളിപ്പിച്ചിരിക്കുന്നു. അധ്യാത്മജീവികള്‍ക്കു രാമന്റെ അയനം പ്രവേശനകവാടവും പ്രാപ്യസ്ഥാനവുമാണ്‌. രാമായണം അംഗീകരിച്ചിട്ടുള്ള മാര്‍ഗങ്ങള്‍ സ്വതന്ത്രവും സമ്പൂര്‍ണവുമാണ്‌. ഒന്നിന്റെ പ്രാധാന്യം മറ്റൊന്നിനെ നിഷ്‌പ്രഭമാക്കിയല്ല വളര്‍ത്തിയിട്ടുള്ളത്‌. വൈവിധ്യങ്ങളെ ഏകീകരിക്കുന്നതില്‍ രാമായണം മികച്ച സംഭാവന നല്‌കുന്നു. രാമന്റെ അയനം വേദസമ്മതമാണെങ്കിലും `ബോധഹീനന്മാര്‍ക്ക്‌ അറിയാംവണ്ണ’മാണ്‌ അവതരിപ്പിക്കുന്നത്‌. വേദം, വേദാംഗം, വേദാന്തം തുടങ്ങി വിവിധ തരത്തിലുള്ള ജ്ഞാനശാഖകള്‍ രാമായണമഹാവൃക്ഷത്തിന്റെ താരും തളിരുമാണ്‌. അധ്യാത്മരാമായണം `അധ്യാത്മപ്രദീപകവും അത്യന്തം രഹസ്യവു’മാണെന്ന്‌ ഗ്രന്ഥത്തില്‍ത്തന്നെ പ്രസ്‌താവമുണ്ട്‌. അനഭിജ്ഞന്മാര്‍ക്കും അശരണര്‍ക്കും രാമായണത്തിലെ ഭക്തിഭാവം സംസാരസാഗരതരണത്തിനു സഹായകമാണ്‌. നീചനും ധനഹാരിയുമായ കാട്ടാളനെ (രത്‌നാകരനെ) വന്ദ്യനും ജ്ഞാനിയുമായ മഹാമുനിയാക്കിയത്‌ രാമായണമാണ്‌. ലോകനിന്ദിതനും ബ്രഹ്മഹന്താവിനും ധര്‍മമാര്‍ഗം ഉപദേശിക്കുവാന്‍ രാമായണം മഹാമനസ്‌കത കാട്ടുന്നു. സഹായിക്കുവാനും സഹകരിപ്പിക്കുവാനുമുള്ള രാമായണനിര്‍ദേശം ധര്‍മമാര്‍ഗത്തിലേക്കുള്ള ആഹ്വാനമാണ്‌. നിന്ദ്യനെപ്പോലും നിരാകരിക്കുവാനല്ല നിഷ്‌കളസേവനം കൊണ്ട്‌ ഉദ്ധരിക്കുവാനാണ്‌ രാമായണം ഉപദേശിക്കുന്നത്‌. ദാനവനെ വാനവനാക്കിയും അശരണനായ മാനവനെ മഹാമനീഷിയാക്കിയും രാമായണം കര്‍ത്തവ്യം നിര്‍വഹിക്കുന്നു. യാതനകളില്‍ ധര്‍മബോധം നഷ്‌ടപ്പെടുന്ന മനുഷ്യത്വത്തോടു രാമായണസങ്കല്‌പം പൊരുത്തപ്പെടുന്നില്ല.

നാനാത്വത്തിലധിഷ്‌ഠിതമായ ഏകത്വമാണ്‌ രാമായണത്തിലെ ദര്‍ശനം. അയോധ്യാരാമനും ആത്മാരാമനും രണ്ടല്ലെന്നു സിദ്ധാന്തിക്കുന്നതിലൂടെ പ്രകൃതിസ്വരൂപവും ആത്മസ്വരൂപവും ഒന്നാണെന്നു സമര്‍ഥിക്കുന്നു. ഭക്തനും ഭക്തദാസനും ഒന്നാണെന്നു കാണുവാനുള്ള സമദര്‍ശിത്വം രാമായണത്തിനുണ്ട്‌. ചണ്ഡാലിക്കും ബ്രാഹ്മണനും ശൂദ്രനും മനീഷിക്കും രാമായണം സമഭാവന നല്‌കുന്നു. അധര്‍മത്തെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഭീരുവിനെ രാമായണം നിരാകരിക്കുന്നു. അജയ്യനായ ധര്‍മസമരസേനാനിയെ അഭിഷിക്തനാക്കുന്നു.

രാമായണം എന്ന ഇതിഹാസം


`ഇതിഹ’ എന്ന വാക്കിന്‌ പാരമ്പര്യോപദേശമെന്നാണര്‍ഥം. കഥായുക്തമായ ഒരു പൂര്‍വചരിത്രകഥന സ്വഭാവമാണ്‌ `ഇതിഹ’യ്‌ക്കുള്ളത്‌. പാരമ്പര്യോപദേശക്രമം കൊണ്ടു പ്രസിദ്ധമായ പുരാവൃത്ത പരാമര്‍ശം `ഇതിഹ’യ്‌ക്കുള്ള പ്രത്യേകതയാണ്‌. ചരിത്രപരമായ പാരമ്പര്യവും അധ്യാത്മപശ്ചാത്തലമൊരുക്കുന്ന സ്വഭാവവും കൂടിച്ചേര്‍ന്ന വര്‍ണനാചാതുരി രാമായണമഹാഗ്രന്ഥത്തെ ഒരു ഇതിഹാസമാക്കിത്തീര്‍ത്തു. അധ്യാത്മവും ഭൗതികവുമായ മണ്ഡലങ്ങളെ രാമായണം കൂട്ടിയിണക്കുന്നു.

`ധര്‍മാര്‍ഥകാമമോക്ഷാണാമുപദേശസമന്വിതം
പൂര്‍വവൃത്തം കഥായുക്തം ഇതിഹാസം പ്രചക്ഷതേ’

ധര്‍മം, അര്‍ഥം, കാമം, മോക്ഷം ഇവ ഉപദേശിക്കുന്ന കഥായുക്തമായ പൂര്‍വചരിത്രമാണ്‌ ഇതിവൃത്തമായി രാമായണത്തില്‍ സ്വീകരിച്ചിരിക്കുന്നത്‌. രാമായണം, മഹാഭാരതം എന്നീ ഉത്തമഗ്രന്ഥങ്ങളെ ഇതിഹാസങ്ങളെന്നു പ്രകീര്‍ത്തിക്കാനുള്ള കാരണവും മേല്‌പറഞ്ഞവയാണ്‌. പുരുഷാര്‍ഥങ്ങള്‍ സാധിക്കുന്നതിന്‌ ഉതകത്തക്കവണ്ണമാണു രാമായണം രചിക്കപ്പെട്ടിരിക്കുന്നത്‌. വൈവിധ്യങ്ങളും വൈരുധ്യങ്ങളും മോക്ഷമെന്ന ലക്ഷ്യത്തിനു പ്രയോജനപ്പെടുമാറ്‌ കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു. പ്രത്യക്ഷത്തില്‍ വൈരുധ്യങ്ങളെന്നു തോന്നുന്ന പലതും ഏകത്വത്തിനു പ്രയോജനപ്പെടുന്ന അവസ്ഥാവിശേഷം രാമായണത്തിനുണ്ട്‌. അനുഗ്രഹവും നിഗ്രഹവും ധര്‍മത്തിനു പ്രയോജനപ്പെടുന്ന അനുഭവങ്ങളാണ്‌ രാമായണത്തില്‍നിന്ന്‌ ലഭിക്കുന്നത്‌. വിരുദ്ധഭാവങ്ങള്‍ വിടവു സൃഷ്‌ടിക്കാത്ത സമീപനം രാമായണലക്ഷ്യത്തെ സാര്‍ഥകമാക്കുന്നു.

പൂര്‍വവൃത്താന്തകഥനം കേവലം കഥാകഥനമായി ചുരുങ്ങുന്നില്ല. ചരിത്രസ്വഭാവമുള്ള വര്‍ണനകള്‍ പുരുഷാര്‍ഥങ്ങളില്‍ നിന്നകന്ന്‌ വികാരതീവ്രമാകുന്നില്ല. വികാരവും വിവേകവും ധര്‍മത്തിന്റെ മഹത്ത്വം എടുത്തുകാട്ടുന്നു. വിവേചനബുദ്ധിയും വിശകലനസാമര്‍ത്ഥ്യവും മോക്ഷലക്ഷ്യത്തിനു പ്രയോജനപ്പെടുന്ന മാര്‍ഗങ്ങളായിത്തീര്‍ന്നിരിക്കുന്നു. വ്യക്തിജീവിതം, കുടുംബജീവിതം, സാമൂഹികപശ്ചാത്തലം, സാമ്രാജ്യസംവിധാനം തുടങ്ങി പ്രത്യക്ഷങ്ങളായ പൂര്‍മചരിത്രപരാമര്‍ശം ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളെ സമര്‍ത്ഥിക്കുകയും സാധിക്കുകയും ചെയ്യുന്നതിനു പ്രയോജനപ്പെടുന്നു. നാനാരീതിയിലുള്ള വ്യക്തിത്വം, കുടുംബത്വം, സാമ്രാജ്യത്വം തുടങ്ങി ക്ലിഷ്‌ടങ്ങളെന്നു തോന്നുന്ന പലതും പുരുഷാര്‍ത്ഥപ്രാപ്‌തിക്ക്‌ പ്രയോജനപ്പെടുന്ന പശ്ചാത്തലമാക്കുന്നു. `ഇതിഹ’യില്‍ നിന്നുത്ഭവിച്ച സംഭവബഹുലമായ ചര്‍ച്ചയാണു രാമായണത്തിലുടനീളമുണ്ടായത്‌. നിത്യജീവിതത്തിലെ സാധാരണത്വത്തില്‍ നിന്നകന്നുനില്‌ക്കുന്ന അനുഭവം തന്മൂലമുണ്ടാകുന്നില്ല. അനുകരിക്കുവാനും അനുസരിക്കുവാനും പ്രയോജനം നല്‌കിക്കൊണ്ടാണ്‌ രാമായണത്തില്‍ `ഇതിഹ’ ചര്‍ച്ചചെയ്യപ്പെടുന്നത്‌. കേവലം ഐതിഹ്യമായി തള്ളിക്കളയുന്നതിനു സാധ്യമല്ലാത്തവണ്ണം രാമായണം നിത്യജീവിതവുമായി ബന്ധപ്പെടുന്നു. ഇതിഹാസ ഗ്രന്ഥമെന്നുള്ള നിലയില്‍ രാമായണം നിര്‍വഹിക്കുന്ന പങ്ക്‌ പലതാണ്‌. അധ്യാത്മപുരോഗതിയാണ്‌ മുഖ്യമായ നേട്ടം. സാമൂഹ്യനീതിയെ ചര്‍ച്ചചെയ്‌തും വിലയിരുത്തിയുമാണ്‌ ഇക്കാര്യം സാധിച്ചിരിക്കുന്നത്‌. വ്യക്തിജീവിതത്തെ ആദര്‍ശസമ്പൂര്‍ണമാക്കിക്കൊണ്ടാണ്‌ സാമൂഹികസ്ഥിതി ചര്‍ച്ചചെയ്യുന്നത്‌.

വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധം ലക്ഷ്യപ്രാപ്‌തിക്കുതകത്തക്കവണ്ണം സമന്വയിച്ചിരിക്കുന്നു.
സാമ്രാജ്യസംവിധാനക്രമവും ഗുരുപരമ്പരാബന്ധവും പ്രബലങ്ങളായ ഫലങ്ങളാണു നല്‌കുന്നത്‌. ഭരണകര്‍ത്താക്കളും ഭരണീയരും തമ്മിലുള്ള ബന്ധം സമ്പത്തിനേക്കാള്‍ ത്യാഗത്തില്‍ അധിഷ്‌ഠിതമായിരിക്കുന്നു. രാജസപ്രൗഢിയുടെ പരാജയവും സാത്ത്വികഗുണത്തിന്റെ പരിവേഷവും രാമായണപരാമര്‍ശം സുവ്യക്തമാക്കുന്നു. സ്വാര്‍ഥതക്കുവേണ്ടി സമരം ചെയ്യുന്ന ധര്‍മഭീരുവിനെ രാമായണം അംഗീകരിക്കുന്നില്ല. കര്‍ത്തവ്യത്തിനുമുമ്പില്‍ കാതരമാകുന്ന വ്യക്തിത്വം ധര്‍മ്മനിര്‍വഹണത്തിനു കളങ്കം സൃഷ്‌ടിക്കുമെന്ന്‌ രാമായണം ഉദ്‌ഘോഷിക്കുന്നു. മനുഷ്യമനസ്സിനെ അപഗ്രഥിക്കുവാനും അചഞ്ചലമാക്കുവാനുമുള്ള ധര്‍മപാടവം രാമായണമഹാഗ്രന്ഥം പ്രകടമാക്കുന്നു. അലസനേയും അതികാമിയേയും രാമായണതത്ത്വം അംഗീകരിക്കുന്നില്ല. സ്വാര്‍ഥതക്കു വശംവദമാകുന്ന അര്‍ഥകാമങ്ങളെ രാമായണം ചുട്ടെരിക്കുന്നു. ആശ്രയിക്കുന്നവന്‌ അഭയം നല്‌കുവാനും അനുകരിക്കുന്നവനെ നിയന്ത്രിക്കുവാനും രാമായണസന്ദേശം നിര്‍ദേശിക്കുന്നു. സര്‍വാത്മനാ ധര്‍മകാമമോക്ഷങ്ങളെ സാധിക്കുന്ന ഇതിഹാസലക്ഷ്യം രാമായണം ശ്രേഷ്‌ഠമായി നിര്‍വഹിക്കുന്നു.

സ്വാമി സത്യാനന്ദ സരസ്വതി
                                                                        


കടപ്പാട് : പുണ്യഭൂമി link  

20131212

എന്താണ് ത്രിമൂര്‍ത്തി സങ്കല്പം ?




ബ്രഹ്മാവ് 


ബ്രഹ്മാവ് സൃഷ്ടി കര്‍ത്താവാണെന്ന് പ്രസിദ്ധമാണല്ലോ? നാലുമുഖങ്ങളുള്ളവനാണ് ബ്രഹ്മാവ്. മുഖങ്ങള്‍ വേദങ്ങളാണ്. വേദം എന്ന വാക്കിന് അറിവെന്നാണര്‍ത്ഥം. നാലുമുഖത്തോടുകൂടിയ ഒരു വ്യക്തി അദ്ദേഹത്തിന്റെ പ്രഭാവം കൊണ്ട് സൃഷ്ടി നടത്തുന്നുവെന്നാണ് സാധാരണ ധാരണ. ബ്രഹ്മാവ് സൃഷ്ടിക്കുകാരണമായ ഒരു തത്ത്വമാണ്. ആ തത്ത്വം നമ്മെ ധരിപ്പിക്കുന്നതിന് ഒരു മാധ്യമത്തിലൂടെ വര്‍ണിക്കണം. കര്‍മംകൊണ്ട് ജന്മവും മരണവും നീണ്ടുപോകുന്നതായി ശ്രുതിപ്രമാണമുണ്ട്. കര്‍മം നശിച്ചാല്‍ മുക്തനായിത്തീരുന്നു. പിന്നെ ജന്മമില്ല. അങ്ങനെയുള്ളവനെ ബ്രഹ്മാവിന് സൃഷ്ടിക്കാനാവില്ല. പ്രപഞ്ചത്തിലെ അനന്തകോടി ജീവരാശികള്‍ ഒരേ കര്‍മബന്ധത്തിലേര്‍പ്പെട്ടിരിക്കുന്നു. അതനുസരിച്ച് മോക്ഷം വിദൂരമായും ഇരിക്കുന്നു. കര്‍മ്മങ്ങളുടെ ആകെത്തുകയില്‍ ബന്ധപ്പെട്ടിരിക്കുന്ന വാസനാശക്തിയാണ് ബ്രഹ്മാവ്. കര്‍മം നശിച്ചാല്‍ പിന്നെ ബ്രഹ്മാവിന് നിലനില്‍പില്ല. മഹാകല്പകാലത്ത് ബ്രഹ്മാവ് നശിക്കുന്നതായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ബ്രഹ്മാവ് എന്ന മൂര്‍ത്തി സങ്കല്‍പത്തിലൂടെ മനസ്സിലാക്കേണ്ട തത്ത്വം കര്‍മാനുസൃതമായാണ് സൃഷ്ടിയെന്നാണ്.


വിഷ്ണു 



വിഷ്ണു എന്ന വാക്കിന് വ്യാപനശീലമുള്ളവന്‍ എന്നാണര്‍ത്ഥം. പരമാത്മാവും ജീവാത്മാവും ഒന്നുതന്നെയാണല്ലോ. പരമാത്മാവ് ജീവരാശികളില്‍ വ്യാപരിക്കുന്നതിനാല്‍ വിഷ്ണു എന്നു വിളിക്കപ്പെടുന്നു. സുഖദു:ഖങ്ങള്‍ അനുഭവിക്കുന്നതായി തോന്നിക്കുന്നു. സമസ്തചരാചരങ്ങളിലും വ്യാപിച്ചുകൊണ്ടാണ് ഈ അനുഭവം ഉണ്ടാക്കുന്നത്. വ്യാപിക്കുന്ന അവസ്ഥയില്‍ പ്രാണന്‍ എത്തുമ്പോള്‍ വിഷ്ണുവിന്റെ അവസ്ഥ സ്വീകരിക്കും. (വിഷ്ണു വ്യാപ്തൗ എന്ന് അമരം) ഒരു യോഗിക്ക് സര്‍വചരാചരങ്ങളിലും വ്യാപരിക്കാന്‍ കഴിയുന്ന അനുഭവം ഈ അവസ്ഥയില്‍ ഉണ്ടാകും.

‘ഷഷ്ഠ്യമിന്ദ്രസ്യ സായൂജ്യം
സപ്തമ്യാം വൈഷ്ണവം പദം- (നാദബിന്ദുപനിഷത്ത്)
പ്രണവത്തിന് പന്ത്രണ്ട് മാത്രകളുണ്ട്. ഇതില്‍ ഏഴാമത്തെ മാത്രയില്‍ ശരീരം വെടിയുന്നവന്‍ എത്തുന്നത് വിഷ്ണുപദത്തിലാണ്.



ശിവൻ 


ശിവം എന്ന പദത്തിന് മംഗളം എന്നാണര്‍ഥം. സര്‍വബന്ധമുക്തമാകുമ്പൊഴേ മംഗളം വരൂ. ജീവന് ബന്ധമുക്തിയുണ്ടായാലുള്ള അനുഭവമാണ് ശിവസങ്കല്പവും ശിവപദവിയും കൊണ്ട് ലഭിക്കുന്നത്.
‘അഷ്യാം വ്രജതേ രുദ്രം
പശൂനാം ച പതിം ടമ്തഥാ - (നാദബിന്ദുപനിഷത്ത്)

പ്രണവത്തിന്റെ അഷ്ടമാത്രയില്‍ ശരീരം വെടിയുന്ന യോഗി ചെന്നെത്തുന്നത് രുദ്രലോകത്തിലാണ്. പശുപതി ലോകമെന്നും പറയും. ഇങ്ങനെ ജീവന് സൃഷ്ടി മുതലുണ്ടാകുന്ന അനുഭവങ്ങള്‍ അനന്തകോടി ജന്‍മങ്ങളിലൂടെ സംഭവിച്ച് അവസാനമായി സായൂജ്യപദവിയിലെത്തുന്നു. ഇതിന് മനുഷ്യജന്മമാണ് പ്രയോജനപ്പെടുന്നത്. ജീവന്റെ ക്രമാനുസൃതമായ വളര്‍ച്ചയും അനുഭവങ്ങളുമാണ് ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നീ സംജ്ഞാസങ്കേതങ്ങളിലൂടെ വ്യക്തമാക്കുന്നത്. ത്രിമൂര്‍ത്തികളെ വ്യക്തികളായി കാണുമ്പോള്‍ ജീവന്റെ മേല്‍പറഞ്ഞ തത്ത്വം നാം വിസ്മരിക്കരുത്. പ്രണവത്തിന്റെ പന്ത്രണ്ടാം മാത്രയില്‍ ജീവന്‍ എത്തി ശരീരം വെടിയുമ്പോള്‍ ബ്രഹ്മലോകപ്രാപ്തിയും വരും.

സ്വാമി സത്യാനന്ദ സരസ്വതി

20131208

ശിവലിംഗാരാധന സഭ്യമോ ?




പാശ്ചാത്യ ഗവേഷകന്മാരില്‍ ചിലരും അവരുടെ അനുയായികളായ ഭാരതീയ വിദ്വാന്മാരും ശിവലിംഗോപാസന അസഭ്യവും പ്രാകൃതജനോചിതവും വൈദികവിരുദ്ധവുമായ ഒരു കര്‍മ്മമായിട്ടാണ് ചിത്രീകരിച്ചു കാണുന്നത്. വേദത്തില്‍ ഒരിടത്തും ശിവലിംഗത്തെക്കുറിച്ചോ അതുപാസിക്കുന്നതിനുള്ള മാര്‍ഗ്ഗത്തെക്കുറിച്ചോ വര്‍ണ്ണിക്കുന്നില്ലെന്ന് അവര്‍ വാദിക്കുന്നു. മൃഗപ്രായനായിരുന്ന മനുഷ്യന്‍ തന്റെ സംസ്കാരത്തിന്റെ പ്രാരംഭ ദശയില്‍ ഒരുകാലത്ത്‌ ലിംഗത്തെയും യോനിയെയും ആരാധിചിരിക്കാം, അതിന്റെ പരിഷ്കരിച്ച പതിപ്പാണ് ശിവലിംഗോപാസന എന്ന് അവര്‍ വാദിക്കുന്നു. പക്ഷെ ആ വാദം ശരിയല്ല. വേദത്തില്‍ ശിവലിംഗോപാസന ചെയ്യണമെന്നുള്ള വിധി ഇല്ലെങ്കിലും പുരാതത്വഗവേഷകന്മാരുടെ അന്വേഷണത്തില്‍ സിന്ധുനദീതീരസംസ്കാരത്തില്‍ ശിവലിംഗോപാസനക്ക് മഹത്തായ സ്ഥാനം ഉണ്ടായിരുന്നു എന്ന് തെളിയുന്നു. മോഹന്ജദാരോ, ഹാരപ്പാ മുതലായ സ്ഥലങ്ങള്‍ ഖനനം ചെയ്തപ്പോള്‍ കിട്ടിയ അവശിഷ്ടങ്ങള്‍ പ്രാചീനഭാരതത്തിന്റെ ധാര്‍മ്മികവും സാംസ്കാരികവുമായ ചരിത്രത്തില്‍ ധാരാളം വെളിച്ചം വീശുന്നുണ്ട്. സിന്ധുതടത്തില്‍ ഉണ്ടായിരുന്ന സഭ്യത ശിവനും,ശിവലിംഗത്തിനും ശിവപൂജയ്ക്കും വളരെ മേന്മ നല്‍കിയിരുന്നു എന്ന് പണ്ഡിതന്മാര്‍ തെളിയിച്ചിട്ടും ഉണ്ട്. യോഗാവസ്ഥയില്‍ ധ്യാനനിഷ്ഠനായിരിക്കുന്ന ശിവന്റെ വിഗ്രഹവും, ശിലകൊണ്ടും മൃത്തുകൊണ്ടും ഉണ്ടാക്കിയിട്ടുള്ള ശിവലിംഗവിഗ്രഹങ്ങളും അവിടെ ഖനനം ചെയ്തപ്പോള്‍ കണ്ടു കിട്ടിയതായി രേഖകള്‍ ഉണ്ട്. ഇതില്‍ നിന്നും ഊഹിക്കേണ്ടത് ചരിത്രാതീത കാലത്ത് പോലും ഭാരതീയര്‍ ശിവലിംഗപൂജ നടത്തിയിരുന്നു എന്നാണ്.
ഋഗ്വേദത്തില്‍ രണ്ടു സ്ഥലത്ത് 'ശിശ്നദേവാ:' എന്ന് പ്രയോഗിച്ചിട്ടുണ്ട്. ശിശ്നത്തെ ലിംഗത്തെ-ദേവനായി ഉപാസിക്കുന്നവരെ ആക്ഷേപിക്കുന്ന പദമാണ് അതെന്നു പാശ്ചാത്യരില്‍ ചിലര്‍ വ്യാഖ്യാനിക്കുന്നു. അതിനാല്‍ അനാര്യന്മാരുടെ ഉപാസ്യവിഗ്രഹമാണ് ശിവലിംഗം എന്ന് സമര്‍ഥിക്കുവാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ യാസ്കന്‍, സായണന്‍ മുതലായ നിരുക്തകാരന്മാര്‍ ശിശ്നപദത്തിന് ബ്രഹ്മചര്യം എന്നാണ് അര്‍ത്ഥം നല്‍കിയിരിക്കുന്നത്. സിന്ധുതടത്തിലുണ്ടായിരുന്ന സഭ്യത വൈദികകാല സഭ്യതയെക്കാള്‍ പ്രാചീനവും മഹത്വപൂര്‍ണ്ണവുമായ താന്ത്രികമത സംസ്കാരമായിരുന്നു എന്ന് പാശ്ചാത്യരും പൌരസ്ത്യരുമായ പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ചരിത്രാതീതകാലം മുതല്‍ ഭാരതത്തില്‍ താന്ത്രികമെന്നും വൈദികമെന്നും രണ്ടു സമ്പ്രദായങ്ങള്‍ നിലനിന്നിരുന്നു. താന്ത്രികസമ്പ്രദായത്തില്‍ പെട്ടതാണ് ശിവലിംഗോപാസന. ഒരു കാലത്ത് സഭ്യജനങ്ങള്‍ ലോകമൊട്ടുക്കു തന്നെ ശിവലിംഗോപാസന ചെയ്തിരുന്നു എന്ന് പുരാതത്വ ഗവേഷകന്മാര്‍ക്ക് കിട്ടിയ നഷ്ടശിഷ്ടങ്ങളില്‍ നിന്നും മനസ്സിലാക്കാം.പ്രപഞ്ചം ഒരിക്കല്‍ ഉണ്ടായതാണെങ്കില്‍ അതിനു മാതാവും പിതാവും വേണം. മാതാവ് സ്ത്രീരൂപത്തിലും പിതാവ് പുരുഷരൂപത്തിലും ആണല്ലോ ഇരിക്കുന്നത്. ലിംഗം എന്നാ ശബ്ദത്തിനു ചിഹ്നം, അടയാളം, ഹേതു എന്നെല്ലാം ആണ് അര്‍ത്ഥം. അതിനാല്‍ ശിവലിംഗം ജഗത്‌പിതാവിന്റെയും പീഠം ജഗന്മാതാവിന്റെയും അടയാളമായി അംഗീകരിച്ചിരുന്നതായി ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഈ അഭിപ്രായത്തെ ഖണ്ഡിച്ചുകൊണ്ട് 'ശാസ്ത്രാര്‍ത്ഥമഹാരഥി' പണ്ഡിതമാധാവാചാര്യശാസ്ത്രി പുരാണദിഗ്ദര്‍ശനം എന്ന ഗ്രന്ഥത്തില്‍ ശിവലിംഗോപാസനം വൈദികപ്രമാണപ്രസിദ്ധമാണെന്ന് സ്ഥാപിച്ചിട്ടുണ്ട്. പ്രകൃതി തുടങ്ങി ഭൂപര്യന്തമുള്ള സര്‍വ്വവസ്തുക്കളും പരമകാരണമായ ബ്രഹ്മത്തില്‍-ശിവനില്‍ ലയിക്കുന്ന അവസ്ഥയാണല്ലോ പ്രളയം. നാസദാസീന്നോ സദാസീത്തദാനീം നാസീദ്‌രാജോ നോ വ്യോമാ പരോ യത് (ഋഗ്വേദം) ഈ ഋഗ്വേദമന്ത്രം പ്രസ്തുത പ്രളയാവസ്ഥയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. സ്ഥൂലവും സൂക്ഷ്മവുമായി അപ്പോള്‍ ഒരു വസ്തുവും ഇല്ലായിരുന്നു. ഭൂമിയോ ആകാശമോ ഒന്നും തന്നെ അപ്പോള്‍ ഉണ്ടായിരുന്നില്ല എന്നാണ് പ്രസ്തുത മന്ത്രത്തിന്റെ ചുരുക്കം. ആ അവസ്ഥയില്‍ നിര്‍ഗ്ഗുണവും നിരാകാരവും സത്താമാത്രവുമായ ബ്രഹ്മം മാത്രമുണ്ടായിരുന്നു. ജഗത്‌ സൃഷ്ടിക്കണമെന്ന ഇച്ഛ നിമിത്തം അത് സഗുണനമായ കാരണാവസ്ഥ കൈക്കൊണ്ടു. അത് ജ്യോതിസ്വരൂപമായിരുന്നു. "സര്‍വ്വേ നിമേഷാജുജ്ഞിരേ വിദ്യുത: പുരുഷാദധി" നൈനമൂര്‍ദ്ധം ന തിര്യഞ്ചം ന മദ്ധ്യേ പരിജഗൃഭത് (യജുര്‍വേദം) ഈ യജുര്‍വേദ മന്ത്രത്തില്‍ പ്രളയാന്ത്യത്തില്‍ വിദ്യുത്പുരുഷന്‍- ജ്യോതിര്‍ലിംഗം ഉണ്ടായി. അതില്‍ നിന്നും കല കാഷ്ട തുടങ്ങിയ എല്ലാ ചരാചരലോകങ്ങളും ഉണ്ടായി. ആ ജ്യോതിര്‍ലിംഗത്തിന് മുകള്‍ഗമോ കീഴ്ഭാഗമോ ഇടതുഭാഗമോ വലതുഭാഗമോ ഒന്നും തന്നെ ഇല്ലായിരുന്നു എന്ന് പ്രതിപാദിച്ചിരിക്കുന്നു. ഈ ജ്യോതിര്‍ലിംഗമാണ് വേദപ്രമാണസിദ്ധമായ ശിവലിംഗം. ഈ വേദമന്ത്രങ്ങളെ ഉപജീവിച്ചുകൊണ്ട് ശിവപുരാണത്തില്‍ ലിംഗസ്വരൂപം വര്‍ണ്ണിച്ചിരിക്കുന്നു. "ഇദം ദൃശ്യം യദാ നാസീത്‌ സദസദാത്മകം ച യത് തദാബ്രഹ്മമയം തേജോ വ്യാപ്തിരൂപം ച സതതം ന സ്ഥൂലം ന ച സൂക്ഷ്മം ച ശീതം നോഷ്ണം തു പുത്രക, ആദ്യന്തരഹിതം ദിവ്യം സത്യം ജ്ഞാനമനന്തകം യോഗിനോffന്തരദൃഷ്ട്യാഹി യദ്ധ്യായാന്തി നിരന്തരം തട്രൂപം സകലം ഹ്യാസീത്‌ ജ്ഞാനവിജ്ഞാനദം മഹത് കിയതാ ചൈവ കാലേന തസ്യേച്ഛാ സമപദ്യത പ്രകൃതിര്‍ നാമ സാ പ്രോക്താ മൂലകാരണമിത്യുത ജ്യോതിര്‍ലിംഗം തദോത്പന്നമാവയോര്‍ മദ്ധ്യ അത്ഭുതം ജ്വാലാമാലാ സഹസ്രാഢൃം കാലാനലചയോപമം ക്ഷയവൃദ്ധി വിനിര്‍മുക്തം ആദിമദ്ധ്യാന്തവര്‍ജ്ജിതം അനൌപമ്യമതിര്‍ദ്ദിഷ്ടമവ്യക്തം ദിവ്യസംഭവം." ബ്രഹ്മാവ് നാരദനോട് പറയുന്ന ഭാഗമാണിത്‌ "അല്ലയോ മകനെ, ജഗത്തുണ്ടാകുന്നതിന് മുനോ മഹാപ്രളയത്തിന്റെ അന്ത്യത്തില്‍ സത്തെന്നോ അസത്തെന്നോ സ്ഥൂലമെന്നോ സൂക്ഷ്മമെന്നോ പറയത്തക്കതായി മറ്റൊന്നും ഉണ്ടായിരുന്നില്ല. ആ അവസരത്തില്‍ എല്ലായിടത്തും നിറഞ്ഞ ഒരു ജ്യോതിസ്സ് പ്രകടമായി. ആ ജ്യോതിസ്സ്‌ സ്ഥൂലംമോ സൂക്ഷ്മമോ ഉഷ്ണമോ ശീതമോ അല്ലായിരുന്നു. ആദിയും അന്തവും ഇല്ലാത്തതായിരുന്നു അത്. സത്യവും ജ്ഞാനവും അനന്തവുമായ ആ ജ്യോതിസ്സിനെ യോഗികള്‍ സമാധിയില്‍ ധ്യാനിക്കുകയും ദര്‍ശിക്കുകയും ചെയുന്നു. ജ്ഞാനത്തെയും വിജ്ഞാനത്തെയും നല്‍കുന്ന ആ ജ്യോതിസ്സ്‌ തന്നെ പ്രകടമായി. കുറച്ചു കഴിഞ്ഞപ്പോള്‍ അതില്‍ ഇച്ഛാശക്തി ഉണ്ടായി. അതാണ്‌ പ്രകൃതി. അത് ചരാചരരൂപമായ പ്രപഞ്ചത്തിനു കാരണമാകുന്നു. ആ സമയം എന്റെയും വിഷ്ണുവിന്റെയും മദ്ധ്യത്തില്‍ ആശ്ചര്യകരമായ ഒരു ജ്യോതിര്‍ലിംഗം പ്രത്യക്ഷമായി. അത് ജ്വാലമാനവും എല്ലാപരിധികളെയും ഭേദിച്ചതുംപ്രളയാഗ്നിക്ക് തുല്യമായ തേജസ്സോട് കൂടിയതുമായിരുന്നു. അത് സങ്കോചിക്കുകയോ വികസിക്കുകയോ ചെയ്തിരുന്നില്ല. ആദിയും അന്തവും മദ്ധ്യവും ഇല്ലാത്ത ഒന്നായിരുന്നു അത്. അതിനോട് ഉപമിക്കാന്‍ ഈ ലോകത്തില്‍ ഒന്നും തന്നെയില്ല. അതാണ്‌ വിശ്വത്തിന്റെ ഉത്പത്തിസ്ഥാനം. ഈ വിഷയത്തെക്കുറിച്ച് മനുസ്മൃതി പറയുന്നത് 'തദണ്ഡമഭവദ്ധൈമം സഹസ്രാംശുസമപ്രഭം' എന്നാണു. പ്രളയാന്ത്യത്തില്‍ സൃഷ്ടിയുടെ ആരംഭമായി സൂര്യനെപ്പോലെ തേജോമയമായ ഒരു തേജസ്സുണ്ടായി എന്നാണിതിനര്‍ത്ഥം. വേദം,സ്മൃതി, പുരാണം ഇവയുടെ സമന്വയരൂപത്തിലുള്ള വാക്കുകള്‍ കൊണ്ട് സിദ്ധിക്കുന്നത് സൃഷ്ടിയുടെ ആരംഭത്തില്‍ നിരാകാരമായ ബ്രഹ്മം ഇച്ഛാരൂപമായ ശക്തിയാല്‍ സാകാരമായി പരിണമിച്ചു ജ്യോതിര്‍ലിംഗമായിത്തീര്‍ന്നു എന്നാണു. ബ്രഹ്മാണ്ഡം എന്ന് പറയപ്പെടുന്നതും ഇ ജ്യോതിര്‍ലിംഗമാകുന്നു. ബ്രഹ്മത്തിന്റെ-ശിവന്റെ-അണ്ഡാകാരമായ വിഗ്രഹത്തിന്റെ പ്രതീകമാണ് ശിവലിംഗം എന്നാ പേരില്‍ പൂജിക്കപെടുന്നത്." ശിവ ശക്ത്യോശ്ച ചിഹ്നസ്യമേളനം ലിംഗമുച്യതേ" എന്ന് ശിവപുരാണം വിദ്യെശ്വരസംഹിതയില്‍ പ്രതിപാദിചിരിക്കുന്നതും ഈ വസ്തുതയാണ്. -ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍


20131203

ഒരു സന്യാസി എങ്ങനെയാവണം ?














യതിധര്‍മ്മം.....

''ആസനം, പാത്രലോപ,ശ്ച സഞ്ചയഃ, ശിഷ്യസംഗ്രഹഃ,
ദിവാസ്വാപോ, വൃഥാലാപോ യതേര്‍ ബന്ധകരാണി ഷട്''

ആസനം, പാത്രലോപം, സഞ്ചയം, ശിഷ്യസംഗ്രഹം, ദിവാസ്വാപം, വൃഥാലാപം ഇങ്ങനെ ആറു കാര്യങ്ങള്‍ സംന്യാസിയെ ബദ്ധനാക്കിത്തീര്ക്കുംന്നവയാണ്. അതിനാല്‍, ഇവയില്നി ന്നും വേറിട്ടു നില്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഏതെങ്കിലും ഒരു സ്ഥലത്തോ ഒരു സ്ഥാനത്തോ ഇരുന്നെങ്കില്‍ മാത്രമേ തനിക്കു സുഖമുള്ളൂ എന്നൊരു സംന്യാസി വിചാരിക്കുന്നുവെങ്കില്‍ അദ്ദേഹത്തിന് അതു വിമ്മിട്ടമുണ്ടാക്കുന്നതാണ്. എങ്ങനെയെന്നാല്‍, ആ സ്ഥാനത്തുനിന്നും എങ്ങനെയെങ്കിലും മാറേണ്ടിവരും. മാറാതെ അവിടെത്തന്നെ ഇരിക്കണമെന്ന നിര്ബ്ബദന്ധബുദ്ധിക്കാണ് 'ആസനം' എന്നു പറയുന്നത്. അതിപുരാതനകാലത്തു സംന്യാസികള്ക്കുി മഠങ്ങളില്ലായിരുന്നു. അവര്‍ ഒരു ഗ്രാമത്തില്‍ ഒരു ദിവസവും ഒരു പട്ടണത്തില്‍ അഞ്ചുദിവസവും മാത്രമേ താമസിക്കാവൂ എന്നായിരുന്നു അന്നത്തെ നിയമം. മഴക്കാലത്തുമാത്രം ഒരു സ്ഥലത്തു നാലുമാസക്കാലം താമസിക്കാന്‍ വിധിയുണ്ട്. അന്നു ധ്യാനജപാദികളിലും സ്വാദ്ധ്യായത്തിലും മാത്രം മുഴുകിയിരിക്കണമെന്നാണു നിയമം. ഇന്നു സംന്യാസികള്ക്കു മഠങ്ങളുണ്ടല്ലോ? ഗുരുക്കന്മാരുടെ നിര്ദ്ദേ ശമനുസരിച്ച് ഏതു മഠങ്ങളിലും താമസിക്കാന്‍ സംന്യാസികള്‍ സന്നദ്ധരായിരിക്കണം.

രണ്ടാമത്തേത് 'പാത്രലോപ'മാണ്. ജലപാത്രം, ഭസ്മസഞ്ചി, ജപമാല, മുതലായവ എപ്പോഴും ഒരു സാധുവിന്റെ കൈവശമുണ്ടായിരിക്കണം. അവ സ്വധര്മ്മ ത്തെ ഉദ്‌ബോധിപ്പിക്കുന്നതുകളാണ്. അവ കൈവശമില്ലാതെ അവ നേടാന്‍ അങ്ങുമിങ്ങും നടന്ന് അലയുന്നത് വിക്ഷേപവൃത്തിയെ അങ്കുരിപ്പിക്കുന്ന ഒരു ദുസ്സ്വഭാവമാണ്. അതാണ് 'പാത്രലോപം'. അതു വരാതെയിരിക്കാന്‍ സംന്യാസിമാര്‍ പ്രത്യേകം സൂക്ഷിക്കണം.

'സഞ്ചയ'മാണ് മൂന്നാമത്തേത്. സമ്പാദ്യം എന്ന് അതിന് അര്ത്ഥംാ പറയാം. അത്യാവശ്യസാധനങ്ങള്‍ കൈയിലിരിക്കെ, ഭാവിയിലേക്കു വേണ്ടി ആവക സാധനങ്ങള്‍ വാങ്ങിച്ചു ശേഖരിക്കുന്നതിനു സഞ്ചയമെന്നു പറയുന്നു. ഒരു ജലപാത്രം കൈയിലുള്ളപ്പോള്‍ രണ്ടു ജലപാത്രങ്ങള്കൂ,ടെ വാങ്ങിച്ച് അതും ചുമന്നുകൊണ്ടു നടക്കുന്നതു സഞ്ചയമാണ്. ഇത് പഴയകാലത്തെ പരിവ്രാജകസംന്യാസിമാരെ സംബന്ധിച്ചതാണ്. ഇന്നത്തെ മഠനിവാസികളായ സംന്യാസിമാരുടെ സഞ്ചയം ഇതല്ല. ആശ്രമങ്ങളില്‍ പൊതുവേ ചില നിയമങ്ങള്‍ ഉണ്ടല്ലോ? ആഹാരത്തിനും വസ്ത്രാദികളിലും സര്വ്വനസാമാന്യമായ ഒരു നിയമം ഉള്ളപ്പോള്‍ അവയെ അംഗീകരിക്കയും സ്വന്തമായി ചിലതൊക്കെ സമ്പാദിക്കയും ചെയ്യുന്നത് സഞ്ചയമാണ്. ആശ്രമം ആശ്രമവാസികളുടേയും, ആശ്രമവാസികള്‍ ആശ്രമത്തിന്റേയും വകയായിരിക്കെ, അതില്നി്ന്നും വേറിട്ടു സ്വന്തതാല്പര്യങ്ങള്ക്കു വേണ്ടി ധനധാന്യാദികള്‍ സമ്പാദിക്കുന്നു എങ്കില്‍ അത് സഞ്ചയമാണ്.

അടുത്തത് 'ശിഷ്യസംഗ്രഹ'മാണ്. സംന്യാസി, ഖ്യാതിക്കും പൂജയ്ക്കും ശുശ്രൂഷാദികള്ക്കും വേണ്ടി മാത്രം ശിഷ്യന്മാരെ സമ്പാദിക്കുന്നതിനാണ് 'ശിഷ്യസംഗ്രഹ'മെന്നു പറയുന്നത്. ആദ്യം നമുക്ക് ഒരു ഗുരു ആകാന്‍ അര്ഹ'തയുണ്ടോ എന്നാണു നോക്കേണ്ടത്. ഒരു മന്ത്രോപദേശംതന്നെ ഒരാള്‍ക്കു കൊടുക്കുന്നു എന്നിരിക്കട്ടെ. അതിനുമുമ്പായിട്ടുതന്നെ ഉപദേഷ്ടാവ് ഏതെങ്കിലും ഒരു മന്ത്രം സിദ്ധി വരുത്തിയിരിക്കണം. പുസ്തകത്തില്‍ കണ്ട മന്ത്രങ്ങളും യോഗാഭ്യാസങ്ങളും അനുഷ്ഠിച്ചും അനുഷ്ഠിപ്പിച്ചും എത്രമനുഷ്യര്‍ ഭ്രാന്തന്മാരായും ക്ഷയരോഗികളായും പോയിട്ടുണ്ടെന്ന് അറിയാമോ? ഒന്നാമത്, ഗുരു തത്വനിഷ്ഠനായിരിക്കണം. ഉത്തമാധികാരികളായ ശിഷ്യന്മാര്ക്കു മാത്രമേ ഉപദേശം നല്കാവൂ. അവരെ കണ്ടുപിടിക്കാന്‍ തത്വനിഷ്ഠനല്ലാത്ത ഒരു ഗുരുവിന് എങ്ങനെ കഴിയും?
''ശുശ്രൂഷാലാഭപൂജാര്ത്ഥം യശോര്ത്ഥംഒ വാ പരിഗ്രഹഃ
ശിഷ്യാണാം, ന തു കാരുണ്യാത് സ ജ്ഞേയഃ ശിഷ്യസംഗ്രഹഃ''
(ശുശ്രൂഷയും, പൂജയും, യശസ്സും ലഭിക്കുന്നതിനുവേണ്ടിമാത്രം ശിഷ്യന്മാരെ സ്വീകരിക്കുന്നതിനാണ് ശിഷ്യപരിഗ്രഹമെന്നു പറയുന്നത്. എന്നാല്‍, ശിഷ്യന്മാരെ നേടേണ്ടത് അവരുടെ സംസാരതാപം കണ്ട് അലിവുണ്ടായി അവരെ അതില്നിവന്നും കരകയറ്റുന്നതിനായിട്ടായിരിക്കണം) എന്ന പ്രമാണം അതിനു തെളിവാണ്.

അടുത്തത് 'ദിവാസ്വാപ'ത്തെക്കുറിച്ചാണു പറയേണ്ടത്. ദിവാസ്വാപമെന്നതിന് പകലുറക്കമെന്നാണ് സാമാന്യമായ അര്ത്ഥംി. സംന്യാസികള്‍ പകലുറങ്ങാന്‍ പാടില്ലെന്നുള്ളത് ശരിതന്നെ. പക്ഷേ, ഇവിടെ അതുമാത്രമല്ല വിവക്ഷ.
''വിദ്യാ ദിനം പ്രകാശത്വാദവിദ്യാ രാത്രിരുച്യതേ
വിദ്യാഭ്യാസേ പ്രമാദോ യഃ സ ദിവാസ്വാപ ഉച്യതേ''
വിദ്യ, പ്രകാശസ്വരൂപമായതുകൊണ്ട് 'പകല്‍' എന്നും അവിദ്യ അന്ധകാരമയമായതുകൊണ്ട് 'രാത്രി' എന്നും പറയപ്പെടുന്നു. വിദ്യാഭ്യാസത്തില്‍ ഉണ്ടാകുന്ന തെറ്റിന് - വിദ്യ വേണ്ടവിധം യഥാകാലം അഭ്യസിക്കാതിരിക്കുന്നതിന് - ദിവാസ്വാപമെന്നാണ് മഹര്ഷിയമാര്‍ സാങ്കേതികസംജ്ഞ നല്കിയിട്ടുള്ളത്. അതിനാല്‍, വിദ്യയില്‍ - ആത്മവിദ്യയില്‍ - സംന്യാസിമാര്‍ യാതൊരു വിധത്തിലും അശ്രദ്ധകാണിക്കരുത്. ആ വിഷയത്തില്‍ ജാഗരൂകരായിത്തന്നെ ഇരിക്കേണ്ടതാകുന്നു.

ആറാമത്തേത് 'വൃഥാലാപ'മാണ് വെറുതെ വാഗിന്ദ്രിയത്തെ വ്യാപരിപ്പിക്കുന്നതിനാണ് വൃഥാലാപമെന്നു പറയുക. സംന്യാസിയുടെ പരമലക്ഷ്യം മുക്തി - ജീവന്മുക്തിയാണ്. അതിനനുകൂലങ്ങളായ വിഷയങ്ങളെക്കുറിച്ചുവേണം അവന്‍ സംസാരിക്കുവാന്‍. അക്കഥ വിസ്മരിച്ചിട്ട് കാണുന്നവരെ സ്തുതിച്ചും അനുഗ്രഹിച്ചും നിന്ദിച്ചും മറ്റുമുള്ള സംഭാഷണങ്ങളാണ് വൃഥാലാപമെന്ന പദം കൊണ്ട് വിവക്ഷിച്ചിരിക്കുന്നത്. അതും പരിവര്ജ്ജിാക്കേണ്ടതാണ്.''

''അജിഹ്വഃ ഷണ്ഡകഃ പംഗുരന്ധോ ബധിര ഏവ ച
മുഗ്ദ്ധശ്ച മുച്യതേ ഭിക്ഷുഃ ഷഡ്ഭിരേതൈര്ന്നക സംശയഃ''
എന്ന സ്മൃതിയനുസരിച്ച് സംന്യാസി അജിഹ്വനും ഷണ്ഡകനും പംഗുവും അന്ധനും ബധിരനും മുഗ്ദ്ധനും ആയിരിക്കണം. എങ്കില്‍ മാത്രമേ മുക്തനാകയുള്ളു.'' 

രസനേന്ദ്രിയത്തേയും വാഗിന്ദ്രിയത്തേയും ജയിച്ചവനാണ് അജിഹ്വന്‍. ഷഡ്‌രസങ്ങളോടുകൂടി ആഹാരം കഴിക്കുമ്പോഴും അവയിലൊന്നിലും പ്രത്യേകം ഹിതാഹിതരൂപത്തിലുള്ള പറ്റുമാനമുണ്ടായിരിക്കരുത്. ഹിതരൂപമായ, ആത്മബോധത്തെ ഉളവാക്കുന്ന വിഷയത്തെക്കുറിച്ചു വക്രതകൂടാതെ സത്യമായും മിതമായുമേ പറയാവൂ. അങ്ങനെയുള്ളവനെ അജിഹ്വനെന്നു പറയുന്നു.

ഇന്നുണ്ടായ പെണ്കുയട്ടിയേയും പതിനാറുവയസ്സുള്ള യുവതിയേയും നൂറു വയസ്സുള്ള വൃദ്ധയേയും വികാരരഹിതനായി കാണാന്‍ കഴിയുന്നവനാണ് ഷണ്ഡകന്‍ (നപുംസകം). സംന്യാസി സ്ത്രീകളുടെ സമീപം ഒരു നപുംസകത്തെപ്പോലെ പെരുമാറണമെന്നു ചുരുക്കം. 

മലമൂത്രവിസര്ജ്ജുനങ്ങള്ക്കും ഭിക്ഷയ്ക്കും വേണ്ടിമാത്രം ഒരു യോജനയില്‍ കവിയാത്ത ദൂരത്തില്‍ സഞ്ചരിക്കുകയേ പാടുള്ളു. അങ്ങനെയുള്ളവന്‍ മുടന്തന്‍ (പംഗു) തന്നെയാണ്. ആവശ്യമില്ലാതെ ഒരിടത്തും പോകരുതെന്നര്ത്ഥം .

നില്ക്കുമ്പോഴും നടക്കുമ്പോഴും ആരുടെ ദൃഷ്ടിയാണോ ആവശ്യമില്ലാതെ ചുറ്റുപാടിലേക്ക് അയയ്ക്കാതിരിക്കുന്നത് അവന്‍ കണ്ണ് എന്ന ബാഹ്യേന്ദ്രിയം ഉള്ളവനാണെങ്കിലും അന്ധന്‍ (കുരുടന്‍) ആണ്. ആവശ്യമില്ലാതെ വിഷയങ്ങളിലേക്കു കണ്ണോടിക്കരുതെന്നു സാരം. 

ലൗകികോല്ക്കുര്ഷശത്തെ നല്കുന്നതും മിതമായതും മനസ്സിനെ ഹരിക്കുന്നതും സങ്കടത്തെ ഇല്ലാതാക്കുന്നതുമായ വാക്കുകള്‍ കേട്ടാലും കേള്ക്കാസത്തവണ്ണം തജ്ജന്യമായ വികാരങ്ങള്‍ ആരെയാണോ സ്പര്ശിുക്കാത്തത്, അവന്‍ ബധിരന്‍ (പൊട്ടന്‍) എന്നു പറയപ്പെടുന്നു. ശബ്ദവിഷയങ്ങളില്‍ പറ്റുമാനമില്ലാതിരിക്കണമെന്നു താത്പര്യം.

എന്തിനും കഴിവുള്ളവനും ഇന്ദ്രിയശക്തി ഒട്ടും നശിക്കാതെ അരോഗദൃഢഗാത്രനും ആണെങ്കിലും സമാകര്ഷംകങ്ങളായ കാമിനീകാഞ്ചനാദി വിഷയങ്ങളുടെ സന്നിധിയില്‍ വര്ത്തിലക്കുമ്പോഴും ഉറങ്ങിക്കിടക്കുന്ന ഒരു മനുഷ്യനെപ്പോലെ അവയാല്‍ ആകൃഷ്ടമതിയാകാതെയിരിക്കുന്നത് ഏത് സംന്യാസിയാണോ അവനത്രേ മുഗ്ദ്ധന്‍. 

സംന്യാസി സ്വാര്ത്ഥനലാഭത്തിനുവേണ്ടി ആരെയും നിന്ദിക്കയോ സ്തുതിക്കയോ അരുത്. പുണ്യകര്മ്മകങ്ങളിലും പാപകര്മ്മഭങ്ങളിലും ലേശംപോലും പറ്റുമാനമരുത്. വിതണ്ഡാവാദം മുതലായവ ചെയ്യരുത്. എല്ലാക്കാര്യങ്ങളിലും ഒരു സാക്ഷിയെപ്പോലെ തുല്യനിലയില്‍ വര്ത്തികക്കണം. 

ദുര്വ്വാ സനകളെ ഉത്തേജിപ്പിക്കുന്ന ഒരു കര്മ്മയകലാപങ്ങളിലും സംന്യാസികള്‍ ചെന്നു കുരുങ്ങരുത്.

''പരമാത്മനി യോ രക്തോ വിരക്തോƒപരമാത്മനി
സര്വ്വൈരഷണാവിനിര്മ്മു ക്തഃ സ ഭൈക്ഷം ഭോക്തുമര്ഹ തി''
(ആത്മാവല്ലാതെയുള്ള ദൃശ്യവസ്തുക്കളില്‍ പറ്റുമാനമരുത്. എപ്പോഴും പരമാത്മാവില്ത്തെന്നെ ത്‌ലപരനായിരിക്കണം. ദാരൈഷണ, പുത്രൈഷണ, വിത്തൈഷണ എന്നിവയില്നിതന്ന് വേറിട്ട് നില്‌ക്കേണ്ടതാണ്. അങ്ങനെയുള്ള ഒരുവനുമാത്രമേ സംന്യാസിക്കാനധികാരമുള്ളു.)

''വേദാന്തവാക്യേഷു സദാ രമന്തോ
ഭിക്ഷാന്നമാത്രേണ ച തുഷ്ടിമന്തഃ
അശോകമന്തഃകരണേ രമന്തഃ
കൗപീനവന്തഃ ഖലു ഭാഗ്യവന്തഃ''

ഇതാണ് ഒരു സംന്യാസിയുടെ യഥാര്ത്ഥ്ലക്ഷണം. അതായത് അവന്‍ എപ്പോഴും വേദാന്തവാക്യങ്ങളുടെ അര്ത്ഥടചിന്തനത്തില്‍ രസിച്ചുകൊണ്ടിരിക്കണം. ഭിക്ഷാന്നംകൊണ്ടുതന്നെ സന്തോഷിക്കണം. ദുഃഖസ്പര്ശകമില്ലാതെ അന്തര്മ്മുകഖവൃത്തിയായിട്ടുതന്നെ കഴിഞ്ഞുകൂടണം. അങ്ങനെയുള്ള സംന്യാസിയാണ് ഭാഗ്യവാന്‍.


കടപ്പാട്  :  തീര്‍ത്ഥപാദ പരമഹംസ സ്വാമികള്‍

20131130

ആര്യന്മാരുടെ വരവ് ഒരു കെട്ടുകഥയോ ?


ഭാരതീയരില്‍ അപകര്‍ഷതാബോധം സൃഷ്ടിക്കാനും, ഭാരതീയരെ വിഭജിച്ച് കൊള്ളയടിക്കാനും, ഭാരതീയമൂല്യങ്ങളെ     ഇടിച്ചുതാഴ്ത്തി മതപരിവര്‍ത്തനം ചെയ്യാനുംവേണ്ടി മെനഞ്ഞെടുത്ത കെട്ടുകഥയാണ് ആര്യധിനിവേശ സിദ്ധാന്തം

ഭാരതീയനന്മകളെക്കുറിച്ച് ധര്‍മ്മബോധമുള്ള വിദേശികള്‍ പറഞ്ഞതെന്തായിരുന്നു എന്ന് പരിശോധിക്കാം. – ജര്‍മ്മന്‍ പണ്ഡിതന്‍ ദോഹം പറയുന്നു: ”ഇന്ത്യ മാനവരാശിയുടെ കളിത്തൊട്ടിലാകുന്നു. മാനവസംസ്‌കാരത്തിന്റെ ജന്മഭൂമിയാകുന്നു……. ഹിന്ദുക്കള്‍ ഏറ്റവും സൗമ്യസ്വഭാവമുള്ള ജനങ്ങളാണ്…..” 

മഹാനായ വോള്‍ട്ടയര്‍ ഇങ്ങിനെ എഴുതി: ”ധൈര്യത്തിലും ക്രൂരതയിലും നാം ഇന്ത്യക്കാരെ എത്രയധികം പുറകോട്ടാക്കിയിരിക്കുന്നു. അതുപോലെതന്നെ വിവേകത്തില്‍ നാം ഇന്ത്യാക്കാരേക്കാള്‍ എത്രയോ താണ തലത്തിലാണ് സ്ഥിതിചെയ്യുന്നത്. നമ്മുടെ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ പരസ്പരം പോരടിച്ച് നാശമടയുന്നു. നമ്മള്‍ പണത്തെ മാത്രം തേടി നടക്കുന്നവരാണ്. എന്നാല്‍ ഗ്രീക്കിലെ പുരാതന ജനങ്ങള്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്തത് വിജ്ഞാനമാര്‍ജ്ജിക്കുവാന്‍ മാത്രമായിരുന്നു…” എനിക്ക് പരിപൂര്‍ണ്ണ വിശ്വാസമുണ്ട് നമുക്ക് കിട്ടിയിട്ടുള്ളതെല്ലാം ഗംഗാനദിയുടെ തീരങ്ങളില്‍ നിന്നാണ്. ജ്യോതിശാസ്ത്രം, ജ്യോതിഷം. പുനര്‍ജന്മ സിദ്ധാന്തം എന്നിവയെല്ലാം. 

വില്യം മാസണ്ടോഷ് എഴുതുന്നു: ”എല്ലാ ചരിത്രഗ്രന്ഥങ്ങളും ഇന്ത്യയെ ശാസ്ത്രങ്ങളുടേയും കലകളുടേയും മാതാവായി പ്രസ്താവിക്കുന്നു. ഈ രാജ്യം പുരാതനകാലത്ത് വിജ്ഞാനത്തിനും വിവേകത്തിനും വളരെ പ്രസിദ്ധിയാര്‍ജ്ജിച്ചതായിരുന്നു. അതിനാല്‍ ഗ്രീസില്‍ നിന്നും തത്വശാസ്ത്രജ്ഞന്മാര്‍ ഇന്ത്യയിലേക്ക് യാത്രചെയ്യുവാന്‍ മടികാണിച്ചിരുന്നില്ല. ഇന്ത്യയില്‍ വന്ന് അവര്‍ അവരുടെ ജ്ഞാന വിജ്ഞാനങ്ങളെ സമ്പുഷ്ടമാക്കി. 

ഫ്രഞ്ച് പണ്ഡിതന്‍ പീയറി സോനിറാറ്റ് പറയുന്നു : ഇന്ത്യക്കാരില്‍ നമ്മള്‍ അത്യന്തമായ പ്രാചീനതയുടെ കാല്‍പാടുകള്‍ കണ്ടെത്തുന്നു. എല്ലാ രാജ്യങ്ങളില്‍ നിന്നും ജനങ്ങള്‍ ഇന്ത്യയില്‍ ചെന്നിട്ടാണ് ജ്ഞാനവിജ്ഞാനങ്ങളുടെ അടിസ്ഥാനതത്വങ്ങള്‍ മനസ്സിലാക്കിയിരുന്നത്……. ഇന്ത്യ ഐശ്വര്യപൂര്‍ണമായിരുന്ന കാലത്ത് ഇന്ത്യ മതങ്ങളേയും, നിയമങ്ങളേയും മറ്റു രാജ്യങ്ങള്‍ക്ക് സംഭാവന ചെയ്തു. ഈജിപ്തും ഇന്ത്യ മതങ്ങളേയും, നിയമങ്ങളേയും മറ്റു രാജ്യങ്ങള്‍ക്ക് സംഭാവന ചെയ്തു. ഈജിപ്തും ഗ്രീസും അവയുടെ ഇതിഹാസകഥകളും ജ്ഞാനവിജ്ഞാനങ്ങളും ഇന്ത്യയില്‍ നിന്ന് പകര്‍ന്നുകൊണ്ടു വന്നവയാണ്.

1901ല്‍ ഒരു ബ്രിട്ടീഷ് ചരിത്രകാരന്‍ എഴുതി: ”ഏകദേശം ഒന്നര നൂറ്റാണ്ടു മുമ്പ് ബംഗാള്‍, ബ്രിട്ടനേക്കാള്‍ എത്രയോ സമ്പത്സമൃദ്ധമായിരുന്നു.”

മറ്റൊരു ബ്രിട്ടീഷ് ചരിത്രകാരനെഴുതി ”1757ലെ പ്ലാസിയുദ്ധത്തിനുശേഷം ബംഗാളില്‍ നിന്ന് കൊള്ളയടിച്ച സമ്പത്ത് ബ്രിട്ടനില്‍ എത്തിച്ചേര്‍ന്നു തുടങ്ങി. അവിടെ നിന്നുള്ള സമ്പത്ത് ഇല്ലായിരുന്നുവെങ്കില്‍ ബ്രിട്ടനില്‍ വ്യവസായ വിപ്ലവം ആരംഭിക്കുകയോ പുരോഗമിക്കുകയോ ചെയ്യുമായിരുന്നില്ല.” മറ്റൊരു ബ്രിട്ടീഷ് ചരിത്രകാരന്‍ ”ലോകത്തിന്റെ ഉത്ഭവം മുതല്‍ക്കുള്ള ചരിത്രം തെളിയിക്കുന്നു, ഒരു മൂലധന നിക്ഷേപവും, ഇന്ത്യയെ കൊള്ളയടിച്ചു നേടിയിട്ടുള്ള വരുമാനത്തോളം ലാഭകരമായി ഇതുവരെ കണ്ടിട്ടില്ല”. 

ഏഴുവര്‍ഷം ഭാരതത്തില്‍ താമസിച്ച് ഭാരതത്തെ അഗാധമായി പഠിച്ച് സ്‌നേഹിച്ച് ആന്‍ക്യൂറ്റില്‍ ഡ്യൂപ്പറോണ്‍ 1778ല്‍ എഴുതി: ”ഹേ സമാധാന തല്‍പരരായ ഇന്ത്യാക്കാരേ… നിങ്ങളുടെ സമ്പത്സമൃദ്ധിയെക്കുറിച്ചുള്ള അറിവുകള്‍ നേടിയ രാജ്യങ്ങളില്‍ നിന്ന്, ഉടനെതന്നെ പുതിയ വിദേശികള്‍ നിങ്ങളുടെ കടല്‍ത്തീരങ്ങളിലെത്തുന്നതായിരിക്കും. അവര്‍ ഏതിന്മേലെല്ലാം കൈവച്ചുവോ അവയെല്ലാം അവരുടേതാക്കി….. ആ പരദേശികളുടെ ഹൃദയത്തെ ഒന്നുംതന്നെ സ്പര്‍ശിക്കില്ല. പെറുവിലേയും മെക്‌സിക്കോവിലേയും ജനങ്ങളോട് അവര്‍ പറഞ്ഞു. നിങ്ങളുടെ സ്വര്‍ണ്ണം, ഇന്ത്യക്കാരോട് ഈ പരദേശികള്‍ പറയും, നിങ്ങളുടെ നികുതി, അതാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത് എന്ന്…. ഈ ലോകമായ ന്യായപീഠത്തിനുമുമ്പാകെ, പരദേശികളുടെ ഹീനമായ ലോഭം കൊണ്ട് കരുവാളിച്ചുപോയ ഒരു ജനതയായ നിങ്ങളുടെ (ഭാരതീയരുടെ) മുറിവേറ്റ അവകാശങ്ങളെ എടുത്തുകാണിച്ച് വാദിക്കാന്‍ ഞാന്‍ ധൈര്യപ്പെടുന്നു”. 

ഫ്രഞ്ച് ദാര്‍ശനികന്‍ വോള്‍ട്ടയര്‍ : പാശ്ചാത്യനിഷ്ഠൂരന്മാര്‍ക്ക്, ഇന്ത്യയെപ്പറ്റി അറിവു ലഭിച്ചതോടെതന്നെ ആ രാജ്യം (ഇന്ത്യ) അവരുടെ അത്യാഗ്രഹത്തിന്റെ ഇരയായത്തീര്‍ന്നു…. ഇവര്‍ യൂറോപ്പിലേക്ക് കുരുമുളകും വര്‍ണചിത്രങ്ങളും എത്തിച്ചുകൊടുത്തിരുന്നത് ഇന്ത്യയിലെ ശവക്കൂമ്പാരത്തിനുമീതെ ചവിട്ടി നടന്നിട്ടായിരുന്നു”. ബ്രിട്ടീഷുകാര്‍ ലോകജനതയോട് പറഞ്ഞു: ”വെളുത്ത മനുഷ്യരുടെ ധാര്‍മ്മികമായ ചുമതലയാണ്, അറിവില്ലാത്ത ജനതയെ പരിഷ്‌കൃതരാക്കുകയെന്നത്”. അതവര്‍ പ്രാവര്‍ത്തികമാക്കിത്തുടങ്ങി….. യൂറോപ്പിലെ പുരോഗതിയെക്കുറിച്ച് ഇന്ത്യാക്കാരെ ബോധവാന്മാരാക്കാനും, ‘ഇരുളില്‍ ആണ്ടുകിടക്കുന്ന’ ഇന്ത്യാക്കാരെ വെളിച്ചത്തിലേക്കെത്തിക്കാനും ലഘുലേഖകകളും, കൊച്ചു പുസ്തകങ്ങളും അര്‍പ്പിതരായവരും ഇന്ത്യയിലേക്കൊഴുകിത്തുടങ്ങി… ”


‘അന്ധകാരത്തില്‍’ നിന്ന് ഭാരതീയരെ മോചിപ്പിക്കാനെത്തിയവര്‍ ഇവിടെ നിന്നുള്ള ദ്രവ്യങ്ങളോടൊപ്പം താളിയോലഗ്രന്ഥങ്ങളും ശാസ്ത്ര-സാങ്കേതിക വിജ്ഞാനങ്ങളും കടത്തി. കോപ്പര്‍ നിക്കസ്, ഗലീലിയോ, ക്ലെപ്ലയര്‍, ന്യൂട്ടണ്‍, ഗ്രിഗറി, ല്ഹ്യൂളര്‍, ലെബ്‌നിറ്റ്‌സ്, ടൈക്കോബ്രാഹി, ഗോസ്, ടേയ്‌ലര്‍, ഡീ മോയ്‌വര്‍, സെനല്‍, ഏപ്പിയാനസ്, സ്റ്റിഫെന്‍, അക്ക്യൂബെന്‍, താര്‍ത്തഗലിയ, ബോബെല്ലി….. ഇവരുടെയെല്ലാം ഗണിത ശാസ്ത്ര സംഭാവനകള്‍, ഒന്നു പരിശോധിച്ച് നോക്കിയാല്‍ ഭാരതീയരായ ആര്യഭടന്‍  ക, കക , ഭാസ്‌കരാചാര്യന്‍ ക, കക  വടേശ്വരാചാര്യന്‍, വരാഹമിഹിരന്‍, ലല്ലാചാര്യന്‍, മഞ്ജുളാചാര്യന്‍, മാധവാചാര്യന്‍, ശങ്കരവര്‍മ്മന്‍, പുതുമന സോമയാജി., ഗോവിന്ദസ്വാമി തുടങ്ങി അതിപ്രഗത്ഭരായ ഭാരതീയരുടെ അറിവുകളില്‍ നിന്ന് സ്വീകരിച്ചതായിരിക്കുമെന്നുറപ്പ്.  മേല്‍ വിവരിച്ച ഭാരതീയ ആചാര്യന്മാരുടെ കാലഘട്ടം, (മേല്‍ വിവരിച്ച) പാശ്ചാത്യരുടെ കാലഘട്ടത്തേക്കാള്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പായിരുന്നു.   ഈ വിജ്ഞാന ഭണ്ഡാരമുള്‍ക്കൊണ്ടിട്ടുള്ള സഹസ്രാവധി താളിയോല ഗ്രന്ഥങ്ങള്‍ (അന്നു കടത്തിയത്) ഇന്നും ഇംഗ്ലണ്ടിലും ജര്‍മ്മനിയിലുമുള്ള ഡസന്‍ കണക്കിന് മാനുസ്‌ക്രിപ്റ്റ് ലൈബ്രറികളിലുണ്ട്.


ഡോ.എന്‍.ഗോപാലകൃഷ്ണന്‍

20131127

യാഗങ്ങളിലെ മൃഗബലി: സത്യവും മിഥ്യയും




യാഗങ്ങള്‍ അഥവാ യജ്ഞങ്ങള്‍ ഇന്ന് വളരെ ഏറെ പ്രചാരത്തിലില്ലെങ്കിലും ഇടയ്ക്കെല്ലാം അത് പത്രത്താളുകളില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാറുണ്ട്. യാഗങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേയ്ക്ക് ഓടിയെത്തുക ഹിംസാത്മകമായ ഏതോ ഭയാനക കര്‍മ്മത്തിന്റെ ചിത്രമാണ്. ചരിത്രകാരന്മാരായാലും, ദാര്‍ശനികപ്രവരത്തന്മാരായാലും, പാശ്ചാത്യര്‍ ഉള്ളറിഞ്ഞ് വിളിച്ച ഈ ചുട്ടുകൊല്ലലിനെ (ഒീഹീരമ) ഭാരതീയ സാംസ്കാരിക ചരിത്രത്തിലെ അരുണരേഖയായാണ് കണക്കാക്കുന്നത്. ഭാരതത്തിലെ അതിപ്രാചീനമായ ആരാധനാരീതി ഭയാനകമായ ഒന്നായിരുന്നുവോ എന്ന ചോദ്യം ചരിത്രത്തിന്റെ വക്കുകളില്‍ നിന്നെങ്കിലും ഉയരേണ്ടതാണ്. അഹിംസയെ പരമമായ ധര്‍മ്മമെന്ന് ഉറക്കെ ഉദ്ഘോഷിച്ച ഈ സംസ്കാരത്തില്‍ ഹിംസാത്മകമായ തൃഷ്ണയ്ക്ക് സ്വാധീനമുണ്ടായിരുന്നുവോ? ഈ ചോദ്യത്തിനുമപ്പുറത്ത്, വേദങ്ങളെ കര്‍മ്മകാണ്ഡത്തിന്റെ അതിര്‍വരമ്പുകളില്‍ തളച്ചിട്ടപ്പോള്‍, അത് ഹിംസയെ പ്രോത്സാഹിപ്പിച്ചിരുന്നുവോ എന്ന ചോദ്യം ഏറെ പ്രസക്തമാണ്. ചുട്ടു കൊല്ലാനുള്ള സമ്മതിപത്രമായി വേദങ്ങളെ ഗണിച്ചതിനു പിന്നില്‍ യാഥാര്‍ത്ഥ്യത്തിന്റേയോ സത്യത്തിന്റേയോ നേരിയ പ്രകാശമെങ്കിലും ഉണ്ടായിരുന്നുവോയെന്നത് പരിശോധിക്കേണ്ടതാണ്. 


ബി.സി. 5057 നോടടുത്ത് അഗ്നിവേശന്‍ രചിച്ചുവെന്നു കരുതുന്ന ചരകസംഹിത രണ്ടായിരം വര്‍ഷങ്ങള്‍ക്കുശേഷം വൈശമ്പായനനും ചരകനും പരിഷ്കരിച്ചു. ആ ചരകസംഹിതയിലെ ഒരു പ്രസ്താവം യാഗത്തിലെ മൃഗഹിംസാരംഭം എന്നായിരുന്നുവെന്നതിലേക്ക് വിരല്‍ചൂണ്ടുന്നു. 'ആദികാലത്ത് മൃഗങ്ങളെ യജ്ഞത്തില്‍ ആലഭനം ചെയ്യുന്നതിന്നായിരുന്നു, ആലംഭനം ചെയ്യുന്നതിനായിരുന്നില്ല. പിന്നീട് ദക്ഷയാഗത്തിനു ശേഷം മനുപുത്ര•ാരായ നരിഷ്യന്ദന്‍, നാഭാഗന്‍, ഇക്ഷ്വാകു, നൃഗന്‍, ശര്യാതി എന്നിവര്‍ മൃഗങ്ങളെ ജന്തുക്കള്‍ എന്നു കരുതി യജ്ഞത്തില്‍ ബലിയര്‍പ്പിക്കാന്‍ തുടങ്ങി. (1) ഇതില്‍ നിന്നും ചില കാര്യങ്ങള്‍ വ്യക്തമാണ്. ഒന്നാമതായി ആദ്യകാലത്തെ ആര്യന്‍ ജനതതിയുടെ ആരാധനയില്‍ മൃഗബലി ഇല്ലായിരുന്നു. രണ്ടാമതായി തെറ്റിദ്ധാരണയുടെ പുറത്താണ് ഈ മൃഗബലി ഉണ്ടായത്. ആലഭയ്ക്ക് സ്പര്‍ശിക്കുക എന്നും ആലംഭയ്ക്ക് ഹിംസയെന്നുമാണ് അര്‍ത്ഥം. ഇങ്ങനെയുണ്ടായ തെറ്റില്‍നിന്നുമാണ് ഇന്നും കാണുന്ന ചില രോഗങ്ങളെങ്കിലും ഉണ്ടായതെന്ന് മഹാഭാരതം പറയുന്നു. 'അഘ്ന്യയെന്നത് ഗോവിന്റെ പേരാണ്. കൊല്ലാന്‍ പാടില്ലാത്തതെന്നര്‍ത്ഥം. അതിനെ കൊല്ലാന്‍ ആര്‍ക്കാണ് അര്‍ഹത? പശുവിനേയോ കാളയേയോ ആലംഭനം ചെയ്യുകവഴി മഹാഹാനിയാണ് വരുത്തിവെയ്ക്കുന്നത്. ഗോമാതാവിനേയും വൃഷഭപ്രജാപതിയേയും കൊല്ലുകയെന്ന ഈ അനുചിതകര്‍മ്മത്തില്‍ ഞങ്ങള്‍ ദുഃഖിതരാണെന്ന് ഋഷിമാര്‍ നഹുഷനോട് പറഞ്ഞു. ഇതു നിമിത്തം 101 രോഗങ്ങള്‍ സര്‍വ്വത്ര വ്യാപിക്കും.'' (2) ഇതില്‍നിന്നും യജ്ഞത്തില്‍ ആദികാലത്ത് മൃഗബലി ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാകുന്നുണ്ട്. എന്നൊക്കെയായിരുന്നു യജ്ഞത്തില്‍ മൃഗങ്ങളെ കൊല്ലാന്‍ തുടങ്ങിയത്? ഒന്നാമതായി വേദത്തില്‍ ജന്തു ഹിംസയുണ്ടെന്ന ധാരണയാണ് അതിന് പുരോഹിത•ാരെ പ്രേരിപ്പിച്ചത്. ഇത് തെളിയിക്കുന്നതാണ് ചരകസംഹിതയില്‍ നിന്ന് നേരത്തെ എടുത്തുകാട്ടിയത്. 'അജം' തുടങ്ങിയ വാക്കുകളും ആലഭ, ആലംഭ തുടങ്ങിയ ധാതുക്കളും തെറ്റായി മനസ്സിലാക്കിയതും യജ്ഞത്തില്‍ മൃഗബലി കര്‍ക്കശമാക്കാന്‍ പുരോഹിത•ാരെ പ്രേരിപ്പിച്ചിരിക്കാം. വേദത്തില്‍ പ്രയുക്തമായ 'അജം' എന്ന വാക്കിന്നുണ്ടായ മറിമായങ്ങളെന്തൊക്കെയാണെന്നും ആ സുലളിതമായ ശബ്ദം ഭാരതത്തിന്റെ സാംസ്ക്കാരിക ചരിത്രത്തില്‍ ഉണ്ടാക്കിയ വഴിത്തിരിവുകള്‍ എന്തൊക്കെയാണെന്നും പരിശോധിക്കേണ്ടതാണ്. അജത്തിന് രണ്ടാണര്‍ത്ഥം. ഛാഗഃ അഥവാ ആട് എന്നും മുളയ്ക്കാത്തത് എന്നും പ്രാചീനാഗമ ഗ്രന്ഥങ്ങളിലുള്ള 'അജൈര്യഷ്ടവ്യമ്' തുടങ്ങിയ വാക്യങ്ങളിലെ അജം ഈ രണ്ടില്‍ ഏതാണ് എന്ന് നിര്‍ണ്ണയിക്കാന്‍ ശ്രമിക്കാതെ, അവര്‍ക്ക് പരിചയമായിത്തീര്‍ന്ന ആടെന്ന അര്‍ത്ഥമെടുത്തു. അങ്ങനെ യജ്ഞത്തില്‍ ആടിനെ കൊല്ലലും ആരംഭിച്ചുവെന്നതിന് ശക്തമായ തെളിവുകള്‍ പ്രാചീന സംസ്കൃത സാഹിത്യഗ്രന്ഥങ്ങളില്‍ നിന്ന് ലഭ്യമാണ്. മഹാഭാരതത്തിലെ ശാന്തിപര്‍വത്തില്‍ ദേവ•ാരും ഋഷിമാരും തമ്മിലൊരു സംവാദമുണ്ട്; അതിങ്ങനെയാണ്: 


'ദേവ•ാര്‍ പറഞ്ഞു: 'അജത്താല്‍ യജ്ഞം നടത്തണമെന്നാണ് വിധി. ആ അജമാകട്ടെ ഛാഗഃ അഥവാ ആടായിരിക്കണം. മറ്റു മൃഗങ്ങളാകരുതെന്നും.'' അപ്പോള്‍ ഋഷിമാര്‍ പറഞ്ഞു: 'വൈദികവിധി ബീജങ്ങളാല്‍ യജ്ഞം നടത്തുന്നതാണെന്നത്രെ ശ്രുതി. അജം എന്നത് ബീജസംജ്ഞയാണ്. അതിനാല്‍ ഛാഗത്തെ, ആടിനെ കൊല്ലാന്‍ പാടില്ല. മൃഗവധം നടക്കുന്നിടത്ത് സത്പുരുഷ•ാരുടെ ധര്‍മ്മം പാലിക്കപ്പെടുന്നില്ല''(3) ഇവിടെനിന്നും അജമെന്ന ശബ്ദത്തെക്കുറിച്ച് ഒരു തെറ്റിദ്ധാരണയുണ്ടായതായും അതിനെതുടര്‍ന്ന് ഉണ്ടായ വാദപ്രതിവാദത്തെക്കുറിച്ചു സുവ്യക്തമായി മനസ്സിലാകും. വായുപുരാണത്തിലും ഇതിനെക്കുറിച്ച് വ്യക്തമായ സൂചനകളുണ്ട്. ആ സൂചന ഇങ്ങനെയാണ്: 'ഹേ, സുശ്രേഷ്ഠ! ഹിംസയില്ലാത്ത ബീജങ്ങളാല്‍ യജ്ഞം ചെയ്യുക. അവ മൂന്നു വര്‍ഷത്തിലധികം പഴകിയതും പാടത്ത് മുളക്കുന്നതിനു സാധ്യതയില്ലാത്തതും ആയിരിക്കട്ടെ.''(4) വായുപുരാണത്തിലെ ഈ ശ്ളോകത്തില്‍ 'അപ്രരോഹി' എന്നാണ് അജത്തിന് അര്‍ത്ഥം നല്‍കിയിട്ടുള്ളത്. മുളയ്ക്കാത്തതെന്നാണ് ഇതിന്നര്‍ത്ഥം. ഈ അര്‍ത്ഥം ആടിന് ചേരില്ലെന്നു മാത്രമല്ല അതിന് അനുയോജ്യമായത് ധാന്യമാണുതാനും. അതിനുമപ്പുറം മുളയ്ക്കുന്ന വിത്ത് യജ്ഞത്തിന് ഉപയോഗിക്കരുതെന്ന ഒരു നിഷേധംകൂടി അതിനുണ്ട്. മുളയ്ക്കുന്ന വിത്തുപോലും യാഗത്തില്‍ ഹോമിക്കരുതെന്ന് വിധിച്ച അഹിംസാവാദികളായ ഋഷിമാരെ നിന്ദിച്ചുകൊണ്ട് പിന്നീടുവന്ന പുരോഹിതര്‍ അജത്തെ ആടാക്കി. അതും പോരാഞ്ഞ് യജ്ഞശാല യുദ്ധക്കളത്തേക്കാള്‍ ഭീകരമായ വൈതാളിക കേന്ദ്രമാക്കി. 


അജമെന്നാല്‍ മുളയ്ക്കാത്ത വിത്താണെന്ന പൌരാണിക ഗ്രന്ഥങ്ങളിലെ വചനങ്ങള്‍ യഥാവിധി ജൈനമതാചാര്യ•ാര്‍ ഉള്‍ക്കൊണ്ടിരുന്നതായി കാണാം. ജൈനസാഹിത്യങ്ങളില്‍ പ്രമുഖമായി ഗണിക്കപ്പെടുന്ന 'സ്വാദ്വാദമഞ്ജരി'യില്‍ പറയുന്ന പ്രശസ്തമായ ഒരു പ്രസ്താവന ഇങ്ങനെയാണ്: 'വേദത്തിലെ 'അജത്തെക്കൊണ്ട് യജിക്കണം' മുതലായ  വാക്യങ്ങള്‍ക്ക് അജ്ഞാനികള്‍ (മിഥ്യാദര്‍ശികള്‍) അജം മൃഗവാചിയാണെന്നര്‍ത്ഥം പറയുന്നു. സമ്യഗ്ദര്‍ശികള്‍ (അറിവുള്ളവര്‍) മുളയ്ക്കാന്‍ കഴിവില്ലാത്ത മൂന്നുവര്‍ഷം പഴകിയ യവം, വ്രീഹി, അഞ്ചുവര്‍ഷം പഴകിയ എള്ള്, ചണമ്പയര്‍, ഏഴുവര്‍ഷം പഴകിയ തിന, കടുക് മുതലായ ധാന്യങ്ങളുടെ പര്യായമായി കണക്കാക്കുന്നു.'' (5) പഞ്ചതന്ത്രത്തില്‍ നിന്നൊരു ഭാഗം കാണുക. 'യജ്ഞത്തില്‍ പശുവിനെ കൊല്ലുന്ന ഈ യാജ്ഞികരുണ്ടല്ലോ മൂഢരായ അവര്‍ക്ക് വേദവചനത്തിന്റെ ശരിയായ അര്‍ത്ഥം അറിയില്ല. വേദത്തില്‍ പറയുന്ന 'അജത്താല്‍ യജിക്കണം.' എന്ന വചനത്തിന് ഏഴുവര്‍ഷം പഴകിയ വ്രീഹി കൊണ്ട് യജിക്കണമെന്നാണര്‍ത്ഥം. ആടിനെ കൊണ്ടെന്നല്ല'' (6) അജം ആടല്ലെന്ന് ഇവിടെ വ്യക്തമാകുന്നു. ഇതേപോലെയാണ് അശ്വമേധവും പുരുഷമേധവുമെല്ലാം തെറ്റിദ്ധരിക്കപ്പെട്ടത്. 


ഇതുപോലെ തെറ്റിദ്ധാരണയ്ക്ക് മറ്റൊരു കാരണം വൈദികവ്യാകരണവും ധാതുനിഷ്പത്തിയും ഇല്ലാതായതാണെന്ന് സംസ്കൃത സാഹിത്യ പഠനത്തില്‍നിന്ന് മനസ്സിലാക്കാം. ഇതിനേക്കുറിച്ച് ശ്രീ ആചാര്യനരേന്ദ്രഭൂഷണിന് പറയാനുള്ളതിതാണ്. 'പാണിനിയുടെ കാലത്തോ ഒരുപക്ഷേ അതിനു മുമ്പുതന്നെയോ ശുദ്ധമായ ലംഭധാതുവിന്റെ തിങന്തത്തിലെ (ക്രിയാപദത്തിലെ) പ്രയോഗം സംസ്കൃതഭാഷയില്‍ ഇല്ലാതായിക്കഴിഞ്ഞിരുന്നു. അക്കാലത്തെ വൈയാകരണ•ാര്‍ 'ലംഭ്' ധാതുവിനെ ധാതുപാഠത്തില്‍ ഉള്‍ക്കൊള്ളിക്കാതെ 'ലഭ്' ധാതുവുമായി ബന്ധിപ്പിക്കുകയാണുണ്ടായത്. ഇക്കാരണത്താല്‍ ആലഭയും ആലംഭയും സമാനാര്‍ത്ഥകമാണെന്ന മിഥ്യാബോധം പ്രചരിച്ചു. ഇതിനെ ആസ്പദമാക്കി ജന്തുഹത്യയും നിലവില്‍ വന്നു.'' (7) 


വസ്തുത ഇതൊക്കെയാണെങ്കിലും ഇന്ന് ലഭ്യമായ വേദശാഖകളിലും ബ്രാഹ്മണഗ്രന്ഥങ്ങളിലും ശ്രൌതസൂത്രങ്ങളിലുമെല്ലാം മൃഗബലി വിധിച്ചതായി കാണാം. ഇത് തീര്‍ച്ചയായും പിന്നീടു വന്നവര്‍ കൂട്ടിച്ചേര്‍ത്തതാണ്. അങ്ങനെ കൂട്ടിച്ചേര്‍ത്തതിനേക്കാള്‍ ഭാവനാവിലാസത്തോടെയാണ്, വൈദികസംജ്ഞയോ നിരുക്തിയോ ധാതുപാഠമോ ഒന്നും പഠിക്കാത്ത ചില ഇന്‍ഡോളജിസ്റ്റുകള്‍ മെനഞ്ഞെടുത്തത്. ഇതു കേട്ടപാതി കേള്‍ക്കാത്തപാതി വേറെ ചിലരെഴുതിയത് അതിനേക്കാള്‍ രസാവഹമാണ്. വേദിക് ഏജ് (ഢലറശര അഴല) എന്നൊരു കൃതി ആര്‍.സി. മജുംദാര്‍ എഴുതിയിട്ടുണ്ട്. അതിലെ ചില പ്രസ്താവനകള്‍ ഇത്തരത്തിലുള്ളതാണ്. 'ജന്തുബലികളില്‍ ഉപയോഗിക്കുന്നതിനുവേണ്ടി ഉണ്ടാക്കിയ ആ പ്രസൂക്തങ്ങള്‍ ദാനസ്തുതിയേക്കാള്‍ ഒട്ടും മേ•യുള്ളതല്ല. പാരമ്പര്യവിശ്വാസമനുസരിച്ച് ഇവ ജന്തുബലികളില്‍ പ്രയുക്തമായിരുന്നു എന്നതിന് സംശയമില്ല.'' 


'ത്യാഗസിദ്ധാന്തം മൌലികമാണോ അല്ലയോ എന്നോ, യജ്ഞം ഔഷധികളുടേയോ സസ്യജാലത്തിന്റേയോ മനുഷ്യന്റെ തന്നെയോ ജീവനെ ശാശ്വതമാക്കുന്ന മന്ത്രജാലമാണോ എന്നതോ, എന്താണ് യജ്ഞത്തിന്റെ മൌലികസിദ്ധാന്തമെന്നതോ വിശദമായി നമുക്ക് ചര്‍ച്ചചെയ്യേണ്ടതില്ല. കൌശികസൂത്രം (13,1-6) നിര്‍ദ്ദേശിക്കുന്ന ഒരു മന്ത്രവാദത്തില്‍ ചില നിശ്ചിത യോഗ്യതകള്‍ നേടണമെന്നാഗ്രഹിക്കുന്നയാള്‍ സിംഹം, കടുവ, ക്ഷത്രിയന്‍, ബ്രഹ്മചാരി തുടങ്ങിയ മനുഷ്യമൃഗാദികളുടെ ചില ശരീരഭാഗങ്ങള്‍ തിന്നണമെന്ന വിധി പരിശോധിച്ചാല്‍ മതി, മൊത്തത്തിലുള്ളതല്ലെങ്കിലും ഈ പവിത്ര കര്‍മ്മവിധിയുടെ വിശുദ്ധ സങ്കല്പമെന്തെന്ന സൂചന ലഭിക്കും.'' (9) 


ഇതാണ് ഭയാനകമായ ചിന്തയുടെ കാടുകയറ്റം. ഇങ്ങനെയൊന്നും ഒരിടത്തും പറയുന്നില്ല. വസ്തുതയെന്താണെന്ന് മുകളില്‍ വിവരിച്ചിട്ടുണ്ടുതാനും. യജ്ഞത്തിന്റെ പേരു തന്നെ അധ്വരം എന്നാണ്. യാസ്കന്‍ നിരുക്തമെന്ന ഒരു അംഗമുണ്ടാക്കിയിട്ടുണ്ട്. ആ നിരുക്തത്തില്‍ 'അധ്വര'മെന്നത് യജ്ഞത്തിന്റെ പേരാണ്. അതിന്നര്‍ത്ഥം ഹിംസാരഹിതമായ കര്‍മ്മമെന്നുമാണ്.(10) വേദങ്ങളില്‍ നിരവധി തവണ, നിരവധി ഇടങ്ങളില്‍ അധ്വരമെന്ന് കാണാം ഋഗ്വേദത്തില്‍. അഗ്നേ യേ യജ്ഞ മധ്വരം വിശ്വതഃ പരിഭൂരസി സ ഇദ് ദേവേഷു ഗച്ഛതി (1.1.4) 


(ജ്ഞാനസ്വരൂപിയായ ഈശ്വരാ, നീ ഹിംസാരഹിതയജ്ഞങ്ങളിലല്ലോ വ്യാപകന്‍. സത്യ നിഷ്ഠരായ വിദ്വാ•ാരും അതത്രേ കൈക്കൊള്ളുന്നത്.) ഇങ്ങനെ ഋഗ്വേദം 1.1.8, 1.14.11, 1.128.4, 1.191 ല്‍ ഈ 'അധ്വരം' ഹിംസാരഹിത യജ്ഞമായി സങ്കല്പിച്ചതായി കാണാം. അഥര്‍വ്വവേദത്തിലും സാമവേദത്തിലും അധ്വരം അഹിംസയെ പ്രതിഫലിപ്പിക്കുന്നതാണ്. 


ഇങ്ങനെ വാക്കുകളുടെ അര്‍ത്ഥം ചോര്‍ന്നു പോയപ്പോഴാണ് യജ്ഞത്തില്‍ ഹിംസ കടന്നുവന്നത് ഇത് ഭാരതീയ സംസ്കൃതിയെത്തന്നെ ശോഷിപ്പിച്ചുകളഞ്ഞുവെന്നത് യാഥാര്‍ത്ഥ്യമാണ്. അത് ചരിത്രപരമായി പരിശോധിച്ചാല്‍ ഭാരതത്തിന്റെ ഗതിവിഗതികളെ വളരെയേറെ സ്വാധീനിച്ചതായി കാണാം. യജ്ഞത്തിലെ മൃഗബലിയുടെ തീക്ഷ്ണതയും ക്രൂരതയും കണ്ടാണ് ബുദ്ധന്‍ യജ്ഞവിരുദ്ധനും ഒരു നവ മത സ്ഥാപകനുമായത്. പക്ഷേ ഈ യജ്ഞത്തില്‍ അഗാധമായ രസതന്ത്രവും ഗണിതശാസ്ത്രവും ബീജഗണിതവും അടങ്ങിയിട്ടുണ്ട്. ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ അതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ് നാം ഭാരതീയര്‍. 





1. ആദികാലേ ഖലു യജ്ഞേഷു പശവഃ സമാലഭനീയാ ബഭൂവുഃ നാലമ്ഭായ പ്രക്രിയന്തേ സ്മ. തതോ ദക്ഷയജ്ഞ പ്രത്യവരകാലം മനോഃ പുത്രാണാം നരിഷ്യന്ദന്നാഭഗക്ഷ്വോകു. നൃഗശര്യത്യാദീ നാം ച ക്രതുഷു പശൂനാ മേവാഭ്യനുജ്ഞാനാത് പശവഃ പ്രോക്ഷണമാപുഃ (ചരകസംഹിത, ചികിത്സാസ്ഥാനം 19.4) 2.   അഘ്ന്യാ ഇതിഗവാം നാമ ക ഏതാ ഹന്തുമര്‍ഹതി മഹയ്യകാരാകുശലം വൃഷം ഗാം വാളളലഭേത്തുയഃ ഋഷയോ തതയോ ഹ്യേതന്നഹുഷേ പ്രത്യവേദയന്‍ ഗാം മാതരം ചാപ്യവധീര്‍ വൃഷഭം ച പ്രജാപതിംഅകാര്യം നഹുഷാകാ 'ഷീര്‍ലപ്സ്യാമഹേത്വകൃ തേ വൃഥാമ്ശതം ചൈകംച രോഗാണാം സര്‍വഭൂതേഷ്വ പാതയന്‍'' (മഹാഭാരതം ശാന്തിപര്‍വ്വം 265-47 മുതല്‍ 48 വരെ ശ്ളോകങ്ങള്‍) 3.   അജേന യഷ്ടവ്യമിതി പ്രാഹുര്‍ദേവാ ദ്വിജോത്തമാന്‍ സ ച ഛാഗോളപൃജോ ജ്ഞേയോ നാന്യഃ പശുരിതി സ്ഥിതിഃ ഋഷയഃ ഊചുഃ ബീജൈര്യജ്ഞേഷ യഷവ്യമിതി വൈ വൈദികീ ശ്രുതിഃ അജ സംജ്ഞാനി ബീജാനി ഛാഗം നോ ഹന്തുമര്‍ഹഥ നൈഷ ധര്‍മഃ സതാം ദേവാ യത്രവൈവധ്യതേ പശുഃ (ശാന്തിപര്‍വ്വം 3.3.7) 4.   യജ്ഞ ബീജൈഃ സുരശ്രേഷ്ഠ യേഷ്ഠ ഹിംസാ നവിദ്യതേ ത്രിവര്‍ഷപരമം കാലമുഷിതൈര പ്രരോഹിധഭിഃ'' (വായുപുരാണം 57.100.101) 5.   തഥാഹി കില വേദേ 'അജൈര്യഷ്ടവ്യമ്' ഇത്യാദി വാക്യേഷു മിഥ്യാദൃശോളജശബ്ദം പശുവാചകം വ്യാക്ഷതേ. സമൃഗ്ദൃശസ്തു ജ•ാ പ്രായോഗ്യം ത്രിവാര്‍ഷികം യവവ്രീഹ്യാദി പഞ്ചവാര്‍ഷികം തിലമസൂരാദി സപ്തവാര്‍ഷികം കങ്കു സര്‍ഷപാദി ധാന്യപര്യായതയാ പര്യവസായന്തി (23-ാം ശ്ളോക വ്യാഖ്യാനം) 6.   ഏതേളപിയാജ്ഞികാ യജ്ഞകര്‍മണീ പശൂന്‍ വ്യാപാ ദയന്തിതേ മൂര്‍ഖാഃ പരമാര്‍ത്ഥം ശ്രുതേര്ന ജാനന്തി തത്ര കിലൈതതുക്തം, അജൈര്യഷ്ടവ്യമ് അജാ വ്രീഹയഃസപ്ത വാര്‍ഷികാഃ കഥ്യന്തേ നപുനഃ പശുവിശേഷഃ (പഞ്ചതന്ത്രം) 7.   യാഗപരിചയം, ശ്രീ ആചാര്യ നരേന്ദ്രഭൂഷണ്‍. പേജ് 115, നിത്യഭാരതി ബുക്സ്, ചെങ്ങന്നൂര്‍ 8.   ഠവല ഢലറശര അഴല, ുു. 348. ഞ.ഇ. ങമഷൌിറമൃ ആവമൃമവേശ്യമ ഢശറ്യമ ആവമ്മി, ആീായമ്യ9.   ക യശറ. ുു. 501 10.   അധ്വര ഇതിയജ്ഞ നാമ- ധ്വരതി ഹിംസാകര്‍മ തത് പ്രതിഷേധഃ (നിരുക്തം 2.7)യാഗങ്ങളിലെ മൃഗബലി: സത്യവും മിഥ്യയും



യാഗങ്ങള്‍ അഥവാ യജ്ഞങ്ങള്‍ ഇന്ന് വളരെ ഏറെ പ്രചാരത്തിലില്ലെങ്കിലും ഇടയ്ക്കെല്ലാം അത് പത്രത്താളുകളില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാറുണ്ട്. യാഗങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേയ്ക്ക് ഓടിയെത്തുക ഹിംസാത്മകമായ ഏതോ ഭയാനക കര്‍മ്മത്തിന്റെ ചിത്രമാണ്. ചരിത്രകാര•ാരായാലും, ദാര്‍ശനികപ്രവര•ാരായാലും, പാശ്ചാത്യര്‍ ഉള്ളറിഞ്ഞ് വിളിച്ച ഈ ചുട്ടുകൊല്ലലിനെ (ഒീഹീരമ) ഭാരതീയ സാംസ്കാരിക ചരിത്രത്തിലെ അരുണരേഖയായാണ് കണക്കാക്കുന്നത്. ഭാരതത്തിലെ അതിപ്രാചീനമായ ആരാധനാരീതി ഭയാനകമായ ഒന്നായിരുന്നുവോ എന്ന ചോദ്യം ചരിത്രത്തിന്റെ വക്കുകളില്‍ നിന്നെങ്കിലും ഉയരേണ്ടതാണ്. അഹിംസയെ പരമമായ ധര്‍മ്മമെന്ന് ഉറക്കെ ഉദ്ഘോഷിച്ച ഈ സംസ്കാരത്തില്‍ ഹിംസാത്മകമായ തൃഷ്ണയ്ക്ക് സ്വാധീനമുണ്ടായിരുന്നുവോ? ഈ ചോദ്യത്തിനുമപ്പുറത്ത്, വേദങ്ങളെ കര്‍മ്മകാണ്ഡത്തിന്റെ അതിര്‍വരമ്പുകളില്‍ തളച്ചിട്ടപ്പോള്‍, അത് ഹിംസയെ പ്രോത്സാഹിപ്പിച്ചിരുന്നുവോ എന്ന ചോദ്യം ഏറെ പ്രസക്തമാണ്. ചുട്ടു കൊല്ലാനുള്ള സമ്മതിപത്രമായി വേദങ്ങളെ ഗണിച്ചതിനു പിന്നില്‍ യാഥാര്‍ത്ഥ്യത്തിന്റേയോ സത്യത്തിന്റേയോ നേരിയ പ്രകാശമെങ്കിലും ഉണ്ടായിരുന്നുവോയെന്നത് പരിശോധിക്കേണ്ടതാണ്. 


ബി.സി. 5057 നോടടുത്ത് അഗ്നിവേശന്‍ രചിച്ചുവെന്നു കരുതുന്ന ചരകസംഹിത രണ്ടായിരം വര്‍ഷങ്ങള്‍ക്കുശേഷം വൈശമ്പായനനും ചരകനും പരിഷ്കരിച്ചു. ആ ചരകസംഹിതയിലെ ഒരു പ്രസ്താവം യാഗത്തിലെ മൃഗഹിംസാരംഭം എന്നായിരുന്നുവെന്നതിലേക്ക് വിരല്‍ചൂണ്ടുന്നു. 'ആദികാലത്ത് മൃഗങ്ങളെ യജ്ഞത്തില്‍ ആലഭനം ചെയ്യുന്നതിന്നായിരുന്നു, ആലംഭനം ചെയ്യുന്നതിനായിരുന്നില്ല. പിന്നീട് ദക്ഷയാഗത്തിനു ശേഷം മനുപുത്ര•ാരായ നരിഷ്യന്ദന്‍, നാഭാഗന്‍, ഇക്ഷ്വാകു, നൃഗന്‍, ശര്യാതി എന്നിവര്‍ മൃഗങ്ങളെ ജന്തുക്കള്‍ എന്നു കരുതി യജ്ഞത്തില്‍ ബലിയര്‍പ്പിക്കാന്‍ തുടങ്ങി. (1) ഇതില്‍ നിന്നും ചില കാര്യങ്ങള്‍ വ്യക്തമാണ്. ഒന്നാമതായി ആദ്യകാലത്തെ ആര്യന്‍ ജനതതിയുടെ ആരാധനയില്‍ മൃഗബലി ഇല്ലായിരുന്നു. രണ്ടാമതായി തെറ്റിദ്ധാരണയുടെ പുറത്താണ് ഈ മൃഗബലി ഉണ്ടായത്. ആലഭയ്ക്ക് സ്പര്‍ശിക്കുക എന്നും ആലംഭയ്ക്ക് ഹിംസയെന്നുമാണ് അര്‍ത്ഥം. ഇങ്ങനെയുണ്ടായ തെറ്റില്‍നിന്നുമാണ് ഇന്നും കാണുന്ന ചില രോഗങ്ങളെങ്കിലും ഉണ്ടായതെന്ന് മഹാഭാരതം പറയുന്നു. 'അഘ്ന്യയെന്നത് ഗോവിന്റെ പേരാണ്. കൊല്ലാന്‍ പാടില്ലാത്തതെന്നര്‍ത്ഥം. അതിനെ കൊല്ലാന്‍ ആര്‍ക്കാണ് അര്‍ഹത? പശുവിനേയോ കാളയേയോ ആലംഭനം ചെയ്യുകവഴി മഹാഹാനിയാണ് വരുത്തിവെയ്ക്കുന്നത്. ഗോമാതാവിനേയും വൃഷഭപ്രജാപതിയേയും കൊല്ലുകയെന്ന ഈ അനുചിതകര്‍മ്മത്തില്‍ ഞങ്ങള്‍ ദുഃഖിതരാണെന്ന് ഋഷിമാര്‍ നഹുഷനോട് പറഞ്ഞു. ഇതു നിമിത്തം 101 രോഗങ്ങള്‍ സര്‍വ്വത്ര വ്യാപിക്കും.'' (2) ഇതില്‍നിന്നും യജ്ഞത്തില്‍ ആദികാലത്ത് മൃഗബലി ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാകുന്നുണ്ട്. എന്നൊക്കെയായിരുന്നു യജ്ഞത്തില്‍ മൃഗങ്ങളെ കൊല്ലാന്‍ തുടങ്ങിയത്? ഒന്നാമതായി വേദത്തില്‍ ജന്തു ഹിംസയുണ്ടെന്ന ധാരണയാണ് അതിന് പുരോഹിത•ാരെ പ്രേരിപ്പിച്ചത്. ഇത് തെളിയിക്കുന്നതാണ് ചരകസംഹിതയില്‍ നിന്ന് നേരത്തെ എടുത്തുകാട്ടിയത്. 'അജം' തുടങ്ങിയ വാക്കുകളും ആലഭ, ആലംഭ തുടങ്ങിയ ധാതുക്കളും തെറ്റായി മനസ്സിലാക്കിയതും യജ്ഞത്തില്‍ മൃഗബലി കര്‍ക്കശമാക്കാന്‍ പുരോഹിത•ാരെ പ്രേരിപ്പിച്ചിരിക്കാം. വേദത്തില്‍ പ്രയുക്തമായ 'അജം' എന്ന വാക്കിന്നുണ്ടായ മറിമായങ്ങളെന്തൊക്കെയാണെന്നും ആ സുലളിതമായ ശബ്ദം ഭാരതത്തിന്റെ സാംസ്ക്കാരിക ചരിത്രത്തില്‍ ഉണ്ടാക്കിയ വഴിത്തിരിവുകള്‍ എന്തൊക്കെയാണെന്നും പരിശോധിക്കേണ്ടതാണ്. അജത്തിന് രണ്ടാണര്‍ത്ഥം. ഛാഗഃ അഥവാ ആട് എന്നും മുളയ്ക്കാത്തത് എന്നും പ്രാചീനാഗമ ഗ്രന്ഥങ്ങളിലുള്ള 'അജൈര്യഷ്ടവ്യമ്' തുടങ്ങിയ വാക്യങ്ങളിലെ അജം ഈ രണ്ടില്‍ ഏതാണ് എന്ന് നിര്‍ണ്ണയിക്കാന്‍ ശ്രമിക്കാതെ, അവര്‍ക്ക് പരിചയമായിത്തീര്‍ന്ന ആടെന്ന അര്‍ത്ഥമെടുത്തു. അങ്ങനെ യജ്ഞത്തില്‍ ആടിനെ കൊല്ലലും ആരംഭിച്ചുവെന്നതിന് ശക്തമായ തെളിവുകള്‍ പ്രാചീന സംസ്കൃത സാഹിത്യഗ്രന്ഥങ്ങളില്‍ നിന്ന് ലഭ്യമാണ്. മഹാഭാരതത്തിലെ ശാന്തിപര്‍വത്തില്‍ ദേവ•ാരും ഋഷിമാരും തമ്മിലൊരു സംവാദമുണ്ട്; അതിങ്ങനെയാണ്: 


'ദേവ•ാര്‍ പറഞ്ഞു: 'അജത്താല്‍ യജ്ഞം നടത്തണമെന്നാണ് വിധി. ആ അജമാകട്ടെ ഛാഗഃ അഥവാ ആടായിരിക്കണം. മറ്റു മൃഗങ്ങളാകരുതെന്നും.'' അപ്പോള്‍ ഋഷിമാര്‍ പറഞ്ഞു: 'വൈദികവിധി ബീജങ്ങളാല്‍ യജ്ഞം നടത്തുന്നതാണെന്നത്രെ ശ്രുതി. അജം എന്നത് ബീജസംജ്ഞയാണ്. അതിനാല്‍ ഛാഗത്തെ, ആടിനെ കൊല്ലാന്‍ പാടില്ല. മൃഗവധം നടക്കുന്നിടത്ത് സത്പുരുഷ•ാരുടെ ധര്‍മ്മം പാലിക്കപ്പെടുന്നില്ല''(3) ഇവിടെനിന്നും അജമെന്ന ശബ്ദത്തെക്കുറിച്ച് ഒരു തെറ്റിദ്ധാരണയുണ്ടായതായും അതിനെതുടര്‍ന്ന് ഉണ്ടായ വാദപ്രതിവാദത്തെക്കുറിച്ചു സുവ്യക്തമായി മനസ്സിലാകും. വായുപുരാണത്തിലും ഇതിനെക്കുറിച്ച് വ്യക്തമായ സൂചനകളുണ്ട്. ആ സൂചന ഇങ്ങനെയാണ്: 'ഹേ, സുശ്രേഷ്ഠ! ഹിംസയില്ലാത്ത ബീജങ്ങളാല്‍ യജ്ഞം ചെയ്യുക. അവ മൂന്നു വര്‍ഷത്തിലധികം പഴകിയതും പാടത്ത് മുളക്കുന്നതിനു സാധ്യതയില്ലാത്തതും ആയിരിക്കട്ടെ.''(4) വായുപുരാണത്തിലെ ഈ ശ്ളോകത്തില്‍ 'അപ്രരോഹി' എന്നാണ് അജത്തിന് അര്‍ത്ഥം നല്‍കിയിട്ടുള്ളത്. മുളയ്ക്കാത്തതെന്നാണ് ഇതിന്നര്‍ത്ഥം. ഈ അര്‍ത്ഥം ആടിന് ചേരില്ലെന്നു മാത്രമല്ല അതിന് അനുയോജ്യമായത് ധാന്യമാണുതാനും. അതിനുമപ്പുറം മുളയ്ക്കുന്ന വിത്ത് യജ്ഞത്തിന് ഉപയോഗിക്കരുതെന്ന ഒരു നിഷേധംകൂടി അതിനുണ്ട്. മുളയ്ക്കുന്ന വിത്തുപോലും യാഗത്തില്‍ ഹോമിക്കരുതെന്ന് വിധിച്ച അഹിംസാവാദികളായ ഋഷിമാരെ നിന്ദിച്ചുകൊണ്ട് പിന്നീടുവന്ന പുരോഹിതര്‍ അജത്തെ ആടാക്കി. അതും പോരാഞ്ഞ് യജ്ഞശാല യുദ്ധക്കളത്തേക്കാള്‍ ഭീകരമായ വൈതാളിക കേന്ദ്രമാക്കി. 


അജമെന്നാല്‍ മുളയ്ക്കാത്ത വിത്താണെന്ന പൌരാണിക ഗ്രന്ഥങ്ങളിലെ വചനങ്ങള്‍ യഥാവിധി ജൈനമതാചാര്യ•ാര്‍ ഉള്‍ക്കൊണ്ടിരുന്നതായി കാണാം. ജൈനസാഹിത്യങ്ങളില്‍ പ്രമുഖമായി ഗണിക്കപ്പെടുന്ന 'സ്വാദ്വാദമഞ്ജരി'യില്‍ പറയുന്ന പ്രശസ്തമായ ഒരു പ്രസ്താവന ഇങ്ങനെയാണ്: 'വേദത്തിലെ 'അജത്തെക്കൊണ്ട് യജിക്കണം' മുതലായ  വാക്യങ്ങള്‍ക്ക് അജ്ഞാനികള്‍ (മിഥ്യാദര്‍ശികള്‍) അജം മൃഗവാചിയാണെന്നര്‍ത്ഥം പറയുന്നു. സമ്യഗ്ദര്‍ശികള്‍ (അറിവുള്ളവര്‍) മുളയ്ക്കാന്‍ കഴിവില്ലാത്ത മൂന്നുവര്‍ഷം പഴകിയ യവം, വ്രീഹി, അഞ്ചുവര്‍ഷം പഴകിയ എള്ള്, ചണമ്പയര്‍, ഏഴുവര്‍ഷം പഴകിയ തിന, കടുക് മുതലായ ധാന്യങ്ങളുടെ പര്യായമായി കണക്കാക്കുന്നു.'' (5) പഞ്ചതന്ത്രത്തില്‍ നിന്നൊരു ഭാഗം കാണുക. 'യജ്ഞത്തില്‍ പശുവിനെ കൊല്ലുന്ന ഈ യാജ്ഞികരുണ്ടല്ലോ മൂഢരായ അവര്‍ക്ക് വേദവചനത്തിന്റെ ശരിയായ അര്‍ത്ഥം അറിയില്ല. വേദത്തില്‍ പറയുന്ന 'അജത്താല്‍ യജിക്കണം.' എന്ന വചനത്തിന് ഏഴുവര്‍ഷം പഴകിയ വ്രീഹി കൊണ്ട് യജിക്കണമെന്നാണര്‍ത്ഥം. ആടിനെ കൊണ്ടെന്നല്ല'' (6) അജം ആടല്ലെന്ന് ഇവിടെ വ്യക്തമാകുന്നു. ഇതേപോലെയാണ് അശ്വമേധവും പുരുഷമേധവുമെല്ലാം തെറ്റിദ്ധരിക്കപ്പെട്ടത്. 


ഇതുപോലെ തെറ്റിദ്ധാരണയ്ക്ക് മറ്റൊരു കാരണം വൈദികവ്യാകരണവും ധാതുനിഷ്പത്തിയും ഇല്ലാതായതാണെന്ന് സംസ്കൃത സാഹിത്യ പഠനത്തില്‍നിന്ന് മനസ്സിലാക്കാം. ഇതിനേക്കുറിച്ച് ശ്രീ ആചാര്യനരേന്ദ്രഭൂഷണിന് പറയാനുള്ളതിതാണ്. 'പാണിനിയുടെ കാലത്തോ ഒരുപക്ഷേ അതിനു മുമ്പുതന്നെയോ ശുദ്ധമായ ലംഭധാതുവിന്റെ തിങന്തത്തിലെ (ക്രിയാപദത്തിലെ) പ്രയോഗം സംസ്കൃതഭാഷയില്‍ ഇല്ലാതായിക്കഴിഞ്ഞിരുന്നു. അക്കാലത്തെ വൈയാകരണ•ാര്‍ 'ലംഭ്' ധാതുവിനെ ധാതുപാഠത്തില്‍ ഉള്‍ക്കൊള്ളിക്കാതെ 'ലഭ്' ധാതുവുമായി ബന്ധിപ്പിക്കുകയാണുണ്ടായത്. ഇക്കാരണത്താല്‍ ആലഭയും ആലംഭയും സമാനാര്‍ത്ഥകമാണെന്ന മിഥ്യാബോധം പ്രചരിച്ചു. ഇതിനെ ആസ്പദമാക്കി ജന്തുഹത്യയും നിലവില്‍ വന്നു.'' (7) 


വസ്തുത ഇതൊക്കെയാണെങ്കിലും ഇന്ന് ലഭ്യമായ വേദശാഖകളിലും ബ്രാഹ്മണഗ്രന്ഥങ്ങളിലും ശ്രൌതസൂത്രങ്ങളിലുമെല്ലാം മൃഗബലി വിധിച്ചതായി കാണാം. ഇത് തീര്‍ച്ചയായും പിന്നീടു വന്നവര്‍ കൂട്ടിച്ചേര്‍ത്തതാണ്. അങ്ങനെ കൂട്ടിച്ചേര്‍ത്തതിനേക്കാള്‍ ഭാവനാവിലാസത്തോടെയാണ്, വൈദികസംജ്ഞയോ നിരുക്തിയോ ധാതുപാഠമോ ഒന്നും പഠിക്കാത്ത ചില ഇന്‍ഡോളജിസ്റ്റുകള്‍ മെനഞ്ഞെടുത്തത്. ഇതു കേട്ടപാതി കേള്‍ക്കാത്തപാതി വേറെ ചിലരെഴുതിയത് അതിനേക്കാള്‍ രസാവഹമാണ്. വേദിക് ഏജ് (ഢലറശര അഴല) എന്നൊരു കൃതി ആര്‍.സി. മജുംദാര്‍ എഴുതിയിട്ടുണ്ട്. അതിലെ ചില പ്രസ്താവനകള്‍ ഇത്തരത്തിലുള്ളതാണ്. 'ജന്തുബലികളില്‍ ഉപയോഗിക്കുന്നതിനുവേണ്ടി ഉണ്ടാക്കിയ ആ പ്രസൂക്തങ്ങള്‍ ദാനസ്തുതിയേക്കാള്‍ ഒട്ടും മേ•യുള്ളതല്ല. പാരമ്പര്യവിശ്വാസമനുസരിച്ച് ഇവ ജന്തുബലികളില്‍ പ്രയുക്തമായിരുന്നു എന്നതിന് സംശയമില്ല.'' 


'ത്യാഗസിദ്ധാന്തം മൌലികമാണോ അല്ലയോ എന്നോ, യജ്ഞം ഔഷധികളുടേയോ സസ്യജാലത്തിന്റേയോ മനുഷ്യന്റെ തന്നെയോ ജീവനെ ശാശ്വതമാക്കുന്ന മന്ത്രജാലമാണോ എന്നതോ, എന്താണ് യജ്ഞത്തിന്റെ മൌലികസിദ്ധാന്തമെന്നതോ വിശദമായി നമുക്ക് ചര്‍ച്ചചെയ്യേണ്ടതില്ല. കൌശികസൂത്രം (13,1-6) നിര്‍ദ്ദേശിക്കുന്ന ഒരു മന്ത്രവാദത്തില്‍ ചില നിശ്ചിത യോഗ്യതകള്‍ നേടണമെന്നാഗ്രഹിക്കുന്നയാള്‍ സിംഹം, കടുവ, ക്ഷത്രിയന്‍, ബ്രഹ്മചാരി തുടങ്ങിയ മനുഷ്യമൃഗാദികളുടെ ചില ശരീരഭാഗങ്ങള്‍ തിന്നണമെന്ന വിധി പരിശോധിച്ചാല്‍ മതി, മൊത്തത്തിലുള്ളതല്ലെങ്കിലും ഈ പവിത്ര കര്‍മ്മവിധിയുടെ വിശുദ്ധ സങ്കല്പമെന്തെന്ന സൂചന ലഭിക്കും.'' (9) 


ഇതാണ് ഭയാനകമായ ചിന്തയുടെ കാടുകയറ്റം. ഇങ്ങനെയൊന്നും ഒരിടത്തും പറയുന്നില്ല. വസ്തുതയെന്താണെന്ന് മുകളില്‍ വിവരിച്ചിട്ടുണ്ടുതാനും. യജ്ഞത്തിന്റെ പേരു തന്നെ അധ്വരം എന്നാണ്. യാസ്കന്‍ നിരുക്തമെന്ന ഒരു അംഗമുണ്ടാക്കിയിട്ടുണ്ട്. ആ നിരുക്തത്തില്‍ 'അധ്വര'മെന്നത് യജ്ഞത്തിന്റെ പേരാണ്. അതിന്നര്‍ത്ഥം ഹിംസാരഹിതമായ കര്‍മ്മമെന്നുമാണ്.(10) വേദങ്ങളില്‍ നിരവധി തവണ, നിരവധി ഇടങ്ങളില്‍ അധ്വരമെന്ന് കാണാം ഋഗ്വേദത്തില്‍. അഗ്നേ യേ യജ്ഞ മധ്വരം വിശ്വതഃ പരിഭൂരസി സ ഇദ് ദേവേഷു ഗച്ഛതി (1.1.4) 


(ജ്ഞാനസ്വരൂപിയായ ഈശ്വരാ, നീ ഹിംസാരഹിതയജ്ഞങ്ങളിലല്ലോ വ്യാപകന്‍. സത്യ നിഷ്ഠരായ വിദ്വാ•ാരും അതത്രേ കൈക്കൊള്ളുന്നത്.) ഇങ്ങനെ ഋഗ്വേദം 1.1.8, 1.14.11, 1.128.4, 1.191 ല്‍ ഈ 'അധ്വരം' ഹിംസാരഹിത യജ്ഞമായി സങ്കല്പിച്ചതായി കാണാം. അഥര്‍വ്വവേദത്തിലും സാമവേദത്തിലും അധ്വരം അഹിംസയെ പ്രതിഫലിപ്പിക്കുന്നതാണ്. 


ഇങ്ങനെ വാക്കുകളുടെ അര്‍ത്ഥം ചോര്‍ന്നു പോയപ്പോഴാണ് യജ്ഞത്തില്‍ ഹിംസ കടന്നുവന്നത് ഇത് ഭാരതീയ സംസ്കൃതിയെത്തന്നെ ശോഷിപ്പിച്ചുകളഞ്ഞുവെന്നത് യാഥാര്‍ത്ഥ്യമാണ്. അത് ചരിത്രപരമായി പരിശോധിച്ചാല്‍ ഭാരതത്തിന്റെ ഗതിവിഗതികളെ വളരെയേറെ സ്വാധീനിച്ചതായി കാണാം. യജ്ഞത്തിലെ മൃഗബലിയുടെ തീക്ഷ്ണതയും ക്രൂരതയും കണ്ടാണ് ബുദ്ധന്‍ യജ്ഞവിരുദ്ധനും ഒരു നവ മത സ്ഥാപകനുമായത്. പക്ഷേ ഈ യജ്ഞത്തില്‍ അഗാധമായ രസതന്ത്രവും ഗണിതശാസ്ത്രവും ബീജഗണിതവും അടങ്ങിയിട്ടുണ്ട്. ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ അതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ് നാം ഭാരതീയര്‍. 





1. ആദികാലേ ഖലു യജ്ഞേഷു പശവഃ സമാലഭനീയാ ബഭൂവുഃ നാലമ്ഭായ പ്രക്രിയന്തേ സ്മ. തതോ ദക്ഷയജ്ഞ പ്രത്യവരകാലം മനോഃ പുത്രാണാം നരിഷ്യന്ദന്നാഭഗക്ഷ്വോകു. നൃഗശര്യത്യാദീ നാം ച ക്രതുഷു പശൂനാ മേവാഭ്യനുജ്ഞാനാത് പശവഃ പ്രോക്ഷണമാപുഃ (ചരകസംഹിത, ചികിത്സാസ്ഥാനം 19.4) 2.   അഘ്ന്യാ ഇതിഗവാം നാമ ക ഏതാ ഹന്തുമര്‍ഹതി മഹയ്യകാരാകുശലം വൃഷം ഗാം വാളളലഭേത്തുയഃ ഋഷയോ തതയോ ഹ്യേതന്നഹുഷേ പ്രത്യവേദയന്‍ ഗാം മാതരം ചാപ്യവധീര്‍ വൃഷഭം ച പ്രജാപതിംഅകാര്യം നഹുഷാകാ 'ഷീര്‍ലപ്സ്യാമഹേത്വകൃ തേ വൃഥാമ്ശതം ചൈകംച രോഗാണാം സര്‍വഭൂതേഷ്വ പാതയന്‍'' (മഹാഭാരതം ശാന്തിപര്‍വ്വം 265-47 മുതല്‍ 48 വരെ ശ്ളോകങ്ങള്‍) 3.   അജേന യഷ്ടവ്യമിതി പ്രാഹുര്‍ദേവാ ദ്വിജോത്തമാന്‍ സ ച ഛാഗോളപൃജോ ജ്ഞേയോ നാന്യഃ പശുരിതി സ്ഥിതിഃ ഋഷയഃ ഊചുഃ ബീജൈര്യജ്ഞേഷ യഷവ്യമിതി വൈ വൈദികീ ശ്രുതിഃ അജ സംജ്ഞാനി ബീജാനി ഛാഗം നോ ഹന്തുമര്‍ഹഥ നൈഷ ധര്‍മഃ സതാം ദേവാ യത്രവൈവധ്യതേ പശുഃ (ശാന്തിപര്‍വ്വം 3.3.7) 4.   യജ്ഞ ബീജൈഃ സുരശ്രേഷ്ഠ യേഷ്ഠ ഹിംസാ നവിദ്യതേ ത്രിവര്‍ഷപരമം കാലമുഷിതൈര പ്രരോഹിധഭിഃ'' (വായുപുരാണം 57.100.101) 5.   തഥാഹി കില വേദേ 'അജൈര്യഷ്ടവ്യമ്' ഇത്യാദി വാക്യേഷു മിഥ്യാദൃശോളജശബ്ദം പശുവാചകം വ്യാക്ഷതേ. സമൃഗ്ദൃശസ്തു ജ•ാ പ്രായോഗ്യം ത്രിവാര്‍ഷികം യവവ്രീഹ്യാദി പഞ്ചവാര്‍ഷികം തിലമസൂരാദി സപ്തവാര്‍ഷികം കങ്കു സര്‍ഷപാദി ധാന്യപര്യായതയാ പര്യവസായന്തി (23-ാം ശ്ളോക വ്യാഖ്യാനം) 6.   ഏതേളപിയാജ്ഞികാ യജ്ഞകര്‍മണീ പശൂന്‍ വ്യാപാ ദയന്തിതേ മൂര്‍ഖാഃ പരമാര്‍ത്ഥം ശ്രുതേര്ന ജാനന്തി തത്ര കിലൈതതുക്തം, അജൈര്യഷ്ടവ്യമ് അജാ വ്രീഹയഃസപ്ത വാര്‍ഷികാഃ കഥ്യന്തേ നപുനഃ പശുവിശേഷഃ (പഞ്ചതന്ത്രം) 7.   യാഗപരിചയം, ശ്രീ ആചാര്യ നരേന്ദ്രഭൂഷണ്‍. പേജ് 115, നിത്യഭാരതി ബുക്സ്, ചെങ്ങന്നൂര്‍ 8.   ഠവല ഢലറശര അഴല, ുു. 348. ഞ.ഇ. ങമഷൌിറമൃ ആവമൃമവേശ്യമ ഢശറ്യമ ആവമ്മി, ആീായമ്യ9.   ക യശറ. ുു. 501 10.   അധ്വര ഇതിയജ്ഞ നാമ- ധ്വരതി ഹിംസാകര്‍മ തത് പ്രതിഷേധഃ (നിരുക്തം 2.7)



യാഗങ്ങള്‍ അഥവാ യജ്ഞങ്ങള്‍ ഇന്ന് വളരെ ഏറെ പ്രചാരത്തിലില്ലെങ്കിലും ഇടയ്ക്കെല്ലാം അത് പത്രത്താളുകളില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാറുണ്ട്. യാഗങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേയ്ക്ക് ഓടിയെത്തുക ഹിംസാത്മകമായ ഏതോ ഭയാനക കര്‍മ്മത്തിന്റെ ചിത്രമാണ്. ചരിത്രകാര•ാരായാലും, ദാര്‍ശനികപ്രവര•ാരായാലും, പാശ്ചാത്യര്‍ ഉള്ളറിഞ്ഞ് വിളിച്ച ഈ ചുട്ടുകൊല്ലലിനെ (ഒീഹീരമ) ഭാരതീയ സാംസ്കാരിക ചരിത്രത്തിലെ അരുണരേഖയായാണ് കണക്കാക്കുന്നത്. ഭാരതത്തിലെ അതിപ്രാചീനമായ ആരാധനാരീതി ഭയാനകമായ ഒന്നായിരുന്നുവോ എന്ന ചോദ്യം ചരിത്രത്തിന്റെ വക്കുകളില്‍ നിന്നെങ്കിലും ഉയരേണ്ടതാണ്. അഹിംസയെ പരമമായ ധര്‍മ്മമെന്ന് ഉറക്കെ ഉദ്ഘോഷിച്ച ഈ സംസ്കാരത്തില്‍ ഹിംസാത്മകമായ തൃഷ്ണയ്ക്ക് സ്വാധീനമുണ്ടായിരുന്നുവോ? ഈ ചോദ്യത്തിനുമപ്പുറത്ത്, വേദങ്ങളെ കര്‍മ്മകാണ്ഡത്തിന്റെ അതിര്‍വരമ്പുകളില്‍ തളച്ചിട്ടപ്പോള്‍, അത് ഹിംസയെ പ്രോത്സാഹിപ്പിച്ചിരുന്നുവോ എന്ന ചോദ്യം ഏറെ പ്രസക്തമാണ്. ചുട്ടു കൊല്ലാനുള്ള സമ്മതിപത്രമായി വേദങ്ങളെ ഗണിച്ചതിനു പിന്നില്‍ യാഥാര്‍ത്ഥ്യത്തിന്റേയോ സത്യത്തിന്റേയോ നേരിയ പ്രകാശമെങ്കിലും ഉണ്ടായിരുന്നുവോയെന്നത് പരിശോധിക്കേണ്ടതാണ്. 


ബി.സി. 5057 നോടടുത്ത് അഗ്നിവേശന്‍ രചിച്ചുവെന്നു കരുതുന്ന ചരകസംഹിത രണ്ടായിരം വര്‍ഷങ്ങള്‍ക്കുശേഷം വൈശമ്പായനനും ചരകനും പരിഷ്കരിച്ചു. ആ ചരകസംഹിതയിലെ ഒരു പ്രസ്താവം യാഗത്തിലെ മൃഗഹിംസാരംഭം എന്നായിരുന്നുവെന്നതിലേക്ക് വിരല്‍ചൂണ്ടുന്നു. 'ആദികാലത്ത് മൃഗങ്ങളെ യജ്ഞത്തില്‍ ആലഭനം ചെയ്യുന്നതിന്നായിരുന്നു, ആലംഭനം ചെയ്യുന്നതിനായിരുന്നില്ല. പിന്നീട് ദക്ഷയാഗത്തിനു ശേഷം മനുപുത്ര•ാരായ നരിഷ്യന്ദന്‍, നാഭാഗന്‍, ഇക്ഷ്വാകു, നൃഗന്‍, ശര്യാതി എന്നിവര്‍ മൃഗങ്ങളെ ജന്തുക്കള്‍ എന്നു കരുതി യജ്ഞത്തില്‍ ബലിയര്‍പ്പിക്കാന്‍ തുടങ്ങി. (1) ഇതില്‍ നിന്നും ചില കാര്യങ്ങള്‍ വ്യക്തമാണ്. ഒന്നാമതായി ആദ്യകാലത്തെ ആര്യന്‍ ജനതതിയുടെ ആരാധനയില്‍ മൃഗബലി ഇല്ലായിരുന്നു. രണ്ടാമതായി തെറ്റിദ്ധാരണയുടെ പുറത്താണ് ഈ മൃഗബലി ഉണ്ടായത്. ആലഭയ്ക്ക് സ്പര്‍ശിക്കുക എന്നും ആലംഭയ്ക്ക് ഹിംസയെന്നുമാണ് അര്‍ത്ഥം. ഇങ്ങനെയുണ്ടായ തെറ്റില്‍നിന്നുമാണ് ഇന്നും കാണുന്ന ചില രോഗങ്ങളെങ്കിലും ഉണ്ടായതെന്ന് മഹാഭാരതം പറയുന്നു. 'അഘ്ന്യയെന്നത് ഗോവിന്റെ പേരാണ്. കൊല്ലാന്‍ പാടില്ലാത്തതെന്നര്‍ത്ഥം. അതിനെ കൊല്ലാന്‍ ആര്‍ക്കാണ് അര്‍ഹത? പശുവിനേയോ കാളയേയോ ആലംഭനം ചെയ്യുകവഴി മഹാഹാനിയാണ് വരുത്തിവെയ്ക്കുന്നത്. ഗോമാതാവിനേയും വൃഷഭപ്രജാപതിയേയും കൊല്ലുകയെന്ന ഈ അനുചിതകര്‍മ്മത്തില്‍ ഞങ്ങള്‍ ദുഃഖിതരാണെന്ന് ഋഷിമാര്‍ നഹുഷനോട് പറഞ്ഞു. ഇതു നിമിത്തം 101 രോഗങ്ങള്‍ സര്‍വ്വത്ര വ്യാപിക്കും.'' (2) ഇതില്‍നിന്നും യജ്ഞത്തില്‍ ആദികാലത്ത് മൃഗബലി ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാകുന്നുണ്ട്. എന്നൊക്കെയായിരുന്നു യജ്ഞത്തില്‍ മൃഗങ്ങളെ കൊല്ലാന്‍ തുടങ്ങിയത്? ഒന്നാമതായി വേദത്തില്‍ ജന്തു ഹിംസയുണ്ടെന്ന ധാരണയാണ് അതിന് പുരോഹിതന്മാരെ പ്രേരിപ്പിച്ചത്. ഇത് തെളിയിക്കുന്നതാണ് ചരകസംഹിതയില്‍ നിന്ന് നേരത്തെ എടുത്തുകാട്ടിയത്. 'അജം' തുടങ്ങിയ വാക്കുകളും ആലഭ, ആലംഭ തുടങ്ങിയ ധാതുക്കളും തെറ്റായി മനസ്സിലാക്കിയതും യജ്ഞത്തില്‍ മൃഗബലി കര്‍ക്കശമാക്കാന്‍ പുരോഹിത•ാരെ പ്രേരിപ്പിച്ചിരിക്കാം. വേദത്തില്‍ പ്രയുക്തമായ 'അജം' എന്ന വാക്കിന്നുണ്ടായ മറിമായങ്ങളെന്തൊക്കെയാണെന്നും ആ സുലളിതമായ ശബ്ദം ഭാരതത്തിന്റെ സാംസ്ക്കാരിക ചരിത്രത്തില്‍ ഉണ്ടാക്കിയ വഴിത്തിരിവുകള്‍ എന്തൊക്കെയാണെന്നും പരിശോധിക്കേണ്ടതാണ്. അജത്തിന് രണ്ടാണര്‍ത്ഥം. ഛാഗഃ അഥവാ ആട് എന്നും മുളയ്ക്കാത്തത് എന്നും പ്രാചീനാഗമ ഗ്രന്ഥങ്ങളിലുള്ള 'അജൈര്യഷ്ടവ്യമ്' തുടങ്ങിയ വാക്യങ്ങളിലെ അജം ഈ രണ്ടില്‍ ഏതാണ് എന്ന് നിര്‍ണ്ണയിക്കാന്‍ ശ്രമിക്കാതെ, അവര്‍ക്ക് പരിചയമായിത്തീര്‍ന്ന ആടെന്ന അര്‍ത്ഥമെടുത്തു. അങ്ങനെ യജ്ഞത്തില്‍ ആടിനെ കൊല്ലലും ആരംഭിച്ചു


കടപ്പാട് : ആചാര്യ M.R. രാജേഷ്  


20131125

മനുസ്മൃതിയും ചാർവാകവും മാത്രമോ ഭാരതീയ വിജ്ഞാനധാരകള്‍ ?



പലപ്പോഴായി പല പോസ്റ്റുകളിലും ഭാരതീയശാസ്ത്രപാരമ്പര്യത്തെ ആകെ ചാർവാകദര്ശനം കൊണ്ടും അല്ലെങ്കിൽ മനുസ്മൃതി എന്ന ഒരു സ്മൃതി ഗ്രന്ഥം കൊണ്ടും എല്ലാവരും അപഗ്രഥിക്കുന്നതായി കണ്ടു.. അതിന് ഉത്തരം എല്ലായിടത്തും എഴുതുക എന്നത് വളരെ ബുദ്ധിമുട്ടുള്ളതായി തോന്നി.. അതുകൊണ്ട് തന്നെ അതിന്റെ മറുപടി ആയി നമ്മുടെ ബ്ലോഗില്‍ എഴുതി എല്ലാവരിലും എത്തിക്കണം എന്ന് തോന്നി..

കാലത്തിന് അനുസരിച്ച് മാറ്റേണ്ടതിനേ തീര്ച്ചയായും മാറ്റുക തന്നെ വേണം.. അതിന് ആരു ചെയ്യുന്ന കാര്യങ്ങളും സ്വാഗതാര്ഹവുമാണ്.. പക്ഷെ ഭാരതത്തിലെ തെറ്റുകൾ എന്ന് പറഞ്ഞ് ഏതൊരു വ്യക്തിയും വിദ്യാര്ഥികളെ ചൂണ്ടികാണിക്കുന്നതിനൊപ്പം തന്നെ ഭാരതത്തിലെ നല്ലകാര്യങ്ങൾ കൂടി കാണിക്കേണ്ടത് അത്യാവശ്യമാണ്.. പലപ്പോഴും അത്ഭുതം തോന്നിയത് ദര്ശനങ്ങളിൽ പൂർവപക്ഷത്തിൽ കാണുന്ന ചാർവാകദര്ശനത്തെ എല്ലാവരും കാണുകയും, ഇന്ത്യൻ ലിറ്റററി ട്രഡീഷന്സിലുള്ള ഒരു ചെറിയ ഭാഗം മാത്രമായ സ്മൃതിയെ കുറിച്ചും പറഞ്ഞ് ശാസ്ത്രപാരമ്പര്യത്തെ വിലയിരുത്തുകയും ചെയ്യുന്നു..എന്തുകൊണ്ടാണ് ഭാരതത്തിലെ മറ്റു കൃതികളേയും നല്ലവശങ്ങളേയും കുറിച്ച് ആരും പറയാത്തത്.. അതോ ഇത്രയും പറയുന്ന വായനാശീലമുള്ള വ്യക്തികൾ അറിഞ്ഞ് പറയാതെ ഇരിക്കുന്നതോ..

ഭാരതീയശാസ്ത്രത്തിൽ അതുമാത്രമല്ലല്ലോ ഉള്ളത്....... !!!!

വ്യാകരണശാസ്ത്രങ്ങളായ അഷ്ടാധ്യായി, വാര്തികം, സിദ്ധാന്തകൌമുദീ, പരിഭാഷേന്ദുശേഖരം, പ്രൌഢമനോരമ, മാധവീയധാതൃവൃത്തി ഇവ ഭാഷാശാസ്ത്രത്തിന്റെ മുതൽകൂട്ടായി ഇന്ന് പറയുന്ന ഗ്രന്ഥങ്ങളാണ്..
യാസ്കന്റെ നിരുക്തവും ദുര്ഗാചാര്യന്റെ വ്യാഖ്യാനവും മറ്റൊരാൾക്കും സാധിക്കാത്ത രീതിയിലാണ് ഉള്ളത്.. ഛന്ദസ്സിലാണെങ്കിൽ അതായത് വൃത്തത്തിലാണെങ്കിൽ കാത്യായനന്റെ സർവാനുക്രമണിക, ഛന്ദഃസൂത്രം തുടങ്ങിയവ..

ആയുർവേദത്തിൽ അഷ്ടാംഗഹൃദയം, ചരകസംഹിത, സുശ്രുതസംഹിതയും, വൃക്ഷായുർവേദം, അശ്വചികിത്സ, ഹസ്ത്യായുർവേദം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഗ്രന്ഥങ്ങൾ വേറേ..

 കെമിസ്ട്രിയിലാകട്ടെ, രസമഞ്ജരി, രസചന്ദ്രികാ, രസചിന്താമണി, രസപ്രദീപിക, രസവിദ്യ, രസക്രീഡ, രസരത്നസമുച്ചയം, രസസംഗ്രഹ, രസതരംഗിണി, രസചൂഢാമണി, രസപദ്ധതി തുടങ്ങിയവ.. ധനുർവേദത്തിൽ വീരചിന്താമണി, പ്രസ്ഥാനഭേദം തുടങ്ങിയവ.

ഗാന്ധവര്ത്തിൽ നാട്യശാസ്ത്രം, ദത്തിലം, ബൃഹദ്ദേശി, സംഗീതരത്നാകരം, രസമഞ്ജരി, രാഗവിബോധം, സംഗീതപാരിജാതം, സരസ്വതീ ഹൃദയാലങ്കാരം തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത ഗ്രന്ഥങ്ങൾ.

അര്ഥശാസ്ത്രത്തിലാകട്ടെ കൌടില്യാര്ഥശാസ്ത്രം, കാമാന്ദകീയ നീതിസാരം, സോമദേവസൂരിയുടെ നീതിവാക്യാമൃതം, ശുക്രനീതിസാരം, രാജനീതിരത്നാകരം തുടങ്ങിയവ.

കാമശാസ്ത്രത്തിലാകട്ടെ വാത്സ്യായനന്റെ കാമസൂത്രം, ദാമോദരന്റെ കുട്ടനീമതം, ക്ഷേമേന്ദ്രന്റെ കലാവിലാസം, കൊക്കോടകന്റെ രതിരഹസ്യം, പത്മശ്രീയുടെ സാഗരസാരസ്വം, ദേവരാജന്റെ രത്നപ്രദീപിക, കല്യാണമല്ലന്റെ അനംഗരംഗം തുടങ്ങിയവ. ഇതുകൂടാതെ ഖണ്ഡകാവ്യങ്ങൾ, സ്തോത്രകാവ്യങ്ങൾ, കഥാസാഹിത്യം, സംസ്കൃതരൂപകങ്ങൾ, കേരളീയരൂപകങ്ങൾ, അലങ്കാരശാസ്ത്രം, ചമ്പൂകാവ്യങ്ങൾ, ശാസ്ത്രകാവ്യങ്ങൾ, ചരിത്രകാവ്യങ്ങൾ, സന്ദേശകാവ്യങ്ങൾ, ഗദ്യകാവ്യങ്ങൾ, യമകകാവ്യങ്ങൾ എന്നിവ വേറെയും.. ഇവയൊക്കെ ചേര്ന്നതാണ് ഭാരതീയസാഹിത്യം.. 

ഇവയെ ഒന്നും ആരും പ്രതിപാദിക്കാത്തത് എന്തുകൊണ്ടാണ്..????
അതോ ഇവയൊന്നും ഭാരതീയർ എഴുതാത്തതാണോ..????


ഇനി ഭാരതീയശാസ്ത്രത്തിനെ കുറിച്ച് റിസര്ച്ച് ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ...

താളിയോലഗ്രന്ഥങ്ങളിൽ രിസര്ച്ച് ചെയ്യുന്ന ഭാരതീയസര്കാരിലെ ഒരു അംഗമെന്ന നിലയിൽ, മിനിസ്ട്രി ഓഫ് കൾച്ചറിന്റെ സർവെ പ്രകാരം ഭാരതത്തിൽ ഒന്നരകോടി താളിയോലഗ്രന്ഥങ്ങളാണുള്ളത്.. കല്ലച്ചിൽ പ്രസിദ്ധീകരച്ചതും, പബ്ലിഷ് ചെയ്ത് ഇപ്പോൾ ലഭിക്കാത്തതുമായ ഗ്രന്ഥങ്ങൾ കണക്കിൽ പെടാതെ വേറേയുണ്ട് ..ഈ ഗ്രന്ഥങ്ങളിലെ വിഷയങ്ങളെ കുറിച്ച് പഠനം നടത്തുന്ന റിസര്ച്ച് ഇന്സ്റ്റിറ്റ്യൂട്ടുകൾ ഭാരതത്തിൽ മാത്രം 5000 ൽ അധികം വരും. അതിൽ ഭാരതത്തിലെ ഐ ഐഎസ് ഓഫീസർ ലീഡുചെയ്യുന്ന ഐ.ജി.എൻ. സി. എ മുതൽ എന് ഐ സി, സി ഡാക് വരെ പെടും.. താളിയോലഗ്രന്ഥങ്ങളേയും പഴയ പ്രധാനപുസ്തകങ്ങളുടേയും പഠനത്തിന് പൂര്ണ സപ്പോര്ട്ടു നൽകുന്നത് യുണെസ്കോ ആണ്.. ഇനി ഭാരതത്തിന് പുറത്തുള്ള അകാഡമിക് സെന്റേഴ്സ് പറയുകയാണെങ്കിൽ എന്റെ കയ്യിലെ അഡ്രസ് മാത്രം ഇവിടെ പോസ്റ്റ് ചെയ്താൽ 2000ൽ അധികം വരും..

1986 മുതൽ ഭാരതീയരുടെ ശ്രൌതസൂത്രത്തിലും, ഗൃഹ്യസൂത്രത്തിലും തന്ത്രത്തിലും റിസര്ച്ച് ചെയ്യുന്നതിന് ആദ്യം ശ്രമം നടത്തിയ് ഭാരതീയരല്ല യൂണിവേഴ്സിറ്റി ഓഫ് വിസ്കോണ്സിൻ ആണ്..ഇപ്പോഴും അവരുടെ പ്രധാനറിസര്ച്ച് വിഷയങ്ങളിൽ ഒന്നാണ് ഇത് മൂന്നും.. ഭാരതത്തിലെ പ്രധാന പുസ്തകങ്ങളെയും താളിയോലഗ്രന്ഥങ്ങളും ഡിജിറ്റൈസ് ചെയ്തു സംരക്ഷിക്കുന്നതിന് ലീഡ് ചെയ്യുന്നത് ഐ ഐ ഐ ടി അലഹബാദ് ആണ്.. ഇന്ത്യൻ ട്രഡീഷണൽ സയന്സിനെ കുറിച്ച് റിസര്ച്ച് ചെയ്യുന്നത് ഭാരതസര്കാരിന്റെ ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്നതിൽ ഏറ്റവും വലിയ അഡ്വാന്സ് ലാബ് എന്ന് വിശെഷിപ്പിക്കുന്ന പൂനെയിലുള്ള സി സി ആർ എ സിന്റെ റിസര്ച്ച് സെന്ററിലാണ്..സൌത്ത് ഏഷ്യൻ സ്റ്റഡി സെന്ററാണ് ഭാരതത്തിന്റെ ചരകസംഹിത ക്രിറ്റിക്കൽ എഡിഷനിൽ വര്ക്കുചെയ്യുന്നത്.. പാണിനി വ്യാകരണത്തെ കുറിച്ച് പഠനം നടത്തുന്നത് ഐ ഐ ടിയിലാണ്.. ഗൌതമന്റെ ന്യായശാസ്ത്രത്തെ കുറിച്ച് റിസര്ച്ച് ചെയ്യുന്നത് യൂണിവേഴ്സിറ്റി ഓഫ് വിയന്നയാണ്....ട്രഡീഷണൽ ആയുർവേദത്തിലെ പ്രധാനപ്പെട്ട വിഷയങ്ങളിൽ റിസര്ച്ച് ചെയ്യുന്നതിന് ഭാരതീയ സര്ക്കാരിന് പ്രത്യേക വിഭാഗം തന്നെയുണ്ട്.. വൃക്ഷായുർവേദത്തെ കുറിച്ച് രാജസ്ഥാൻ, കൽക്കട്ട എന്നിവിടങ്ങളിൽ റിസര്ച്ച് നടക്കുന്നു.. പറയുവാനാണെങ്കിൽ എത്രവേണമെങ്കിലും എഴുതാം..

ഇത്രയും ഇന്സ്റ്റിറ്റ്യൂട്ടുകളും റിസര്ച്ചു സെന്ററുകളും ഭാരതത്തിലും പുറത്തും ഭാരതീയശാസ്ത്രപാരമ്പര്യത്തെകുറിച്ചുള്ള പഠനത്തിനും സംരക്ഷണത്തിനും ശ്രമിക്കുമ്പോൾ എന്തുകൊണ്ടാണ് ഈ നല്ലകാര്യങ്ങൾ വിദ്യാര്ഥികളിൽ എത്തിക്കാൻ ശ്രമിക്കാതെ ഇപ്പോഴും സ്മൃതി ഗ്രന്ഥങ്ങളെ കുറിച്ച് മാത്രം പറഞ്ഞു ഭാരതീയപാരമ്പര്യത്തെ തെറ്റായി വ്യാഖ്യാനിക്കുന്നത്.. ഈ പയുന്ന എത്ര വ്യക്തികൾ ഈ ഗ്രന്ഥങ്ങളെ കണ്ടിട്ടുണ്ട്.. അറിഞ്ഞിട്ടുണ്ട്.. പഠിച്ചിട്ടുണ്ട്.. പഴയതിൽ നിന്ന് വേണ്ടത് സ്വീകരിക്കുകയും കാലാനുസൃതമായ മാറ്റം വരുത്തേണ്ടതിനെ അതിനനുസരിച്ച് മാറ്റം വരുത്തി സ്വീകരിക്കുകയും വേണം അതാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്..

ഭാരതത്തിന്റെ ഈ മഹത്തായ പാരമ്പര്യത്തെ അറിയാൻ ശ്രമിക്കുന്നില്ല എങ്കിലും സാരമില്ല അധിക്ഷേപിക്കാതെ ഇരിക്കാനെങ്കിലും ശ്രമിക്കുക എന്നതാണ് ഇവരോടു നമുക്ക് ചെയ്യാവുന്ന അഭ്യര്ഥന.. ഹരി ഓം........


കൃഷ്ണ കുമാര്‍ 

20131112

മൃഗബലി ഹൈന്ദവ ആചാരമോ ?

കാവുകളിലേയും ക്ഷേത്രങ്ങളിലേയും മൃഗബലി സമ്പ്രദായം ശരിയാണോ ?













കുരുതി ചെയ്യേണ്ടത്‌ സ്വന്തം അജ്ഞതയെയാണ്‌; പാവപ്പെട്ട ജന്തുക്കളെയല്ല.....!!! 
അജമേധം, പശുമേധം, പുരുഷമേധം, അശ്വമേധം എന്നിവയ്‌ക്കെല്ലാം ഹിംസാപരമായ അര്‍ഥങ്ങള്‍ എഴുതിച്ചേര്‍ത്ത വഞ്ചനയും മൂഢതയുമാണ്‌ കുരുതി, ബലി, മേധം എന്നിവയെ ജന്തുഹിംസയാക്കി തരംതാഴ്‌ത്തിയത്‌. അറിഞ്ഞോ അറിയാതെയോ വന്ന ഈ പാകപ്പിഴ സുകൃതനാശത്തിനു വഴിതെളിച്ചു എന്നതിനു സംശയമില്ല. തന്നെയുമല്ല ബ്രഹ്മജ്ഞാനികളുടെ ദര്‍ശനത്തിനു വിരുദ്ധവുമാണ്‌. ജീവാത്മപരമാത്മൈക്യത്തെയും പ്രകൃതിപുരുഷൈക്യത്തെയും ഇത്‌ ധിക്കരിക്കുന്നു.

`യസ്‌തു സര്‍വാണി ഭൂതാനി
ആത്മന്യേവാനുപശ്യതി
സര്‍വഭൂതേഷു ചാത്മാനം
തതോ ന വിജുഗൂപ്‌സതേ’
എന്ന ശ്രുതിവാക്യത്തെ ഇതു നിഷേധിക്കുന്നു. `പണ്ഡിതാ സമദര്‍ശിനഃ’ എന്ന ഉപനിഷത്‌വാക്യത്തിന്‌ ഇതു കടകവിരുദ്ധമാണ്‌. ക്ഷേത്രക്ഷേത്രജ്ഞബന്ധത്തോടു ഇതിനു തീരെ യോജിപ്പില്ല.


`സ ഏവ ജഗതഃ സാക്ഷീ
സര്‍വാത്മാ വിമലാകൃതിഃ
പ്രതിഷ്‌ഠാ സര്‍വഭൂതാനാം
പ്രജ്‌ഞാനഘനലക്ഷണഃ’
എന്ന ഉപനിഷദ്‌സത്യത്തെ തികച്ചും നിരാകരിക്കുന്ന ഹിംസയാണ്‌ ജന്തുഹിംസ.
`തതഃ പ്രാണമയോ ഹ്യാത്മാ
വിഭിന്നശ്‌ചാന്തരസ്ഥിതഃ’ എന്നിങ്ങനെയുള്ള ശ്രുതിവാക്യങ്ങള്‍ക്കു കടകവിരുദ്ധമായ ഒരു ഹീനവൃത്തിയായും കുടിലവൃത്തിയായും ഈ ദുര്‍വ്യാഖ്യാനം അധഃപതിച്ചുപോയി. `സര്‍വവ്യാപിനമാത്മാനം’ (ശ്വേതാശ്വതര ഉപനിഷത്‌) എന്ന പ്രയോഗത്തില്‍ ആത്മാവ്‌ സര്‍വവ്യാപിയാണെന്നു കാണുന്നു. അപ്പോള്‍ ജന്തുഹിംസ നിഷേധമായിത്തന്നെ കാണേണ്ടതാണ്‌.


`യാവദ്ധേതുഫലാവേശഃ
സംസാരസ്‌താവദായതഃ
ക്ഷീണേ ഹേതുഫലാവേശേ
സംസാരം ന പ്രപദ്യതേ’

ഹേതുഫലങ്ങളിലുള്ള ആവേശം നിലനില്‌ക്കുന്നിടത്തോളം സംസാരവും നിലനില്‌ക്കും; ഹേതുഫലാവേശമില്ലാതായാല്‍ സംസാരം പിന്നെ ഉണ്ടാകുന്നില്ല എന്ന തത്ത്വമനുസരിച്ചു പരിശോധിച്ചാലും പശുവിനെ ഹിംസിക്കണമെന്നതിനു കണ്ടെത്തുന്ന കാരണവും അതില്‍നിന്നു കിട്ടുന്ന ഫലവും ഫലത്തിലുള്ള ആഗ്രഹവും യാഗമെന്ന കര്‍മത്തോടു ബന്ധപ്പെട്ട്‌ മനസ്സിനെ ബാധിച്ചിരിക്കുന്നു. അക്കാരണം കൊണ്ടുതന്നെ ഗോഹത്യയോടുകൂടിയ യാഗം മോക്ഷകാരണമാകുന്നില്ല.


`ഭൂയഃ സൃഷ്‌ട്വാ പതയസ്‌തഥേശഃ
സര്‍വാധിപത്യം കുരുതേ മഹാത്‌മാ’
(ശ്വേതാശ്വതര ഉപനിഷത്‌)

മഹത്തിന്റെ ആത്മാവായ ഈശ്വരന്‍ വീണ്ടും ലോകപാലകന്മാരെ സൃഷ്‌ടിച്ച്‌ സര്‍വാധിപതിയായിരിക്കുന്നു. എന്നു കാണുന്ന ശ്രുതിവാക്യം അസത്യമല്ല. ഭഗവാന്‍ പ്രപഞ്ചസൃഷ്‌ടികര്‍ത്താവും സര്‍വാധിപതിയുമായിരിക്കേ പാവപ്പെട്ട പശുവിനെ അദ്ദേഹത്തിനുവേണ്ടി ഹോമിക്കുന്നത്‌ മൗഢ്യമാണ്‌. എല്ലാ അവയവങ്ങളും ഒരു ശരീരത്തിന്റെ അംശമായിരിക്കെ അവയില്‍ ഏതെങ്കിലുമൊന്നിനെ ഛേദിച്ചാലുള്ള കുറവും വേദനയും വ്യക്‌തിക്ക്‌ അനുഭവപ്പെടും. അതുപോലെ പ്രപഞ്ചശരീരിയായ ഭഗവാന്റെ ഒരംഗമായ പശുവിനെ ഛേദിക്കുന്നത്‌ ഭഗവാനെ ഹനിക്കുന്നതിനു തുല്യമാണ്‌. പശുവും പശുവര്‍ഗത്തില്‍പ്പെട്ട സര്‍വജന്തുജാലങ്ങളും മറ്റെല്ലാ ജീവരാശികളും ഈ നിയമത്തിനു വിധേയമാണ്‌. ഭഗവാന്‍ സഹസ്രശീര്‍ഷനും സഹസ്രാക്ഷനും സഹസ്രപാദനുമാണെന്നുള്ള കാര്യം വിസ്‌മരിക്കാവുന്നതല്ല. `സഹസ്രം’ എന്ന പദത്തിന്‌ സര്‍വം എന്നാണര്‍ഥം.


`അഹമേവ പരം സര്‍വമിതി പശ്യേത്‌ പരം സുഖം’ (പൈംഗലോപനിഷത്‌)
ഞാന്‍ തന്നെയാണു സര്‍വസ്വരൂപമായ ബ്രഹ്‌മം. ഇങ്ങനെ ദര്‍ശിക്കുന്നതുകൊണ്ടുതന്നെയാണ്‌ പരമമായ സുഖം ലഭിക്കുന്നത്‌. മേല്‌പറഞ്ഞിരിക്കുന്ന ശ്രുതിമന്ത്രത്തിലും സര്‍വവും ഞാന്‍തന്നെയെന്നു കാണുവാനാണ്‌ ഉപദേശിച്ചിരിക്കുന്നത്‌. അപ്പോള്‍ പശു തന്നില്‍നിന്നന്യമാകുന്നതെങ്ങനെ ? പഞ്ചഭൂതസ്വഭാവമായ ശരീരംകൊണ്ടും ജീവാത്മപരമാത്മബന്ധംകൊണ്ടും തങ്ങളില്‍ വ്യത്യാസമില്ല. സംസ്‌കാരവ്യത്യാസമാണു പരിഗണിക്കുന്നതെങ്കില്‍ അതു ജന്മാന്തരങ്ങളിലെ പരിണാമദശയില്‍പ്പെട്ടതാണ്‌. അതില്‍നിന്നും ഭിന്നമായി മറ്റൊന്നും തന്നെയില്ല. ഏതു ന്യായത്തിലൂടെ നോക്കിയാലും ജന്തുഹിംസ ആത്മഹിംസയായും ഫലം ദുരിതമായുംതന്നെ ഇരിക്കുന്നു.


`പുണ്യാപുണ്യപശൂന്‍ ഹത്വാ
ജ്ഞാനഖഡ്‌ഗേന യോഗവിത്‌
‘ (രുദ്രയാമളം) എന്ന തന്ത്രശാസ്‌ത്രനിയമമനുസരിച്ചും കൊല്ലപ്പെടേണ്ട യജ്ഞപശു പാല്‍ തരുന്ന മാതൃതുല്യയായ പശുവല്ല. മറിച്ച്‌ പുണ്യമെന്നും പാപമെന്നും കരുതുന്ന കര്‍മബാധ്യത തന്നെയാണ്‌. ഞാന്‍ വളരെയേറെ പുണ്യം ചെയ്‌തവനാണെന്നുള്ള അഹംഭാവവും ഞാന്‍ പാപിഷ്‌ഠനാണെന്നുള്ള ക്ഷുദ്രചിന്തയും ജീവനെ കര്‍മബദ്ധമാക്കുന്ന അജ്ഞാനംതന്നെയാണ്‌. ഈ അജ്ഞാനമാകുന്ന പശുവിനെ കൊല്ലണമെന്നാണ്‌ അര്‍ഥമാക്കുന്നത്‌. ആ പശുവിനെ വെട്ടേണ്ട വാള്‍ ജ്ഞാനമാകുന്ന വാളാണെന്ന്‌ എടുത്തു പറഞ്ഞിട്ടുണ്ട്‌. തന്നെയുമല്ല യോഗവിത്തായുള്ളവന്‍തന്നെ അതു ചെയ്യണമെന്ന നിര്‍ദേശവുമുണ്ട്‌. അല്ലാത്ത പക്ഷം ശാസ്‌ത്രഗര്‍ത്തങ്ങളില്‍പ്പെട്ട്‌ സാഹസങ്ങള്‍ക്കിടയാക്കിയെന്നു വരും. തികച്ചും ശ്രദ്ധേയമായ ആത്മതത്ത്വത്തെയാണു ജന്തുഹിംസയായി തരം താഴ്‌ത്തിയിരിക്കുന്നത്‌.