20130814

ഡോ. ഗോപാലകൃഷ്ണന്‍ IISH


               
                       
_______________________________________________________________________

 HIS OFFICIAL യുട്യൂബ് ചാനെല്‍ ലിങ്ക് - CLICK HERE

                                      

______________________________________________________________________

പ്രഭാഷണങ്ങള്‍ MP3 ഫോര്‍മ്മാറ്റ്ല്‍ - CLICK HERE
______________________________________________________________________


ജനനം തൃപ്പൂണിത്തുറയില്‍ ഉള്ള ലായം റോട്ടിലെ ചെറിയ വീട്ടില്‍ 1955 ജൂണ്‍ മാസം പത്ത് വെള്ളിയാഴ്ച, ഇടവ മാസം, കൃഷ്ണ പക്ഷത്തിലെ തിരുവോണം നക്ഷത്രം രാവിലെ 7 മണി കഴിഞ്ഞു രണ്ടു മിനിട്ട് പിന്നിട്ടപ്പോള്‍. 

അച്ഛന്‍ മംഗലാപുരത്തു നിന്ന് വന്നു കുമ്പളത്ത്‌ താമസമാക്കിയ പരമ്പരയില്‍ പെട്ട പൂജാരിയും, ശാന്തിക്കാരനുമായ ശ്രീ നാരായണന്‍ എമ്പ്രാന്തിരി. അമ്മ, കൊച്ചി രാജാവിന്റെ വിഷവൈദ്യന്‍ ആയിരുന്ന ശ്രീ കേശവന്‍ എമ്പ്രാന്തിരിയുടെ മകള്‍ സത്യഭാമ. 

പ്രാഥമിക വിദ്യാഭ്യാസം തൃപ്പൂണിത്തുറയില്‍ തന്നെയുള്ള ഒരു പ്രൈമറി സ്കൂള്‍ പിന്നീട് RLV സ്കൂളിലും, gov . ബോയ്സ് ഹൈസ്കൂളിലും, മഹാരാജാസിലും, സെന്റ്‌ ആല്ബെര്ട്ട്സിലും, sacred hearts കോളേജിലും, ആക്കി പൂര്‍ത്തിയാക്കി. പിന്നീട് കൊച്ചിന് യൂനിവേഴ്സിറ്റിയില്‍ ഗേഷണം. അതിനു ശേഷം ഹൈദരാബാദില്‍ PhD. 

വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു പാവപ്പെട്ട ബ്രാഹമണ കുട്ടിയായിരുന്നത് കൊണ്ട്പഠിക്കുന്ന കാലത്ത് തന്നെ (അഞ്ചാം ക്ലാസ് മുതല്‍) എറണാകുളം പരമാര ക്ഷേത്രത്തില്‍ പൂജാരിയായി സഹായിക്കാനും, വീടുകളില്‍ നടക്കുന്ന പൂജകളില്‍ അച്ഛനെ സഹായിക്കാനും പോയിരുന്നു. മാത്രമല്ല, പാചകക്കാരന്‍ ആയിരുന്നു അച്ഛന്റെ സഹായി ആയി സദ്യ വിളമ്പുന്നതിനും, കുറച്ചു വളര്‍ന്നപ്പോള്‍ എറണാകുളത്ത് തന്നെയുള്ള ദ്വാരക ഹോട്ടലില്‍ സപ്ലയര്‍ ആയും ജോലി ചെയ്തു. 

അദ്ദേഹത്തിന്‍റെ വിദ്യാഭ്യാസ യോഗ്യതകള്‍:

• M. Sc. (Pharmaceutical Chemistry)
• M. Sc. (Appl. Chem- Plant products)
• M. A. (Industrial Sociology)
• Ph. D. ( Plant Biochemistry)
• D.Litt. ( Science in Sanskrit )

ലഭിച്ച അംഗീകാരങ്ങള്‍/അവാര്‍ഡുകള്‍. 

• Gardners Award 
• D.V Memorial Awards 
• Dingra memorial Gold medal and Award 
• D. V. Memorial Award (for the Second time). (All the awards for the 
studies on plant products) 
• Foundation Day Award of the Vadyaratnam Oushada Saala, Trissur

Six Science Popularisation Awards for the popularization of heritage Sanskrit 
based scientific knowledge .

• Seva Ratna award of the Centenarian Trust of Chennai 
• Genius of the year award of the Karnataka Association 
• Raghavendra memorial award of Raghavendra Swami Trust (twice) 
• Bharatheeya Samskruti Ratna award of the Sarada Education Society 
• Vijaya Dasami memorial award of the Attukal Trust 
• K. V. Balakrishnan Menon memorial award of the Paramekkavy Trust.
• The prestigious cultural award of the Cleaveland University USA – Curtis
Wilson Coloquim on Indian Culture and അവാര്‍ഡ്‌
• First fellowship of NCSTC of DST Government of India for popularizing 
science to the public.

അദ്ദേഹത്തിന്‍റെ ചില സംഭാവനകള്‍:

45 Research Papers in National and International Scientific Journals and more than 200 popular articles 

6 patents ( Microwave applications and also on Carbon dioxide extraction of flavors)
Cassettes on heritage subjects more than 200 subjects, 60 MP3 CDs, 25 VCDs for popularization of the heritage knowledge of India

Authorship of 60 books on Indian Science Scientific & Cultural Heritage including health science.

1982 മുതല്‍ 2010 വരെ CSIR, തിരുവനന്തപുരത്തു ശാസ്ത്രഞ്ജന്‍ ആയി വര്‍ക്ക് ചെയ്തു. കാനഡയില്‍ വിസിറ്റിംഗ് ശാസ്ത്രജ്ഞന്‍ പദവിയില്‍ നിന്ന് പിരിഞ്ഞു ഭാരതത്തിലേക്ക് തിരികെ എത്തിയ അദ്ദേഹം, CSIR ജോലിക്കൊപ്പം സ്വദേശി ശാസ്ത്ര പൈതൃകം പ്രചരിപ്പിക്കുക എന്നുള്ളത് ജീവിത വ്രതമായി എടുത്തു. ആദ്യ കാലത്ത് സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിനോപ്പം പ്രവര്‍ത്തിച്ചു. 

പൈതൃക പ്രചാരണത്തില്‍ അദ്ദേഹത്തിന്‍റെ സംഭാവനകള്‍ 

ഗ്രന്ഥരചന, പ്രഭാഷണങ്ങള്‍ എന്നിവയില്‍ കൂടി അദ്ദേഹം ഭാരതീയ പൈതൃകം പ്രചരിപ്പിക്കുന്നതിനായി അഹോരാത്രം പ്രയത്നിക്കുന്നു. ആദ്യമായി എഴുതിയ പ്രമുഖ ഗ്രന്ഥം ഭാരതീയ വിചാരധാര ആണ്. ഇന്ന് നിലവില്‍ ഉള്ള എല്ലാ ഭാരതീയ പൈതൃക ഗ്രന്ഥങ്ങളെയും കുറിച്ചുമുള്ള അറിവുകള്‍ ആണ് അതില്‍ ഉള്ളത്. പിന്നീട് ഭാരതീയ ശാസ്ത്ര പൈതൃകം, ഭാരതീയ സാങ്കേതിക പൈതൃകം തുടങ്ങി അനേകം ഗ്രന്ഥങ്ങള്‍ എഴുതി, പൈതൃക സംബന്ധമായ ചെറു പുസ്തകങ്ങളും , ലേഖനങ്ങളും എഴുതി, പ്രചരിപ്പിച്ചു. 

എന്നാല്‍ അദ്ദേഹത്തിന്‍റെ മഹത്തായ സംഭാവന ഇതിലോന്നുമല്ല, വാണീദേവിയുടെ അപാരമായ അനുഗ്രഹം ഉള്ള അദ്ദേഹത്തിന്‍റെ വാക്ധോരണി തന്നെ ആയിരുന്നു അത്. ജനങ്ങളെ അത്യധികം ആകര്‍ഷിക്കുന്ന പ്രസംഗത്താലും, അനര്‍ഗളം നിര്‍ഗളിക്കുന്ന പാണ്ടിത്യത്താലും നിറഞ്ഞ അദ്ദേഹത്തിന്‍റെ പൈതൃക പ്രസംഗങ്ങള്‍ മലയാളികളില്‍ നിറഞ്ഞിരുന്ന പാരമ്പര്യ/ആത്മീയ/ശാസ്ത്ര അറിവുകളുടെ തെറ്റായ ധാരണകളെ തകിടം മറിച്ചു. അന്ന് വരെ സ്വന്തം പൈതൃകത്തെ പുശ്ചത്തോടെ കണ്ടിരുന്ന മലയാളിയില്‍ പൈതൃക അഭിമാനം ഉണ്ടാക്കിയ ഏക വ്യക്തി തന്നെയാണ് ശ്രീ.ഗോപാലകൃഷ്ണന്‍ എന്ന് പറയേണ്ടി വരും. ഒരു പക്ഷെ മലയാളികളുടെ പൈതൃക അറിവുകള്‍ ഗോപാലകൃഷ്ണന്‍ സാറിനു മുന്‍പും പിന്‍പും എന്ന് പോലെ പറയണം എന്ന് തോന്നുന്നു. 

ഇപ്പോള്‍ ശാസ്ത്രജ്ഞന്‍ എന്നാ ജോലി രാജി വച്ച് തൃശൂര്‍ മഴുവഞ്ചേരി കേന്ദ്രമാക്കി പൂര്‍ണ സമയ പൈതൃക പ്രചരണത്തിലും, പ്രവര്‍ത്തനങ്ങളിലും മുഴുകി ജീവിക്കുന്നു. കഴിഞ്ഞ പത്തോളം വര്‍ഷങ്ങളായി ദിവസവും കുറഞ്ഞത്‌ രണ്ടു മണിക്കൂര്‍ വീതമുള്ള രണ്ടു പ്രഭാഷണങ്ങള്‍ എന്നാ രീതിയില്‍ ലോകം മുഴുവന്‍ പ്രഭാഷണങ്ങള്‍ നടത്തുന്നു. ഒരു പക്ഷെ ഒരു കണക്കെടുക്കുക ആണെങ്കില്‍, ഏറ്റവും അധികം വിഷയങ്ങള്‍, ഏറ്റവും കുറഞ്ഞ സമയത്തില്‍, ഏറ്റവും അധികം രാജ്യങ്ങളില്‍, ഏറ്റവും അധികം ആളുകളില്‍ എത്തിച്ച ഏറ്റവും മികച്ച പ്രഭാഷകന്‍ എന്നാ പദവി ഗിന്നസ് റെക്കോര്‍ഡ്‌ പദവി കൂടി അദ്ദേഹത്തിനു ലഭിക്കാന്‍ സാധ്യതയുണ്ട്. 

മലയാളികളില്‍ പൈതൃക പഠനവാഞ്ച ഉണ്ടാക്കിയതിലും, പൈതൃകത്തെ കുറിച്ച് അഭിമാനം ഉണ്ടാക്കിയതിലും ഉള്ള അദ്ദേഹത്തിന്‍റെ പങ്കു സ്വര്‍ണ ലിപികളാല്‍ തന്നെ കാലം എഴുതി വക്കും.



No comments: