20130829

സതി ഒരു ഹൈന്ദവ ആചാരമോ ?

എന്താണ് സതി ?

ഭാര്യ ജീവിച്ചിരിക്കെ ഭർത്താവു മരിച്ചാൽ ഭർത്താവിന്റെ ചിതയിൽ ചാടി ഭാര്യ മരിക്കുന്ന ദുരാചാരത്തെയാണ് സതി എന്നു പറയുന്നത്. വടക്കേ ഇന്ത്യയിൽ പത്തൊൻപതാം നൂറ്റാണ്ടുവരെ സതി പ്രബലമായിരുന്നു. രാജാറാം മോഹൻ റോയ് എന്ന സാമൂഹിക പരിഷ്കർത്താവിന്റെ പ്രവർത്തനങ്ങൾ സതി നിരോധിക്കുന്നതിന് ഒരു വലിയ അളവു വരെ കാരണമായി.


ഹൈന്ദവപുരാണങ്ങളിലെ സതി


ശിവന്റെ ആദ്യഭാര്യയാണ് സതി. ബ്രഹ്മാവിന്റെ പുത്രനായ ദക്ഷന്റെ മകളാണ്.
ഒരിക്കൽ ദക്ഷൻ ഒരു യജ്ഞം നടത്തി. ഇതിലേക്ക് സതിയും ശിവനുമൊഴികെയുള്ള ദേവകളൊക്കെ ക്ഷണിക്കപ്പെട്ടിരുന്നു. എന്നിട്ടും യജ്ഞത്തിന്‌ ചെന്ന സതിയെ ദക്ഷൻ ശരിയായ രീതിയിൽ സ്വീകരിച്ചില്ല. ശിവനെ ദക്ഷൻ അപമാനിക്കാനുള്ള കാരണം താനാണ്‌ എന്നതിനാൽ സതി തന്റെ യോഗശക്തിയുപയോഗിച്ച് സൃഷ്ടിച്ച അഗ്നിയിൽ വെന്തുമരിച്ചു.സതി ഹിമവാന്റെ പുത്രിയായ പാർവതിയായി പുനർജനിച്ച് ശിവന്റെ ഭാര്യയായി.


സതി ഒരു ഹൈന്ദവ ആചാരമോ ?


സതിയെ ഒരു ഹൈന്ദവ ആചാരം ആയാണ് പാഠപുസ്തകങ്ങള്‍ പോലും വിശേഷിപ്പിക്കുന്നത് , ഇത് വിശ്വസിക്കുന്നവര്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തരേണ്ടത് ഉണ്ട് 

1.ദശരഥന്‍ മരിച്ചപ്പോള്‍ അദ്ധേഹത്തിന്റെ ഭാര്യമാര്‍ക്ക് "ചിത" ഒരുക്കിയത് ആര് ആണ് ?

2.അഭിമന്യു മരിച്ചപ്പോള്‍ ഉത്തര ചാടി മരിച്ച "തീകുണ്ഡം" എവിടെയായയിരുന്നു 

3.ബാലി മരിച്ചപ്പോള്‍ താര എവിടെ ചാടിയാണ് മരിച്ചത്? ,

4.രാവണന്‍ മരിച്ചപ്പോള്‍ മനടോധരി ചാടി മരിച്ചത് എവിദയാണ് ? 


5.ദുര്യോധനന്‍ മരിച്ചപ്പോള്‍ ഭാര്യമാര്‍ എവിടെ ചാടി മരിച്ചു ?

6.ഭഗവന്‍ കൃഷ്ണന്‍ മരിച്ചപ്പോള്‍ നിങ്ങള്‍ പറയുന്ന പതിനായിരത്തി എട്ടു ഭാര്യമാര്‍ ചാടി മരിച്ച സ്ഥലത്ത് സ്മാരകം എന്തെങ്കിലും ഉണ്ടോ?


(ദശരഥന്‍ -ബാലി- രാവണന്‍ ഇതില്‍ ഒരു സമൂഹത്ത്നു ഇങ്ങനെ ഒന്ന് പറയുന്നില്ല ) 

7.ശോദേശസംസ്കാരങ്ങള്‍ പറയുന്നിടെത്തു ഇതുണ്ടോ ?

8.ചതുരശ്രമാങ്ങളുടെ അന്ത്യത്തില്‍ ഇത് വേണമെന്ന് ഉണ്ടോ ?


9.എതു ഹൈന്ദവ ഗ്രന്ഥത്തില്‍ ആണ് (മുഗള്‍ ആക്രമണത്തെ തുടര്‍ന്ന് ഭയന്ന രജപുത്ര സ്ത്രീകള്‍ തീയില്‍ ചാടി മരിക്കാന്‍ തുടങ്ങിയ ശേഷം എഴുതയ ചില സ്മൃതി ഭാഗങ്ങള്‍ ഒഴിച്ചാല്‍/അതിനു മുന്‍പും പലരും ചെയ്തിരുന്നു മതപരം ആയിരുന്നില്ല) ഈ ആചാരത്തെ കുറിച്ച് പരാമർശിക്കുന്നത്‌ ?


ഇല്ലങ്കില്‍ ഇനി ഈ ദുഷിച്ച കാര്യതിനു "ഹിന്ദു ധര്മ്മത്തെ " പറയരുത് 


N.B:മാധ്രി, ജാംബവതി സ്വന്തം ഇഷ്ടത്തിന് ചാടി മരിച്ചതിനു ഈ ധര്‍മം എന്ത് പിഴച്ചു

(എം ജി ആര്‍ മരിചാപ്പോള്‍ കുറെ പേര്‍ തീകൊളുത്തി മരിച്ചു എന്നു കേട്ടിട്ടുണ്ട് , അതു ഡി എം കെ ആചാരം ആണോ ?)


എങ്ങനെ അത് ചരിത്രത്തിന്റെ ഭാഗമായി ?

വിധവകൾ മ്ലേച്ചന്മാരുടെ ദാസികൾ ആയിക്കൊണ്ടിരുന്ന സാഹചര്യത്തിലാണ് സതി കൂടുതൽ നടന്നത് ,
അതിലും ഭേദം ഭർത്താവിന്റെ കൂടെ മരിക്കുന്നതാണ് നല്ലതെന്ന് കുലസ്ത്രീകൾ ചിന്തിച്ചു, ഉത്തര ഭാരതത്തിലായിരുന്നു മ്ലേച്ചന്മാർ കൂടുതൽ ശക്തർ , അവിടെയാണ് സതിയും കൂടുതൽ ആചരിച്ചിരുന്നത് . അവസാനം സതി നിർത്തലാക്കേണ്ടത് അവരുടെ ആവിശ്യമായി തീർന്നു. അക്ബറിന്റെ കൊട്ടാരത്തിൽ 300 ഭാര്യമാർക്ക് പുറമേ അയ്യായിരത്തോളം ദാസിമാരും വന്നത് ഇങ്ങനെയാണ് , ഏതെല്ലാം നാട്ടിൽ വിധവകൾ ഉണ്ടോ അവരെയെല്ലാം കൊട്ടാരത്തിലേക്ക് വരുത്തിച്ചു താമസിപ്പിക്കാൻ കൽപ്പനയുന്ദായി , ഔറംഗസേബിന്റെ കാലം വരെയും ഇത് തുടർന്നു , പിന്നീട് വന്ന വെള്ളക്കാരുടെ കാര്യം കൂടുതൽ പറയണ്ടല്ലോ.....!!!

ഇനി മുഗളന്മാർക്കും മുമ്പത്തെ കാര്യം പറയുകയാണെങ്കിൽ അന്നും സതി ഇല്ല എന്ന് പറയാൻ പറ്റില്ല .. അക്കാലത്ത് ഭർത്താവിനോടുള്ള സ്നേഹവും ദുസ്സഹമായ വിധവാ ജീവിതവും കാരണം ചിലർ സതി ചെയ്തിരുന്നു , അത് ആത്മഹത്യ ആണ് , ആരും അവരെ നിർബന്ധിചിരുന്നില്ല... പിന്നെ അന്ധ വിശ്വാസികൾ എല്ലാ കാലത്തും ഉണ്ടല്ലോ , സതി ചെയ്തില്ലെങ്കിൽ ആ നാട് മുഴുവൻ നശിക്കും എന്നൊക്കെ പറഞ്ഞു പ്രചരിപ്പിക്കുന്നവർ ഉണ്ടായിരുന്നിരിക്കാം ,അത്തരത്തിൽ അനിഷ്ട സംഭവങ്ങൾ നടക്കാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല. മേൽപ്പറഞ്ഞത്‌ പോലെ കലിയുഗത്തിന് മുമ്പ് സതി സമസ്തരും ആചരിചിരുന്നതായി തെളിവുകൾ ഒന്നുമില്ല.

ആശയം: Balu Ravikumar, Veerabhadran S&Wiki

20130826

തത്ത്വമസി - അഹം ബ്രഹ്മാസ്മി

നാല് വേദങ്ങളിലും ഓരോ മഹാവാക്യങ്ങള്‍ ഉണ്ട്.
'തത്ത്വമസി', 'അയമാത്മാബ്രഹ്മ', 'പ്രജ്ഞാനം ബ്രഹ്മ','അഹം ബ്രഹ്മാസ്മി' 
എന്നിവയാണ് അത്.
തത്ത്വമസി - (അത്) ബ്രഹ്മം നീ തന്നെ (തത് ത്വം അസി), 
അയമാത്മാബ്രഹ്മ - ഈ ജീവാത്മാവ് ബ്രഹ്മം തന്നെ, 
പ്രജ്ഞാനം ബ്രഹ്മ- ബോധം ആണ് ബ്രഹ്മം, 
അഹം ബ്രഹ്മാസ്മി - ഞാന്‍ ബ്രഹ്മം ആകുന്നു.അഥര്‍വ വേദത്തിലെ മാണ്ഡൂക്യോപനിഷത്തില്‍ നിന്ന് ആണ് അയമാത്മാബ്രഹ്മ.
ഋഗ്വേദത്തിലെ ഐതരേയോപനിഷത്തിലെതാണ് പ്രജ്ഞാനം ബ്രഹ്മ.
യജുര്‍ വേദത്തിലെ ബ്രിഹദാരണ്യകോപനിഷത്തിലെതാണ് അഹം ബ്രഹ്മാസ്മി. 
സാമ വേദം ആയ ഛാന്ദോഗ്യോപനിഷത്തിലേതാണ് തത്ത്വമസി.


ഹൈന്ദവദർശനമനുസരിച്ച് പ്രപഞ്ചം മുഴുവനും നിറഞ്ഞുനിൽക്കുന്ന ചൈതന്യധാരയാണ് ബ്രഹ്മം (സംസ്കൃതം: ब्रह्मन्). പ്രപഞ്ചത്തിലുള്ള എല്ലാം ബ്രഹ്മത്തിന്റെ വിവിധ രൂപങ്ങളത്രെ. ബ്രഹ്മം അനന്തവും എങ്ങും നിറഞ്ഞുനിൽക്കുന്നതുമായ ശക്തിയാണ്. എല്ലാം ബ്രഹ്മത്തിൽനിന്ന് ഉണ്ടാകുന്നു. നിലനിൽക്കുമ്പോഴും ബ്രഹ്മത്തിന്റെ ഭാഗം തന്നെ. നശിക്കുമ്പോഴും ബ്രഹ്മത്തിലേക്ക് പോകന്നു. ഹിന്ദു ദർശനമനുസരിച്ച് ഈ വിശ്വത്തിന്റെ പരമസത്യമാണ് ബ്രഹ്മം. വിശ്വത്തിന്റെ കാരണവും കാര്യവും ബ്രഹ്മം തന്നെ. ബ്രഹ്മത്തിൽ നിന്നാണ് വിശ്വത്തിന്റെ ഉത്പത്തി. വിശ്വം ബ്രഹ്മത്തിൽ അധാരിതമാണ്. ഒടുവിൽ എല്ലാം ബ്രഹ്മത്തിൽ വിലീനമാവുകയും ചെയ്യുന്നു. ബ്രഹ്മം സ്വയം പരമജ്ഞാനം ആകുന്നു. പ്രകാശമാകുന്നു. നിരാകാരവും അനന്തവും നിത്യവും ശാശ്വതവും സർ‌വവ്യാപിയുമാണ് ബ്രഹ്മം. സൃഷ്ടി-സ്ഥിതി-വിനാശങ്ങൾ ബ്രഹ്മത്തിൽ മേളിക്കുന്നു.

_________________________________________

ഉപനിഷത്ത് കഥകള് (തത്ത്വമസി)

ആരുണിയുടെ പുത്രനാണ് ഉദ്ദാലകന്. ഗുരുകുല വിദ്യാഭ്യാസം നടിയ ഉദ്ദാലകന് പാരമ്പര്യമനുസരിച്ച് നിത്യാനുഷ്ഠാനങ്ങളും ജപധ്യാനാദികളും ചെയ്തു. ശാസ്ത്രങ്ങളെല്ലാം യഥാവിധി അഭ്യസിച്ച് ഉദ്ദാലകന് എങ്ങും സുപ്രിസിദ്ധനായി മാറി. വ്രതാനുഷ്ടാനങ്ങളിലൂടെ ഒരു മഹര്ഷിയായിത്തീരാനും ഉദ്ദാലകനു സാധിച്ചു.
ഉദ്ദാലകമഹര്ഷിയുടെ മകനാണ് ശ്വേതകേതു. തന്റെപിതാവിനെപ്പോലെ മഹാജ്ഞാനിയാകണമെന്നൊന്നും ശ്വേതകേതു ആഗ്രഹിച്ചില്ല. ഗുരുകുലവാസവും ശാസ്ത്രപഠനവും ബഹുകഠിനമാണെന്ന് അവന് കരുതി. തപസ്സനുഷ്ഠിക്കുന്നതാണെങ്കില് അതിനേക്കാള് ബുദ്ധിമുട്ടു സഹിക്കേണ്ടി വരും. വെറുതെ അവയ്ക്കൊന്നിനും തുനിയേണ്ട. നല്ല ഭക്ഷണം കഴിക്കണം. കൂട്ടുകാരോടൊപ്പം കളിച്ചു രസിച്ചു നടക്കണം. അതില്പ്പരം പാണ്ഡിത്യംകൊണ്ട് എന്തു നേടാനാണ്?
തന്റെ സമയം മുഴുവനും കൂട്ടുകാരുമായി കളിച്ചു കളയുവാനാണ് ശ്വേതകേതു ഇഷ്ടപ്പെട്ടത്.
അങ്ങനെ ആ ബാലന് വളര്ന്നുവന്നു. ഉപനയനത്തിന് സമയമായി. ഉപനയനം കഴിഞ്ഞ് ബ്രഹ്മചാരിയായി വേണം ഗുരുകുലത്തില് വസിക്കുവാന്. ഉപനീതനാകുവാനും ഗുരുകുലത്തില് പോയി വിദ്യാഭ്യാസം നല്കുവാനും ശ്വേതകേതുവിനു താല്പര്യമില്ലാതായി. അതോടെ ഉദ്ദാലകന്റെ മനസ്സ് വേദനിച്ചു. മകന്റെ നല്ലഭാവിയെ കരുതി ആ പിതാവ് കുടുംബത്തിന്റെ പാരമ്പര്യത്തിനൊത്തവണ്ണം മകന്റെ ഉപനയനം നടത്തി. ഉദ്ദാലകന് മകനോടു പറഞ്ഞു:
"ശ്വേതകേതു! ധാരാളം പണ്ഡിതന്മാര്ക്കും ബ്രഹ്മജ്ഞാനികള്ക്കും ജന്മം നല്കിയ ബ്രാഹ്മണ കുടുംബമാണ് നമ്മുടേത്. ബ്രഹ്മജ്ഞാനമുള്ളവനാണ് യഥാര്ത്ഥ ബ്രാഹ്മണന്. ഞാനും എന്റെ അച്ഛനും മുത്തച്ഛനുമെല്ലാം ബ്രാഹ്മണരാണ്. പാരമ്പര്യങ്ങളെ അനുഷ്ഠിച്ചു പോന്നവരാണ്. മകനേ, നീയും ആ പാരമ്പര്യത്തെ നിലനിര്ത്തണം. നീ വംശത്തിന് കളങ്കമാകാന് പാടില്ല. നീ ബ്രഹ്മചാരിയായി ഗുരുകുലത്തില് വസിക്കുക. നമ്മുടെ ഉത്തമവംശത്തിലുള്ള നീ ബ്രാഹ്മണനാകാതെ പോകുന്നത് ശരിയല്ല. അപമാനവുമാണ്."
അച്ഛന്റെ ആഗ്രഹമനുസരിച്ച് ശ്വേതകേതു ഗുരുകുലത്തിലെത്തി. ഉത്തമനായ ഒരു ഗുരുവിന്റെ കീഴില് പഠനമാരംഭിച്ചു. വേദപണ്ഡിതനായിത്തീരുക അത്ര എളുപ്പമുള്ള കാര്യമല്ല. വളരെക്കാലം കഠിനമായി അധ്വാനിച്ചു പഠിക്കണം. ഗുരുവിന്റെ കീഴില് വളരെക്കാലം കഴിച്ചുകൂട്ടി വേദപണ്ഡിതനായിത്തീര്ന്ന ശ്വേതകേശു വളരെ വര്ഷങ്ങള്ക്കു ശേഷം സ്വഗൃഹത്തില് മടങ്ങിയെത്തി. താന് ഒരു മഹാപണ്ഡിതനായിത്തീര്ന്നിരിക്കുന്നു എന്ന ഭാവം ശ്വേതകേതുവിനുണ്ടായിരുന്നു. മറ്റുള്ളവരോട് സംസാരിക്കുമ്പോഴും ഇരിപ്പിലും നടപ്പിലുമെല്ലാം ആ ഗര്വ്വ് നിറഞ്ഞു നിന്നു.
ശ്വേതകേതുവിന്റെ ഭാവങ്ങള് കണ്ടമാത്രയില് ഉദ്ദാലകനു ഒരു സംഗതി ബോധ്യമായി. ‘തന്റെ പുത്രന് വേദശാസ്ത്രാദികളെ വേണ്ടപോലെ പഠിച്ചിട്ടില്ല.’
വേദം എന്നത് ശുദ്ധമായ അറിവാണ്. അറിവു നേടിയവന് അഹങ്കാരമുണ്ടാകുകയില്ല. വിദ്യകൊണ്ട് നേടുന്നത് വിനയമാണ്. ‘വിദ്യാ ദദാതി വിനയം’ എന്നാണ് ശാസ്ത്രം പഠിപ്പിക്കുന്നത്. ശ്വേതകേതുവിനാണെങ്കില് ഇപ്പോള് അല്പം പോലും വിനയം കാണുന്നില്ല. പണ്ഡിതനാണെന്ന ഗര്വ്വാണ് പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. ബ്രഹ്മജ്ഞാനവും അഹങ്കാരവും ഒന്നിച്ചിരിക്കുകയില്ല. പ്രകാശസ്വരൂപമാണ് ജ്ഞാനം. അത് ഇരുട്ടാകുന്ന അഹങ്കാരത്തെ നശിപ്പിക്കുന്നതാണ്. അല്പജ്ഞാനികള് താന് എല്ലാമറിഞ്ഞെന്ന് അഹങ്കരിച്ച് നാടുചുറ്റി നടക്കും. അവര് സഭകളില് വാദപ്രതിവാദങ്ങളും കുതര്ക്കങ്ങളും നടത്തും. എന്നാല് എല്ലാമറിയുന്ന ജ്ഞാനി സദാ വിനയാന്വിതനായിരിക്കും.
ശ്വേതകേതുവിന്റെ അഹങ്കാരം നശിപ്പിക്കണമെന്നും അവന് യഥാര്ത്ഥജ്ഞാനം ഉണ്ടാകണമെന്നും ഉദ്ദാലകന് വിചാരിച്ചു ആ ചിന്തയില് അദ്ദേഹം സ്വപുത്രനെ അരികിലേയ്ക്കു വിളിച്ചു വരുത്തി.
"ശ്വേതകേതു…"
"എന്താണ് അച്ഛാ?"
"മകനേ, വളരെ വര്ഷങ്ങള്കൂടി നിന്നെ ഞാന് കാണുകയാണ്. നിന്നെ കണ്ടിട്ട് ഒരു മഹാപണ്ഡിതന്റെ ഭാവമുണ്ട്. നീ വേദവും ശാസ്ത്രങ്ങളുമെല്ലാം ശരിയായിട്ട് അറിഞ്ഞുവോ?"
"തീര്ച്ചയായും. ഇക്കാലമത്രയും ഞാന് കഷ്ടപ്പെട്ട് പഠിക്കുകയായിരുന്നില്ലേ?"
"എങ്കില് ഒന്നു ചോദിക്കട്ടെ. മകനേ, എന്തുകണ്ടാല് പിന്നെ യാതൊന്നും കാണേണ്ടതില്ലയോ, എന്തുകേട്ടാല് പിന്നെ യാതൊന്നും കേള്ക്കേണ്ടതില്ലയോ, എന്തറിഞ്ഞാല് പിന്നെ യാതൊന്നുമറിയേണ്ടതില്ലയോ ആ അറിവ് എന്താണെന്ന് നിനക്കറിയാമോ?"
ഈ ചോദ്യം കേട്ട് ശ്വേതകേതു അമ്പരന്നു. വല്ലാതെ പതറിപ്പോയി. എത്ര ആലോചിച്ചിട്ടും ഒന്നും വ്യക്തമല്ല. ഇങ്ങനെയും ഒരറിവുണ്ടോ? ശ്വേതകേതു താന് അതുവരെ പഠിച്ചതെല്ലാം ഓര്ത്തുനോക്കി. തന്റെ പിതാവിന്റെ ചോദ്യത്തിനുത്തരം അവന് അറിയില്ലായിരുന്നു.
മകന്റെ അന്ധാളിപ്പുകണ്ട് ഉദ്ദാലകന് ചോദ്യം കുറെകൂടി ലളിതമാക്കി വിശദീകരിച്ചു.
"മകനേ, ലോകത്തില് അനേകം പദാര്ത്ഥങ്ങളുമുണ്ട്. അതുകൊണ്ട് ഓരോ പദാര്ത്ഥങ്ങളേയും വേറെയെടുത്ത് ശരിയാംവണ്ണം അറിയുവാന് നമുക്കാകുകയില്ല. അവ എണ്ണത്തില് അത്രയധികമുണ്ട്. നമ്മുടെ ആയുസ്സാണെങ്കില് വളരെക്കുറച്ചു മാത്രവും. എന്നാല് പദാര്ത്ഥങ്ങളുടെ ഗുണചിന്തനത്തിലൂടെ അവയുടെ അടിസ്ഥാനതത്ത്വം മനസ്സിലാക്കുവാന് സാധിക്കും. നീ പലതരത്തിലുള്ള സ്വര്ണ്ണാഭരണങ്ങള് കണ്ടിട്ടില്ലേ?
വള, മാല, മോതിരം, കമ്മല് എന്നിങ്ങനെ ബഹുവിധം ആഭരണങ്ങള് സ്വര്ണ്ണം കൊണ്ടുണ്ടാക്കിയവയുമുണ്ട്. എന്നാല് ഇവെല്ലാം ഉരുക്കിയാല് സ്വര്ണ്ണം മാത്രമാണ്. വളയും മാലയും ആകുന്നതിനുമുമ്പും അവ സ്വര്ണ്ണമായിരുന്നു. വള, കമ്മല്, മോതിരം, മാല എന്നിവയൊക്കെ വെറും നാമരൂപങ്ങള് മാത്രം. സത്യത്തില് അവ എപ്പോഴും സ്വര്ണ്ണമാണ്. സ്വര്ണ്ണപ്പണിക്കാരന് സ്വര്ണ്ണം കൊണ്ട് വിവിധരൂപങ്ങള് ഉണ്ടാക്കുന്നു. ആ രൂപത്തിന് ആകൃതിയ്ക്കനുസരിച്ച് പല പേരുകള് പറയുന്നു. അത്രമാത്രം. ഇവിടെ സ്വര്ണ്ണപ്പണിക്കാരന് ഒരു നിമിത്ത കാരണം. അയാള് സത്യത്തില് മാലയോ വളയോ ഒന്നുമല്ല. മകനേ, ഇനി ആലോചിച്ച് നോക്കിയിട്ട് എന്റെ ചോദ്യത്തിന്ഉത്തരം പറയൂ…."
"അച്ഛാ, എന്റെ ഗുരു ഇതൊന്നും പറഞ്ഞുതന്നിട്ടില്ല. അച്ഛന് അതെന്താണെന്ന് എനിക്ക് പറഞ്ഞു തന്നാലും." ശ്വേതകേതു അച്ഛനോട് അപേക്ഷിച്ചു. അപ്പോള് അവന്റെ ഗര്വ്വെല്ലാം നശിച്ചുകഴിഞ്ഞിരുന്നു. അതുകൊണ്ട് ഉദ്ദാലക മഹര്ഷി പുത്രനോട് യഥാര്ത്ഥ അറിവിനെക്കുറിച്ച് വിശദീകരിച്ചു.
"ശ്വേതകേതോ, നീ ചുറ്റും കാണുന്ന ഈ പ്രപഞ്ചമില്ലേ? അത് മുമ്പ് ഉണ്ടായിരുന്നില്ല. ഇവയെല്ലാം ഉണ്ടാകുന്നതിനുമുമ്പ് ആദിയില് ഒരു ചൈതന്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സത്വസ്തുവല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല.
ആ സത്ത് പലതാകട്ടെ എന്നാഗ്രഹിച്ചു.
ആദ്യം പഞ്ചതന്മാത്രകളുണ്ടായി.
പഞ്ചഭൂതങ്ങളുടെ സൂക്ഷ്മരൂപങ്ങളാണ് പഞ്ചതന്മാത്രകള്. ആകാശം വായു, അഗ്നി, ജലം, ഭൂമി ഇവയാണ് പഞ്ചഭൂതങ്ങള്.
പിന്നീട് ജീവാത്മാവ് സ്ഥാവരജംഗമവസ്തുക്കളില് സ്വയം പ്രകടിതമായി. ആദിയില് ഇവിടെ ഉണ്ടായിരുന്ന ആ സത്തു തന്നെയാണ് ജീവജാലങ്ങളില് ചൈതന്യസ്വരൂപനായ ജീവാത്മാവായി നിലനില്ക്കുന്നത്. അതുകൊണ്ട് ആ"സത്തിനെ" അറിഞ്ഞാല് എല്ലാത്തിനേയും അറിയാം.
മകനേ, ഞാന് നിന്നോടു ചോദിച്ചില്ലേ, ഏതൊന്നിനെ അറിഞ്ഞാലാണോ പിന്നെ യാതൊന്നും അറിയേണ്ടതില്ലെന്ന്. ഉത്തരമിതാണ്.സകല ജീവജാലങ്ങളിലും നിറഞ്ഞു നില്ക്കുന്ന ആ "സത്യത്തിന്റെ" അറിവിലൂടെ എല്ലാം അറിയാനാകും. പിന്നെ മറ്റൊന്നും അറിയാനില്ല!"
അത്രയും കേട്ടുകഴിഞ്ഞപ്പോള് ശ്വേതകേതുവിന് അനേകം സംശയങ്ങളുണ്ടായി.
"ആദിയില് ഒന്നായിരുന്നത് എങ്ങനെയാണ് പലതാകുന്നത്? സൂക്ഷ്മത്തില്നിന്ന് എങ്ങനെ സ്ഥൂലമുണ്ടാകും? ഒന്നും വ്യക്തമായി മനസ്സിലാകുന്നില്ലല്ലോ."
ശ്വേതകേതുവിന്റെ അവസ്ഥ മനസ്സിലാക്കി ഉദ്ദാലക മഹര്ഷി പറഞ്ഞു:
"ശരി, നീ ഇപ്പോള് പോകുക പതിനഞ്ചു ദിവസങ്ങള് ഇനി ആഹാരമൊന്നും കഴിയ്ക്കരുത്. ആവശ്യമെങ്കില് വെള്ളം മാത്രം ഇടയ്ക്കിടയ്ക്ക് കുടിക്കാം. വിരോധമില്ല. പതിനാറാമത്തെ ദിവസം ഇനി നമുക്കു തമ്മില് കാണാം."
അച്ഛന്റെ ഈ ആവശ്യം ശ്വേതകേതു അനുസരിച്ചു അവന് പതിനഞ്ചു ദിവസം പട്ടിണി കിടന്നു.
അച്ഛന്റെ നിര്ദ്ദേശപ്രകാരം ശ്വേതകേതു പതിനഞ്ചു ദിവസം ആഹാരമൊന്നും കഴിക്കാതെ ജലപാനം മാത്രം ചെയ്തു ജീവിച്ചു:
"മകനേ, നീ വേദങ്ങള് പഠിച്ചിട്ടുണ്ടല്ലോ." "ഉവ്വ്." "എങ്കില് വേദം ചൊല്ലൂ. കേള്ക്കട്ടെ."
വേദങ്ങളെല്ലാം പഠിച്ചവനാണ് ശ്വേതകേതു. പക്ഷേ ഇപ്പോള് യാതൊന്നും ഓര്മ്മ വരുന്നില്ല.
"അച്ഛാ, വേദങ്ങളൊന്നും എനിക്ക് ഓര്മ്മ വരുന്നില്ല."
"ശരി , എങ്കില് നീ പോയി കുറച്ചുദിവസം ആഹാരമെല്ലാം കഴിച്ച് ക്ഷീണമകറ്റൂ. ആരോഗ്യമൊക്കെ തിരികെ വരട്ടെ."
ശ്വേതകേതു അങ്ങനെ ചെയ്തു. നന്നായി ആഹാരം കഴിച്ചു. വിശ്രമിച്ചു. ദിവസങ്ങള് കഴിഞ്ഞു. ശ്വേതകേതുവിന്റെ ക്ഷീണമെല്ലാം മാറി. ആരോഗ്യം പുഷ്ടിപ്പെട്ടു. വേദം നന്നായി ഓര്മ്മിച്ചു. പിതാവിന്റെ നിര്ദ്ദേശപ്രകാരം വേദഭാഗങ്ങളൊക്കെ ചൊല്ലിക്കേള്പ്പിച്ചു.
"ശ്വേതകേതു, നിനക്കിപ്പോള് ഈ അറിവ് എവിടെ നിന്നാണ് തിരിച്ചുകിട്ടിയത്? ആരോഗ്യം ക്ഷയിച്ചിരുന്ന അവസ്ഥയില് ഈ അറിവ് എന്തുകൊണ്ട് നിനക്ക് ഓര്മ വന്നില്ല?"
പിതാവിന്റെ ചോദ്യം ശ്വേതകേതുവിനെ ചിന്താമഗ്നനാക്കി.
ഉദ്ദാലകന് വിശദീകരിച്ചുകൊടുത്തു.
"ഭൗതികശരീരം അന്നത്തില് നിന്നാണ് ഉണ്ടാകുന്നത്. അന്നം സ്ഥൂലമാണ്. അന്നം ജലത്തില് നിന്നും, ജലം തേജസ്സില് നിന്നും ഉണ്ടാകുന്നു. അതായത് അന്നത്തിന്റെ സൂക്ഷമഭാവം ജലവും ജലത്തിന്റെ സൂക്ഷ്മഭാവം തേജസ്സുമാണ്. ഈ തേജസ്സ് ഉണ്ടാകുന്നതാകട്ടെ സത്തില് നിന്നാണ്. സത്തിന് ഉല്പ്പത്തിയില്ല. നാശവുമില്ല. സകല അറിവിന്റെയും മൂലകാരണം സത്താണ്.
മനസ്സും ഭൗതികമാണ്. ശരീരസംബന്ധത്താല് മനസ്സ് ആഹാരത്തില് നിന്നാണ് പുഷ്ടി നേടുന്നത്. ശരീരത്തിനും മനസ്സിനും ആവശ്യമായ ഊര്ജ്ജം ആഹാരത്തില് നിന്നാണ് ലഭിക്കുന്നത്. മനസ്സിന് ശരീരത്തെ ആശ്രയിക്കാതെ സ്വതന്ത്രമായി പുഷ്ടിപ്പെടുവാന് സാധ്യമല്ല. മനസ്സിന് സ്വതന്ത്രസത്ത ഇല്ല. ആഹാരത്തിന്റെ സൂക്ഷ്മാംശം പരിണമിച്ചിട്ടുണ്ടാകുന്ന മനസ്സിന് ആഹാരസംബന്ധമായി ക്ഷീണവും പുഷ്ടിയും വരാം.
അതുകൊണ്ട് ആഹാരമില്ലാതെ ശരീരം ക്ഷീണിക്കുമ്പോള് മനസ്സും ക്ഷീണിക്കും. മനസ്സു തളര്ന്നവന്റെ ബുദ്ധിശരിയായി പ്രവര്ത്തിക്കുകയില്ല. അപ്പോള് അവനിലെ അറിവ് സൂക്ഷ്മത്തിലേയ്ക്ക് മാറിക്കിടപ്പുണ്ട്. യഥാര്ത്ഥത്തില് നശിക്കുന്നില്ലെങ്കിലും സ്ഥൂലമായി പ്രകടമാകുകയില്ല.
മനസ്സും ശരീരത്തിനും ആരോഗ്യമുള്ളപ്പോഴാണ് ബുദ്ധിയും സ്മൃതിയുമൊക്കെ വേണ്ടതു പോലെ പ്രവര്ത്തിക്കുന്നത്. എല്ലാ അറിവിന്റെയും മൂലകാരണം സത്ത് തന്നെയാണ്. ആ സത്ത് തന്നെയാണ് ആത്മരൂപേണ എല്ലാത്തിലും വ്യാപിച്ചിരിക്കുന്നത്. അത് അഖണ്ഡമാണ്. ആനന്ദസ്വരൂപവുമാണ്. യഥാര്ത്ഥത്തില് ഈ സത്താണ് മനുഷ്യന്റെ സ്വന്തം സ്വരൂപം.
തന്റെ സ്വന്തം സ്വരൂപത്തെ അറിയുന്നവന് ആനന്ദാനുഭൂതിയുണ്ടാകും. ആ ആനന്ദാനുഭൂതിയില് ലയിച്ച് ആത്മാവാകുന്നു സത്തുമായി ഏകീഭവിക്കുന്നതാണ് യഥാര്ത്ഥ സുഖം. എല്ലാത്തിലും നിറഞ്ഞിരിക്കുന്ന ആ ആത്മസത്ത ശ്വേതകേതോ നിന്നിലുമുണ്ട്.
അല്ലയോ ശ്വേതകേതോ, ആ സത്ത് നീ തന്നെയാകുന്നു. ആനന്ദസ്വരൂപമായ ആ ആത്മാവ് നീ തന്നെയാകുന്നു."
"തത്ത്വമസി ശ്വേതകേതോ"
(തത് - അത്, ത്വം - നീ, അസി - ആകുന്നു.)
ജീവാത്മാവിനേയും പരമാത്മാവിനേയും കുറിച്ച് അനേക തത്ത്വങ്ങള് ശ്വേതകേതുവിന് പിതാവ് വിശദീകരിച്ചുകൊടുത്തു. എന്നിട്ട് അവനോട് ഒരു പേരാല്വിത്ത് കൊണ്ടുവരാന് ആവശ്യപ്പെട്ടു.
ശ്വേതകേതു ഒരു പേരാല്വിത്ത് കൊണ്ടുവന്ന് കാണിച്ചു.
"ശരി, അത് പൊളിച്ചുനോക്കൂ. അതില് നീ കാണുന്നത് എന്താണ്?"
ശ്വേതകേതു പേരാല്വിത്ത് പൊളിച്ചുനോക്കി.
"അണുക്കളെപ്പോലെ ചെറിയ ചെറിയ വിത്തുകള് കാണുന്നു."
"ശരി, അതിലൊന്നെടുത്ത് പൊളിച്ചു നോക്കൂ….!"
അതും പൊളിച്ചു നോക്കി.
"ഇപ്പോള് എന്തു കാണുന്നു?"
"ഇതില് ഒന്നും കാണുന്നില്ല."
"നീ ഈ വിത്തിനുള്ളില് ഒന്നും കാണുന്നില്ലെങ്കിലും അതില് പേരാലിന്റെ ബീജമായി ചെറിയൊരംശമുണ്ട്. ആ ചെറിയ ബീജമാണ് വലിയ വൃക്ഷമായി വളരുന്നത്. ഇതുപോലെയാണ് സൂക്ഷ്മത്തില് നിന്ന് സ്ഥൂലമുണ്ടാകുന്നത്. സൂക്ഷ്മമായ ആത്മാവ് നാനാ രൂപങ്ങളോടുകൂടിയ സ്ഥൂലപ്രപഞ്ചമായി ഈ വിധം മാറുന്നു."
ശ്വേതകേതുവിന് ഒരു സംശയമുണ്ടായി.
"സത്തായ ആത്മാവാണ് പ്രപഞ്ചത്തിലെ എല്ലാത്തിനും കാരണമെങ്കില് അതിനെ പ്രത്യക്ഷമായി കാണാന് സാധിക്കാത്തത് എന്തുകൊണ്ടാണ്?"
ഉദ്ദാലകന് പറഞ്ഞു:"മകനേ, നീ ഇപ്പോള് ഒരു പാത്രത്തില് കുറച്ചു വെള്ളമെടുത്തിട്ട് അതില് കുറെ ഉപ്പ് ഇടണം. എന്നിട്ട് അത് എടുത്തുകൊണ്ട് വരണം."
ശ്വേതകേതു അപ്രകാരം ചെയ്തു.
പിറ്റേദിവസം ഉപ്പിട്ട ജലവുമായി ശ്വേതകേതു അച്ഛന്റെ അടുത്തെത്തി.
"മകനേ, നീ ഇന്നലെ ഈ വെള്ളത്തിലിട്ട ഉപ്പ് എവിടെപ്പോയി?"
"അത് കാണുന്നില്ല!"
"ഇനി ഈ വെള്ളത്തില് അല്പമെടുത്ത് രുചിച്ചു നോക്കൂ."
ശ്വേതകേതു അല്പം ജലമെടുത്ത് രുചിച്ചു നോക്കി!
"അച്ഛാ, ഇത് ഉപ്പുരസമുള്ളതാണ്."
"ശരി, എങ്കില് ഈ വെള്ളത്തിന്റെ വിവിധ ഭാഗങ്ങളില് രസം നോക്കുക."
ശ്വേതകേതു അപ്രകാരം ചെയ്തു. എല്ലാ ഭാഗങ്ങളിലും ഉപ്പുരസം നിറഞ്ഞിരിക്കുന്നു.
"നീ ഇന്നലെ വെള്ളത്തിലിട്ട ഉപ്പ് ഇപ്പോഴും അവിടെത്തന്നെയുണ്ട്. പക്ഷേ വെള്ളത്തിലെ ഉപ്പിനെ നിനക്ക് കാണാന് കഴിയുന്നില്ല എന്നുമാത്രം. എങ്കിലും രുചിച്ചുനോക്കിയിട്ട് രസംകൊണ്ട് ഉപ്പിനെ അറിയാമല്ലോ. അതുപോലെ ഓരോ ശരീരത്തിലുമുള്ള ആത്മാവിനെ നമുക്ക് കാണാന് കഴിയുന്നില്ലെങ്കിലും മറ്റു വിധത്തില് അതിനെ അനുഭവിച്ചറിയാന് കഴിയും."
ശ്വേതകേതുവിന് ഒരു സംശയം കൂടി ബാക്കി നിന്നു.
"അച്ഛാ! വെള്ളത്തിലെ ഉപ്പിനെ സ്വാദു കൊണ്ടറിയുന്നതു പോലെ ആത്മാവിനെ എന്തുകൊണ്ടാണറിയുക."
"കള്ളന്മാര് ഒരുവനെ പിടികൂടി കണ്ണുകെട്ടി കാട്ടില് കൊണ്ടുവിട്ടിട്ട് കടന്നു കളഞ്ഞെന്നിരിക്കട്ടെ. അവന്റെ അവസ്ഥ ഒന്നാലോചിക്കൂ. വഴിയറിയാതെയും സഹായിക്കാന് ആരുമില്ലാതെയും കാട്ടുപാതയില് അവന് എത്രയധികം വിഷമിച്ചു വലയേണ്ടിവരും. ആ വഴി വരുന്ന ദയാലുവായ ഒരാള് അവന്റെ കെട്ടഴിച്ച്, ആശ്വസിപ്പിച്ച് സ്വന്തം നാട്ടിലേയ്ക്കുള്ള വഴി കാണിച്ചു കൊടുക്കുന്നതുപോലെ ശ്രേഷ്ഠനായ ഒരു ഗുരുവിന്റെ സഹായത്താല് ആത്മാവിന് അറിയാനാകും.
കാരുണ്യവാനും ആത്മജ്ഞാനിയുമായ ഒരു ഗുരുവിന്റെ ഉപദേശാനുസാരം സൂക്ഷമമായ ആത്മഭാവത്തെ അനുഭവിക്കാന് കഴിയും.
സ്വസ്വരൂപത്തെ അറിഞ്ഞാനന്ദിക്കുന്നവന് പിന്നെ യാതൊരുവിധ ദുഃഖങ്ങളും ഉണ്ടാകുന്നില്ല."
ശ്വേതകേതുവിന്റെ സംശയങ്ങളെല്ലാം ഉദ്ദാലകന് ഉപദേശിച്ച് ഇല്ലാതാക്കി.
എല്ലാത്തിലും നിറഞ്ഞിരിക്കുന്ന ആ സത്ത തന്റെ ആത്മാവു തന്നെയാണെന്ന് അറിഞ്ഞ് ശ്വേതകേതു സംതൃപ്തനായി.
സുപ്രസിദ്ധങ്ങളായ നാല് വേദാന്ത മഹാവാക്യങ്ങളില് വെച്ച് പ്രധാനപ്പെട്ട ഒന്നാണ് ‘തത്ത്വമസി’എന്ന വാക്യം. ഉദ്ദാലകന്റേയും ശ്വേതകേതുവിന്റെയും ഈ കഥാഭാഗത്താണ് ‘തത്ത്വമസി’ മഹാവാക്യത്തെ ആദ്യമായി ഉപദേശിക്കപ്പെടുന്നത്.
തത്, ത്വം, അസി എന്നീ മൂന്നു പദങ്ങളാണ് തത്ത്വമസി എന്ന വാക്യത്തിലുള്ളത്. പരമാര്ത്ഥത്തില് എല്ലാത്തിനും നിറഞ്ഞിരിക്കുന്ന ഏക സത്ത ബ്രഹ്മം മാത്രമാണ്. എല്ലാജീവന്മാര്ക്കും അധിഷ്ഠാനമായിരിക്കുന്ന സത്ത ആത്മാവിന്റേതാണ്. പക്ഷേ ശരീരസംബന്ധം കൊണ്ട് ജീവന് തന്റെ യഥാര്ത്ഥ സത്തയെ അറിയുന്നില്ല. ഗുരുപദേശവും ശാസ്ത്രവിചാരവും കൊണ്ട് ശിഷ്യന് യാഥാര്ത്ഥ്യം ബോധ്യമാകും. എങ്കിലും പൂര്ണ്ണമായ ജ്ഞാനം ഉണ്ടാകണമെന്നില്ല. അങ്ങനെ നിരാശപ്പെട്ടിരിക്കുന്ന അവസരത്തിലാണ് ഗുരുക്കന്മാര് ‘തത്ത്വമസി’ ഉപദേശം ശിഷ്യര്ക്കു നല്കുന്നത്. ‘ത്വം’ പദം കൊണ്ട് ജീവനേയും ‘തത്’ പദംകൊണ്ട് എല്ലാത്തിനും അധിഷ്ഠാനമായിരിക്കുന്ന ആത്മാവിനേയും കാണിക്കുന്നു. ‘അസി’ പദംകൊണ്ട് ഇവ രണ്ടിന്റേയും ഐക്യത്തെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു.
ഓം തത് സത്

അവലംബം- ഛാന്ദോഗ്യോപനിഷത്ത്

20130825

ശ്രീകൃഷ്ണന് 16008 ഭാര്യമാര്‍ ഉണ്ടോ?

ഒരിക്കല്‍ കൃഷ്ണന്‍ നരകാസുരന്‍ എന്ന അസുരനെ വധിച്ചു , നരകാസുരന്റെ കാരാഗൃഹത്തില്‍ നരകാസുരന്‍ ബന്ധനസ്ഥരാക്കിയ കന്യകമാര്‍ ഉണ്ടായിരുന്നു. കൃഷ്ണന്‍ അവരെ കരാഗ്രഹത്തില്‍ നിന്നും മോചിപ്പിച്ചു തിരിച്ചു പോകാന്‍ പറഞ്ഞു . പക്ഷെ അവര്‍ പോയില്ല , അവര്‍ പറഞ്ഞു തങ്ങളെ അസുരന്‍ പിടിച്ചു കൊണ്ടുപോയത് കൊണ്ട് സമൂഹത്തില്‍ തങ്ങള്ക്കുൊ മാനവും സ്ഥാനവും ,നഷട്ടപെട്ടു, ഇനി മുതല്‍ തങ്ങളെ സമൂഹത്തില്‍ എല്ലാവരും മാനം നഷ്ട്ടപെട്ടവരായിട്ടാണ് കാണുക അത് കൊണ്ട് തങ്ങളെ വിവാഹം കഴിക്കാന്‍ ആരും വരില്ല എന്നും പറഞ്ഞു. .അവര്ക്ക് ‌ അറിയാം കൃഷ്ണന്‍ വളരെ ദയവാന്‍ ആണ് , കൃഷ്ണനോട്‌ ഭക്തിയോടെ ചോദിച്ചാല് എന്തും കൃഷ്ണന്‍ നല്കും എന്നും . അത് കൊണ്ട് കൃഷ്ണന്‍ അവര്ക്ക്  ഭാര്യാപദവിനല്‍കി ആദരിച്ചു സമൂഹത്തില്‍ ഒരു നല്ല സ്ഥാനം നല്‍കി . അവരും കൃഷ്ണനും തമ്മിലുള്ള ബന്ധം ദൈവവും യഥാര്ത്ഥ ഭക്തന്മാരും തമ്മില്ലുള്ള ബന്ധം ആയിരുന്നു അല്ലാതെ സാധാരണ ഭാര്യ ഭര്‍തൃ ബന്ധം അല്ല .അങ്ങനെ ആയിരുന്നു ശ്രീകൃഷ്ണന് 16008 ഭാര്യമാര്‍ ഉണ്ടായത്‌ . ഭഗവാന്‍ സച്ചിദാനന്ദന്‍ എന്നാണ് അറിയപെടുന്നത് കാരണം ഭഗവാനെ  ധ്യാനിക്കുന്നത്  തന്നെ ലോകത്തിലെ ഏററവും വലിയ പരമാനന്ദം ആണ് . നമ്മുക്ക് കൃഷ്ണ ഭക്ത മീരയുടെ കഥ വായിച്ചാല്‍ അത് മനസിലാകും. 

20130822

ഓംകാരം

                ഓംകാരം

അന്ധകാരത്തില്‍ നിന്നും വെളിച്ചത്തിലേക്ക് പിടിച്ചുയര്‍ത്തുന്നതിന്റെ പ്രതീകമായാണ് ഓംകാരത്തെ കരുതിവരുന്നത്. ഹൈന്ദവതത്വങ്ങളുടെ അടിസ്ഥാനമായ ബ്രഹ്മത്തിന്റെ സ്പഷ്ടവും ദര്‍ശനസംബന്ധിയുമായ രൂപമാണ് ഇത്. ഓംകാരം ഉച്ചരിക്കുമ്പോള്‍ തന്നെ ആരുടെമനസ്സിലും ആ ചിഹ്നം ഓര്‍മ്മവരും. ഹൈന്ദവദര്‍ശനത്തിലെന്നതിലുപരി സിഖ്, ബുദ്ധ, ജൈനമതങ്ങളിലും ഓംകാരത്തെ അതേ അര്‍ത്ഥത്തില്‍ തന്നെ സ്വീകരിച്ചിട്ടുമുണ്ട്. ഓംകാരകത്തിന്റെ അര്‍ത്ഥതലങ്ങളെ പാരാവാരമായി ആചാര്യന്മാര്‍ വിവരിച്ചിട്ടുണ്ടെങ്കിലും കളങ്കമില്ലാത്ത ഈശ്വരഭജനമെന്നാണ് പ്രണവം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. സ്ഥിരമായി ഓംകാരം ജപിക്കുന്നവന്‍ ഓരോ അവന്‍ തന്നിലുള്ള മൃഗീയവാസന മാറ്റി ജീവിതവിജയത്തിലെത്തിച്ചേരും. അ, ഉ, മ എന്നീ മൂന്നക്ഷരങ്ങളുടെ സങ്കലനമാണ് ഓംകാരമെന്നത്. ഇതില്‍ അടങ്ങിയിരിക്കുന്ന ഓരോ അക്ഷരത്തിനും അതിന്റെ അര്‍ത്ഥവ്യാപ്തിയുണ്ട്. ‘അ’ ആദിമത്വത്തേയും ‘ഉ’ ഉത്കര്‍ഷത്തെയും ‘മ’ മിതി (പരിധി)യേയും ചൂണ്ടിക്കാണിക്കുന്നു. അതിനാലാണ് ഓംകാരത്തെ സൃഷ്ടിസ്ഥിതിലയങ്ങളുടെ പ്രതിനിധീകരണ ശക്തിയായി വിശേഷിപ്പിക്കുന്നതും. പുണ്യപുരാണഗ്രന്ഥങ്ങളും ആചാര്യന്മാരുമൊക്കെ ഓംകാരത്തെ വിവരിച്ചിട്ടുണ്ട്. അവയില്‍ വേദങ്ങള്‍, ഉപനിഷത്തുക്കള്‍, ഭഗവദ്ഗീത തുടങ്ങിയവ ഉള്‍പ്പെടുന്നുണ്ട്. നിത്യമായ ഓംകാരജപം കൊണ്ട് ദേവേന്ദ്രന്‍, അസുരന്മാരുടെ ഹീനശക്തിയെ നേരിട്ട കഥകള്‍ അഥര്‍വ്വവേദത്തില്‍ പറയുന്നുണ്ട്. ബ്രഹ്മത്തെ അറിയാന്‍ ഓം ഉപയോഗിക്കാമെന്ന് യജുര്‍വേദം അനുശാസിക്കുന്നു. ഓംകാരത്തെ പരബ്രഹ്മമായി കഠോപനിഷത്ത് വിവരിക്കുമ്പോള്‍ മുണ്ഡകോപനിഷത്താകട്ടെ ഓംകാരധ്യാനം പരമാത്മാവുമായി ആത്മൈക്യം പ്രാപിക്കാന്‍ സഹായിക്കുമെന്നാണുപദേശിക്കുന്നത്. ഭഗവത്ഗീതയില്‍ സാക്ഷാല്‍ ശ്രീകൃഷ്ണഭഗവാന്‍ പറയുന്നത് താന്‍ ശബ്ദങ്ങളില്‍ ഓംകാരമാണെന്നാണ്. യോഗസൂത്രത്തില്‍ പതഞ്ജലി മഹര്‍ഷി ഓംകാരശബ്ദത്തെ ഓംകാരമായി അംഗീകരിച്ച് തുടര്‍ച്ചയായ ഓംകാരജപവും ധ്യാനവും കൊണ്ട് ഒരു വ്യക്തിക്ക് സമാധിയടയുവാന്‍ കഴിയുമെന്നാണ്. ആധുനികയുഗത്തില്‍ സ്വാമിവിവേകാനന്ദന്‍, അരവിന്ദ-രമണ മഹര്‍ഷിമാര്‍ തുടങ്ങി അനേകം മഹദ്‌വ്യക്തിത്വങ്ങള്‍ ഓംകാരധ്വനിയെപ്പറ്റി വിശേഷണങ്ങള്‍ കുറിച്ചിട്ടുണ്ട്. ആദിയും അന്തവുമില്ലാത്ത ഓംകാരത്തെ പാശ്ചാത്യരും അംഗീകരിക്കാന്‍ തയ്യാറായിക്കഴിഞ്ഞുവെങ്കിലും അറിവില്ലാത്ത നിരവധി ഭാരതീയര്‍ ഇതിനെ ഇപ്പോഴും മതചിഹ്നമായി കരുതുന്നു. എന്നാല്‍, ഈശാധിഷ്ഠിതമായിരിക്കുന്ന ഓംകാരം എല്ലാത്തിന്റെയും അടിസ്ഥാനമാണെന്ന സത്യം അവരറിയാതെ പോയിരിക്കുന്നു. ഓംകാരജപം കൊണ്ടും ധ്യാനം കൊണ്ടും പടയോട്ടങ്ങള്‍തന്നെ നടത്തി വിജയിച്ചുകൊണ്ടിരിക്കുന്നവരെ സൈബര്‍ യുഗത്തില്‍ നമുക്കിടയില്‍ കാണാവുന്നതാണെന്നതാണ് യാഥാര്‍ത്ഥ്യം. ഈശ്വരനും ഓംകാരവും ഒന്നുതന്നെയെന്നതാണ് ഏറ്റവും വലിയ തിരിച്ചറിവും....

ഡോ.വെങ്ങാനൂര്‍ ബാലകൃഷ്ണന്‍ - Punnyabhumi

--------------------------------------------------------------------------------
സകല വേദങ്ങളിലും ഉപനിഷത്തിലും മന്ത്രങ്ങളിലും ഓം എന്ന അക്ഷരത്തെക്കുറിച്ച്‌ പരാമർശമുണ്ടെങ്കിലും ഒരു നിർവചനം എന്ന നിലയിൽ എടുത്ത്‌ കാണിക്കാവുന്നത്‌ നചികേതസ്സ്‌ എന്ന ബ്രാഹ്മണകുമാരന്‌ യമൻ ഉപദേശിക്കുന്ന കഠോപനിഷത്തിലെ മന്ത്രമാണ്‌.
സർവേ വേദാ യത്‌ പദമാനന്തി
തപാംസി സർവാണി ച യത്‌ വദന്തി
യദിച്ഛന്തു ബ്രഹ്മചര്യം ചരന്തി
തത്തേ പദം സംഗ്രഹീതേ ബ്രവീമ്യോമിത്യേതത്‌.
സകല വേദങ്ങളും ഏതു പദത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്നുവോ, തപസ്സനുഷ്ഠിക്കുന്നവരെല്ലാം എന്തിനെക്കുറിച്ച്‌ (വദന്തി)പറയുന്നുവോ, എന്ത്‌ ഇച്ഛിച്ചു കൊണ്ട്‌ ബ്രഹ്മചര്യം അനുഷ്ടിക്കപ്പെടുന്നുവോ, അതേ പദത്തെ സംഗ്രഹിച്ച്‌ പറഞ്ഞു തരാം (ബ്രവീമി) (ഓം ഇത്യേ തത്‌) - ഓം എന്നാണത്‌. ഓം എന്ന അക്ഷരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിത്തരാൻ ഉതകുന്ന ശ്ലോകമാണിത്‌. എങ്കിലും ഒരു നിർവചനം സമഗ്രമായിരിക്കണം എന്ന നിലപാടെടുക്കുകയാണെങ്കിൽ, മാണ്ഡൂക്യ ഉപനിഷത്തിലെ മന്ത്രങ്ങൾ ഉത്തമമായിരിക്കും. മാണ്ഡൂക്യോപനിഷത്ത്‌ തുടങ്ങുന്നതു തന്നെ ഓം എന്ന അക്ഷരത്തെക്കുറിച്ച്‌ പ്രതിപാദിച്ചുകൊണ്ടാണ്‌...

പുണ്യപുരാണഗ്രന്ഥങ്ങളും ആചാര്യന്മാരുമൊക്കെ ഓംകാരത്തെ വിവരിച്ചിട്ടുണ്ടു. നിത്യമായ ഓംകാരജപംകൊണ്ട് ദേവേന്ദ്രൻ,അസുരന്മാരുടെ ഹീനശക്തിയെ നേരിട്ട കഥകൾ അഥർവ്വവേദത്തിൽ പറയുന്നുണ്ട്. ബ്രഹ്മത്തെ അറിയാൻ ഓം ഉപയോഗിക്കാം എന്നു യജുർവേദം അനുശാസിക്കുന്നു. ഓംകാരത്തെ പരബ്രഹ്മമായി കഠോപനിഷത്ത് വിവരിക്കുമ്പോൾ മുണ്ഠകോപനിഷത്താകട്ടെ ഓംകാരധ്യാനം പരമാത്മാവുമായി ആത്മ ഐക്യം പ്രാപിക്കാൻ സഹായിക്കുമെന്നാണ് പറയുന്നതു.
ആധുനികയുഗത്തിൽ സ്വാമി വിവേകാനന്ദൻ, അരവിന്ദ-രമണ മഹർഷിമാർ തുടങ്ങി അനേകം മഹദ്‌വ്യക്തിത്വങ്ങൾ ഓംകാര ധ്വനിയെപ്പറ്റി വിശേഷണങ്ങൾ കുറിച്ചിട്ടുണ്ടു. ആദിയും അന്തവുമില്ലാത്ത ഓംകാരത്തെ പാശ്ചാത്യരും അംഗീകരിക്കാൻ തയ്യാറായികഴിഞ്ഞു[അവലംബം ആവശ്യമാണ്]. ഈശ്വരനും ഓംകാരവും ഒന്നുതന്നെ എന്നതാണ് ഏറ്റവും വലിയ തിരിച്ചറിവ്[അവലംബം ആവശ്യമാണ്]. കളങ്കമില്ലാത്ത ഈശ്വരഭജനമാണ് പ്രണവം എന്നുദ്ദേശിക്കുന്നതും. ഏത് വേദസ്ഥിതിയായാലും ഏത് മന്ത്രമായാലും ഏത് ക്രിയ ആയാലും തുടങ്ങുന്നത് ഓം എന്ന മന്ത്രത്തിൻറെ പിന്തുടർച്ചയായിട്ടാണ്. ലോകത്തിലെ ആദ്യത്തെ മന്ത്രധ്വനിയും ഓംകാരമാണു. ഓംകാരം നാദരൂപമായതിനാൽ ബ്രഹ്മത്തെ നാദബ്രഹ്മം എന്ന് വിളിക്കുന്നു. കടലിന്റെ ഇരമ്പലും കാറ്റിന്റെ ചൂളവും ഇടിമുഴക്കത്തിന്റെ ധ്വനിയും ഓംകാരത്തിൽ ലയിക്കുന്നു. ഏകവും പഞ്ചമവും ശൂന്യവും ഓംകാരത്തെ തിരിച്ചറിയുന്നു. നമ്മുടെ ശ്വാസത്തില് പോലും ഓം എന്ന പ്രണവമന്ത്രത്തിന്റെ ആരോഹണ അവരോഹണമാണ്. പ്രപഞ്ചത്തിന്റെ ഓരോ ചലനങ്ങൾക്കും ആധാരശബ്ദം ഓംകാരമാണു. പ്രണവമന്ത്രം യഥാവിധി ഉരുവിട്ടാൽ രക്തസമ്മർദ്ദത്തെ കുറയ്ക്കാനും, വായുദോഷത്തെ അകറ്റാനും സാധിക്കും. ആയുർവേദത്തിൽ പ്രണവമന്ത്രത്തിന്റെ മഹിമയും പ്രാണായാമത്തിലൂടെ പ്രണവം ജപിക്കുമ്പോൾ സിദ്ധിക്കുന്ന ആരോഗ്യനേട്ടത്തെ കുറിച്ചും പറഞ്ഞിട്ടുണ്ട്.

ഓംകാരം പുരാണങ്ങളിൽ

അകാരോ വിഷ്ണുരുദ്ദിഷ്ട:
ഉകാരസ്തു മഹേശ്വര:
മകാരസ്തു സ്മൃതോ ബ്രഹ്മാ:
പ്രണവസ്തു ത്രയാത്മക:

എന്ന് വായുപുരാണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ‘അ’ വിഷ്ണുവിനെയും ‘ഉ’ ശിവനെയും ‘മ്’ ബ്രഹ്മാവിനെയും സൂചിപ്പിക്കുന്നു.
ബ്രഹ്മപ്രാപ്തിക്കും അതിലൂടെ ആത്മജ്ഞാനസിദ്ധിക്കും പ്രണവോപാസനയെക്കാൾ പ്രയോജനപ്പെടുന്ന മറ്റൊന്നുമില്ലെന്നാണ് പ്രണവോപനിഷത്തിൽ പറയുന്നത്.
ഓംകാരത്തെ അറിയുന്നവർ യോഗിയായി മാറുമെന്ന് ഗരുഡപുരാണം രേഖപ്പെടുത്തുന്നു. ‘ഓമിത്യേകക്ഷരം ബ്രഹ്മ’ എന്നും ‘ഗിരാമസ്മ്യേകമക്ഷരം’ എന്നും ഭഗവദ്ഗീതയിലുണ്ട്.
ഓമിത്യേതദക്ഷരമിദം സർവം
തസ്യോപവ്യാഖ്യാനം
ഭൂതം ഭവദ് ഭവിഷ്യദിതി
സർവമോങ്കാര ഏവ.
യച്ചാന്യത് ത്രികാലാതീതം
തദപ്യോങ്കാര ഏവ.

മാണ്ഠുക്യോപനിഷത്തിന്റെ തുടക്കം ഇങ്ങനെയാണ്. ഓം എന്ന നാശരഹിതമായ അക്ഷരം മാത്രമാണ് ഇഹത്തിലുള്ളതെല്ലാം. ഭൂത-വർത്തമാന-ഭാവി കാലങ്ങളിലുള്ളതെല്ലാം ആ അക്ഷരത്തിന്റെ ഉപവാഖ്യാനങ്ങൾ മാത്രമാണ്. മൂണ് കാലത്തെയും അതിക്രമിച്ചിട്ടുള്ളതും ഓംകാരമാണ്.
‘ബ്രഹ്മം താമര ഇലയിൽ പുരുഷരൂപമായ ബ്രഹ്മാവിനെ സൃഷ്ടിച്ചു. ബ്രഹ്മാവ് ഓംകാരത്തെ സൃഷ്ടിച്ചു. ഓംകാരം പ്രപഞ്ചത്തെ സൃഷ്ടിച്ചു’ എന്നു ഗോപഥബ്രാഹ്മണം വ്യക്തമാക്കുന്നുണ്ട്.
പ്രണവമാകുന്ന വില്ലിൽ ആത്മാവാകുന്ന ശരത്തെ തൊടുത്ത് ബ്രഹ്മമാകുന്ന ലക്ഷ്യത്തിൽ എയ്യണമെന്ന് മാണ്ഠുക്യവും, പരബ്രഹ്മത്തെയോ അപരബ്രഹ്മത്തെയോ പ്രാപിക്കാനുള്ള ശ്രേഷ്ടമായ മാർഗ്ഗം ഓംകാരോപാസനയാണെന്ന് കഠോപനിഷത്തും പറയുന്നു.
പ്രണവത്തിലെ അകാരം ഋഗ്വേദവും ഉകാരം യജുർവേദവും മകാരം സാമവേദവുമാണെന്ന് പരാമർശമുണ്ട്....


ഓംകാരം ഉപനിഷത്തുകളിൽ

മാണ്ഡൂക്യോപനിഷത്ത് പറയുന്നു: ഈ കാണുന്നതെല്ലാം ഓംകാരരൂപമാണ്. ഭൂതവും വർത്തമാനവും ഭാവിയുമായിട്ട് എന്തൊക്കെയുണ്ടോ അതെല്ലാം ഓംകാരമാകുന്നു. മൂന്നു കാലത്തേയും അതിക്രമിച്ചു നിൽക്കുന്നതും ഓങ്കാരം തന്നെ ഓംകാരം പരബ്രഹ്മവും അപരബ്രഹ്മവുമാകുന്നു. ഇതിനെ ഉപാസിച്ച് സാക്ഷാൽകരിച്ചാൽ ഉപാസകൻ എന്താഗ്രഹിക്കുന്നുവോ അത് ലഭിക്കും
കഠോപനിഷത്ത് പറയുന്നു: പരബ്രഹ്മത്തേയോ അപരബ്രഹ്മത്തേയോ പ്രാപിക്കുവാനുള്ള ശ്രേഷ്ഠമായ ആലംബം ഓങ്കാരമാണ്. ഇതിനെ ഉപാസിച്ച് സാക്ഷാത്ക്കരിക്കുന്നയാൾ ബ്രഹ്മലോകത്തിൽ പൂജിതനായിതീരുന്നു.
പ്രശ്നോപനിഷത്തും പരവും അപരവുമായ ബ്രഹ്മം തന്നെയാണ് ഓങ്കാരമെന്നും ഓങ്കാരമെന്നും ഓങ്കാരോപാസന കൊണ്ട് തന്നെ സാധകൻ ബ്രഹ്മത്തെ പ്രാപിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
ഓം എന്നത് ബ്രഹ്മമാണ് ഇക്കാണുന്നതെല്ലാം ഓങ്കാരം തന്നെ എന്ന് തൈത്തരീയോപനിഷത്ത് പറയുന്നു.
ചുരുക്കത്തിൽ സർ‌വ്വ ജീവജാലങ്ങളിലും അന്തര്യാമി രൂപേണ സാക്ഷിയായി വിളങ്ങുന്ന ആത്മാവാണ് ബ്രഹ്മം. ഇത് സഗുണനും നിർഗുണനുമാണ്. ഈ ബ്രഹ്മത്തെയാണ് ഓങ്കാരം പ്രതിനിധീകരിക്കുന്നത്.


ഓംകാരത്തെകുറിച്ചുള്ള ഒരുപാഖ്യാനം


സൂത്രസംഹിതയിൽ കാണുന്നത് ഇപ്രകാരമാണു. സൃഷ്ടികർമത്തിന് മുമ്പ്, ബ്രഹ്മാവ്, മഹേശ്വരദർശനത്തിനായി,പഞ്ചാഗ്നിമധ്യത്തിൽ തപസ്സിരുന്നു. ദീർഘമായ തീവ്രതപസ്സിൽ പ്രസാദിച്ച ശിവൻ, ഭൂമിയും അന്തരീക്ഷവും സ്വർഗവും നിർമ്മിക്കാൻ അനുഗ്രഹം നൽകി. പക്ഷേ, ത്രിലോകങ്ങളിലും പരമേശ്വരനെ കാണാത്തതിൽ ബ്രഹ്മാവ് വിഷമിച്ചു. ഭൂമിയിൽ നിന്ന് അഗ്നിയും അന്തരീക്ഷത്തിൽനിന്ന് വായുവും സ്വർഗത്തിൽ സൂര്യനും ഉണ്ടായി. അതിലൊന്നും ശിവനെ കാണാതെ ബ്രഹ്മാവ് ശിവസങ്കല്പത്തിൽ മുഴുകി. അഗ്നിയിൽ നിന്ന് ഋഗ്വേദവും വായുവിൽ നിന്നു യജുർവേദവും സൂര്യനിൽ നിന്ന് സാമവേദവും ഉണ്ടാകുന്നത് കാണാൻ കഴിഞ്ഞു. അവയിൽനിന്ന് യഥാക്രമം ഭൂ:,ഭുവ:,സ്വ: എന്നീ ശബ്ദങ്ങൾ പുറപ്പെടുന്നത് കേട്ടു. ആ വ്യാഹൃതികളിൽനിന്നും യഥാക്രമം അകാരവും ഉകാരവും മകാരവും പുറപ്പെട്ടു. ആ വർണങ്ങൾ ഒന്നിച്ചപ്പോൾ ഓംകാരമുണ്ടായി. പ്രണവസ്വരൂപമായ ഓംകാരത്തിൽ മഹേശ്വരന്റെ രൂപം തെളിഞ്ഞു എന്നാണ് വിശ്വാസം.


ഓംകാരധ്യാനം


സർവ്വമന്ത്രങ്ങൾക്കും സകല വേദങ്ങൾക്കും സകല ദേവതകൾക്കും ജനനിയായ ഓംകാരത്തെ ധ്യാനിക്കുന്നത് ഏറെ പുണ്യമായി കരുതുന്നു.ഓംകാര രൂപത്തിന്റെ മുന്നിൽ വിളക്കു കത്തിച്ച് 108,1008 എന്നീ പ്രകാരം ദിനം മുടങ്ങാതെ ജപിക്കുന്നത് ഏറേ നന്നാണ്.എന്നാൽ ഗർഭിണികൾ പ്രണവം ജപിക്കുന്നത് ദോഷമായി കരതുന്നു. രക്തസംക്രമണത്തിന് വ്യതിയാനം വരുത്തുവാണുള്ള കഴിവു ഓംകാരത്തിനു ഉള്ളതു കൊണ്ടാവാം. മൂന്ന് സന്ധ്യകളിലും- ഉഷസ്സന്ധ്യ, മദ്ധ്യാഹ്നസന്ധ്യ, സായംസന്ധ്യ - പ്രണവോപാസന ചെയ്യണമെന്നാണ് ആചാര്യപ്രോക്തം. ഉത്തരദിക്കിന് അഭിമുഖമായിട്ടായിരിക്കണം സാധകൻ ഇരിക്കേണ്ടതു. പ്രാണനെ ഉണർത്താനും ഉജ്ജീവിപ്പിക്കാനും പ്രണവോപാസനക്കൊണ്ട് സാധിക്കും. ഉറങ്ങിക്കിടക്കുന്ന കുണ്ഠലിനീശക്തിയെ ഉണർത്തി, സുഷുംനാനാഡിയിലൂടെ അതിനെ സഹസ്രാരപത്മത്തിലെത്തിച്ച്,ശിവസായൂജ്യത്തിണ്ടെ അമൃതം വർഷിക്കാനും ഓംകാരോപാസനകൊണ്ട് സാധിക്കും എന്നാണ് വിശ്വാസം.

wikipedia

20130820

നീതിമാന്‍ ആണോ രാമന്‍ ?

1.ബാലിയെ ശ്രീരാമന്‍ കാരണമൊന്നുമില്ലാതെ ഒളിയമ്പെയ്തുകൊന്നു.
2.സീതയെ കാട്ടില്‍ ഉപേക്ഷിച്ചു. 
3.ലക്ഷ്മണനെ വധശിക്ഷയ്ക്കു വിധിച്ചു. 
ഇവയെല്ലാം നീതിയ്ക്കുതകുന്ന വസ്തുക്കളാണോ? 

20130819

ഉത്സവം വെറും ധൂര്‍ത്ത്‌ മാത്രമോ ?

മകരം തുടങ്ങി.. ഉത്സവകാലവും. ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന് തന്നെ വിളിക്കാവുന്ന, സാംസ്കാരിക കേരളം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിന്റെ മാത്രം പ്രത്യേകതയാണ് ഉത്സവങ്ങളും അതോടനുബന്ധിച്ചുള്ള ആഘോഷങ്ങളും. ആന എഴുന്നള്ളിപ്പും മേളവും അതോടു അനുബന്ധിച്ചുള്ള കലകളും എല്ലാം ആ ആഘോഷത്തില്‍ പ്രമുഖ പങ്കു വഹിക്കുന്നു. ഉത്സവകാലത്ത് കാറ്റിനൊപ്പം ദൂരെ നിന്ന് സഞ്ചരിച്ചെത്തുന്ന ചെണ്ടക്കോലിന്റെയും ആനചങ്ങലയുടെയും ശബ്ദം ഏതൊരു സാധാരണ മലയാളിയുടെയും ഹൃദയത്തെ തുടിപ്പിക്കുകയും ചെയ്യും. ലോകത്തിന്റെ ഏതു കോണിലായാലും ഉത്സവകാലത്ത് നാട്ടിലെത്തുവാന്‍ ആഗ്രഹിക്കാത്ത ഒരു മലയാളിയും ഉണ്ടാകില്ല മാത്രമല്ല ലോകത്തോട് തങ്ങളുടെ നാട്ടിലെ ഉത്സവാഘോഷങ്ങളെ കുറിച്ച് പറയാന്‍ മലയാളിക്ക് നൂറു നാവുമാണ്.

എന്താണ് ഉത്സവം? കന്യാകുമാരി മുതല്‍ കാസര്‍‍ഗോഡ്‌ വരെ നീണ്ടു കിടക്കുന്ന ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ ആയിരക്കണക്കിന് ചെറുതും വലുതുമായ ക്ഷേത്രങ്ങള്‍ ഉണ്ട്…. അതില്‍ അന്തിത്തിരി മാത്രം കത്തിക്കുന്ന കുടുംബ ക്ഷേത്രങ്ങള്‍ മുതല്‍ മഹാക്ഷേത്രങ്ങള്‍ വരെയുണ്ട്. ഈ ക്ഷേത്രങ്ങളില്‍‍ എല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍‍ മറ്റൊരു തരത്തില്‍ ഉത്സവങ്ങള്‍ ആഘോഷിക്കപ്പെടാറുണ്ട്. കാരണം, ഏതൊരു ക്ഷേത്രത്തിന്റെയും അവിഭാജ്യ ഘടകമാണ് ഉത്സവങ്ങള്‍. ക്ഷേത്രത്തിന്റെയും ക്ഷേത്രത്തോട് അനുബന്ധിച്ച് ജീവിക്കുന്ന ഭക്തരുടെയും ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെയും ഐശ്വര്യ വര്‍ദ്ധനവിന് കൂടിയാണ് ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ നടത്തപ്പെടുന്നതും. മറ്റുള്ള ദിവസങ്ങളെ അപേക്ഷിച്ച് ഉത്സവകാലത്ത് പല പ്രത്യേക ചടങ്ങുകളും ആഘോഷങ്ങളും ഉത്സവകാലത്ത് ഉണ്ടാകാറുണ്ട്. പ്രതിദിനമുള്ള പൂജകള്‍ എളിയ തരത്തില്‍ ഉള്ളതാണെങ്കിലും ആണ്ടു തോറുമുള്ള ഉത്സവങ്ങള് ക്ഷേത്രങ്ങള്‍ ഗംഭീരമായി ആഘോഷിക്കുന്നു. ഈ അവസരത്തില്‍ നാട്ടുകാരെല്ലാം യോജിച്ചു പ്രവര്‍ത്തിക്കും. ഭക്തന്മാര്‍ നേര്ന്നിട്ടുള്ള വഴിപാടുകളും ഉത്സവത്തിന് മാറ്റ് കൂട്ടും മാത്രമല്ല ഉത്സവകാലത്ത് പല വിധ വ്രതങ്ങളും വഴിപാടുകളും അനുഷ്ടിക്കും. അതെല്ലാം ആ ക്ഷേത്രവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ജനങ്ങളുടെ ആത്മാവിനെ സ്പര്‍ശിക്കുന്നവയാണ്. ഉത്സവകാലത്തു ജനങ്ങള്‍ പല വിധ വിനോദങ്ങളിലും ഏര്‍പ്പെടുന്നു. ഭഗവാനെ പ്രീതിപ്പെടുത്തുന്നതിനായി മാത്രം ചില കലകള്‍ അരങ്ങേറും, പുതിയവ കണ്ടെത്തും.. നിമിത്ത പൂജയെ അടിസ്ഥാനപ്പെടുത്തി ആണ് ഉത്സവങ്ങള്‍ നടത്തപ്പെടുക പത്തു മുതല്‍ പതിനഞ്ചു വരെ ദിവസം നീണ്ടും നില്‍ക്കുന്ന ഉത്സവങ്ങളും ഉണ്ട്. ചില ക്ഷേത്രങ്ങളില്‍ ഒന്നില്‍ കൂടുതല്‍ ഉത്സവങ്ങളും ഒരു വര്ഷം ഉണ്ടാകാറുണ്ട്.. (ഉദാഹരണത്തിന് തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രം). ഉത്സവത്തിലെ മുഖ്യമായ ഒരംശം ദേവന്റെ വിഗ്രഹം എഴുന്നള്ളിച്ചു പ്രധാന സ്ഥലങ്ങളില്‍ കൂടി കൊണ്ട് പോകുക എന്നുള്ളതാണ്. രാവിലെയും വൈകിട്ടും ഇത് പതിവുണ്ട്. അതിന് പ്രത്യേകമായ ചില ആഡംബരങ്ങള്‍ ഉണ്ട്. വിശേഷപ്പെട്ട വസ്ത്രാഭാരണങ്ങള്‍ വേണം, സഞ്ചാര യോഗ്യമായി കരുതുന്ന ആന, കുതിര മുതലായ മൃഗാദികളെയും അണി യിച്ചൊരുക്കും. അങ്ങനെ ഭക്തന്റെ ശരീരത്തെയും മനസിനെയും ആത്മാവിനെയും ക്ഷേത്രം സ്ഥിതി ചെയ്യുന്ന ദേശത്തെയും പവിത്രീകരിച്ചും ആഘോഷത്തില്‍ ആറാടിച്ചും ഓരോ ഉത്സവവും സമംഗളം പര്യവസാനിക്കുന്നു. വീണ്ടും അടുത്ത ഉത്സവത്തിനായി ദേശം കാത്തിരിക്കുകയും ചെയ്യുന്നു..

എന്നാല്‍ ഈയടുത്ത കാലത്തായി ഉത്സവത്തോടൊപ്പം മുടങ്ങാതെ പല വിധ ആരോപണങ്ങളും വരാറുണ്ട്. പലതും ബാലിശമായവ, ചിലത് കുറച്ചൊക്കെ ശരിയും. അതിലെ ചില ആരോപണങ്ങളെ ഒന്ന് പരിശോധിക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശവും.


ആരോപണം 1: ഉത്സവങ്ങള്‍ക്ക് ആനയെ എന്തിനു എഴുന്നള്ളിക്കണം? കാട്ട് മൃഗമായ ആനയോട് ചെയ്യുന്ന ക്രൂരതയല്ലേ അത്?


അര്‍മേഭ്യോ ഹസ്തിപം ജവായാശ്വപം പുഷ്ട്യൈ ഗോപാലം…….. (യജുര്‍വേദം അദ്ധ്യായം 30, മന്ത്രം 11) നീണ്ട നടപ്പിനു വേണ്ടി ഒരു ആനപ്പാപ്പാനും വേഗത്തിനു വേണ്ടി ഒരു ആശ്വപനും പോഷണത്തിനായി ഒരു ഗോപാലനും …………..എന്ന് തുടങ്ങുന്ന മന്ത്രം ആണിത്. ഇതില്‍ നിന്ന് മനസിലാകുന്നത്, മനുഷ്യനും ആനയും തമ്മിലുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും വേദകാലത്ത്‌ മുതല്‍ വന്യമൃഗം ആയ ആനയെ മെരുക്കി മനുഷ്യന്‍ തന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്നുമാണ്. മഹാഭാരത യുദ്ധത്തില്‍ പാണ്ഡവപക്ഷത്ത് ഏഴ്, കൌരവപക്ഷത്ത് പതിനൊന്ന് ഇങ്ങനെ ആകെ 18 അക്ഷൌഹിണിപ്പട പങ്കെടുത്തിരുന്നു എന്ന് പറയുന്നു. അതായത് മൊത്തം 393660 ആനകള്‍ (ഒരു അക്ഷൌഹിണിയില്‍ ഉള്ളത് 21870 ആനകള്‍) യുദ്ധത്തില്‍ പങ്കെടുത്തു. അവയെല്ലാംചത്തൊടുങ്ങുകയും ചെയ്തു. സഹസ്രാബ്ദങ്ങള്‍ക്കു ശേഷം നടന്ന ഘോറിയുമായുള്ള യുദ്ധത്തില്‍ പ്രിത്വിരാജ് ചൗഹാന്റെ സേനയില്‍ ഉണ്ടായിരുന്നത് മൂവായിരത്തോളം ആനകള്‍. അങ്ങനെ യുദ്ധത്തിനായി മാത്രം ആനകളെ ഉപയോഗിച്ചിരുന്ന ഒരു കാലവും ഭാരതത്തിനുണ്ടായിരുന്നു. ഭാരതത്തിലെ കേള്‍വികേട്ട പല മഹാക്ഷേത്രങ്ങളുടെയും നിര്മിതിക്കാവശ്യമായ ഭീമാകാരങ്ങളായ കല്ലുകള്‍ വലിച്ചു കൊണ്ട് പോകുന്നതിനു ഉപയോഗിച്ചിരുന്നതും ആനകളെ ആയിരുന്നു എന്ന് പറയപ്പെടുന്നു. കുറച്ചു കാലം മുമ്പ് വരെ, കേരളത്തിലെ കാടുകള്‍ വെട്ടിത്തെളിക്കുമ്പോള്‍ തടി വലിക്കാന്‍ ഉപയോഗിച്ചിരുന്നതും ആനകളെ തന്നെ. ഇപ്പോഴും കുറച്ചൊക്കെ അവയെ ഉപയോഗിക്കുന്നു.

പറഞ്ഞു വന്നത്, കാട്ടുവാസിയായ ആനയെ നാട്ടില്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല, മാത്രമല്ല, അതി ഭീകരമായി അതിനെ കൊണ്ട് പണിയെടുപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നല്ല സുഖമായി പട്ടയും തിന്നു താള മേളത്തിനൊപ്പിചു തലയാട്ടി നില്‍ക്കുന്ന ആനയെ നോക്കിയാണ് ആനയെ പീഡിപ്പിക്കുന്നു എന്ന് പറഞ്ഞു ആക്ഷേപിക്കുന്നത്. തീര്‍ച്ചയായും ചിരിക്കു വക നല്‍കുന്നു, ആ ആരോപണങ്ങള്‍. അതിനാല്‍ തന്നെ വന്യമ്രുഗമായ ആനയെ ദ്രോഹിക്കുന്നു എന്ന് പറയുന്നത് ചരിത്രത്തോട് ചെയ്യുന്ന നീതിയല്ല. ഇനി അധ്വാ ആന വന്യമൃഗം ആണെന്ന് വാശി പിടിക്കുമ്പോള്‍ മനുഷ്യന്‍ ഇന്ന് വളര്‍ത്തുന്ന ഏത് മൃഗമുണ്ട്, വന്യമൃഗം അല്ലാത്തതായി എന്ന് പറയേണ്ടി വരും, ആരോപണ കര്‍ത്താക്കള്‍.


ആരോപണം2) ഉത്സവത്തിന്റെ പേരില്‍ ആനയെ ദീര്‍ഘ നേരം നിര്‍ത്തുന്നു, ദീര്‍ഘ ദൂരം നടത്തുന്നു 


എന്റെ അറിവില്‍ ആനയുടെ പൊതു സ്വഭാവം തന്നെ നില്‍ക്കുക എന്നുള്ളതാണ്.കൂടുതല്‍ സമയവും നിന്ന് തന്നെയാണ് അതുറങ്ങുന്നതും. വളരെ കുറച്ചു സമയം മാത്രമേ അത് കിടക്കുന്നുമുള്ളൂ.. അങ്ങനെ നോക്കുമ്പോള്‍ ഈ ആക്ഷേപവും വെറും ബാലിശം. പിന്നെയുള്ളത് നടത്തുന്നു എന്നുള്ളതാണ്.. ഇവിടെ ആദ്യം കൊടുത്തിരുന്ന യജുര്‍വേദ മന്ത്രം “ദീര്‍ഘ ദൂരം നടക്കുന്നതിനായി ആനപ്പാപ്പനെയും” കൂട്ടണം എന്ന് പറയുന്നതില്‍ നിന്ന് മനസിലാകും, പണ്ടും ആനകള്‍ ദീര്‍ഘദൂരം നടന്നിരുന്നു അല്ലെങ്കില്‍ നടത്തിയിരുന്നു എന്നാണു.. അതായത് ആനയുടെ നടത്തം ഒരു പുതുമ അല്ലെന്നര്‍ത്ഥം .!!


ആരോപണം 3) ഉത്സവത്തിനായി പണം ധൂര്‍ത്തടിക്കുന്നു, ആ പണം ഉണ്ടെങ്കില്‍ എത്രയോ പാവങ്ങള്‍ക്ക് സഹായം നല്‍കാന്‍ സാധിക്കും.. 


ഉത്സവത്തിന് പണം ചിലവാകുന്നത് പല വിധത്തില്‍ ആണ്.. അതില്‍ ഒന്നാമത്തേത് ആനക്ക് കൊടുക്കുന്ന ഏക്കം തന്നെ. പിന്നെ, മേളം, അകമ്പടി കലാരൂപങ്ങള്‍ക്ക്‌, വിനോദാദി കലകള്‍ക്ക്, അതിനു ശേഷം കരിമരുന്നു പ്രയോഗങ്ങള്‍ക്കു കൊടുക്കുന്ന പണം എന്നിവയോക്കെയാണ് ഉത്സവത്തിനുള്ള ചിലവുകള്‍ ആയി വരുന്നത്. ധൂര്‍ത്തടിക്കുന്ന ചിലവുന്ടെങ്കില്‍ എത്രയോ പാവങ്ങള്‍ക്ക് സഹായം ചെയ്യാന്‍ സാധിക്കും എന്ന് പറയുന്നവര്‍ മനസിലാക്കേണ്ടത്, ഉത്സവത്തിന് ധൂര്‍ത്തടിക്കുന്നു എന്ന് പറയുന്ന പണം സത്യത്തില്‍ ആ സമൂഹത്തിലെ പാവങ്ങളിലേക്ക് തന്നെ എത്തി ചേരുന്നു എന്നുള്ളതാണ്. ഉദാഹരണത്തിന്, ഒരു ആന വരുമ്പോള്‍ ഒപ്പം വരുന്നത് 3 ആനക്കാര്‍ ആണ്. ആന ഉണ്ടെങ്കില്‍ മേളം തീര്‍ച്ചയായും വേണം. ഉത്സവത്തിലെ ഒരു മേളത്തിന് കുറഞ്ഞത്‌ 10 പേര്‍ മുതല്‍ 100 പേര്‍ വരെ ഉണ്ടാകും. തൃശൂര്‍ പൂരം പോലുള്ള മേളത്തിനാണെങ്കില്‍ അത് 200 കവിയും. ചില ക്ഷേത്രങ്ങളില്‍ ഓരോ ദേശത്തിന്റെയും വക ആയി ഓരോ ആന ഉണ്ടാകും. അതിനോടൊപ്പം കുറഞ്ഞത്‌ 10 പേര്‍ ഉള്ള മേളവും. അങ്ങനെ അനേകം ദേശങ്ങള്‍ ആനയെ എഴുന്നള്ളിച്ചു കൊണ്ട് വരും. അതോടൊപ്പം മേളവും. അതായത് കൂട്ടി എഴുന്നള്ളിക്കുമ്പോള്‍ 50 ആനകള്‍ ഒക്കെ ഉള്ള ഒരുത്സവത്തിന്റെ ഒപ്പം ഉണ്ടാകുന്നത് 50 സെറ്റ് മേളക്കാര്‍. അത് മൊത്തം കൂട്ടുമ്പോള്‍ കുറഞ്ഞത്‌ 500 മേളക്കാര്‍, ഒരുത്സവത്തിന് !!! ഇവരില്‍ ഭൂരിഭാഗവും മേള കാലത്ത് കിട്ടുന്ന പണം കൊണ്ട് മാത്രം ജീവിക്കുന്ന തനി പാവപ്പെട്ടവരാണ്.മേളത്തോടൊപ്പം തെയ്യം തിറ തുടങ്ങിയ കലകള്‍ അവതരിപ്പിക്കുന്നവര്‍, ശിങ്കാരി മേളക്കാര്‍, ഇപ്പോഴാണെങ്കില്‍ ദേവ നൃത്തം മുതലായ പുതു കലകള്‍ അവതരിപ്പിക്കുന്നവര്‍, ചില സ്ഥലങ്ങളില്‍ നൂറുകണക്കിന് പേര്‍ക്ക് ജിവിതം നല്‍കുന്ന ഫ്ലോട്ടുകള്‍, കലാപ്രകടങ്ങള്‍ എന്നിവയും ഉണ്ടാകും. ഇവരും പണക്കാര്‍ അല്ല, അര്‍ദ്ധപട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരും ആയ പാവങ്ങള്‍ തന്നെ. ഇതിനോടൊപ്പം തന്നെ കണക്കാക്കേണ്ടതാണ്, നല്ല കൊഴുപ്പുള്ള ഉത്സവത്തിന് അവിഭാജ്യഘടകമായ വഴിവാണിഭക്കാര്‍, മറ്റു കച്ചവടക്കാര്‍ മുതലായവര്‍. ഇങ്ങനെ പറയാന്‍ തുടങ്ങിയാല്‍ ഇപ്പോഴൊന്നും തീരില്ല. അത് കൊണ്ട് കൂടുതല്‍ സാഹസത്തിനു മുതിരുന്നില്ല.

അത് കൊണ്ട് മുകളിലെ ആരോപണവും നില നില്‍ക്കത്തക്കതല്ല, മാത്രമല്ല, ഉത്സവത്തിന് ചിലവാക്കുന്ന പണം ഉത്സവത്തിന് ചിലവാക്കാതെ ഇത്രയും പേര്‍ക്ക് സഹായം ചെയ്യാന്‍ സാധിക്കുമെന്ന് സാമാന്യ യുക്തിയുള്ള ഒരാളും പറയില്ല..


ആരോപണം 4) കുറെ ആളുകളുടെ ധനവും സമയവും കളയാമെന്നല്ലാതെ ഉത്സവങ്ങള്‍ പ്രത്യേകിച്ച് ആനയെ എഴുന്നള്ളിച്ചു കൊണ്ടുള്ള ഉത്സവത്തിനെന്തു ഗുണം? 


ഉത്സവത്തിന്റെ ആധ്യാത്മിക ഗുണവും ഭൌതിക ഗുണവും മുകളില്‍ വിവരിച്ചു കഴിഞ്ഞു. ഇനി അതിന്റെ സാംസ്കാരിക ഗുണം എന്തൊക്കെയാണെന്ന് പരിശോധിക്കാം. കേരളത്തിലെ വാദ്യ കലകളുടെയും മറ്റിതര കലകളുടെയും വളര്‍ച്ചക്ക് ഉത്സവങ്ങള്‍ പ്രമുഖ പങ്കു വഹിക്കുന്നുണ്ട്. അതില്‍ ആനപ്പൂരത്തിനുള്ള പങ്കും അദ്വിതീയം. ഒരു പക്ഷെ വിവിധങ്ങളായ വാദ്യങ്ങളുടെയും അതിന്റെ വിവിധ തരത്തിലുള്ള പരീക്ഷണങ്ങളുടെയും പ്രചാരണത്തിന്റെയും, അതിലേക്കു കടന്നു വരുന്ന പുതു തലമുറകളുടെയും ഒരു കാരണം തന്നെ ഉത്സവത്തെ മുന്‍ നിര്‍ത്തിയാനെന്നു കാണാം. മാത്രമല്ല, ഉത്സവത്തിനായി കൊണ്ട് കാലാകാലങ്ങളായി പുതിയ തരം കലകളും വാദ്യങ്ങളും കണ്ടുപിടിക്കപ്പെടുന്നുണ്ട്. അവയെല്ലാം തന്നെ പൊതുജനങ്ങള്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നുമുണ്ട്. അതിന്റെ രണ്ടു ഉദാഹരണങ്ങള്‍ ആണ്, ശിങ്കാരി മേളവും, തെയ്യം തിറ എന്നിവയുടെ ആധുനിക രൂപമായി കാണുവാന്‍ സാധിക്കുന്ന ദേവനൃത്തവും. രണ്ടും വളരെയധികം ആരാധാകരെ ആകര്‍ഷിക്കുന്ന പുതു കലകളാണ്.

ഉത്സവങ്ങള്‍ക്ക് പോയിട്ടുള്ളവര്‍ക്കറിയാം, ആനയും, പഞ്ചവാദ്യവും, പാണ്ടിമേളവും, ശിങ്കാരി മേളവും, കാവടിയും, തെയ്യവും, തിറയും, ദേവനൃത്തവും, ആടിത്തിമര്‍ക്കുന്ന ജനതതിയും കരിമരുന്നു പ്രയോഗവും എല്ലാം ഒത്തു ചേര്‍ന്ന് ഉത്സവപ്പറമ്പില്‍ സൃഷ്ടിക്കുന്ന മായിക പ്രപഞ്ചം. അതിനു പകരം വക്കാന്‍, ഈ ഭൂലോകത്ത് തന്നെ വെറൊന്നുണ്ടാവില്ല. അതിനാല്‍ തന്നെ കേരളത്തെ സാംസ്കാരിക കേരളം ആക്കി നില നിര്‍ത്തുന്നതില്‍ ഉത്സവങ്ങള്‍ക്കുള്ള പങ്കു വിലമതിക്കാനാവാത്തതാണ്.. മാത്രമല്ല, ഉത്സവങ്ങള്‍ വിദേശികളുടെ സന്ദര്‍ശന കാലവുമാണ്. അത് മൂലം ലഭിക്കുന്ന വിദേശ നാണയത്തിന്റെ മൂല്യം അറിയണമെങ്കില്‍, കേരള സര്‍ക്കാരിന്റെ വിനോദ സഞ്ചാര വകുപ്പിനോട് തന്നെ ചോദിക്കണം. ഒപ്പം, വിദേശത്തു ഉത്സവങ്ങളെ പ്രമൊട്ട് ചെയ്യാന്‍ എത്ര പണം മുടക്കുന്നുന്ടെന്നും. സാംസ്കാരിക കേരളത്തിന്റെ ചിഹ്നങ്ങള്‍ കൂടിയാണ് ആനയും, ആനപ്പൂരങ്ങളും.അത് കൊണ്ടാണ്, വിദേശത്തു കേരള ടൂറിസം പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ എഴുന്നള്ളി നില്‍ക്കുന്ന ആനകളുടെ ചിത്രങ്ങള്‍ തന്നെ തിരഞ്ഞെടുത്തത്..

ആരോപണം 5) ആനപ്പൂരം നിര്‍ത്തലാക്കിയാല്‍ ഉത്സവം നടക്കില്ലേ? ഇത് പോലെ ആളുകളും വരില്ലേ? കലകളും പ്രചരിക്കില്ലേ? 

ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഇല്ല എന്ന് തന്നെയാണ് ഉത്തരം.. അതറിയണമെങ്കില്‍ ഉത്സവം ആഘോഷമായി നടത്താതെ, വെറും ചടങ്ങായി നടത്തുന്ന ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്ക് ഉണ്ടാകുന്ന ജനങ്ങളുടെ പങ്കാളിത്തം നോക്കിയാല്‍ മാത്രം മതി.

ആരോപണം 6) ആനപ്പൂരം ഒഴിവാക്കാന്‍ സാധിക്കില്ലെങ്കില്‍ പേരിന് ഒരാനയെ നിര്‍ത്തി ഉത്സവം നടത്തിയാല്‍ പോരെ?

 പോരാ, കാരണം, ഒരു ആനയെ നിര്‍ത്തുമ്പോള്‍ പേരിനു മാത്രമേ മേളവും ഉണ്ടാകൂ.. അങ്ങനെ വരുമ്പോള്‍ 50 പേര്‍ വേണ്ട മേളത്തിന് വെറും 5 പേര്‍ മാത്രമായി ചുരുങ്ങും. ബാക്കി 45 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ഒന്നോ രണ്ടോ പേരുടെ തൊഴില്‍ നഷ്ടത്തിന് കാരണമാകുന്നു എന്നത് കൊണ്ട് മാത്രം, നാടിനെ നശിപ്പിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ പോലും നിലനിര്‍ത്തുന്ന നാട്ടില്‍ ആയിരക്കണക്കിന് ജനങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുന്നത് നീതീകരിക്കാന്‍ ആകുമോ?

എന്തായാലും ഈ വിഷയം ഇങ്ങനെ എഴുതി നിര്‍ത്താമെന്ന് തോന്നുന്നു.. ലോകത്തുള്ള ഓരോ നാടിനും ഓരോ സംസ്കാരവും ആഘോഷവും കലകളും ഉണ്ട്. അവയെല്ലാമാണ് ആ നാടിന്റെ സംസ്കാരത്തെ വേറിട്ട്‌ നിര്‍ത്തുന്നതും. കേരളത്തിന്റെ സംസ്കാരമാണ് ക്ഷേത്രവും, ഉത്സവവും അതിനോട് അനുബന്ധിച്ചുള്ള ആനയെഴുന്നള്ളതും, മേളവും എല്ലാം. ആ സംസ്കാരം കാരണമാണ് കേരളം വാദ്യങ്ങളുടെയും കലകളുടെയും സംഗീതത്തിന്റെയും ഒക്കെ നാടായി ലോകം മുഴുവന്‍ പേരെടുത്തു നില്‍ക്കുന്നതും..അങ്ങനെയുള്ള മഹത്തായ, പുരാതനമായ ആ സംസ്കാരത്തെ ആനയുടെ പേര് പറഞ്ഞു നിരോധിക്കണം എന്ന് ആവശ്യപ്പെടുന്നവര്‍, അവര്‍ ആവശ്യപ്പെടുന്നതിന്റെ വരും വരായ്കകളെ കുറിച്ച് ബോധവാന്മാരും ബോധാവതികളും ആകാതെയാണ് അങ്ങനെ ആവശ്യപ്പെടുന്നത്.. പാവം മൃഗങ്ങളെ തല്ലിക്കൊന്നും, തലയറുത്തും വെടി വച്ചും ഒക്കെ കൊന്നു, തിന്നു തീര്‍ക്കുന്നവര്‍ ആണ് ആനയുടെ പേരില്‍ നിരുപദ്രവമായ ആഘോഷത്തിനെതിരെ ഇങ്ങനെ ഹാലിളകുന്നത് എന്നുള്ളത് ഒരു വിരോധാഭാസം തന്നെയാണ്.

ഒരു കാലത്ത് ക്ഷേത്രങ്ങള്‍ സാംസ്‌കാരിക കേന്ദ്രങ്ങളും കലകളുടെ കാവല്ക്കാരുമായിരുന്നു. ഇന്നാ സ്ഥാനം ഉത്സവങ്ങള്‍ ഏറ്റെടുത്തു എന്ന് മനസിലാക്കി, ആ ഒരു കാഴ്ചപ്പാട് കൂടി മനസ്സില്‍ വച്ച് കൊണ്ട് ഓരോ ഉത്സവവും കാണുക. ലോകത്ത് മറ്റാര്‍ക്കുമില്ലാത്ത ആ ആത്മീയ സാംസ്‌കാരിക പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുക. അതില്‍ ക്ഷേത്രങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും ഉള്ള പങ്കിനെ പറ്റി നന്ദിയോടെ സ്മരിക്കുക. എല്ലാവര്ക്കും ഒരു നല്ല ഉത്സവകാലം ആശംസിക്കുന്നു.

കട്ടിലപൂവം വിനോദ് 

ഭാരതീയ ജീവിത ചര്യ

ബ്രഹ്മ മൂഹര്‍ത്തത്തില്‍ ഉണരുക (മൂന്നു മുതല്‍ ആര് വരെ )
ഇത് വ്യക്തിയുടെ ആയുസ്സ്  വര്‍ദ്ധിപ്പിക്കും
ഈ സമയം പ്രാര്‍ഥനക്കും ധ്യാനത്തിനും സഹായിക്കുന്നു
         യഥാ സമയത്ത് ഉണരുമ്പോള്‍ ത്രി ദോഷങ്ങള്‍ അനുയോജ്യമായ വിധം തനിയെ     ക്രെമിക്കാരിക്കുന്നതില്‍   സഹായിക്കുന്നു
2. കണ്ണുകള്‍ തുറക്കുന്നതിനു മുന്‍പ് ,കിടക്കയില്‍ നിന്നും എണീക്കുന്നതിനു മുന്‍പ് പ്രകൃതിയിലെ ഊര്‍ജത്തെ അറിയുക ... കൈ പത്തികള്‍ പരസ്പരം ഉരസിയത്തിനു ശേഷം മുഖം മുതല്‍ കാല്‍ പടം വരെ തടവുക ... കൈ പത്തിയിലെ ചൂട് നഷ്ടപ്പെടുമ്പോള്‍ വീണ്ടും അവ തമ്മില്‍ ഉരസുക ...
] പ്രഭാത ശ്ലോകം
കരാഗ്രേ വസതേ ലക്ഷ്മീഃ കരമധ്യേ സരസ്വതീ |കരമൂലേ സ്ഥിതാ ഗൗരീ പ്രഭാതേ കരദര്ശനമ് ||
പ്രഭാത ഭൂമി ശ്ലോകം
സമുദ്ര വസനേ ദേവീ പര്വത സ്തന മംഡലേ |വിഷ്ണുപത്നി നമസ്തുഭ്യം, പാദസ്പര്ശം ക്ഷമസ്വമേ || (ശേഷം ഭൂമിയെ തൊട്ടു വന്ദിക്കുക )
കൂടാതെ ഒരു ചെറിയ പ്രാര്‍ഥനയും ആകാം
3.പാല്‍ ,പുഷ്പം ,നെയ്യു എന്നിവ ഉണരുമ്പോള്‍ കാണുന്നത് ശുഭ ലക്ഷണമായി കണക്കാക്കുന്നു .
4.പ്രഭാത കൃത്യങ്ങള്‍
5.കാല്‍പാദം ശുദ്ധമായ ജലത്താല്‍ കഴുകുക .... ഇത് പകര്‍ച്ച വ്യാധികള്‍ തടയുകയും കാല്‍പാദത്തില്‍ അവസാനിക്കുന്ന നാഡി വ്യുഹങ്ങളെ തണുപ്പിക്കുകയും ചെയ്യുന്നു ... അതിനാല്‍ നാഡികളുടെ പ്രവര്‍ത്തനശേഷി വാ പൂര്‍ണ ഗതിയില്‍ ആകുന്നു .
6.ദന്ത ശുദ്ധി
പ്രകൃതി ദത്തമായ വേപ്പ് ,പേസ്റ്റ് എന്നിവ കൊണ്ട് ദന്തങ്ങള്‍ ശുദ്ധി വരുത്തുക... ശരിയായ ദന്ത ശുദ്ധികരണം എല്ലാ ദാന്തങ്ങളിലും എത്തുകയും വായിലെ മസ്സിലുകളെ ദൃടികരിക്കുകയും ചെയ്യുന്നു ... ദിനത്തില്‍ രണ്ടു തവണ ഇത് ചെയ്യുന്നത് നല്ലതാണ് ....
7.കവല
ശുദ്ധമായ ഇളം ചൂടുള്ള ജലം കൊണ്ട് വാ കുലുക്കുഴിയുക ... ഉപ്പു ചേര്‍ന്ന ത്രിഫല ചൂര്നവും ഉപയോഗിക്കാവുന്നതാണ് ... ഇത് വാ കൂടുതല്‍ ശുചി ആയി സൂക്ഷിക്കാന്‍ സഹായിക്കുന്നു .... ഭക്ഷണത്തിനു ശേഷവും ചെയ്യാവുന്നതാണ്
8.ഗണ്ടുഷ
തില ചൂര്‍ണം ,തില എണ്ണ എന്നിവ വായയില്‍ ശേഖരിച്ച ശേഷം , ഒന്നോ രണ്ടോ മിനിടുകള്‍ക്ക് ശേഷം തുപ്പികലയുക ... ഇത് വായുമായി ഭന്ധപ്പെട്ട പേശികളെ ബലപ്പെടുത്തുന്നു ... കൂടാതെ കവിലുകളിലെ ചുളിവുകളും പാടുകളും നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു ...
9.ഉഷ പാനം
മൂന്ന് മുതല്‍ നാല് ഗ്ലാസ് വരെ ജലം സേവിക്കുന്നത് നല്ലതാണ് ... ഇത് കാലാവസ്ഥ അനുസരിച്ചു തണുത്ത ജലമോ ചൂട് ജലമോ ആകാം ... ജലം സ്വര്‍ണ,വെള്ളി,ചെമ്പ് ,മണ്‍ പാത്രങ്ങളില്‍ ശേഖരിച്ചു സൂക്ഷിക്കാം ...
10.കണ്ണെഴുത്ത്
അഞ്ജനം കൊണ്ട് കണ്ണെഴുതുന്നത് നെത്രത്തെ ശുദ്ധി ചെയ്യുന്നു
11.നാസ്യ കര്‍മം
ശുദ്ധമായ നെയ്യ് ,അനു തൈലം എന്നിവ ചെറിയ അളവില്‍ നാസ ദ്വാരത്തില്‍ ഒഴിക്കുക ... ഇത് നാസത്തിലെ പൊടി ,അണുക്കള്‍ എന്നിവ നീക്കം ചെയ്യുകയും ,അതിനെ പശിമയുല്ലതാക്കുകയും ചെയ്യുന്നു ... ദിനവും ഇത് ചെയ്താല്‍ തലവേദന ഇല്ലാതാകുകയും ശിരസ്സ്‌ മുതല്‍ തോള്‍ വരെ ശുധികരിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്നു ....
12.അഭ്യംഗ
ശുദ്ധമായ എണ്ണ കൊണ്ട് ശരീരം തടവുക ..മുകളില്‍ നിന്നും താഴേക്ക്‌ തടവുക ...ഇത് രക്ത സംക്രമണം വര്‍ധിപ്പിക്കുന്നു ... അതിനാല്‍ തൊലി വെളുപ്പ്‌ കൂട്ടുന്നു എന്ന് മാത്രമല്ല ,ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിക്കുകയും ,തൊലിയിലെ അന്തരിച്ച കോശങ്ങളെ നീക്കം ചെയ്യുകയും അനുക്കലെര്‍ നീക്കം ചെയ്യുകയും രക്ത സമ്മര്‍ദം കുറക്കുകയും ഹൃദയ സ്തംഭന സാദ്യത കുറക്കുകയും ചെയ്യുന്നു ... ഉള്ളന്‍ കാല്‍ എണ്ണ കൊണ്ട് തടവുന്നത് നേത്ര ശക്തി വര്‍ദ്ധിപ്പിക്കുന്നു .
13.വ്യായാമം
ദിനവും വ്യായാമം ചെയ്യുന്നത് പേശികളെ ബലപ്പെടുത്തുകയും ,രക്ത സമ്മര്‍ദം കുറക്കുകയും ,ശരീരത്തിന് ആകൃതി ,വഴക്കം എന്നിവ നല്‍കുകയും ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തന ശേഷി വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലെ മാലിന്യങ്ങളെ വിയര്‍പ്പു വഴി പുറന്തള്ളുകയും ശ്വാസ കോശത്തിന്റെ പ്രവര്‍ത്തനത്തെ നല്ല നിലയില്‍ ആക്കുകയും ചെയ്യുന്നു .... കൂടാതെ ആരോഗ്യം ഉള്ള ശരീരം ആരോഗ്യം ഉള്ള മനസ്സിനും കാരണം ആകുന്നു ...
14.സ്നാനം
ചൂട് ജലം ഒരിക്കലും ശിരസ്സില്‍ ഒഴിക്കരുത് ... സ്നാനം ശരീരത്തെ ശുദ്ധികരിക്കുന്നു ... തളര്‍ച്ച ,തൊലിയിലെ മാലിന്യങ്ങള്‍ എന്നിവ അകറ്റുന്നു ... പ്രകൃതി ദത്തമായ സോപ്പ് ഉപയോഗിക്കുക ... സ്നാനം ദഹന പ്രക്രിയയെ മന്ദ ഗതിയില്‍ ആക്കുന്നതിനാല്‍ ഊണിനു ശേഷം സ്നാനം അരുത് ...
14-2.ഉദ്വര്‍ത്തന
പ്രകൃതി ദത്തമായ ചൂര്‍ണങ്ങള്‍ കൊണ്ട് ശരീരത്തെ തടവുന്നു.ഇത് തിളിയിലെ മാലിന്യങ്ങള്‍ പ്രവര്‍ത്തന ശേഷി നഷ്ടപ്പെട്ട കോശങ്ങള്‍ എന്നിവ നീക്കം ചെയ്യുകയും ശരീര കാന്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു .ഇത് താഴെ നിന്നും മുകളിലേക്ക് എന്നാ രീതിയില്‍ ആണ് ചെയ്യേണ്ടത് ...
ഇവ രണ്ടിനും ശേഷം കാല്‍പാദങ്ങള്‍ ഉണങ്ങിയ തോര്‍ത്തു കൊണ്ട് നല്ല വിധം തുവര്‍ത്തുക
നാസം ,കാരണം എന്നിവ ശരീയാം വിധം ശുദ്ധീകരിക്കണം ,നേത്രങ്ങള്‍ കഴുകണം
മുടി ,നഖം എന്നിവ മുറിച്ചു നിര്‍ത്തണം ,ശുദ്ധമായ വസ്ത്രങ്ങള്‍ ധരിക്കുക.... കഴിയും വിധം പ്രകൃതി ദത്തമായ വസ്ത്രങ്ങള്‍ ഉപയോഗിക്കുക
15.ആഹാര വിധി
ദിനത്തില്‍ രണ്ടു തവണ മിനിമം ഭക്ഷണം കഴിക്കണം
വൃത്തിയുള്ള പാത്രത്തില്‍ ഭക്ഷണം പാകം ചെയ്യുക
ആമാശയത്തെ നാലായി പകുത്താല്‍ രണ്ടു ഭാഗം ഭക്ഷണം ഒരു ഭാഗം ജലം ഒരു ഭാഗം വായു എന്നീ അനുപാതത്തില്‍ വേണം കഴിക്കാന്‍
നിന്നുകൊണ്ടോ ,മടിയില്‍ വച്ച് കൊണ്ട് ഭക്ഷണം കഴിക്കരുത്
16.സന്ധ്യ ചര്യ
നാമ ജപം ,ധ്യാനം എന്നിവക്കായി ഉപയോഗിക്കുക ... ഈ സമയത്ത് ഉറങ്ങുന്നതോ കഴിക്കുന്നതോ ,അഗാതമായ ചിന്തക്കോ നല്ലതല്ല ... ലൈംഗീക കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതും ഗുണകരമല്ല


17.രാത്രി ചര്യ
മിതമായ ഭക്ഷണം കഴിക്കുക ...തൈര് ,മോര് എന്നിവ രാത്രിയില്‍ കഴിക്കരുത്
പാദങ്ങള്‍,ഉള്ളന്‍ കാല്‍ എന്നിവ എണ്ണ കൊണ്ട് തടവുക ,.
ജലം കുടിക്കുക ...(നാല് ഗ്ലാസ്‌ ജലം തിളപ്പിച്ച്‌ ഒരു ഗ്ലാസ്‌ ആക്കുക)
18.നിദ്ര
ഭക്ഷണത്തിനു രണ്ടു മണിക്കൂര്‍ ശേഷം ഉറങ്ങുക ... എട്ടു മണിക്ക് ഭക്ഷണം കഴിച്ച വ്യക്തി പത്തു മണിക്ക് ഉറങ്ങുക ... പാളിയ ദഹനം ആണ് ആമ വാതത്തിന് പ്രധാന കാരണം ...ആറു മണിക്കൂര്‍ ആണ് ഒരു ദിനത്തില്‍ പരമാവധി ഉറങ്ങേണ്ടത് ,കുറഞ്ഞത്‌ നാല് മണിക്കൂര്‍ ... 

BY ഡോ:സിന്ധുര്‍ നാഗരാജ് ,ദേവിദാസന്‍

20130818

ഹൈന്ദവർ അറിയുവാൻ1. സന്ധ്യാ നാമം :

നമഃ ശിവായ, നാരായണായ നമഃ, അച്യുതായ നമഃ, അനന്തായ നമഃ, ഗോവിന്ദായ നമഃ, ഗോപാലായ നമഃ, ശ്രീരാമായ നമഃ, ശ്രീകൃഷ്ണായ നമഃ, വിഷ്ണുവേ ഹരി.

2. നക്ഷത്രങ്ങൾ : 27

അശ്വതി , ഭരണി, കാർത്തിക , രോഹിണി, മകയിരം , തിരുവാതിര, പുണർതം , പൂയം , ആയില്ല്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര , ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി

3. തിഥികൾ :

പ്രഥമ, ദ്വിതീയ, തൃതിയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, വാവ് - പക്കം 15.

4.മലയാള മാസങ്ങൾ :

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം.

5. പഞ്ചഭൂതങ്ങൾ :

ഭൂമി, ജലം, വായു, അഗ്നി, ആകാശം

6. പഞ്ച മാതാക്കൾ :

അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരി

7. സപ്തര്ഷികൾ :

മരീചി, അംഗിരസ്സ്, അത്രി, പുലസ്ത്യൻ , പുലഹൻ , വസിഷ്ഠൻ , ക്രതു

8. ചിരഞ്ജീവികൾ :

അശ്വത്ഥാമാവ്, മഹാബലി, വേദവ്യാസൻ, വിഭീഷണൻ, ഹനുമാൻ, കൃപർ, പരശുരാമൻ

9. നവഗ്രഹങ്ങൾ :

ആദിത്യൻ, ചന്ദ്രൻ, കുജൻ (ചൊവ്വ) , ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു

10. നവരസങ്ങൾ :

ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം

11. ദശാവതാരം :

മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി

12. ദശപുഷ്പങ്ങൾ :

കറുക, നിലപ്പന, പൂവാംകുറുന്തല, കഞ്ഞുണ്ണി മുയല്ച്ചെവി, വിഷ്ണുക്രാന്തി, ഉഴിഞ്ഞ, ചെറൂള, മുക്കൂറ്റി, തിരുതാളി.

13. ദശോപനിഷത്തുകൾ :

ഈശം, കേനം, കഠം, പ്രശ്നം, മുണ്ഡം, മണ്ഡുക്യം, ഛാന്ദോക്യം, തൈത്തരീയം, ഐതരേയം, ബൃഹദാരണ്യകം.

ഹിന്ദുവിന്റെ അടിസ്ഥാന പ്രമാണ ഗ്രന്ഥം - വേദം
----------------------------------------------------------------------------

14. വേദങ്ങൾ 4 : ഋക്, യജൂസ്, സാമം, അഥര്വ്വം

15. ഉപവേദങ്ങൾ : ആയുർവേദം, ധനുർവേദം, ഗാന്ധര്വ വേദം, അര്ത്ഥവേദം

16. വേദാംഗങ്ങൾ : ശിക്ഷ, വ്യാകരണം, ഛന്ദസ്സ്,കല്പം, നിരുക്തം, ജ്യോതിഷം

17. വേദോപാംഗങ്ങൾ : യോഗം, സാംഖ്യം, വൈശേഷികം, ന്യായം, മീമാംസ വേദാന്തം

18. മഹാപുരാണങ്ങൾ : പത്മം, വിഷ്ണു, നാരദീയം, ഭാഗവതം, ഗാരുഢം, വരാഹം, മത്സ്യം, കൂര്മ്മം, ലിംഗം, വായവ്യം, സ്കന്ദം, ആഗ്നേയം, ബ്രഹ്മാണ്ഡം, ബ്രഹ്മവൈവര്ത്തം, മാര്ക്കണ്ടേയം, ബ്രഹ്മ, ഭവിഷ്യത്ത്, വാമനം.

19. യമം : അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം

20. നിയമം : ശൌചം, സന്തോഷം, തപസ്, സ്വാദ്ധ്യായം,

20130817

ബുദ്ധൻ ആണോ അയ്യപ്പൻ ?

ഗൗതമ ബുദ്ധന്‍െറ ജനനത്തിനും എത്രയോ വര്‍ഷം മുമ്പുമുതലേ മലയാളക്കരയില്‍ ശാസ്‌താക്ഷേത്രവും ആരാധനയും ഉണ്ടായിരുന്നു.... 
കേരളസ്രഷ്‌ടാവായ പരശുരാമനാണ്‌ ശബരിമലക്ഷേത്രം സ്ഥാപിച്ചതെന്നു പറയപ്പെടുന്നു. 
അതുപോലെ ബുദ്ധമത വിമര്‍ശകനായ ശങ്കരാചാര്യ സ്വാമികളും ശാസ്‌താവിനെ സ്‌തുതിക്കുന്നുണ്ട്‌. 
തികഞ്ഞ അഹിംസാവാദിയായിരുന്ന ശ്രീബുദ്ധനും, ശത്രുവിനാശകനും ആയുധപാണിയുമായിരുന്ന ശാസ്‌താവും ഒരാളാകുന്നതെങ്ങനെ? 
മാത്രമല്ല, വില്ലന്‍, വില്ലാളിവീരന്‍, ശത്രുസംഹാരമൂര്‍ത്തി തുടങ്ങിയ പദപ്രയോഗം ശാസ്‌താവിനു മാത്രമുള്ളതാണ്‌...............

ശരണം വിളിയാണ് ശാസ്താവിനെ ബുദ്ധനുമായി അടുപ്പിച്ച് നിറുത്തുന്ന ഘടകം എന്ന് അവകാശപ്പെടുന്നത്...
എന്നാല്‍ ശരണംവിളി ഋഗ്വേദത്തില്‍ തന്നെ നമുക്ക് കാണാം.
ഇന്ദ്രത്രിധാതു ശരണം (6.46.9), തിസ്രോ ദേവീഃ സ്വധയാ ബര്‍ഹിരേദമച്ഛിദ്രം പാന്തു ശരണം നിഷദ്യ (2.3.8.) എന്നും മറ്റുമുള്ള ഋഗ്വേദമന്ത്രങ്ങള്‍ ബുദ്ധനു മുന്‍പേയുള്ളതാണല്ലൊ...............
-------------------------------------------------------------

20130816

ലോകാഃ സമസ്താഃ സുഖിനോ ഭവന്തു : ഇല്ലാത്ത മന്ത്രമാണോ ?
സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം 
ന്യായേന മാര്‍ഗ്ഗേണ മഹീം മഹീശാഃ 
ഗോബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം 
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു” 

അശാന്തി ഇഷ്ടപ്പെടുന്നത് കൊണ്ടോ അതോ സനാതനധര്‍മ വിരോധം കൊണ്ടോ എന്നറിയില്ല, ഈ മനോഹരമായ ശാന്തിമന്ത്രത്തെ തെറ്റായി വ്യാഖ്യാനിച്ചു പ്രചരിപ്പിക്കുന്നു ചില തല്പരകക്ഷികള്‍. അവര്‍ ഇങ്ങനെ വ്യാഖ്യാനിക്കുന്നു:

 “ന്യായമായ മാര്‍ഗത്തിലൂടെ രാജാവ് രാജ്യം ഭരിച്ചാല്‍ ജനങ്ങള്‍ക്ക്‌ സുഖമുണ്ടാകും. പശുക്കള്‍ക്കും ബ്രാഹ്മണര്‍ക്കും സുഖമുണ്ടായാല്‍ ലോകത്തിനു മുഴുവന്‍ സുഖമായിരിക്കും”. ഈ ശ്ലോകം ഉണ്ടാക്കിയിരിക്കുന്നത് ബ്രാഹ്മണരെ സുഖിപ്പിക്കുവാന്‍ വേണ്ടി ബ്രാഹ്മണര്‍ എഴുതി ചേര്‍ത്തതാണ്, അല്ലാതെ ലോകത്തിനു സുഖമുണ്ടാകാനുള്ള പ്രാര്‍ത്ഥന ഒന്നുമല്ല ഇത്. (മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആണെന്ന് തോന്നുന്നു ആദ്യമായി ഇങ്ങനെ ഉള്ള വ്യാഖ്യാനത്തോട് കൂടി ഉള്ള ലേഖനം വന്നത്. ) 

ഏതൊരു വ്യാഖ്യാനവും നീതിപൂര്‍വകമാണോ എന്ന് പരിശോധിക്കാന്‍ വലിയ പഠിപ്പോ അറിവോ ഒന്നും വേണ്ട, വീയെസ് പറഞ്ഞത് പോലെ അരിയാഹാരം കഴിച്ചാല്‍ മതി. ഇവിടെയും ഈ വ്യാഖ്യാനം ശരിയോ എന്നറിയാന്‍, ഈ വ്യാഖ്യാനം ഉണ്ടാക്കിയ ആളെ മനസിലാക്കിയാല്‍ മതി താനും. ഈ ശ്ലോകത്തിനു ഇങ്ങനെ ഒരു വ്യാഖ്യാനം ഉണ്ടാക്കിയത് ഭാരതീയ സംസ്കാരത്തെ കുറിച്ചോ ഹിന്ദു മതത്തെ കുറിച്ചോ ആക്ഷേപകരമാല്ലാത്ത ഒരു വാചകവും തന്റെ വായില്‍ നിന്ന് വീഴരുത് എന്ന് വാശിപിടിച്ചു നടക്കുന്ന ആളുമാണ്. അതില്‍ നിന്ന് തന്നെ ഊഹിക്കാം ഈ ശ്ലോകം വളചോടിച്ചതായിരിക്കുമെന്നു. അത് ഊഹം. ഇനി യാതാര്‍ത്ഥ്യം എന്തെന്ന് നോക്കാം.

 ഇവിടെ വിമര്‍ശന വിധേയമാകുന്നത് മൂന്നാമത്തെ വരിയില്‍ ഉള്ള ഗോക്കള്‍ക്കും ബ്രാഹ്മണര്‍ക്കും മംഗളം ഭവിക്കട്ടെ എന്നാ വരികള്‍ ആണ്. ഇതിനു മറുപടി കൊടുക്കുന്നതിനു മുന്നേ ചിലത് സൂചിപ്പിക്കേണ്ടി വരും.

ഏതൊന്നിന്റെയും വ്യാഖ്യാനം പൂര്‍ണമാകണമെങ്കില്‍ അതിനു ചില ലക്ഷണങ്ങള്‍ തികയണം.

പദച്ഛേദോ പദാര്‍ത്തോക്തി വിഗ്രഹോ വാക്യയോജനാ 
ആക്ഷേപസ്യ സമാധാനം വ്യാഖ്യാനം പഞ്ച ലക്ഷണം.

 ഓരോ പദത്തിന്റെയും അര്‍ഥം പറയുക, സമസ്ത പദങ്ങളെ വിഗ്രഹിക്കുക, വാക്യങ്ങളെ ശരിയായി യോജിപ്പിക്കുക, ആക്ഷേപങ്ങള്‍ക്ക് സമാധാനം പറയുക എന്നീ അഞ്ച് ലക്ഷണങ്ങളും ഒത്തു ചേര്‍ന്നാല്‍ മാത്രമേ ഒരു വ്യാഖ്യാനം പൂര്‍ണമാകൂ. 

ഇദ്ദേഹത്തിന്റെ വ്യാഖ്യാനത്തില്‍ ഈ അഞ്ചു ലക്ഷണങ്ങളും ഉണ്ടോ എന്നൊന്ന് നോക്കാം..

ഇതില്‍ ആദ്യം പറഞ്ഞ രണ്ടും “ഒരു വിധം” കുഴപ്പമില്ലാതെ എഴുതിയിട്ടുണ്ട്, അതായതു പദങ്ങളെ ചേദിച്ചു അര്‍ഥം പറഞ്ഞിട്ടുണ്ട്. എന്നാല്‍ മൂന്നാമത്തെ വ്യാഖ്യാന ലക്ഷനത്തിലെക്കെത്തുമ്പോള്‍ (വിഗ്രഹിക്കുക)എല്ലാം തകിടം മറിയുന്നു. ഇവിടെ വ്യാഖ്യാനം തനിക്കു ആവശ്യമുള്ളത് പോലെ ആക്കുന്നു ഇദ്ദേഹം. അതിനെ ഇങ്ങനെ ഉദാഹരിക്കാം. വിഗ്രഹം എന്നതിനെ കുറിച്ച് സൂചിപ്പിക്കുന്നത് സമസ്ത പദങ്ങളെയും വിഗ്രഹിച്ചു അര്‍ഥം ഗ്രഹിക്കുക എന്നുള്ളതാണ്. അങ്ങനെ ഒരു പദത്തെ ഗ്രഹിക്കുമ്പോള്‍ വിഗ്രഹിക്കുന്ന പദത്തിന്റെ സമസ്ത ലക്ഷണവും അര്‍ത്ഥവും പരിഗണിക്കണം. അങ്ങനെ ചെയ്യുമ്പോള്‍ ഇവിടെ പ്രസ്താവ്യമായ ഗോവ് എന്നാ ശബ്ദത്തിന് വരുന്ന സകല അര്‍ത്ഥങ്ങളും എടുത്തു വേണം പ്രയോഗിക്കാന്‍. എന്തൊക്കെ ആണ് ഗോവ് എന്നാ ശബ്ദത്തിന് അര്‍ഥം? 


ഇദ്ദേഹത്തെ പോലുള്ള കൂലി എഴുത്തുകാര്‍ക്ക് ഗോവ് എന്ന് പറഞ്ഞാല്‍ “കാളയുടെ ഭാര്യ” മാത്രമായിരിക്കാം. എന്നാല്‍ ഒരു സനാതന ധര്‍മ വിശ്വാസിക്ക് ഗോവ് എന്നാ ശബ്ദത്തിന് പശു; കാള; സ്വര്‍ഗം; ആകാശം; അമ്പ്; വാക്ക്; സരസ്വതി; അമ്മ; ഗായകന്‍; സൂര്യന്‍; ചന്ദ്രന്‍; നക്ഷത്രം; രശ്മി; കണ്ണ്; ജ്ഞാനേന്ദ്രിയം; ജലം; വജ്രം; ഭൂമി; ഒരു യാഗം; രോമം; ഇടിവാള്‍; രാശിചക്രത്തിലെ രണ്ടാം രാശി; ഒന്‍പത് എന്ന സങ്ഖ്യ; ദിക്ക്; വരുണന്‍റെ പുത്രന്മാരുടെ സേനാനായകന്‍ എന്നിങ്ങനെ അനേകം അര്‍ഥങ്ങള്‍ ഉണ്ട്.
അത് പോലെ തന്നെ ബ്രാഹ്മണന്‍ എന്നുള്ളതിനും അനേകം അര്‍ഥങ്ങള്‍ ഉണ്ട്. സനാതന ധര്‍മ പ്രകാരം പൂണൂല്‍ ഇട്ട ആളെ അല്ല ബ്രാഹ്മണന്‍ എന്ന് വിളിക്കുക. ബ്രാഹ്മണന്‍ എന്നുള്ളതിന് ബ്രഹ്മത്തെ അറിഞ്ഞവന്‍, പണ്ഡിതന്‍, ആചാര്യന്‍, ഗുരു എന്നിങ്ങനെ അറിവുമായി ബന്ധപ്പെട്ട അനേകം അര്‍ഥങ്ങള്‍ ഉണ്ട്. 

അങ്ങനെ ഈ രണ്ടു പദങ്ങളെയും വിഗ്രഹിച്ചു അര്‍ഥം മനസിലാക്കി വേണം വാക്യങ്ങളെ തമ്മില്‍ യോജിപ്പിക്കാന്‍ ഒരു വ്യാഖ്യാതാവ്. ഇങ്ങനെ യോജിപ്പിച്ച് കഴിഞ്ഞാലും ഒരു പക്ഷെ സ്വാഭാവികമായും, ഉണ്ടാകാവുന്ന വ്യാഖ്യാനവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളെ സമാധാനിപ്പിക്കുകയും വേണം. ഈ ശ്ലോകത്തിലെ ഗോവ് ശബ്ദത്തിനും ബ്രാഹ്മണ ശബ്ദത്തിനും വെറും പശുവും പൂണൂല്‍ ഇട്ട ബ്രാഹ്മണന്‍ എന്നും മാത്രം ആണ് അര്‍ത്ഥമെങ്കില്‍ നാല് വാക്യങ്ങളും തമ്മില്‍ പരസ്പര ബന്ധമില്ലാതെ ആകുകയും ചെയ്യും. അതെങ്ങനെ എന്നും നോക്കാം..

ഈ ശ്ലോകം നമുക്ക് നല്‍കുന്നത് ഒരു വിശാലമായ സന്ദേശമാണ്. അതായത് ഒന്നാമത്തെ വരിയില്‍ പറയുന്നു, പ്രജകള്‍ സുഖമായിരിക്കട്ടെ (പണ്ഡിത/പാമര/ഉന്നതര്‍/താഴ്ന്നവര്‍/സ്ത്രീ/പുരുഷന്‍ എന്നാ വ്യത്യാസം ഒന്നുമില്ലാതെ എല്ലാവരും സുഖമായിരിക്കാട്ടെ). ഇതൊരു ഇടുങ്ങിയ സന്ദേശം ആണെന്ന് ആരും പറയില്ല. ഇനി രണ്ടാമത്തേതില്‍ പറയുന്ന, ന്യായമായ മാര്‍ഗത്തില്‍ കൂടി രാജാകന്മാര്‍ ഭരിക്കട്ടെ. ഇതിലും വിശാലമായ സന്ദേശം ഇല്ലെന്നു ആരും പറയില്ല. നാലാമത്തെ വരിയില്‍ പറയുന്നു, ഈ ലോകത്തിലെ സമസ്തവും സുഖം ആയി ഇരിക്കട്ടെ (ഈ വാക്കില്‍ ശത്രുക്കള്‍ പോലും പറയില്ല ഇടുങ്ങിയ സന്ദേശം എന്ന്). അങ്ങനെ വരുമ്പോള്‍ എങ്ങനെ വരും മൂന്നാമത്തെ വരിയില്‍ മാത്രം ഇടുങ്ങിയ ഒരു ചിന്താഗതിയും സന്ദേശവും ? ഈ ശ്ലോകത്തെ തെറ്റായി വ്യഖ്യാനിക്കുന്നവരും പ്രച്ചരിപ്പിക്കുന്നവരും ഉത്തരം തരേണ്ടതാണ് ഈ ആക്ഷേപത്തിന്. എന്നാല്‍ വിശാലമായ ഒരര്‍ഥത്തില്‍ വിശാലമായ കാഴ്ചപ്പാടില്‍ എഴുതപ്പെട്ട ഈ ശ്ലോകത്തെ, മറ്റുള്ള നിക്ഷിപ്ത തല്പര്യമോന്നുമില്ലാതെ, അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തെ പഞ്ച ലക്ഷണവും തികഞ്ഞ വ്യാഖ്യാനം ഉപയോഗിച്ച് വ്യാഖ്യാനിച്ചാല്‍ ഇങ്ങനെ വരും അര്‍ഥം


“പ്രജകള്‍ക്കു സമാധാനമുണ്ടാകട്ടെ, രാജാക്കന്മാര്‍ ന്യായമായ മാര്‍ഗ്ഗത്തില്‍ കൂടി ഭൂമിയെ ഭരിക്കുമാറാകട്ടെ, എല്ലാ ജീവജാലങ്ങള്‍ക്കും ആചാര്യന്മാര്‍ക്കും അല്ലെങ്കില്‍ സത്യത്തിന്റെ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍ക്കും എന്നും സുഖമുണ്ടാകട്ടെ, അങ്ങനെ ലോകത്തിനു മുഴുവന്‍ സുഖം ലഭിക്കട്ടെ. 

ഇനി അടുത്ത വിമര്‍ശനം, ഈ ശ്ലോകം ഗ്രന്ഥങ്ങളില്‍ ഒന്നും ഇല്ല അത് കൊണ്ട് സ്വീകാര്യമല്ല എന്നാണു. ഒരു സനാതന ഹിന്ദുവും ഏതെങ്കിലും ഒരു ഗ്രന്ഥത്തില്‍ ഉണ്ടോ ഇല്ലയോ എന്ന് നോക്കിയല്ല ഇതൊരു നല്ല ആശയത്തെയും സ്വീകരിക്കുന്നതും സ്വീകരിചിട്ടുള്ളതും. പറയുന്നതില്‍ കാര്യമുണ്ടോ എന്ന് മാത്രമേ നോക്കാറുള്ളൂ, നല്ലതല്ലാത്തത്തിനെ എന്നും സനാതനധര്മം കാലാകാലങ്ങളില്‍ തള്ളിക്കളഞ്ഞിട്ടുമുണ്ട്. അതിനാല്‍ തന്നെ സാര്‍വ ദേശീയമായി നിലകൊള്ളേണ്ടുന്ന ഈ സന്ദേശത്തെ സനാതന ധര്‍മം രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു, സ്വീകരിക്കും. പിന്നെ ആവശ്യത്തിനും അനാവശ്യത്തിനും ബുദ്ധനെ കൂട്ടുപിടിക്കുന്ന കൂട്ടര്‍ക്ക് അറിയില്ല, ബുദ്ധതത്വം ആണ് ഈ ശ്ലോകത്തില്‍ നിറഞ്ഞു നിക്കുന്നത് എന്നതൊരു വിരോധാഭാസം.

 എത്ര വിശാലമായ ഒരു സങ്കല്പത്തെ ആണ്, ദുഷ്ചിന്തകര്‍ വികലമാക്കി പ്രചരിപ്പിക്കുന്നത് എന്ന് നോക്കുക. അത് കൊണ്ട് ഇവര്‍ എന്ത് വേണമെങ്കിലും പ്രച്ചരിപ്പിക്കട്ടെ, മനസിലാക്കട്ടെ, എന്നാല്‍ സനാതന ധര്‍മ വിശ്വാസികള്‍ കാര്യങ്ങള്‍ ശരിയായി മനസിലാക്കാന്‍ ശ്രമിക്കുക. വീയെസ് പറഞ്ഞത് പോലെ, ചോറുണ്ണുന്ന ബുദ്ധി സ്വല്പം ഉപയോഗിക്കുക. അല്ലാതെന്തു പറയാന്‍?

കട്ടിലപൂവം വിനോദ്
__________________________________________


ശാന്തി മന്ത്രം ഋഷി നല്‍കിയത് തന്നെയാണ്...ഇത് നാഥനില്ലാ മന്ത്രമല്ല....വായൂ പുരാണം സംക്ഷേപ സുന്ദര കാണ്ഡത്തില്‍ മുപ്പത്തേഴാം ശ്ലോകം നോക്കുക...ഫല ശ്രുതിയിലെ രണ്ടാം ശ്ലോകവും... ഹിന്ദുവിനെ സംബന്ധിച്ച് ഗുരു വാക്യമാണ് പ്രമാണം....ഏതെന്കിലും ഗുരു പറഞ്ഞ ശേഷമാണല്ലോ കാലങ്ങള്‍ക് ശേഷം എഴുതപ്പെടുന്നതും..അതിനാല്‍ തന്നെ ഗുരു വാക്യതിനാണ് പ്രമാണം...

സ്വസ്തി പ്രാര്‍ത്ഥന ഈ നാല് ശ്ലോകം മാത്രമല്ല..ചുരുങ്ങി നാല് ശ്ലോകമായതാണ്...പിന്നെ തല്ലുകൂടാനും ഈ നാല് വരി മാത്രമാണല്ലോ നല്ലത്..ഈ ശ്ലോകത്തെ ന്യയീകരിക്കുന്നവരും ഈ നാല് ശ്ലോകം മാത്രം എടുത്താണ് പയറ്റുകള്‍ നല്കുനത്, ബാക്കി കൂടി ഉണ്ടേല്‍ ആക്ഷേപത്തിന് വകുപ്പില്ല........

എനിക്ക് കിട്ടിയ ഉപടെശത്തിലെ സ്വസ്തി മന്ത്രം കൊടുക്കുന്നു...

സ്വസ്തി പ്രജാഭ്യ പരിപാലയന്താം 
ന്യായേന മാര്‍ഗ്ഗേണ മഹീം മഹീശാ : 
ഗോ ബ്രാഹ്മണേഭ്യ : ശുഭമസ്തു നിത്യം 
ലോകാ : സമസ്താ സുഖിനോ ഭവന്തു.

കാലേ വര്‍ഷതു പര്‍ജന്യ:
പ്രിഥ്വി സസ്സ്യ ശാലിനീ 
ദേശോയം ക്ഷോഭ രഹിതോ 
ബ്രാഹ്മണാ സന്തു നിര്‍ഭയാ:
അപുത്രാ : പുത്രീണ സന്തു 
പുത്രീണ: സന്തു പൌത്രിണ:
അധനാ: സധനാ: സന്തു 
ജീവന്തു ശരദ ശതം 
ഓം ശാന്തി ശാന്തി ശാന്തി....

ആദ്യത്തെ നാല് വരികളും അര്‍ത്ഥം മുകളില്‍ വ്യക്തമാക്കിയിട്ടുണ്ടല്ലോ...അതുകൊണ്ട് ബാക്കി മാത്രമേ പറയുന്നുള്ളൂ..

ഭൂമിയില്‍ പര്‍ജന്യന്‍ യഥാ സമയം വേണ്ട മഴ പെയ്യിക്കട്ടെ..അങ്ങിനെ ഭൂമി സസ്യങ്ങളാല്‍ സംപുഷ്ടമാകട്ടെ.ഈ ദേശം ക്ഷോഭരഹിതമായിത്തീരട്ടെ.ബ്രാഹ്മണര്‍,(ആചാര്യന്മാര്‍),) നിര്ഭായരായിതീരട്ടെ (ഇപ്പോള്‍ അറിവുള്ളവന്‍ പേടിച്ചു മിണ്ടാതെ ഇരിക്കുന്ന അവസ്ഥയാണ്‌ എന്നതോര്‍ക്കണം).അപുത്രര്‍(,(മക്കള്‍ ഇല്ലാത്തവര്‍),) പുത്രരോടും പൌത്രാദികളോടും (പേര കുട്ടികള്‍),) കൂടിയവരായി ഭവിക്കട്ടെ..നിര്‍ധനര്‍ സമ്പന്നന്മാരായി ഭവിക്കട്ടെ..എല്ലാവരും നൂറു വര്ഷം സുഖമായി ജീവിച്ചിരിക്കട്ടെ........

ഇതിലും മനോഹരമായ സങ്കല്‍പം ലോകത്തോട് നല്കാന്‍ കഴിയുമോ?


വിഷ്ണു നമ്പൂതിരി 

ഞാന്‍ എന്തിന് ഹിന്ദുവായി തുടരുന്നു ?നാല് വര്‍ഷം മുമ്പ് ന്യൂയോര്‍ക്കില്‍ നിന്നും സാന്‍ഫ്രാന്‍സിസ്കോയിലേക്കുള്ള വിമാനയാത്രയില്‍ എന്റെ സീറ്റിന് അടുത്ത്‌ വിന്‍ഡോ സീറ്റില്‍ ഇരിക്കുന്ന ഒരു അമേരിക്കന്‍ പെണ്‍കുട്ടിയെ പരിചയപ്പെടാന്‍ കഴിഞ്ഞു. സാധാരണ അമേരിക്കന്‍ പെണ്‍കുട്ടികളില്‍ നിന്ന് വ്യത്യാസമായി ബൈബിള്‍ വായനയുമായി ആരെയും ശ്രദ്ധിക്കാതെ ഇരിക്കുന്ന ആ പെണ്‍കുട്ടിയില്‍ എന്റെ കണ്ണുടക്കി. കാരണം ആ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് അങ്ങനെ ബൈബിള്‍ വായന കുറവാണ്. യാത്രയുടെ വിരസതമാറ്റാന്‍ ആ പെണ്‍കുട്ടിയോട് പരിചയപ്പെടാന്‍ തീരുമാനിച്ചു. ഞാന്‍ ഭാരതത്തില്‍ നിന്നാണെന്നു കേട്ടപ്പോള്‍ കൗതുകത്തോടെ എന്നെ നോക്കി.
“ഏതു മതത്തില്‍ പെട്ടവനാണ് താങ്കള്‍ “
പെണ്‍കുട്ടിയുടെ ചോദ്യം വീണ്ടും എന്നില്‍ കൗതുകം ജനിപ്പിച്ചു.
“ക്രിസ്ത്യനോ അതോ മുസ്ലിമോ..”
പെണ്‍കുട്ടി വീണ്ടും ചോദിച്ചു.
“രണ്ടുമല്ല. ഞാന്‍ ഹിന്ദുവാണ്.”
എന്റെ മറുപടി കേട്ട പെണ്‍കുട്ടി ഒരു കൂട്ടിലിട്ട മൃഗത്തെയെന്നവണ്ണം എന്നെ നോക്കി. സാധാരണ അമേരിക്കന്‍ പെണ്‍കുട്ടിയ്ക്ക് ഏറ്റവും പരിചിതം ക്രിസ്ത്യനും മുസ്ലിമും ആയിരിക്കും. സ്വാഭാവികം.
“എന്റെ അച്ഛന്‍ ഹിന്ദു. അമ്മ ഹിന്ദു. അങ്ങനെ ഞാന്‍ ഹിന്ദുവായി ജനിച്ചു..”
“ആരാണ് നിങ്ങളുടെ പ്രവാചകന്‍..?”
പെണ്‍കുട്ടി വീണ്ടും തിരക്കി.
“ഹിന്ദുവിന് പ്രവാചകന്മാര്‍ ഇല്ല.”
“നിങ്ങളുടെ പുണ്യ ഗ്രന്ഥം ഏതാണ്..?”
“ഞങ്ങള്‍ക്ക് ഒരു പുണ്യ ഗ്രന്ഥം അല്ല. നൂറു കണക്കിന് തത്വ ശാസ്ത്രങ്ങളും ആയിരക്കണക്കിന് പുണ്യ കൃതികളും ചരിത്രങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും ഉണ്ട്..”
“ഓ. അപ്പോള്‍ ആരാണ് നിങ്ങളുടെ ദൈവം..?”
“മനസ്സിലായില്ല..” ഞാന്‍ തിരക്കി.
“അതായത് ക്രിസ്ത്യാനികള്‍ക്ക് യേശു, മുസ്ലിങ്ങള്‍ക്ക്‌ അല്ലാഹൂ.. അങ്ങനെ നിങ്ങള്‍ക്കോ.?”
ഞാന്‍ ഒരു നിമിഷം ചിന്തിച്ചു. കാരണം ഈ കുട്ടി മനസ്സിലാക്കിയ മതങ്ങളില്‍ ഒരു ദൈവവും ഒരു പ്രവാചകനും മാത്രമാണുള്ളത്. അതും പുരുഷ ദൈവം. അതുകൊണ്ട് തന്നെ ഈ കുട്ടിയെ ഹിന്ദു മതത്തെ പറ്റി മനസ്സിലാക്കിക്കാന്‍ വേറെ രീതി സ്വീകരിച്ചേ മതിയാവൂ..
“ഹിന്ദുവിന് ഒരു ദൈവമാവം. ഹിന്ദുവിന് പല ദൈവങ്ങളുമാവാം, ഇനി അതല്ല യുക്തിവാദിയോ നിരീശ്വരവാദിയോ ആവട്ടെ.. എന്നാലും അയാള്‍ ഹിന്ദു തന്നെ. ഹിന്ദു എന്നത് വിശാലമായ കാഴ്ചപ്പാടാണ്.”
പെണ്‍കുട്ടി ആകെ ചിന്താകുലയായി. കാരണം സംഘടിതമായല്ലാത്ത ഒരു മത ചട്ടക്കൂട്. എന്നിട്ടും ആയിരക്കണക്കിന് വര്‍ഷം നിലനിന്നു. നില നില്‍ക്കുന്നു. നിരവധി തവണ പല വിദേശ ആക്രമണവും നേരിട്ടു. ബലമായതും പ്രലോഭനം നിറഞ്ഞതുമായ നിരവധി മത പരിവര്‍ത്തനത്തെ സഹിഷ്ണുതയോടെ നേരിട്ടു.
“നിങ്ങള്‍ മത വിശ്വാസിയാണോ.?”
“ഞാന്‍ സ്ഥിരമായി അമ്പലത്തില്‍ പോകാറില്ല. പക്ഷെ ചില ആചാരങ്ങള്‍ ചില ചടങ്ങുകള്‍ നടത്താറുണ്ട്‌. അതും സ്ഥിരമായി അല്ല.”
“അപ്പോള്‍ സ്ഥിരമായി അമ്പലത്തില്‍ പോകതെയിരുന്നാല്‍ ദൈവത്തെ പേടിയില്ലേ..?”
“ഞാന്‍ ദൈവത്തെ എന്റെ സുഹൃത്തായി കാണുന്നു. ഞാന്‍ ദൈവത്തെ ഭയക്കുന്നില്ല. അതുപോലെ നിര്‍ബന്ധിത ചടങ്ങുകളിലോ പ്രാത്ഥനകളിലോ ഞാന്‍ പങ്കെടുക്കില്ല..”
“നിങ്ങള്‍ എപ്പോഴെങ്കിലും മതം മാറണം എന്ന് ചിന്തിച്ചിട്ടുണ്ടോ..?”
“എന്തിന്. എന്റെ മതത്തില്‍ ഞാന്‍ എന്ത് വിശ്വസിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ആരും എന്നെ ബലമായി വിശ്വസിപ്പിക്കുന്നില്ല. ആരും ബലമായി പ്രാ൪ത്ഥിപ്പിക്കുന്നില്ല. ആരും എന്നെ പ്രാ൪ത്ഥനകളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുകയും ഇല്ല. ഇതൊരു സംഘടിത മതമോ ഒരാള്‍ സ്ഥാപിച്ച മതമോ പള്ളികള്‍ വഴി നിയന്ത്രണം നടത്തുന്നതോ ആയ മതമോ അല്ല. ഒരു മതം എന്നും പറയാനാവില്ല. ഒരു കൂട്ടം ആചാരങ്ങള്‍, ഒരു കൂട്ടം വിശ്വാസങ്ങള്‍, സംസ്കാരം, രീതികള്‍ ഇവയൊക്കെയാണ്.”
“അപ്പോള്‍ നിങ്ങള്‍ ദൈവ വിശ്വാസിയല്ലേ.?”"
ഞാന്‍ അങ്ങനെ പറഞ്ഞില്ല. ഞാന്‍ ദൈവികതയെ നിരാകരിച്ചില്ല. മത ഗ്രന്ഥങ്ങള്‍ വായിക്കും. ദൈവമുണ്ടെന്നോ ഇല്ലെന്നോ ആവട്ടെ. പക്ഷെ പ്രപഞ്ച സ്രഷ്ടാവായ പരബ്രഹ്മത്തെ വിശ്വസിക്കുന്നു. അതിന്റെ ചൈതന്യത്തില്‍ വിശ്വസിക്കുന്നു.”
“പിന്നെന്തേ ഒരു ദൈവത്തെ വിശ്വസിക്കാത്തത്.”
“ഹിന്ദുക്കള്‍ ഒരു സംഗ്രഹിത ശക്തിയെയാണ് വിശ്വസിക്കുന്നത്. മറഞ്ഞിരുന്നു മകനിലൂടെയോ (?) പുരോഹിതരിലൂടെയോ അതുമല്ലെങ്കില്‍ പ്രവാചകന്മാരിലൂടെയോ തന്റെ ദൂത് കൊടുത്ത് തന്നെ പേടിക്കാനും ബഹുമാനിക്കാനും ആരാധിക്കാനും പറയുന്ന ഒരു ദൈവത്തെയല്ല ഞങ്ങള്‍ പൂജിക്കുന്നത്. കുറെ അല്ലെങ്കില്‍ കുറവ് വിദ്യാഭാസം ഉള്ള ഹിന്ദുക്കള്‍ അങ്ങനെ ചെയ്യുന്നുണ്ടാവാം. അല്ലെങ്കില്‍ ഹിന്ദുമതത്തില്‍ അറിവില്ലാത്തവര്‍ അങ്ങനെ ചെയ്യുന്നുണ്ടാകാം. പക്ഷെ അറിവുള്ളവര്‍ അന്ധവിശ്വാസത്തെയും ഇത്തരം മറഞ്ഞിരിക്കുന്ന ദൈവത്തെയോ തള്ളികളയുകയാണ് പതിവ്.”
“അപ്പോള്‍ ദൈവമുണ്ടെന്നു താങ്കള്‍ പറയുന്നു. പ്രാര്‍ത്ഥനയും ഉണ്ടല്ലോ. ആട്ടെ എന്താ പ്രാര്‍ത്ഥന.”
“ലോക സമസ്ത സുഖിനോ ഭവന്തു. ഓം ശാന്തി ശാന്തി..”
“ഹ ഹ ഹ ..രസകരം .എന്താണ് ഇതിന്റെ അര്‍ഥം “
“എല്ലാവരും സമാധാനത്തോടും സുഖത്തോടും ഇരിക്കട്ടെ. സമാധാനം.”
“കൊള്ളാമല്ലോ. അപ്പോള്‍ എങ്ങനെ ഈ മതത്തില്‍ ചേരാം. എല്ലാവര്‍ക്കും നല്ല സ്വാതന്ത്ര്യം ഉണ്ടല്ലോ.”
“സത്യത്തില്‍ ഹിന്ദു മതം ഓരോ വ്യക്തിക്കും ഉള്ളതാണ്. അവരുടെ ശാന്തിയ്ക്ക്‌ വേണ്ടി. വേദങ്ങളിലും ഉപനിഷത്തുകളിലും വേരുകള്‍ ഉള്ള മതം. പക്ഷെ ഒരാള്‍ എങ്ങനെ ആ മതത്തെ സമീപിക്കുന്ന എന്നത് പോലെയിരിക്കും.”
“പക്ഷെ എങ്ങനെ ഈ മതത്തില്‍ ചേരാം.”
“ആര്‍ക്കും ഹിന്ദുമതത്തില്‍ ചേരാനാവില്ല. കാരണം ഇതൊരു മതവും അല്ല. കാരണം ഇതൊരു ആചാരമോ രീതിയോ ആണ്. ഒരു വ്യക്തിയോ ചട്ടക്കൂടോ അല്ല നിയന്ത്രിക്കുന്നത്. അതേപോലെ ചേര്‍ക്കാനും പുറത്താക്കാനും ആര്‍ക്കും കഴിയില്ല. കാരണം ഇത് ഒരു ചട്ടക്കൂടിനതീതം ആണ്.”
പെണ്‍കുട്ടി ആകെ എന്ത് പറയണം എന്നറിയാതെ ഇരുന്നു.
“നിങ്ങള്‍ ജീവിതത്തിന്റെ അര്‍ത്ഥം തേടുന്നെങ്കില്‍ വേറെ വേറെ മതങ്ങളില്‍ പോവേണ്ട കാര്യം ഇല്ല. കാരണം ഒരു മതത്തെ നിന്ദിച്ചു മറ്റൊരു മതം മാറുകയല്ല അതിന്റ രീതി.”
ഞാന്‍ ആ കുട്ടിയോട് പറഞ്ഞു .
“ദൈവരാജ്യം നിങ്ങളില്‍ തന്നെ. എന്ന് പറഞ്ഞിട്ടില്ലേ. അതിന്റെ അര്‍ത്ഥം തന്നെ പരസ്പരം സ്നേഹിക്കാനും സ്നേഹത്തിലൂടെ ദൈവരാജ്യം ഇവിടെ കണ്ടെത്താനുമാണ്. കാരണം ” ഇസവസ്യം ഇടം സര്‍വം ” എന്നാണ്. എല്ലാം ദൈവത്തിന്റെ സൃഷ്ടി തന്നെ. അപ്പോള്‍ എല്ലാത്തിലും അവനെ കാണാന്‍ കഴിയും. അവനെ പരസ്പരം സ്നേഹിച്ചു കണ്ടെത്തുക. ഹിന്ദു മതം സനാതന ധര്‍മ്മം ആണ്. നിത്യതയില്‍ വിശ്വാസം. ധര്‍മ്മം പരിപാലിക്കുന്നവര്‍. അതാണ്‌ ജീവന്റെ ആധാരം. പരസ്പരം സത്യസന്ധത കാണിക്കുക. ഒന്നിനും കുത്തക ഇതിലില്ല. ഒരേ ഒരു ദൈവം മാത്രം. പക്ഷെ പലരൂപങ്ങളില്‍ അതിനെ കാണുന്നുവെന്ന് മാത്രം. അതിനു രൂപമോ ആയുസ്സില്‍ ബന്ധിതമോ അല്ല.
പുരാതന കാല ഹിന്ദുക്കള്‍ സത്യമാര്‍ഗമായും നിത്യത കണ്ടെത്താനും ജ്ഞാന ലബ്ധിയ്ക്കും ഉപയോഗിച്ചപ്പോള്‍ ആധുനിക കാലത്ത് ഇതുവെറും മല്‍സരവും മറ്റു മതങ്ങളോട് ചേര്‍ത്ത് നിര്‍ത്താനും തുടങ്ങിയപ്പോള്‍ നിരവധി അന്ധവിശ്വാസങ്ങളും അനാവശ്യ വിശ്വാസങ്ങളും കൂടി. അത്രതന്നെ. ഒപ്പം കുടിലതകളും. ഇന്ന് മതങ്ങള്‍ ഒരു മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് പോലെ ആണ്. കൂടുതല്‍ ആളുകള്‍ തങ്ങളുടെ മതത്തില്‍ ചേര്‍ക്കാനും മാര്‍ക്കറ്റ് ഷെയര്‍ കാണിക്കാനും ഉള്ള കുടിലതകള്‍. കുറെയൊക്കെ ഹിന്ദുമതവും അങ്ങനെ ആയി എന്ന് വേണം പറയാന്‍. പക്ഷെ പണവും പ്രലോഭനങ്ങളും നല്‍കി ആളുകളെ കൂട്ടുന്ന മതങ്ങള്‍ ദൈവത്തെ കച്ചവടം ചെയ്യുകയാണ് ചെയ്യുന്നത്. പിന്നെ ഞാന്‍ ഹിന്ദുവാണ്. എന്റെ ധര്‍മ്മം അഹിംസ പരമോ ധര്‍മ എന്നാണ്. അഹിംസയാണ് പരമായ ധര്‍മം. പിന്നെ വേറെ ഒരു മതത്തിനും എനിക്ക് ശാന്തി നല്‍കാനും കഴിയില്ല.”
പെണ്‍കുട്ടി ഒന്നും മിണ്ടിയില്ല..