20130813

"അയ്യപ്പൻ" ആണോ "ശാസ്താവ്" ?

പുരാണങ്ങളിലൊന്നും അയ്യപ്പന്‍ എന്ന നാമം പരാമര്‍ശിക്കുന്നില്ല.അതിനാലാണ്‌ ശാസ്താവിനെ പുണ്യപുരുഷനായി കാണുമ്പോള്‍, അയ്യപ്പനെ ചരിത്രപുരുഷനായി ഒരു വിഭാഗം ആളുകള്‍ കണക്കാക്കുന്നത്.എന്നാല്‍ ഹൈന്ദവപണ്ഡിതന്‍മാരുടെ അഭിപ്രായപ്രകാരം ശാസ്താവും അയ്യപ്പനും ഒന്നാണ്.മഹാവിഷ്ണുവിന്‍റെ അവതാരം ശ്രീകൃഷ്ണന്‍ എന്ന പോലെ ശാസ്താവിന്‍റെ അവതാരം ആയിരുന്നത്രേ അയ്യപ്പന്‍!!

ശാസ്താവ് ഗൃഹസ്ഥനായ ഭഗവാനാണെങ്കില്‍, അയ്യപ്പഭഗവാന്‍ നിത്യബ്രഹ്മചാരിയാണ്.
ശബരിമല ഒഴികെയുള്ള മറ്റ് അയ്യപ്പക്ഷേത്രങ്ങളിലെല്ലാം ശാസ്താസങ്കല്‍പ്പത്തിലുള്ള പൂജകളാണത്രേ!!

അത് മാത്രമോ ശബരിമലയിലെ ആചാരാനുഷ്‌ഠാനങ്ങള്‍ വേറെങ്ങുമില്ല. എന്തിനു ഏറെ പറയുന്നു ശബരിമലയിലെത്തന്നെ അനുബന്ധ ക്ഷേത്രങ്ങളായ എരുമേലി, കുളത്തൂപ്പുഴ, ആര്യങ്കാവ്‌, അച്ചന്‍കോവില്‍ എന്നിവിടങ്ങളിലൊന്നും ഇതേ പോലെ കര്‍ശനമായ വ്രതാനുഷ്‌ഠാനങ്ങളോ, വിലക്കുകളോ ഇല്ലാത്തതും ഇതേ കാരണം കൊണ്ടാണ്.
ശാസ്താവിന്‍റെ അവതാരമായ, ഒടുവില്‍ ശാസ്താവില്‍ വിലയം പ്രാപിച്ച, നിത്യബ്രഹ്മചാരിയായ അയ്യപ്പസ്വാമി.
അദ്ദേഹത്തിന്‍റെ ബ്രഹ്മചര്യമാണ്‌ ശബരിമലയുടെ ചൈതന്യം."

അരുണ്‍ കായംകുളം

No comments: