20130813

ആരാണ് ഹിന്ദു ?

സിന്ധു എന്ന നദിയുടെ പേരില് നിന്നാണ് ഹിന്ദു എന്ന പദം ഉണ്ടായത് എന്ന് പൊതുവേ വിശ്വസിച്ചു വരുന്നു. സിന്ധു നദിയുടെ മറുകരയില് പാര്കുന്നവര് എന്ന അര്ത്ഥത്തില് പേര്ഷ്യന് ജനത അവരെ ഹിന്ദുക്കള് എന്ന് വിളിച്ചു. അവര്ക്ക് സിന്ധു എന്ന് ഉച്ചരിക്കാന് കഴിയാത്തത് കൊണ്ട് മാത്രമാണ് സിധു, ഹിന്ദുവായത്.ഹിന്ദുസ്ഥാനില് വസികുന്നവന് ഹിന്ദു എന്ന അര്ഥം. അതായത് ഹിന്ദു എന്നത് ക്രിസ്തുമതം, ഇസ്ലാം മതം എന്നൊക്കെ പറയുന്ന തരത്തിലുള്ള ഒരു മതത്തിന്റെ പേരല്ല, ഒരു ഭൂ പ്രദേശത്ത് വസിക്കുന്ന ജനതയുടെ പേരാണ്. മറ്റു മതക്കാരല്ലാതവരെയാണ് ഇന്ന് ഭാരതത്തില് ഹിന്ദുക്കളായി കണക്കാക്കി പോരുന്നത്. 

ധര്മ്മമാണ് ഹിന്ദുമതത്തിന്റെ ആധാരശില. ധര്മ്മം അനശ്വരമാണ്. അതിനാല് സനാതന ധര്മം എന്നും അറിയപ്പെടുന്നു. ധര്മാമാകുന്ന മാര്ഗത്തിലൂടെ മോക്ഷമാകുന്ന ലക്ഷ്യത്തിലേക്കുള്ള ഒരു തീര്ത്ത യാത്രയാണ് ഹിന്ദുവിന് ജീവിതം. ജീവിത യാത്ര എന്നൊക്കെ പറയുന്നതിന്റെ അടിസ്ഥാനം അതൊക്കെയാണ്. ധര്മത്തിന് കോട്ടം വരാതെയുള്ള തരത്തില് അര്ത്ഥവും, കാമവും അനുവദിച്ചിരിക്കുന്നു. ഇവ നാലും ഹിന്ദുമതത്തിലെ പുരുഷാര്ഥങ്ങള് എന്നറിയപ്പെടുന്നു. 

ഹിന്ദു മതവുമായി ബന്ധപെട്ടു അധികം പഴകമില്ലാത്ത ഒരു പദമാണ് ഹിന്ദുത്വം എന്നത്. ഹിന്ദുത്വം എന്നത് ഒരു യോഗ്യതയാണ്. അതിനു രണ്ടു കാരണങ്ങള് വേണ്ടിയിരിക്കുന്നു. ഒന് ഭാരതം അവനു ജന്മഭൂമിയായിരിക്കണം. രണ്ടു ഭാരതം അവനു പുണ്ണ്യഭൂമിയും ആയിരിക്കണം. ഭാരതത്തിലുള്ള ക്രിസ്ത്യാനികള്ക്കും, മുസ്ലിമ്കള്ക്കും ഭാരതം ജന്മഭൂമിയാണ്. എന്നാല് പുണ്ണ്യ ഭൂമിയല്ല. അവര്ക്കത് ജെറുസലേം മും മക്കയുമാണ്. അതിനാല് അവര്ക്ക് ഹിന്ദുത്വം ഇല്ല. അതുപോലെ തന്നെ ചൈനയിലും, ജപ്പാനിലും മറ്റുമുള്ള ബുദ്ധമതക്കാര്ക്ക് ഭാരതം ശ്രീ ബുദ്ധന്റെ ജന്മ നാടായതിനാല് പുണ്ണ്യ ഭൂമിയാണ്. എന്നാല് ഭാരതം അവരുടെ ജന്മഭൂമിയല്ലാതതിനാല് അവര്ക്കും ഹിന്ദുത്വം ഇല്ല. ഭാരതത്തിന്റെ കടിഞ്ഞാന് കയില് കൊണ്ട് നടക്കുന്ന ഇറ്റാലിയന് പാസ്പോര്ട്ട്കാരി സോണിയക്ക് ഭാരതം ജന്മഭൂമിയോ, പുണ്ണ്യ ഭൂമിയോ അല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 

ഹിന്ദുത്വം എന്നത് ദുര്ഭൂതമാണ് എന്ന തരത്തിലാണ് പാശ്ചാത്യ സ്വാദീനമുള്ള മാധ്യമങ്ങളും, പരദേശി രാഷ്ട്രീയത്തിന്റെ വാക്താക്കളായ കമ്മ്യൂണിസ്റ്റ്കാരും സാധാരണകാരെ തെറ്റിദ്ധരിപ്പിചിരിക്കുന്നത്. പൊതുവേ ഹിന്ദു ശാന്ത സ്വഭാവക്കാരാവുകയാല് അതിനെതിരെ ആരോപണങ്ങളുണ്ടാക്കാന് അവര്ക്ക് എളുപ്പം കഴിയുന്നു. അതുകൊണ്ട് മാത്രമാണ് ഹിന്ദു വര്ഗീയവാദിയാണ് എന്ന് പ്രചരിപ്പിക്കുന്നതില് അവര് താത്കാലിക വിജയം വരികുന്നത്. 

ഹിന്ദുത്വം വര്ഗീയതയല്ല, ദേശീയത അല്ലെങ്കില് ഭാരതീയത മാത്രമാണ്. സര്വധര്മ സമഭാവനയുടെ വാക്താക്കളായ ഹിന്ദുക്കളെ വര്ഗീയവാദി എന്ന് മുദ്ര കുത്തുന്നത് ആടിനെ പട്ടിയാക്കുന്നത് പോലെയുള്ള കുടില തന്ത്രമാണ്. മറ്റു മതക്കാരെ അംഗീകരിക്കാനും, ആദരിക്കാനും ഹിന്ദുവിനെ പോലെ ഇതു മതക്കാര്ക്കാണ് കഴിഞ്ഞിട്ടുള്ളത്? സ്വന്തം മതം മാത്രം സത്യം എന്ന് ഒരിക്കലും പറയാതവരാണ് ഹിന്ദുക്കള്. കാരണം അവര് മതത്തിന്റെ അന്തസതയായ ആത്മീയതയുടെ പൊരുളറിഞാവരാണ്. എല്ലാ പുഴകളും ഒഴുകി സമുദ്രത്തില് ചെന്ന് ചേരുന്നതുപോലെ എല്ലാ മതങ്ങളും ഈശ്വരനിലേക്കു നയിക്കുന്നു എന്ന് അവര്ക്ക് പറയാന് കഴിയുന്നതും അത് കൊണ്ടാണ്. 

"ആകാശാത് പതിതം തോയം

യഥാ ഗച്ചതി സാഗരം

സര്വ ദേവ നമസ്കാരം

കേശവം പ്രതി ഗച്ചതി"

ഭാരതീയരുടെ ഹൃദയവിശാലത അവകാശപെടാന് വേറെ ഒരു മതവിഭാഗവും ഭൂമുഖതുണ്ടായിട്ടില്ല. മതങ്ങളുടെയെല്ലാം മാതാവാകാന് ഭാരതത്തിനു കഴിഞ്ഞതും അതുകൊണ്ട് തന്നെയാണ്. 

മതേതരത്വത്തിന്റെ പേര് പറഞ്ഞാണ് പലപ്പോഴും ഹിന്ദുവിനെ വര്ഗീയവാദി എന്ന് മുദ്ര കുതാറുള്ളത്. പതിനാലാം നൂറ്റാണ്ടില് യൂറോപ്പില് ഭരണ കൂടാതെ പള്ളിയില് നിന്നും വേര്പ്പെടുത്തി അല്ലെങ്കില് ഇത്തരമാക്കി. അതാണ് മതേതരത്വം അല്ലെങ്കില് സെകുലരിസം എന്നറിയപ്പെടുന്നത്. ഭാരതത്തില് ഭരണഘടന സെകുലര് ആണ്. അതായത് ഭരണഘടനക്ക് മതം ഇല്ല. അത് മതത്തില് നിന്നും ഇതരമാണ്, വേറിട്ട് നില്ക്കുന്നതാണ്. എന്നാല് ഇവിടെ വ്യക്തികള്ക്ക് മതം ഇല്ലേ? മത വിശ്വാസിയായ ഒരുവന് എങ്ങനെ മത ഇതരനാകും. നിരീശ്വരവാദികളാണ് യഥാര്ത്ഥത്തില് മതെതരന്മാരായിട്ടുള്ളത്. എന്നാല് മത തീവ്രവാദികള് പോലും ഇവിടെ മതേതരത്വത്തിന്റെ പേര് പറഞ്ഞു ഞെളിയുന്നു. ഹിന്ദുവിനെ വര്ഗീയവാദി എന്ന് മുദ്രകുത്തി അധിക്ഷേപിക്കുകയും ചെയ്യുന്നു. ഈ കാപട്യം തിരിച്ചറിയാന് ഹിന്ദുക്കള് വൈകിപ്പോയി എന്നതാണ് അവന്റെ ദൌര്ഭാഗ്യം. നിഷ്കളങ്കനായ ഹിന്ദു തന്റെ മതേതരത്വം മറ്റു മതക്കാരെ ബോധ്യപ്പെടുത്താന് സ്വന്തം മതത്തെ തള്ളിപ്പറയാന് തയ്യാറായി. എന്നിട്ടും അവനു മതെതരനാകാന് കഴിഞ്ഞില്ല എന്നതല്ലേ സത്യം. 

ചിന്തിച്ചു നോക്കിയാല് ഭാരതം ഒരു മതേതര രാഷ്ട്രമാല്ലെന്നു ആര്ക്കും ബോധ്യമാകും. ഒരു മതേതര രാഷ്ട്രത്തില് ഒന്നാമതായി വരേണ്ടത് എല്ലാ പൌരന്മാര്ക്കും ഒരുപോലെ ബാധകമായ നിയമവ്യവസ്ഥയാണ്. ഭാരതത്തില് അതില്ല. ഇവിടെ ഹിന്ദുവിന് ഒരു നിയമം, മുസ്ലിമിന് മറ്റൊരു നിയമം, ക്രിസ്ത്യാനിക്ക് വേറൊരു നിയമം ഇതാണ് അവസ്ഥ. അതിനാല് ഭാരതത്തെ മതേതര രാഷ്ട്രം എന്ന് പറയുന്നതിനേക്കാള് ന്യൂനപക്ഷപ്രീണന രാഷ്ട്രം എന്ന് പറയുന്നതായിരിക്കും ശരി. 

നേരത്തെ പറഞ്ഞത് പോലെ സര്വധര്മ സമഭാവനയാണ് ഹിന്ദുവിന്റെ കാഴ്ചപാട്. പാശ്ചാത്യരുടെ കാപട്യമായ മതേതരത്വം കൊണ്ട് അതിനെ മൂടിവക്കാന് ശ്രമിച്ചതാണ് ഹിന്ദുവിന്റെ പരാജയം."പല മത സാരവും ഏകം" എന്നും "ലോകത്തില് മതത്തിന്റെ രഹസ്യം ഒന്ന് തന്നെയാണെന്നും" ശ്രീ നാരായണഗുരു പറയുകയുണ്ടായല്ലോ. സ്വന്തം മതം മാത്രമാണ് സത്യം എന്ന് പറഞ്ഞു നടക്കുന്ന സങ്കുചിത വിഭാഗക്കാര്ക്ക് ഈ ഹൃദയ വിശാലത മനസിലാക്കാന് ബുദ്ധിമുട്ടുള്ള ഒന്നായിരിക്കും. സമഭാവനയും അതിന്റെ അടിസ്ഥാനമാക്കിയുള്ള ധര്മ്മവുമാണ് ഹിന്ദുവിന്റെ കാഴ്ചപ്പാട്. ഹിന്ദു തന്റെ മതത്തിനു തുല്യമായ സ്ഥാനം മറ്റു മതങ്ങള്ക്കും നല്കിയിരിക്കുന്നു. അതാണ് സമഭാവന. അതിനു ഒരു യഥാര്ത്ഥ ഹിന്ദുവിന് ഒരിക്കലും വര്ഗീയ വാടിയാകാന് കഴിയില്ല എന്നതാണ് പരമാര്ത്ഥം. മറ്റുമതക്കാരെ അംഗീകരിക്കാനുള്ള ഹൃദയശുദ്ധി പോലുമില്ലാതവരുടെ കാര്യത്തില് സമഭാവനക്ക് എന്ത് പ്രസക്തിയാണിരികുന്നത്. ഈ സത്യം മൂടിവക്കാന് അവര് ആട്ടിന് തോലിട്ട ചെന്നായെ പോലെ മതേതരത്വത്തിന്റെ മുഖം മൂടി വച്ച് വിലസുകയാണ്. അവസരവാദികളായ അവരുടെ ഭാഷയില് ഇന്ത്യന് മതേതരത്വം, അമേരിക്കന് മതേതരത്വം, ബ്രിട്ടീഷ് മതേതരത്വം എന്നിങ്ങനെ മതെതരത്വങ്ങള് തന്നെ പലതാകാന് തുടങ്ങിയിരിക്കുന്നു. ജ്ഞാനസ്വരൂപനായ ഈശ്വരനെ ആരാധിക്കുന്ന ഹിന്ദു വല്ലവനും പറയുന്നത് കേട്ട് മാത്രം കാര്യങ്ങള് മനസിലാക്കാതിരിക്കാന് ശ്രദ്ധിക്കണം. നമുക്ക് വേണ്ടത് സമഭാവനയാണോ, ദുര്വ്യാഖ്യാനതോട് കൂടിയ മതെതരത്വമാണോ എന്ന് ഓരോ ഹിന്ദുവും ചിന്തിച്ചു നോക്കെണ്ടാതാണ്. 

അദ്വൈതവേദാന്തമാണ് സര്വധര്മ സമഭാവനയുടെ അടിസ്ഥാനം. സത്യം ഏകമാണെന്നും ആ സത്യം തന്നെയാണ് സകല ചാരാചരങ്ങളായിരികുന്നതെന്നും വേദാന്തം പഠിപ്പിക്കുന്നു. "സര്വം ഖല്വിദം ബ്രഹ്മ:", "സര്വം ഹി സച്ചിദാനന്ദം" എന്നൊക്കെ പറഞ്ഞിരിക്കുന്നതിന്റെ പൊരുളതാണ്. എല്ലാമായിരിക്കുന്നത് ഏകമായ പരമാത്മാവ് തന്നെയാകുമ്പോള് ഭേദബുദ്ധിക്കു സ്ഥാനമില്ലലോ. ഈ കാഴ്ചപ്പാടാണ് ഭാരതീയരെ സര്വധര്മസമഭാവനയില് എത്തിച്ചത്. മറ്റുമതക്കാരെ സ്വീകരിക്കാനും അംഗീകരിക്കാനും ആദരിക്കാനും ഹിന്ദുവിനെ പ്രാപ്തനാക്കിയതും ഈ സര്വധര്മസമഭാവനയാണ്. ഇന്നും ഭാരതം ഒരു മതേതരത്വ രാഷ്ട്രമായി തുടരുന്നതും ഹിന്ദുവിന്റെ രക്തത്തില് അലിഞ്ഞിരിക്കുന്ന സര്വധര്മസമഭാവന ഒന്ന് കൊണ്ട് മാത്രമാണ്

No comments: